കർക്കടക ചികിത്സ എന്ന ജീവിതചര്യ
ക​ടു​ത്ത വേ​ന​ലി​നു​ശേ​ഷം വ​രു​ന്ന മ​ഴ​ക്കാ​ല​വും അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​വ​രു​ന്ന ക​ർ​ക്കട​ക ചി​കി​ത്സ​യും കേ​ര​ള​ത്തി​ൽ വ​ള​രെ പ്രാ​ധാ​ന്യം അ​ർ​ഹി​ക്കു​ന്ന ഒ​ന്നാ​ണ്.

ഈ ​കാ​ലാ​വ​സ്ഥ​യി​ൽ അ​ഗ്നി​ബ​ല​വും രോ​ഗ​പ്ര​തി​രോ​ധ ശ​ക്തി​യും കു​റ​യു​ക​യും ധാ​രാ​ളം രോ​ഗ​ങ്ങ​ൾ പി​ടി​പെ​ടാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ക​യും ചെ​യ്യു​ന്നു. വേ​ന​ൽ​ക്കാ​ല​ത്ത് സൂ​ര്യ​ന്‍റെ ചൂ​ടു​കൊ​ണ്ട് ചുട്ടു പഴുത്തിരിക്കുന്ന ഭൂമിയെ മഴകൊണ്ടു പെ​ട്ടെ​ന്ന് ത​ണു​പ്പി​ക്കു​ക​യും ഇ​തു​മൂ​ലം ഭൂ​മി​യു​ടെ അ​മ്ലാ​വ​സ്ഥ കൂ​ടു​ക​യും ഇ​ത് വാ​യു​വി​നെ ദു​ഷി​പ്പി​ച്ച് രോ​ഗാ​ണു​ക്ക​ളെ ക​രു​ത്ത് ആ​ർ​ജി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു.​ ഈ സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ​വാന്മാ​ർ​ക്കു​പോ​ലും രോ​ഗ​ഭ​യം ഉ​ണ്ടാ​കു​ന്നു. ഇ​വി​ടെയാ​ണ് കർ​ക്കട​ക ചി​കി​ത്സ​യു​ടെ പ്രാ​ധാ​ന്യം.

ആരോഗ്യസംരക്ഷണത്തിന്

ഒ​രു രോ​ഗി​യു​ടെ രോ​ഗം ചി​കി​ത്സി​ച്ചു മാ​റ്റു​ക എ​ന്ന​തി​നോ​ടൊ​പ്പം ആ​രോ​ഗ്യ​വാ​ന്‍റെ ആ​രോ​്യം സം​ര​ക്ഷി​ക്കു​ക എ​ന്ന​തി​നു​കൂ​ടി ആ​യുർ​വേ​ദം പ്രാ​ധാ​ന്യം​ന​ൽ​കു​ന്നു​ണ്ട്. ക​ർ​ക്കട​ക ചി​കി​ത്സ ഒ​രു ചി​കി​ത്സ മാ​ത്ര​മ​ല്ല ഒ​രു ജീ​വി​ത​ച​ര്യ​കൂ​ടി​യാ​ണ്. അ​തി​നാ​ലാ​ണ് ക​ർ​ക്കട​ക ചി​കി​ത്സ​യ്ക്ക് കേ​ര​ള​ത്തി​ൽ ഇ​ത്ര​യും പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്.

തെ​റ്റി​ദ്ധാ​ര​ണ​ വേണ്ട

ഇ​ന്ന് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ക​ർ​ക്കട​ക ചി​കി​ത്സ​യെ​ക്കു​റി​ച്ച് ധാ​രാ​ളം തെ​റ്റി​ദ്ധാ​ര​ണ​ങ്ങ​ൾ​
ക​ട​ന്നു​കൂ​ടി​യി​ട്ടു​ണ്ട്. ഇ​വ​യി​ൽ ചി​ല​ത് ഇ​വി​ടെ വി​വ​രി​ക്കാം:

ആ​യുർ​വേ​ദ ചി​കി​ത്സ ക​ർ​ക്കട​ക മാ​സ​ത്തി​ൽ ചെ​യ്താ​ൽ മാ​ത്ര​മേ ഫ​ലം ല​ഭി​ക്കു​ക​യു​ള്ളൂ എ​ന്ന​താ​ണ് അ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ധാ​ര​ണ. രോ​ഗ​ത്തി​ന്‍റെ​യും രോ​ഗി​യു​ടെ​യും അ​വ​സ്ഥ​യ്ക്ക​നു​സ​രി​ച്ച് ഉ​ചി​ത​മാ​യ ചി​കി​ത്സ ഉ​ചി​ത​മാ​യ കാ​ല​ത്തി​ൽ ചെ​യ്താ​ൽ അ​തി​ന്‍റെ പൂ​ർ​ണ​ഫ​ലം ല​ഭി​ക്കു​മെ​ന്ന​ത് ത​ർ​ക്ക​മി​ല്ലാ​ത്ത സ​ത്യ​മാ​ണ്.


തി​രു​മ്മ​ലും ആ​വി​യി​ൽ ഇ​രു​ത്തു​ന്ന​തും മാ​ത്രമല്ല

മ​റ്റൊ​രു ധാ​ര​ണ ക​ർ​ക്കടക ചി​കി​ത്സ എ​ന്ന​ത് തി​രു​മ്മ​ലും ആ​വി​യി​ൽ ഇ​രു​ത്തു​ന്ന​തും മാ​ത്ര​മാ​ണ് എ​ന്ന​താ​ണ്. മു​ൻ​പേ സൂ​ചി​പ്പി​ച്ച​തു​പോ​ലെ​ത​ന്നെ ക​ർ​ക്കട​ക ചി​കി​ത്സ എ​ന്ന​ത് ഒ​രു ജീ​വി​ത ച​ര്യ​യാ​ണ്.

ആ​യുർ​വേ​ദ​ത്തി​ൽ ഓ​രോ ഋ​തു​ക്ക​ളി​ലും ഓ​രോ ച​ര്യ​ക​ൾ അ​നു​ഷ്ഠി​ക്കാ​ൻ പ​റ​യു​ന്നു​ണ്ട്. അ​വ​യി​ൽ ഒ​ന്നാ​ണ് വ​ർ​ഷ​ ഋ​തു​ച​ര്യ അ​ഥ​വാ ക​ർ​ക്കട​ക​ചി​കി​ത്സ എ​ന്ന് പ​റ​യ​പ്പെ​ടു​ന്ന​ത്.

ശോധന, പഞ്ചകർമ ചികിത്സകൾ

ഒ​രു ഋ​തു​വി​ൽ നിന്ന് മ​റ്റൊ​രു ഋ​തു​വി​ലേ​ക്ക് മാ​റു​ന്ന കാ​ല​യ​ള​​വി​നെ ഋ​തു​സ​ന്ധി​ക​ൾ എ​ന്ന് പ​റ​യു​ന്നു. ഈ ​ഋ​തു​സ​ന്ധി​ക​ളി​ൽ ശ​രീ​ര​ത്തി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന രോ​ഗ​കാ​രി​ക​ളാ​യ ദോ​ഷ​ങ്ങ​ളെ പു​റ​ന്ത​ള്ളാ​ൻ ശോ​ധ​ന ചി​കി​ത്സ​യെ​ക്കാ​ൾ ഉ​ത്ത​മ​മാ​യ ചി​കി​ത്സ ഇ​ല്ലെ​ന്നു ത​ന്നെ പ​റ​യാം. പ​ഞ്ച​ക​ർ​മ ചി​കി​ത്സ​ക​ളാ​ണ് ഇ​തി​നാ​യി പ്ര​ധാ​ന​മാ​യും ചെ​യ്യു​ന്ന​ത്.
ഈ ​ചി​കി​ത്സ​ക​ളോ​ടൊ​പ്പം ത​ന്നെ ഉ​ള്ളി​ൽ ഒൗ​ഷ​ധ​ങ്ങ​ൾ സേ​വി​ക്കു​ക. ല​ഘു​വാ​യ​തും എ​ളു​പ്പ​ത്തി​ൽ ദ്ര​വി​ക്കു​ന്ന​തു​മാ​യ ആ​ഹാ​ര​ങ്ങ​ൾ ക​ഴി​ക്കു​വാ​ൻ ശ്ര​ദ്ധി​ക്കു​ക​യും
വേ​ണം.

കർക്കടക കഞ്ഞി

ക​ഞ്ഞി​യാ​ണ് ഈ ​അ​വ​സ്ഥ​യി​ൽ ഏ​റ്റ​വും ഉ​ത്ത​മം. അ​തി​നാ​ലാ​ണ് ക​ർ​ക്കട​ക​ത്തി​ൽ ഒൗ​ഷ​ധ​ങ്ങ​ൾ ചേ​ർ​ത്ത ക​ർ​ക്കട​ക ക​ഞ്ഞി ക​ഴി​ക്ക​ണം എ​ന്ന് നി​ർ​ദേ​ശി​ക്കു​ന്ന​ത്.
ഇ​ത്ത​രം ച​ര്യ​ക​ൾ കൊ​ണ്ട് ശ​രീ​ര​ത്തി​ൽ അ​ടി​ഞ്ഞു കൂ​ടി​യ​തും ദു​ഷി​ച്ച​തും രോ​ഗ​കാ​ര​ണ​ങ്ങ​ളു​മാ​യ മാ​ലി​ന്യ​ത്തെ പു​റ​ന്ത​ള്ളു​ക​യും ശ​രീ​രം ശു​ദ്ധ​മാ​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​തു​മൂ​ലം അ​ഗ്നി​ബ​ലം വ​ർ​ധി​ക്കു​ക​യും രോ​ഗ​പ്ര​തി​രോ​ധ ശ​ക്തി കൂ​ടു​ക​യും ചെ​യ്യു​ന്നു.

||

ഡോ. ​അ​നു​പ്രി​യ എ​സ്.​എ​സ്. ബി​എ​എം​എ​സ്.
മേ​ട​വ ത​ന്പാ​ൻ​സ് ആ​യുർ​വേ​ദി​ക് പ​ഞ്ച​ക​ർ​മ സെ​ന്‍റ​ർ,
താ​മ​ര​പ്പ​ള്ളി​ ലെ​യി​ൻ, തി​രു​ന​ക്ക​ര, കോ​ട്ട​യം.