വാ​യി​ൽ വെ​ളു​ത്ത പാട്‌
Tuesday, July 11, 2017 2:09 AM IST
അ​ന്പ​തു​വ​യ​സ് പി​ന്നി​ടു​ന്ന പ്ര​മേ​ഹ​രോ​ഗി​യാ​ണ്. ന​ന്നാ​യി പു​ക​വ​ലി​ക്കു​മാ​യി​രു​ന്നു. മൂ​ന്നു​മാ​സം മു​ന്പ് ന്യു​മോ​ണി​യ ബാ​ധ വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് പു​ക​വ​ലി നി​ർ​ത്തി.
എ​ന്‍റെ വാ​യി​ൽ കു​റ​ച്ചു​നാ​ളു​ക​ളാ​യി വെ​ളു​ത്ത പാ​ടു കാ​ണു​ന്നു. ഇ​ത് എ​ന്തു രോ​ഗ​മാ​ണ് ഡോ​ക്ട​ർ?

താ​ങ്ക​ളു​ടെ ക​ത്ത് വാ​യി​ച്ച​തി​ൽ​നി​ന്നു താ​ങ്ക​ൾ​ക്ക് ര​ണ്ടു രോ​ഗ​ങ്ങ​ൾ​ക്കു​ള്ള സാ​ധ്യ​ത കാ​ണു​ന്നു. ദീ​ർ​ഘ​കാ​ലം പു​ക​വ​ലി​ച്ച​തു​കൊ​ണ്ട് വാ​യി​ൽ ’ലൂ​ക്കോ​പ്ലാ​ക്കി​യ’ എ​ന്ന രോ​ഗം വ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്.


ഇ​തു താ​ങ്ക​ൾ ക​ത്തി​ൽ സൂ​ചി​പ്പി​ച്ച​തു​പോ​ലെ വെ​ളു​ത്ത​പാ​ടാ​യി​ട്ടാ​ണു കാ​ണു​ന്ന​ത്. പ്ര​മേ​ഹ ബാ​ധി​ത​നാ​യ​തു​കൊ​ണ്ടു വാ​യി​ൽ പൂ​പ്പ​ൽ ബാ​ധ​യു​ണ്ടാ​വാ​നു​ള്ള സാ​ധ്യ​ത​യും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഗ​രി​യാ​യ രോ​ഗ​നി​ർ​ണ​യ​ത്തി​ന് ഒ​രു ച​ർ​മ​രോ​ഗ​വി​ദ​ഗ്ധ​നെ കാ​ണു​ക.