പ്രിയമേറും ജിമുക്കി
കമ്മലുകളുടെ വിഭാഗത്തിൽ എന്നും പ്രിയം ജിമുക്കിക്കുതന്നെയാണ്. വലുതും ചെറുതുമായും കല്ലുപിടിപ്പിച്ചതും മുത്തുപിടിപ്പിച്ചതുമായ ജിമുക്കികൾ പെൺകുട്ടികൾക്കു പ്രിയപ്പെട്ടതാണ്.

തട്ടുതട്ടുകളായി മുത്തും ഞാത്തുമൊക്കെ പിടിച്ച ജിമുക്കികളിൽ സിംഗിൾ സ്റ്റോണും മൾട്ടി കളർ സ്റ്റോണുമൊക്കെയുണ്ട്. വലിയ സൈസിലുള്ള ജിമുക്കികൾക്കാണ് എപ്പോഴും ആവശ്യക്കാർ കൂടുതൽ. ഇവ കൂടാതെ കാശു കമ്മൽ, പാലയ്ക്കാ കമ്മൽ, മാങ്ങാകമ്മൽ, കല്ലു കമ്മൽ ഇവയ്ക്കെല്ലാം ആരാധകരുണ്ട്.