ആ​യി​രം ത​ത്ത​മ്മ
ആ​യി​രം ത​ത്ത​മ്മ
തൊ​മ്മി​ക്കു​ഞ്ഞി​നു നാ​ലു വ​യ​സാ​യി. വ​ലി​യ പ​ള്ളി​യി​ൽ ഗീ​വ​ർ​ഗീ​സ് പു​ണ്യാ​ള​ന് അ​വ​നെ അ​ടി​മ വ​യ്ക്കു​ന്ന കാ​ര്യം എ​ന്നും മ​റി​യാ​മ്മ ഓ​ർ​മ​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രു​ന്നു. വ​യ​സു​കാ​ല​ത്ത് എ​ത്ര നേ​ർ​ച്ച നേ​ർ​ന്നും നെ​യ്യ് സേ​വി​ച്ചു​മാ​ണ് തൊ​മ്മി​ക്കു​ഞ്ഞ് ഉ​ണ്ടാ​യ​ത്!. ആ ​കാ​ര്യ​വും മ​റി​യാ​മ്മ​യു​ടെ ഓ​ർ​മ​പെ​ടു​ത്ത​ലി​ലു​ണ്ടാ​കും.

പ​ള്ളി​യി​ലെ ചെ​ല​വു​ക​ളും പ​ള​ളി​മു​റ്റ​ത്ത് ചെ​ന്നാ​ലു​ണ്ടാ​വു​ന്ന ചെ​ല​വു​ക​ളും ഓ​ർ​ത്തി​ട്ടാ​ണ് അ​ടി​മ വ​യ്ക്കു​ന്ന കാ​ര്യം ഇ​തു​വ​രെ നീ​ട്ടി​യ​ത്. പ​ക്ഷെ, ഇ​നി നീ​ട്ടി​യാ​ൽ തൊ​മ്മി​ക്കു​ഞ്ഞി​ന് വ​യ​സേ​റും. പ​ള്ളി​യി​ൽ ചെ​ല്ലു​ന്പോ​ൾ പ​ള്ളി​മു​റ്റ​ത്ത് കാ​ണു​ന്ന​തെ​ല്ലാം വാ​ങ്ങി​താ​ര​ൻ അ​വ​ൻ ശാ​ഠ്യം പി​ടി​ക്കും. അ​തു​കൊ​ണ്ട് മ​റി​യാ​മ്മ നേ​ർ​ന്ന നേ​ർ​ച്ച ഈ ​പെ​രു​ന്നാ​ളി​നു ത​ന്നെ ന​ട​ത്താ​ൻ ഒൗ​സേ​പ്പു​ചേ​ട്ട​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

"എ​ടാ ചെ​റു​ക്കാ, പ​ള്ളി​മു​റ്റ​ത്ത് അ​തു​മി​തു​മൊ​ക്കെ കാ​ണും അ​തൊ​ക്കെ വാ​ങ്ങി​ത്ത​ര​ണ​മെ​ന്ന് പ​റ​ഞ്ഞു വ​ഴ​ക്കു​ണ്ടാ​ക്ക​രു​ത്.' പെ​രു​ന്നാ​ളി​ന് പോ​കു​ന്ന​തി​നു മു​ന്പ് മ​ക​നോ​ടും അ​മ്മ​യോ​ടും ആ​യി ഔ​സേ​പ്പു​ചേ​ട്ട​ൻ പ​റ​ഞ്ഞു.

അ​ന്പ​താ​മ​ത്തെ വ​യ​സി​ൽ ആ​ദ്യ​ത്തെ ഒ​രു കു​ഞ്ഞു​ണ്ടാ​യ​താ​ണ്. അ​തി​ന്‍റെ സ​ന്തോ​ഷം ഉ​ൾ​ക്കൊ​ള​ളാ​ൻ പോ​ലും അ​പ്പ​നു ക​ഴി​യാ​ത്ത​തി​ൽ മ​റി​യാ​മ്മ​യ്ക്ക് പ​രി​ഭ​വ​മു​ണ്ട്. എ​ങ്കി​ലും അ​ത് അ​വ​ൾ പ്ര​ക​ടി​പ്പി​ക്കാ​റി​ല്ല. ആ ​സ​ന്തോ​ഷം കൂ​ടി താ​ന​നു​ഭ​വി​ച്ചാ​ൽ മ​തി​യ​ല്ലോ.

ഔ​സേ​പ്പു ചേ​ട്ട​ന്‍റ വി​ല​ക്കു​ക​ൾ തൊ​മ്മി​ക്കു​ഞ്ഞും അ​മ്മ​യും സ​മ്മ​തി​ച്ചു. മൂ​ന്നു​പേ​രും കൈ​പി​ടി​ച്ച് പ​ള്ളി​യി​ലേ​ക്ക് ന​ട​ന്നു. പ​ള്ളി​മു​റ്റ​ത്തെ കാ​ഴ്ച​ക​ണ്ട് തൊ​മ്മി അ​ന്പ​രു​ന്നു വാ ​പൊ​ളി​ച്ചു. പ​ന്തും പീ​പ്പി​യും ബ​ലൂ​ണും കാ​റും വി​മാ​ന​വും തൂ​ക്കി​യി​ട്ട ക​ട​ക​ൾ​ക്കു മു​ന്നി​ലൂ​ടെ അ​വ​ർ ന​ട​ന്നു. അ​വി​ടെ ക​ണ്ട ഓ​രോ സാ​ധ​ന​വും കി​ട്ട​ണ​മെ​ന്ന​വ​നാ​ഗ്ര​ഹി​ച്ചു. എ​ങ്കി​ലും അ​പ്പ​നോ​ട് പ​റ​യാ​ൻ ധൈ​ര്യം വ​ന്നി​ല്ല. അ​പ്പ​ൻ കേ​ൾ​ക്കാ​തെ അ​മ്മ​യോ​ടു പി​റു​പി​റു​ത്തു​കൊ​ണ്ട് അ​വ​ൻ ന​ട​ന്നു. പെ​ട്ടെ​ന്നാ​ണ് ഒ​രു ക​ട​യി​ൽ നി​ര​നി​ര​യാ​യി ഇ​രി​ക്കു​ന്ന ത​ത്ത​മ്മ​ക​ളെ അ​വ​ൻ ക​ണ്ട​ത്. പ​ച്ച​പ്പ​ട്ടു​ടു​ത്ത് ചു​ണ്ടി​ൽ ചു​വ​ന്ന ചാ​യ​വും പു​ര​ട്ടി​യി​രി​ക്കു​ന്ന സു​ന്ദ​രി ത​ത്ത​ക​ളി​ൽ നി​ന്നു ക​ണ്ണു​പ​റി​ക്കു​വാ​ൻ അ​വ​നു സാ​ധി​ച്ചി​ല്ല.

അ​വ​ൻ അ​പ്പ​ന്‍റെ കൈ ​വി​ടു​വി​ച്ചോ​ടി. ഒ​രു ത​ത്ത​മ്മ​യെ എ​ടു​ത്തു ത​ലോ​ടി. അ​റി​യാ​തെ ഒ​ന്നു ഞെ​ക്കി. അ​താ ത​ത്ത​മ്മ​യു​ടെ ശ​ബ്ദം! അ​വ​ൻ സ​ന്തോ​ഷം​കൊ​ണ്ടു തു​ള​ളി​ച്ചാ​ടി.


"എ​ടാ ചെ​റു​ക്കാ, ഇ​വി​ടെ വാ​ടാ. ഇ​നി മേ​ലേ​ൽ നി​ന്നെ പെ​രു​ന്നാ​ളി​ന് കൊ​ണ്ടു​വ​രി​ല്ല'.

അ​പ്പ​ൻ മോ​നെ പി​ടി​ച്ചു വ​ലി​ച്ചു. ത​ത്ത​മ്മ​ക​ളെ തി​രി​ഞ്ഞു​നോ​ക്കി​ക്കൊ​ണ്ട് അ​വ​ൻ അ​പ്പ​ന്‍റെ കൂ​ടെ ന​ട​ന്നു.

"മോ​നേ, വീ​ട്ടി​ൽ ചെ​ല്ല​ട്ടെ ന​മ്മൂ​ടെ വീ​ടി​ന്‍റെ പു​റ​കി​ല​ത്തെ ചൂ​ണ്ട​പ്പ​ന​യി​ൽ ജീ​വ​നു​ള്ള ത​ത്ത​മ്മ​യു​ണ്ട്. ഒ​രെ​ണ്ണ​ത്തി​നെ അ​പ്പ​ൻ പി​ടി​ച്ചു ത​രും' മ​റി​യാ​മ്മ തൊ​മ്മി​ക്കു​ഞ്ഞി​നെ ആ​ശ്വ​സി​പ്പി​ച്ചു.

വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ മു​ത​ൽ തൊ​മ്മി​ക്കു​ഞ്ഞു പ​ന​യി​ലു​ള്ള ത​ത്ത​മ്മ​യെ തേ​ടു​ക​യാ​യി​രു​ന്നു. അ​വ​ൻ പ​ല ഭാ​ഗ​ത്തും മാ​റി നി​ന്നു നോ​ക്കി. ത​ത്ത​മ്മ​യെ അ​വി​ടെ​യെ​ങ്ങും കാ​ണാ​നി​ല്ല. അ​പ്പ​ൻ ത​ത്ത​മ്മ​യെ പി​ടി​ച്ചു​കൊ​ടു​ക്കു​മെ​ന്ന് അ​മ്മ വീ​ണ്ടും പ​റ​ഞ്ഞ​ത് അ​വ​ൻ വി​ശ്വ​സി​ച്ചു.

അ​ടു​ത്ത ദി​വ​സം ത​ത്ത​മ്മ​യെ പി​ടി​ച്ചു കൊ​ടു​ക്കു​ന്ന കാ​ര്യം അ​വ​ൻ അ​പ്പ​നോ​ട് പ​റ​ഞ്ഞു. അ​പ്പ​ൻ ഒ​ന്നും പ​റ​യാ​തെ തൂ​ന്പ​യു​മെ​ടു​ത്ത് പ​റ​ന്പി​ലേ​ക്ക് പോ​യി.

തൊ​മ്മി​ക്കു​ഞ്ഞ് പ​ന​യു​ടെ ചു​വ​ട്ടി​ൽ ചെ​ന്നു, പ​ന​യി​ൽ ഏ​ണി കെ​ട്ടി​വ​ച്ചി​ട്ടു​ള്ള​ത് അ​വ​നി​ൽ പ്ര​തീ​ക്ഷ​യു​ണ​ർ​ത്തി. ഏ​ണി​വ​ഴി പി​ടി​ച്ചു ക​യ​റി. പ​ന​യു​ടെ പ​കു​തി എ​ത്തി​ക്കാ​ണും. താ​ഴേ​യ്ക്കു നോ​ക്കി. ഹ​മ്മേ! എ​ന്തൊ​രു താ​ഴ്ച! അ​വ​ൻ ഉ​റ​ക്കെ നി​ല​വി​ളി​ച്ചു. ഏ​ണി​യി​ൽ മു​റു​കെ പി​ടി​ച്ചി​രു​ന്നു.

മ​റി​യാ​മ്മ​യും പി​റ​കെ ‌‌‌​ ‌ഔസേ​പ്പു​ചേ​ട്ട​നും ഓ​ടി​യെ​ത്തി​യ​പ്പോ​ൾ ക​ണ്ട കാ​ഴ്ച അ​വ​രെ ന​ടു​ക്കി. ആ​ളു​ക​ൾ ഓ​ടി​ക്കൂ​ടി​ക്കൊ​ണ്ടി​രു​ന്ന​പ്പോ​ൾ ‌‌‌ഔ​സേ​പ്പു​ചേ​ട്ട​ൻ ഏ​ണി​വ​ഴി ക​യ​റി. ക​ര​യു​ന്ന സ്വ​ര​ത്തി​ൽ വി​ളി​ച്ചു പ​റ​ഞ്ഞു.!!

"തൊമ്മിക്കുഞ്ഞേ, മോനേ അടുത്ത വർഷം പെരുന്നാളിനു ആയിരം തത്തമ്മയെ മേടിച്ചു തന്നേക്കാം. മോൻ കൈ മുറുകെ പിടിച്ചിരിക്കേ‌‌ണേ'.

"എന്‍റെ ഗീവർഗീസ് പുണ്യാളാ! രക്ഷിക്ക‌ണേ!' ‌ഔസേപ്പുചേട്ടൻ ‌‌‌ഉള്ളുതുറന്നു പ്രാർഥിച്ചു. ഞൊടിയിടയിൽ തൊമ്മിക്കുഞ്ഞിനെ കൈപ്പിടിയിലൊതുക്കി ദേഹത്തു ചേർത്തുപിടിച്ചു താഴെ ഇറങ്ങിവന്നപ്പോൾ ‌എല്ലാവരോടുമായി ‌‌‌ഔസേപ്പു ചേട്ടൻ പറഞ്ഞു. ‌"അടുത്ത പെരുന്നാളിന് പള്ളിമുറ്റത്തു കാ‌ണുന്നതെല്ലാം തൊമ്മിക്കുഞ്ഞിന് വാങ്ങിക്കൊടുക്കും. തത്തമ്മ ഒരായിരം എണ്ണം.'

പ്ര​കാ​ശ് വെ​ട്ടം

useful_links
story
article
poem
Book