HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
| Back to Home |
ഹെയർ സ്റ്റൈലിസ്റ്റ്
ആഡംബരപൂർണമായ സലൂണുകളോ ബ്യൂട്ടി കെയർ സെന്ററുകളോ, മസാജ് പാർലറുകളോ വർഷങ്ങൾക്കു മുൻപ് ഒരു കോംപറ്റിറ്റീവ് ബിസിനസ് മേഖലയായിരുന്നില്ല.
അതുകൊണ്ടുതന്നെ മഞ്ചാടിക്കരി ഗ്രാമനിവാസികളുടെ ഏക ആശ്രയമായിരുന്ന മുടിവെട്ട് കേന്ദ്രവും മൊണോപൊളി ബിസിനസ് സംരംഭകൻ രാഘവൻ ചേട്ടനും അദ്ദേഹത്തിന്റെ ബാർബർ ഷോപ്പുമായിരുന്നു.
ഷെവരക്കാരൻ ശങ്കുണ്ണിയുടെ മകൻ പാരമ്പര്യ തൊഴിലിലേർപ്പെടുന്നത് ജീവിതത്തിലെ മറ്റൊരു സുവർണകാലം അവസാനിപ്പിച്ചുകൊണ്ടായിരുന്നു. ആ സുവർണകാലത്തിന്റെ വഴി പുറകെ പറയാം.
ഓരോ നാണയത്തിനും ഇരുപുറമുണ്ടാകുന്നതുപോലെ ജീവിതത്തിനുമുണ്ട് രാവും പകലും പകരുന്ന ഇരുളിന്റെയും വെളിച്ചത്തിന്റെയും പ്രകാശകിരണങ്ങൾ എന്ന് വിശ്വസിക്കുന്ന ആളായിരുന്നു ബാർബർ രാഘവൻ അല്ല ഹെയർ സ്റ്റൈലിസ്റ്റ് രാഘവൻ.
ഈ സവിശേഷ നാമപ്പട്ടം മഞ്ചാടിക്കരിയിൽ സ്ഥിതി ചെയ്തിരുന്ന "ഇട്ടി അച്യുതൻ വൈദ്യൻ സ്മാരകം' കാണാനും ഔഷധ സസ്യങ്ങളെക്കുറിച്ചു പഠനം നടത്തുന്നതിനുമായി സന്ദർശിക്കാനുമെത്തിയ ഡച്ചുകാരനായ ഔഷധസസ്യ ശാസ്ത്ര ഗവേഷകൻ ഹെൻട്രി നിക്കോളാസ് നൽകിയതായിരുന്നു.
ഡച്ചുകാരൻ വരെ രാഘവന്റെ മുടിമുറിക്കൽ സേവനം സ്വീകരിച്ചിട്ടുണ്ടെന്ന് കൃതാർഥതയോടെ പറയുമ്പോൾ അഭ്യസ്തവിദ്യരായ യുവാക്കൾ ഹെയർ സ്റ്റൈലിസ്റ്റ് രാഘവൻ' എന്ന് വിളിച്ചുപോരുകയും അത് ഗ്രാമവാസികൾ ഏറ്റെടുക്കുകയുമായിരുന്നു.
ബാർബർ ഷോപ്പിന്റെ മുതലാളിയും തൊഴിലാളിയും രാഘവൻ മാത്രമായിരുന്നതിനാൽ ആ നാട്ടിലെ ആബാലവൃദ്ധം ജനങ്ങളും പ്രത്യേകിച്ച് യുവാക്കൾ അദ്ദേഹത്തിന്റെ മുടിമുറിക്കൽ സേവനം കൂടുതൽ ആശ്രയിച്ചു പോന്നിരുന്നു.
ആധുനികതയോടു മത്സര ബുദ്ധിയിൽ കിടപിടിക്കുന്ന ഒന്നും തന്നെ രാഘവന്റെ കടയിൽ ഇല്ലായിരുന്നു. തടിയിൽ തീർത്ത കസേരയ്ക്കു റെക്സിനുകൾകൊണ്ട് നിർമിച്ച ഒരു കുഷ്യനായിരുന്നു മോടിയേറിയ ആഡംബര വസ്തുവായി ആ കടയിൽ ഉണ്ടായിരുന്നത്.
വെട്ടി വെട്ടി പല്ലു കൊഴിഞ്ഞിട്ടും രാകി മിനുക്കിയ നാലോ അഞ്ചോ കത്രികകൾ, മൂന്നോ നാലോ തരം കളറുകളുള്ള വ്യത്യസ്തമായ ചീപ്പുകൾ. അതിലെല്ലാത്തിലും ഉപരി കുമ്മായം തേച്ചു മിനുക്കിയ ഭിത്തിയിൽ രണ്ടു മീറ്റർ നീളവും ഒരു മീറ്റർ വീതിയും ഒത്തിണങ്ങിയ കണ്ണാടി എടുത്തു പറയത്തക്ക മറ്റൊരു വിശിഷ്ട വസ്തുവായിരുന്നു.
ഈ കണ്ണാടിയിലൂടെ അവിടെ വന്നു പ്രതിബിംബപ്പെടുന്ന ഓരോ മുഖവും അവരവരെ തന്നെ അതീവ സുന്ദരന്മാരാക്കിത്തീർക്കുന്ന ഒരു തരം പ്രത്യേക ജാലവിദ്യ രാഘവന്റെ കടമുറിയിലെ കണ്ണാടിക്കുണ്ടായിരുന്നു.
ഇതൊരു ബിസിനസ് തന്ത്രമാക്കി വകയിരുത്തി രാഘവൻ ചിലപ്പോഴൊക്കെ മുടി മുറിക്കാൻ വരുന്ന യുവാക്കളോട് പൊടിതൊങ്ങലുകൾ ചേർത്ത് പറയും. നീ സൈഡ് ചരിച്ചു മുടി ക്രോപ്പ് ചെയ്താൽ ഷാരൂഖ് ഖാനെപ്പോലെ തോന്നും.
മറ്റുചിലപ്പോൾ മലയാള സിനിമയിലെ ചോക്ലേറ്റ് നായകനായ കുഞ്ചാക്കോ ബോബനോട് ചേർത്ത് വയ്ക്കും. ഉള്ളിൽ കാമുക ഹൃദയമില്ലാത്ത യുവാക്കൾ ആരാ മലയാളക്കരയിലില്ലാത്തതു എന്ന് ബോധപൂർവം മനസിലാക്കിയ രാഘവൻ തന്റെ മുടിവെട്ട് പരിശീലനങ്ങൾ അങ്ങനെ തലകൾ മാറി മാറിയും ആളുകളുടെ സൗന്ദര്യത്തെ വാക്കിലെ ഉപമ പ്രേയോഗങ്ങൾ മാറ്റി മാറ്റി പരീക്ഷിച്ചുകൊണ്ടും നാളുകൾ മുന്നോട്ടു തള്ളിനീക്കി.
പേരിന്റെ ഘനഗാഭീര്യം ആകാര വർണ്ണനയിൽ ഇല്ലാത്ത നേർത്ത ശരീര പ്രകൃതക്കാരനായിരുന്നു രാഘവൻ എന്ന് എടുത്തുപറയേണ്ടതായിരുന്നു. മഞ്ചാടിക്കരിയുടെ ഹൃദയ ഭാഗത്തായിരുന്നു ബാർബർ ഷോപ്പ് എങ്കിലും രഘവൻ താമസിച്ചിരുന്നത് മൂന്നു കിലോമീറ്റർ അകലെയായിരുന്നു.
ഇതൊരു ദൂര പ്രശ്നമല്ലാത്തതു മൂലം അതിരാവിലെ തന്നെ ബാർബർ ഷോപ് തുറക്കുമായിരുന്നു. "ചൊവ്വാഴ്ച കട അവധി' എന്ന പലകയിൽ ചോക്കുകൊണ്ടു എഴുതിയ ബോർഡ് കടയ്ക്കു മുന്നിൽ തൂങ്ങിയിരുന്നു.
പ്രതാപിയായി സവാരിക്ക് ഉപയോഗിച്ചിരുന്ന ക്യാര്യറോട് കൂടിയ ഹെർകുലീസിന്റെ ലോഡ് സൈക്കിൾ ആയിരുന്നു രാഘവന്റെ വാഹനം. മഞ്ചാടിക്കരിയിലെ നല്ലൊരു ശതമാനം ആളുകളും സഞ്ചാരയോഗ്യമാക്കി ഉപയോഗിച്ചിരുന്നത് സൈക്കിൾ തന്നെയായിരുന്നു.
തന്മൂലം ഇതും തനിക്കൊരു ബിസിനസ് സ്ട്രാറ്റെജിപോലെ രാഘവൻ മുതെലെടുത്തു പ്രയോജനപ്പെടുത്തിയിരുന്നു. രണ്ടു സെറ്റ് സൈക്കിൾ പമ്പുകൾ കടയിൽ സ്ഥാപിക്കുകയും ആവശ്യക്കാർ സൈക്കിൾ പമ്പ് സൈക്കിൾ ടയറിൽ കാറ്റടിക്കാനായി ഉപയോഗപ്പെടുത്തുമ്പോൾ ഒരു രൂപ ചാർജും ഈടാക്കിയിരുന്നു.
ഇതര നാട്ടിലെയും ജനങ്ങളുടെയും വർത്തമാന വിഷയങ്ങൾ അറിയുന്നതിനും അതിനെക്കുറിച്ചു അപബോധം സൃഷ്ടിക്കുന്നതിനും രാഘവന്റെ പക്കൽ ഉപാധികൾ ഉണ്ടായിരുന്നു. സിനിമ വിശേഷങ്ങൾ അടങ്ങുന്ന വാരികകളും ദിനപത്രങ്ങളിൽ മുൻപന്തിയിൽ നിന്നിരുന്ന മൂന്നു ദിനപത്രങ്ങളും കൂടാതെ കട തുറക്കുന്നത് മുതൽ അടക്കുന്നത് വരെ നിർത്താതെ സംപ്രേഷണം വിധേയമായി ഓടുന്ന ആകാശവാണിയും കടയിൽ ഇടംപിടിച്ചിരുന്നു.
ആകാശവാണിയിലെ എല്ലാ പരിപാടികളും രാഘവന്റെ ബാർബർ ഷോപ്പിലെ ഹൈലൈറ്റ് ചെയ്യപ്പെട്ടിരുന്ന വിനോദ വിവര സാങ്കേതിക വിനിമയോപാധികളായിരുന്നു. ദൃശ്യമാധ്യമമായ ടെലിവിഷനെക്കാൾ ഏറേ പ്രചാരത്തിൽ നിലകൊണ്ടിരുന്നത് ആകാശവാണിയായിരുന്നതിനാലും ആകാശവാണിയിലെ ഓരോ പരിപാടിയും ഏതൊക്കെ സമയത്തു സംപ്രേഷണം ചെയുമെന്നുള്ളത് രാഘവന് ഹൃദ്യസ്ഥമായിരുന്നു.
വൈകുന്നേരങ്ങളിൽ വാർത്തകൾക്കു ശേഷം കർഷകന്റെ പ്രശ്നങ്ങളും പരാതികളും പുതു കൃഷി രീതികളെക്കുറിച്ചും പ്രതിപാദിച്ചു സംപ്രേഷണം ചെയ്തിരുന്ന വയലും വീടും പരിപാടിയും കേൾക്കാൻ ശ്രോതാക്കളും സന്നിഹിതരായിരുന്നു.
വെള്ളിയാഴ്ച ദിനങ്ങളിൽ യുവാക്കളുടെ തിരക്ക് തന്റെ ബാർബർ ഷോപ്പിലുണ്ടാകുമായിരുന്നു, കാരണം മറ്റൊന്നുമല്ല പുതു സിനിമാ വിശേഷങ്ങളും പുതുമുഖ നടിമാരുടെയും ആ കാലയളവിൽ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടികളുടെയും താരങ്ങളുടെയും ചിത്രങ്ങൾ നാനയിലും സിനിമാ മാസികയിലും വരുമായിരുന്നു.
ഓരോ യുവാക്കൾക്ക് അവരവരുടെ ഇഷ്ട നായികമാരുടെ ഗ്ലാമറസായുള്ള ഫോട്ടോകൾ നയനമനോഹരമാക്കി നിറഞ്ഞു തുളുമ്പി നിൽക്കുന്ന രംഗങ്ങൾ കണ്ടു ആനന്ദിക്കുകയും ചൂടോടെ അത് ഒപ്പിയെടുക്കുകയും ഹൃദയത്തിൽ പതിപ്പിക്കുകയും ചെയ്യുന്നതിനുള്ള തിരക്കുകൾ കടയുടെ മുന്നിലുണ്ടാകുമായിരുന്നു.
ഈ രണ്ടു മാസികളിലും നടുഭാഗത്തു ഗ്ലാമറസ്സായിട്ടുള്ള നടിമാരുടെ ശരീര വർണനകൾ പകർന്നാടുന്ന ഫുൾ സൈസ് ഫോട്ടോ പ്രത്യക്ഷപ്പെടുന്ന ദിനം ആദ്യമെത്തി ദർശന ഭാഗ്യം നേടിയില്ലെങ്കിൽ രാഘവൻ പോലുമറിയാതെ ചൂഴ്ന്നുകൊണ്ടുപോകുന്ന തരം യുവാക്കൾ മഞ്ചാടിക്കരിയിൽ ഉണ്ടായിരുന്നു.
സിസി ടീവി സൗകര്യങ്ങൾ ഇല്ലാതിരുന്നതിനാൽ സിനിമാ നടികളുടെ പോസ്റ്ററുകൾ മോഷണം നടത്തുന്ന യുവാക്കളുടെ കഴിവിനെ രാഘവൻ പ്രശംസിക്കുമായിരുന്നു. ഇന്നേവരെ മഞ്ചാടിക്കരിയിൽ മോഷണ കേസുകൾ പ്രദേശവാസികൾ പോലീസു സ്റ്റേഷനിൽ പരാതിപ്പെട്ടിട്ടുമില്ല അങ്ങയുള്ള സംഭവങ്ങൾ അവിടെ അരങ്ങേറിയിട്ടുമില്ല.
പോസ്റ്ററുകൾ മോഷണം കണ്ടുപിടിക്കാൻ പറ്റാത്ത വിധത്തിലായിരുന്നു അവ കടത്തികൊണ്ടുപോയിരുന്നത്. എന്നിരുന്നാലും രാഘവൻ പോലീസ് സേനകൾക്കു മുന്നിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. അതിന്റെ പ്രധാന കാരണമായി രാഘവൻ പറയുന്നത് യൗവനകാലമായ പ്രായത്തിന്റെ കുല്സിതങ്ങളിൽ വിധേയത്വം പ്രാപിക്കാത്ത മനുഷ്യരില്ലല്ലോ എന്ന് കരുതി ആ സംഭവങ്ങളെ അതിന്റെ വഴിക്കു വ്യതിചലിപ്പിച്ചായിരുന്നു രാഘവൻ ദീർഘ വീക്ഷണത്തോടെ കണ്ടിരുന്നത്.
മുൻകൂട്ടി ഫോൺ മുഖേനെയുള്ള ബുക്കിങ്ങുകളോ കസ്റ്റമർ കെയർ സർവീസ് റെപ്രസെന്ററ്റീവ്മാരുടെ റിമൈൻഡറുകളോ പ്രവർത്തന സജ്ജമായി സൗകര്യങ്ങൾ തരപ്പെടുത്തിട്ടില്ലാതിരുന്നതിനാൽ വരുന്നവരുടെ മുൻഗണനാ സ്ഥിതി അനുസരിച്ചാണ് ഓരോരുത്തർക്കും മുടി മുറിക്കലിനായി രാഘവൻ അവസരം നൽകിയിരുന്നത്.
ട്രെൻഡിംഗുകളോ ഫാഷൻ ഡിമാന്റോ സ്റ്റൈലുകളോ നിറഞ്ഞ മുടിവെട്ട് രീതികൾ രാഘവന്റെ പക്കൽ ഇല്ലായിരുന്നു. പക്ഷേ ചെറുപ്പക്കാരുടെയും മറ്റു ആളുകളുടെയും ഇങ്കിതം കൈയ്യിലെടുക്കുന്ന തരത്തിലും വിധത്തിലും കത്രികപ്പാടില്ലാതെ അവരവരുടെ ഇഷ്ടാനുസരണം മുടി മുറിച്ചു വൃത്തിയാക്കുന്ന ശീലം രാഘവൻ സ്വായത്തമാക്കിയിരുന്നു.
ഞായറാഴ്ച ദിവസങ്ങളിൽ കടയിൽ പൊതുവെ നല്ല തിരക്കുകൾ അനുഭവപ്പെടാറുണ്ടായിരുന്നു. കടയുടെ അകത്തു സ്ഥാപിച്ചിരുന്ന നാലു ഇരുമ്പു കസേരയിലും പുറത്തു വരാന്തയിൽ ഇട്ടിരുന്ന തടി ബെഞ്ചിലും ഉപഭോക്താക്കളുടെ നിറസാന്നിധ്യമുള്ളതുകൊണ്ടു ഒരു നാട്ടു സഭയ്ക്കുള്ള ജനക്കൂട്ടം രാഘവന്റെ കടയ്ക്കു മുന്നിൽ ഞായറാഴ്ച ദിവസങ്ങളിൽ പതിവായിരുന്നു.
അന്നേദിവസത്തെ പ്രാതൽ കാര്യമായിട്ട് കഴിക്കുകയും മധ്യാഹ്നത്തിനായി കൊണ്ടുവരുന്ന ആഹാരം ഏറേ വൈകിയുമായിരിന്നു കഴിച്ചുകൊണ്ടിരുന്നത്. സാധാരണക്കാരന്റെ കൈപ്പിടിയിൽ ഒതുങ്ങുന്ന വളരെ ലളിതവും ഭേദപ്പെട്ടതുമായ സേവന നിരക്കുകൾ അണിനിരത്തിയായിരുന്നു ബാർബർ ഷോപ്പിൽ രാഘവൻ പണം ഈടാക്കിയിരുന്നത്.
മുടിമുറിക്കൽ മാത്രം ചെയ്യുന്നവർക്ക് ഇരുപതു രൂപയും ഷേവിംഗ് മാത്രം ആണെങ്കിൽ പതിനഞ്ചു രൂപയും എന്നാൽ കട്ടിങ്ങും ഷേവിങ്ങും ചേർത്ത് ചെയ്യുന്നവർക്ക് പ്രത്യേക നിരക്കിൽ ഉൾപ്പെടുത്തി മുപ്പതു രൂപയ്ക്കു രണ്ടുകാര്യങ്ങളും തീർപ്പുകൽപ്പിക്കാമായിരുന്നു. പത്തു വയസിൽ താഴെയുള്ള കുട്ടികൾക്ക് പതിനഞ്ചു രൂപ നിരക്കിലും രാഘവൻ തന്റെ ഉപജീവനമാർഗ്ഗമായിരുന്ന ബാർബർ ഷോപ്പിലെ സേവനങ്ങൾക്ക് നിരക്കുകൾ നിജപ്പെടുത്തിയിരുന്നു.
സ്വന്തം കൈപ്പടയിൽ പ്രത്യേകം എഴുതി തയ്യാറാക്കിയ ബോർഡിൽ തന്റെ സേവനങ്ങൾക്കായി വരുന്ന ഉപഭോക്താക്കൾക്ക് കാണത്തക്ക വിധം ഭിത്തിയിൽ പതിപ്പിക്കുകയും ചെയ്തിരുന്നു. മഞ്ചാടിക്കരിയിലെ ഗ്രാമവാസികളെക്കൂടാതെ സമീപ പ്രദേശത്തുള്ള യുവാക്കളും രാഘവന്റെ സേവനങ്ങൾ തേടി എത്തിയിരുന്നു.
സേവനനിരക്കുകൾ കുറവായതിനാലും ആളുകളുടെ ഇഷ്ടാനുസരണം മുടി മുറിച്ചു നൽകിയിരുന്നതിനാലും രാഘവന്റെ ബിസിനസ് ദിനംപ്രതി പുരോഗതിയുടെ പാതയിലൂടെ മുന്നോട്ടു കടന്നുപോയിക്കൊണ്ടിരുന്നു.
കടയിലെ തിരക്കും സേവനങ്ങൾക്കായി വന്നുപോയിക്കൊണ്ടിരുന്ന തലയുടെ എണ്ണവും വർധിച്ചു വരുന്നത് കൂടുതലായിരുന്നെങ്കിലും രാഘവൻ തന്റെ പതിവു ശൈലികൾ തെറ്റിക്കാറില്ലായിരുന്നു. രാവിലെ ഏഴിന് മുൻപേ തുറന്നു പ്രവർത്തിക്കുന്ന ബാർബർ ഷോപ്പ് രാത്രി എട്ടു ഒൻപതു വരെയും പ്രവർത്തന സജമാക്കിയായിരുന്നു രാഘവൻ തന്റെ ഉദ്യോഗത്തെ നടത്തിക്കൊണ്ടുപോയിരുന്നത്.
സമയപരിധികളെ കൈക്കുള്ളിൽ ഒതുക്കിപ്പിടിക്കുന്ന രാഘവൻ അപ്പോഴും കടയിൽ എത്തിച്ചേർന്നിരുന്നത് തന്റെ പഴയ ഹെർക്കുലീസ് സൈക്കിൾ ഓടിച്ചു തന്നെയായിരുന്നു. ജീവനോപാധിയായതു മൂലം കിടപ്പു രോഗികൾക്കും നേരിൽ എത്താൻ ആരോഗ്യ സ്ഥിതി മോശമായവർക്കും
കടയിലെ പ്രവർത്തന സമയത്തിൽ നേരിയ മാറ്റം വരുത്തി വീടുകളിൽ ചെന്നും രാഘവൻ
മുടി മുറിക്കൽ സേവനം നടത്തിയിരുന്നു.
രോഗികളുടെ ബന്ധുക്കളുടെയോ കുടുംബക്കാരുടെയോ നിർദ്ദേശത്തിന് വഴങ്ങി വീട് വീടാന്തരം എന്ന നിലയിലുള്ള സേവനമായതുകൊണ്ടു പ്രത്യക ചാർജായി പത്തു രൂപ അധികം വാങ്ങിയിരുന്നു. ചിലപ്പോഴൊക്കെ ദയാവായ്പ്പിൽ മുങ്ങിയും കഠിനതരമായ ഹൃദയധാരിയല്ലാത്തതിനാലും രാഘവൻ അധിക തുക വാങ്ങാതെ പോരുകയാണ് ചെയ്തിരുന്നത്.
കുട്ടികളെ മുറിമുറിക്കലിനായി കടയിൽ കൊണ്ടുവരുമ്പോൾ അവരുടെ ഇഷ്ടാനിഷ്ടങ്ങൾ തിരിച്ചറിഞ്ഞു ചെറുപൊടികൈ വേലകൾ ഒക്കെ കലർത്തി രാഘവൻ കുട്ടികളെ ശാന്തരാക്കി പിടിച്ചിരുത്തുമായിരുന്നു.
ചിലപ്പോൾ കത്രികകൾകൊണ്ട് വായുവിൽ ശബ്ദമുണർത്തിയും മുഖത്ത് ഗോഷ്ടികൾ കലർത്തിയും വെള്ളം സ്പ്രേ ചെയ്യുന്ന കുപ്പിയിലെ വെള്ളം മുറിക്കുള്ളിൽ പതിയെ സ്പ്രേ ചെയ്തും കുട്ടികളെ പൊട്ടി പൊട്ടി ചിരിപ്പിച്ചുകൊണ്ടു രാഘവൻ മുടിമുറിക്കൽ ചടങ്ങു അവരെ കരയിപ്പിക്കാതെ ചെയ്യുമായിരുന്നു.
കുട്ടികൾക്കായി ഒരു ചെറിയ പലക കഷ്ണത്തിൽ കുഷ്യൻ പിടിപ്പിച്ചു രാഘവൻ അവർക്കായി കരുതി വെച്ചിരുന്നു. മുടിമുറിക്കലിനായി കുട്ടികൾ എത്തിച്ചേരുമ്പോൾ കസേരയുടെ കൈവരിയിടെ മേലെ ചേർത്തുവെച്ചു അതിൽ കയറ്റിയിരുത്തി പൊക്കത്തിന് സമാനമാക്കി സുരക്ഷിതരായി ഇരുത്തുകയും ചെയ്യും.
പിന്നീട് ദേഹത്ത് മുറിച്ച മുടികൾ വീഴാതിരിക്കുന്നതിനു ഉജാലയ്ക്കു പകരമായി നീലം മുക്കിയ വെള്ളമുണ്ട് കുട്ടികളെ പുതപ്പിച്ചിരുത്തി രാഘവൻ തന്റെ ഉദ്യമത്തിലേക്ക് കടക്കുകയാണ് ചെയ്തിരുന്നത്.
കുട്ടികളുടെ തല ഇളക്കാതെയും പറയാതെയും കത്രികകൾ മാത്രം "ക്ലിക്ക്' "ക്ലിക്ക്' കരഞ്ഞുകൊണ്ട് രാഘവൻ അവരുടെ മുടികൾ മുഴുവനായും മുറിച്ചു മറ്റുമായിരുന്നു. വൃത്തിയാക്കിയതിനു ശേഷം കുട്ടികളുടെ മുഖത്ത് അല്പം പൗഡർ കൂടി ചേർത്തൊപ്പിയതിനുശേഷം സുന്ദരനായി എന്ന അഭിസംബോധനകൂടി പറഞ്ഞു കസേരയിൽ നിന്നും താഴെയിറക്കുന്നതിനു മുൻപ് കണ്ണാടിയിൽ അവരുടെ മുഖം ഒന്ന് ഉയർത്തി കാണിക്കുമ്പോൾ കുട്ടികൾ വളരെ സന്തോഷിച്ചിരുന്നു.
ചെറിയ കുട്ടികൾ കരച്ചിലില്ലാതെയും ബഹളമുണ്ടാക്കാതെയും മുടിവെട്ടുന്ന സേവനം രാഘവൻ ചെയിതു തീർക്കുമ്പോൾ കുട്ടികളെ കൊണ്ടുവരുന്ന രക്ഷിതാക്കളും അതീവ സന്തുഷ്ടരായിരുന്നു.
രാഘവന്റെ ബാർബർ ഷോപ്പ് നാലു കടമുറികളുള്ള കെട്ടിട സമുച്ചയത്തിൽ ഒന്നായിരുന്നു. കുറച്ചുകൂടി അതിനെ നവീനവൽക്കരിച്ചു പറഞ്ഞാൽ മഞ്ചാടിക്കരിയിലെ പ്രദേശവാസികളുടെ ഷോപ്പിംഗ് കോംപ്ലക്സ് എന്ന് തന്നെ തലയെടുപ്പോടെ പറയാമായിരുന്നു.
തിലകൻ ചേട്ടന്റെ പലവ്യഞ്ജന കടയും സ്ഥല ഉടമയായ വറീത് മാപ്ലയുടെ പച്ചക്കറിക്കടയും മഞ്ചാടിക്കരി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന് വേണ്ടി വറീത് മാപ്ലയുടെ അപ്പൻ ചാണ്ടിക്കുഞ്ഞു വിഭാവനം ചെയുകയും അതിനു വേണ്ടി രൂപകൽപനയായി വറീത് ക്ലബിന്റെ ആവശ്യങ്ങൾക്കായി ഒരു കടമുറി മാറ്റി നൽകുകയും ചെയ്തിരുന്നു.
മഞ്ചാടിക്കരിയുടെ മുഖമുദ്ര വറീത് പണി കഴിപ്പിച്ച ഈ കെട്ടിട സമുച്ചയം തന്നെയായിരുന്നു. ചാണ്ടിക്കുഞ്ഞു വലിയ കായിക പ്രേമിയായിരുന്നതിനാൽ തന്റെ ഗ്രാമവാസികൾക്ക് വേണ്ടി തുടങ്ങിയ ക്ലബ്ബായിരുന്നു മഞ്ചാടിക്കരി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്.
തുടക്ക കാലത്തു ക്ലബിന് നേതൃത്വം നൽകുകയും വോളി ബോൾ, കബഡി, വടംവലി തുടങ്ങിയ കായികയിനങ്ങൾ വർഷാവർഷം മത്സരമായി സംഘടിപ്പിച്ചിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടന്ന് കിടപ്പിലായതിനു ശേഷം മകൻ കായിക മാമാങ്കളും കലാപരിപാടികളും ക്ലബിന്റെ അഭിമുഖത്തിൽ നടത്തി.
ചാണ്ടിക്കുഞ്ഞു കുറച്ചു കാലത്തിനു ശേഷം ഡിസംബർ മാസത്തിൽ മരണപ്പെടുകയും ചെയ്തു. മകൻ വറീത് പിന്നീട് മഞ്ചാടിക്കരിയിൽ ബിസിനസിലേക്കു തിരിഞ്ഞു അവിടെ കെട്ടിടത്തിന്റെ പണിപൂർത്തിയാക്കിയപ്പോൾ ക്ലബിന് വേണ്ടി ഒരു കടമുറി അപ്പന്റെ ഓർമയ്ക്കായി മാറ്റി നൽകി.
തുടർന്ന് ക്ലബിന്റെ നടത്തിപ്പുകൾ നാട്ടിലെ യുവാക്കൾക്കായി കൈമാറുകയായിരുന്നു. മഞ്ചാടിക്കരിയിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും ക്രിസ്തുമസ് നാളിൽ കലാകായിക പരിപാടികൾ പ്രായഭേദ വ്യത്യാസമില്ലാതെ സംഘടിപ്പിച്ചിരുന്നു.
ചാണ്ടിക്കുഞ്ഞു തുടങ്ങിവെച്ച ഈ കായിക മാമാങ്കങ്ങൾ വറീതിലൂടെ നേതൃത്വം നൽകികൊണ്ട് ഒരുകൂട്ടം യുവാക്കൾ ക്ലബിന്റെ എല്ലാ പ്രവർത്തനങ്ങൾക്ക് സുസജരായി പ്രവർത്തിക്കുകയും അതിനു അഹോരാത്രം പരിശ്രമങ്ങൾ നടത്തുന്നതിനായി തുനിഞ്ഞിറങ്ങുകയും ചെയ്തിരുന്നു.
പ്രദേശവാസികളുടെ വിനോദത്തിനും അവരവരുടേതായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും ഗംഭീര പരിപാടിയായി പരിപൂർണ്ണതയിലെത്തിക്കാനും അവർക്കു സാധിച്ചിരുന്നു. എല്ലാ നാട്ടിലും യുവജനങ്ങളും കലയോടും കായികപരമായും അഭിരുചിയുള്ള ജനങ്ങൾ ഇതുപോലെ മുൻകൈയെടുത്തു കാര്യപരിപാടികൾക്കായി നേതൃത്വം വഹിക്കുകയും അതിനായി ഉൾക്കൊള്ളുകയും ചെയ്യുന്നതുകൊണ്ട് ഇപ്പോഴും കല കായിക സാഹിത്യ പരിപാടികൾ ക്ലബുകൾപോലെ രൂപവൽക്കരിച്ചു അതിന്റെ നടത്തിപ്പുകൾ പരിപോഷിപ്പിക്കപ്പെട്ടുപോരുന്നുണ്ട്.
ചില സമയങ്ങളിൽ ക്ലബിന്റെ ഓഫീസ് പാർട്ടിയുടെ ലോക്കൽ നേതാക്കൾ കമ്മിറ്റി മീറ്റിംഗിനായി ക്ലബിന്റെ മുറി ഉപയോഗപ്പെടുത്തുമ്പോൾ അതിൽ നിന്നും സ്ഥല വാടകയിനത്തിൽ ലഭിക്കുന്ന വിഹിതം ക്ലബിന്റെ പ്രവർത്തന ഫണ്ടിലേക്ക് വന്നു ചേരുമായിരുന്നു.
മഞ്ചാടിക്കരിയിലെ ജനങ്ങൾക്ക് റിക്രിയേഷൻ എന്ന നിലയിലും ഈ ക്ലബ് മുറി ഇടംകൊണ്ടിരുന്നു. ഏതാണ്ട് അഞ്ഞൂറിൽ പരം പുസ്തകങ്ങൾ ഒരു കോണിലായി നിലയുറപ്പിച്ചിരുന്നു. ക്യാരം ബോർഡ്, ചെസ്സ് ബോർഡ് പതിവായി എത്തുന്ന ദിനപത്രങ്ങൾ, സ്പോർട്സിനു വേണ്ടി വോളിബോളും ഫുട്ബോളും കരുതിയിരുന്നു.
ക്ലബിന്റെ മുന്നിലെ വരാന്തയിൽ സ്ഥിരമായി "നിര' "പതിനാറുകാ' കളിക്കുകയും ചെയ്യുന്ന വയോധികരും ഉണ്ടായിരുന്നു. പക്ഷേ മഞ്ചാടിക്കരിയിലെ ഒരു കൂട്ടം ആളുകൾ കബഡി കളിയും മറ്റൊരു പ്രധാന വിനോദമായി കൂടെ കൂട്ടുകയും അതിൽ വ്യാപൃതരാകുകയും ചെയ്തിരുന്നു.
മഞ്ചാടിക്കരി ക്ലബ്ബിൽ ചാണ്ടിക്കുഞ്ഞിന്റെ സ്മരണാർഥം വോളിബോൾ ടൂർണമെന്റ് എല്ലാ വർഷവും ഡിസംബർ മാസത്തിൽ നടത്തപ്പെടാറുണ്ടായിരുന്നു. അതിനു ചുക്കാൻ പിടിക്കുന്നതും കാർമ്മിഹത്വം വഹിക്കുന്നതും രാഘവനായിരുന്നു.
ആ കാലയളവിൽ രാഘവൻ ഹെയർ സ്റ്റൈലിസ്റ്റ് എന്ന പരിവേഷം മാറ്റി നിർത്തുക പതിവായിരുന്നു. ഈ സമയത്തു മാത്രമാണ് മഞ്ചാടിക്കരിയിലെ ജനങ്ങൾ രാഘവനിലെ സ്പോർട്സ്മാൻ
ഉണർന്നു പ്രവർത്തിക്കുന്നത് കാണുന്നത്. തൊണ്ണൂറുകളിൽ ആലപ്പി യംഗ്സ്റ്റേഴ്സ് ടീമിന്റെ ക്യാപ്റ്റനായ രാഘവനെയാണ് മഞ്ചാടിക്കരി ജനങ്ങൾ കാണുന്നത്.
അക്കാലത്തിൽ രാഘവൻ തുടർച്ചയായി ആലപ്പി യംഗ്സ്റ്റേഴ്സിനു വേണ്ടി കളിക്കുകയും സംസ്ഥാന തലത്തിൽ ചാമ്പ്യൻഷിപ്പ് നേടിയെടുക്കുകയും ചെയ്യുമായിരുന്നു. നമ്മൾ അറിയപ്പെടാതെ പോകുന്ന ഓരോ മനുഷ്യനും അവരവരുടേതായ ഇരിപ്പിടങ്ങൾ വരച്ചു കാട്ടിയ കാലയളവ്
ഉണ്ടാകും.
ഒരു പക്ഷേ മാറിപ്പോകുന്നതും അഭിരുചികളെയും വ്യക്തിമുദ്ര പതിപ്പിക്കേണ്ടാതായ ഇടങ്ങളെയും രേഖപ്പെടുത്താതെ വ്യതിചലിക്കുന്നതു ജീവിതത്തിൽ എടുക്കുന്ന ചില തീരുമാനങ്ങളുടെയോ സാഹചര്യങ്ങളുടെയോ സമ്മർദ്ദത്തിന് വഴങ്ങി സ്വയം രൂപമാറ്റം വരുത്തി കടന്നു പോകേണ്ടിവരായി മാറുന്നതുകൊണ്ടാണ്.
തുടക്കത്തിലേ പറഞ്ഞ രാഘവന്റെ ജീവിതത്തിലെ സുവർണ്ണകാലമായിരുന്നു. ആലപ്പി യംഗ്സ്റ്റേഴ്സ് ടീമിനു വേണ്ടി വോളി ബോൾ പ്ലെയറായി രാഘവൻ തകർത്താടിയിരുന്ന കാലം.
ചില നിമിഷങ്ങൾ ചില തീരുമാങ്ങൾ ചില സാഹചര്യങ്ങൾ മനുഷ്യനെ അടിമുടി മാറ്റിമറിക്കും. അങ്ങനെ രാഘവനെയും കാലം തിരുത്തിക്കുറിച്ചു. അച്ഛന്റെ മരണശേഷം പാരമ്പര്യ തൊഴിലിലേക്കു രാഘവനും പരകായപ്രേവേശം നടത്തുകയായിരുന്നു.
ജീവിക്കുകയെന്ന കലയെക്കാൾ വലിയ ഒരു അതിജീവന കലയും ഭൂമിയിൽ പിറവിയെടുത്തിട്ടില്ല. ഉപജീവനത്തിനും തന്റെ കുടുംബത്തിനും വേണ്ടി രാഘവൻ ഹെയർ സ്റ്റൈലിസ്റ്റായി മാറിയപ്പോൾ തന്റെ ഇച്ഛാശക്തിയും അഭിനിവേശവും എല്ലാം സ്വയം കാറ്റിൽ പറത്തുകയായിരുന്നു.
ആകാശംമുട്ടെ പറക്കാൻ കൊതിച്ച പട്ടങ്ങൾ നൂലുപൊട്ടിയ സ്വപ്നങ്ങൾ പോലെ നിലംപതിക്കുന്ന അവസ്ഥയാണ് രാഘവന്റെ ജീവിതത്തിലും ഉണ്ടായത്. പക്ഷേ ആരോടും പരിഭവപ്പെടാതെ സ്വയം മൺമറയിച്ച ആത്മാവിനെ മറ്റൊരു ജീവിതത്തിൽ സന്നിവേശിപ്പിച്ചുകൊണ്ടു ജീവുക്കുന്നു.
മഞ്ചാടിക്കരി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ വോളിബോൾ ടൂർണമെന്റിൽ തന്റെ നാടിനു വേണ്ടി വർഷത്തിലെ പത്തു ദിനങ്ങളിൽ മാത്രം അതിന്റെ കാർമികത്വത്തിൽ വിഹരിച്ചുകൊണ്ടു ആത്മ സംതൃപ്തി നേടി രാഘവൻ മാസ്റ്റർ ഹെയർ സ്റ്റൈലിസ്റ്റ് രാഘവനായി മറ്റുള്ളവരുടെ തലയ്ക്കും സ്വപ്നങ്ങൾക്കും ജീവനേകി ജീവിതം തുടരുന്നു.
വിനീത് വിശ്വദേവ്
ഒരു ചരമഗീതം പോലെ!
നീ ഓർക്കുന്നുണ്ടോ ആവോ നിന്നെ കണ്ടു മുട്ടിയ ആ കാലം. മനസുനിറയെ സ്വപ്നങ്ങൾ കൊരുത്ത
കനലായി മാറിയ കരോള്
ഫോണ് ബെല് തുടരെ അടിക്കുന്നത് കേട്ടിട്ടും എടുക്കുവാന് തോന്നിയില്ല. കാരണം ഇന്ന
അപ്പുണ്ണിയും ഓപ്പോളും
അച്ചാ...... അപ്പുണ്ണി നീട്ടി വിളിച്ചു താനും ഓപ്പോളും കൂടെ കുളിക്കടവിലേക്ക് പോവുക
വിഗ്രഹമോഷണം
മകരമാസത്തിലെ അമാവാസി നാളിൽ രാത്രി നീലാണ്ടൻ പോറ്റി ഒരു സ്വപ്നം കണ്ടു. "വിശ്വകർ
ഒരു കോടി രൂപ
രാത്രി നന്നേ കനത്തു. ലണ്ടൻ നഗരം മഞ്ഞിൽ കുളിരുപടർത്തി ഒഴുകിക്കൊണ്ടേയിരുന്നു. ബ
മരണം പൂക്കുന്ന പാടങ്ങള്
തരിശായ പാടത്തിനരികിലെ മരക്കൊന്പിലിരുന്ന കിളി തന്റെ ഇണയോട് പറഞ്ഞു. നമുക്ക് പ
സൈക്കിൾ കള്ളൻ
കൊല്ലവർഷം 1199 ചിങ്ങം ഏഴ്, ഇംഗ്ലീഷ് വർഷം 2023 ഓഗസ്റ്റ് 23 കഥ നടക്കുന്നത് ഷാർജയി
മണിക്കുട്ടന് അക്കാദമി അവാര്ഡ്
ആര്ത്തുലയ്ക്കുന്ന തിരകള് പോലെ ലണ്ടന് നഗരമുണര്ന്നു. നഗരം കാണാനെത്തിയ കവി
പെരുമാൾ രാജൻ
അംബേദ്കർ ഗ്രാമവാസികൾക്ക് രാജൻ എന്നു പേരുകേൾക്കുമ്പോൾ തന്നെ മനസിൽ ഓടിയെത്തു
ചുവന്നനീർ നിർണ്ണയം
വിനീത് വിശ്വദേവ്
സോഷ്യൽ മീഡിയകളിൽ "രക്ത ദാനം മഹാദാനം', "ഡൊണേറ്റ്
കല്ലുമഴ
വി.സുരേശൻ
കല്ലുമഴയെന്ന് പുരാണങ്ങളിലും പഴഞ്ചൊല്ലുകളിലും കേട്ടി
പ്രബുദ്ധ വിശ്വാസ കേരളം
കാരൂര് സോമന്
ക്ലോക്കിലെ അക്കങ്ങള് കൊഴിഞ്ഞുകൊണ്ടിരിന്നു. അറുപത് വയസ്സുള്ള ഭാര്യ
കിയാവിലെ കണ്ണുനീർ
ഡാനിയേല, ചെറിയ ക്യാനിന്റെ മൂട്ടിൽ പറ്റിയിരുന്ന പുഡിംഗ് കത്തികൊണ്ട് വടിച്ചെടുത്തു അവശേഷിച്ച ബ്രഡിന്
സുധാമണിയുടെ യാത്രകൾ
പൂന്തോട്ടത്ത് വിനയകുമാർ
വീട്ടിൽ നിന്നും അകലെയുള്ള സ്ഥലത്തെ പി എസ് സി പരീക്ഷ എഴു
ഹൈറേഞ്ചിലെ ഒറ്റമൂലി (കഥ)
ഹൈ റേഞ്ചിൽ നിന്നും നഗരത്തിലെത്തിയ ആദ്യം അപ്പുവിനെ കോളേജിലുള്ള കൂട്ടുകാർ നല്ലതു പോലെ കള