ആർത്തവ വേദന
? 15 വയസുള്ള മകൾക്ക് ആർത്തവ സമയത്ത് കഠിനമായ വയറുവേദനയും ഛർദിയുമാണ്. മരുന്ന് പറയാമോ?

= ആർത്തവ സമയത്ത് ഉണ്ടാകുന്ന വയറുവേദനയും ഛർദിയും സാധാരണമായി ഹോർമോണ്‍ വ്യതിയാനം കൊണ്ട് ഉണ്ടാകുന്നതാണ്. ഇതിെൻറ കാരണം വ്യക്തമായി മനസിലാക്കിക്കൊണ്ട് ആയുർവേദ ചികിത്സ ചെയ്താൽ ഇവയെ പൂർണമായും മാറ്റാവുന്നതാണ്. സപ്തസാരം കഷായം, ഹിംഗുമചാദി ഗുളിക, പൊൻകാരാദി ഗുളിക, അശോകാരിഷ്ടം ഇവ അവസ്ഥാനുസരണം പ്രയോഗിച്ചാൽ ഉത്തമഫലം കിട്ടും.