ആർത്തവ അപാകതകളുടെ തുടക്കം ഇങ്ങനെ...
ആർത്തവ അപാകതകളുടെ തുടക്കം ഇങ്ങനെ...
ഡോ. ലക്ഷ്മി അമ്മാൾ
ഒ​രു സ്ത്രീ​യ്ക്ക് ആ​ര്‍​ത്ത​വ ച​ക്രം തു​ട​ങ്ങു​ന്ന​തി​നും അ​ത് ക്ര​മ​മാ​യി മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​തി​നും പ​ല അ​വ​യ​വ​ങ്ങ​ളു​ടെ​യും ഏ​കോ​പി​ത പ്ര​വ​ര്‍​ത്ത​നം അ​ത്യാ​വ​ശ്യ​മാ​ണ്. ത​ല​ച്ചോ​റി​ലെ ഹൈ​പ്പോ​ത​ലാ​മ​സ്, പി​റ്റി​യൂ​ട്ട​റി ഗ്ര​ന്ഥി, അ​ണ്ഡാ​ശ​യം, ഗ​ര്‍​ഭ​പാ​ത്രം, ഇ​വ​യെ​ല്ലാം ത​ന്നെ കൃ​ത്യ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചാ​ല്‍ മാ​ത്ര​മേ ആ​ര്‍​ത്ത​വ ച​ക്രം തു​ട​ങ്ങു​ക​യു​ള്ളു.

അ​തു​കൊ​ണ്ടു ത​ന്നെ കൗ​മാ​ര പ്രാ​യ​ക്കാ​രി​ല്‍ ആ​ര്‍​ത്ത​വം തു​ട​ങ്ങു​ന്ന സ​മ​യം കു​റ​ച്ച്് അ​പാ​ക​ത​ക​ള്‍ കാ​ണാ​റു​ണ്ട്. ഒ​രു പെ​ണ്‍​കു​ട്ടി​ക്ക് മാ​സ​മു​റ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞാ​ല്‍ അ​ത് മു​ന്നോ​ട്ടു കൊ​ണ്ടു പോ​കു​ന്ന​തി​നും ഇ​തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൃ​ത്യ​മാ​യി ന​ട​ക്ക​ണം.

ശ​രി​യാ​യ ആ​ര്‍​ത്ത​വക്ര​മം

സാ​ധാ​ര​ണ ഗ​തി​യി​ല്‍ ഒ​രു സ്ത്രീ​യ്ക്ക് മാ​സ​മു​റ വ​രു​ന്ന​ത് കൃ​ത്യ​മാ​യ ദി​വ​സ​ങ്ങ​ളി​ലാ​ണ്. പ​ല​ര്‍​ക്കും ഇ​തൊ​രു ര​ണ്ടു ദി​വ​സം മു​ന്നോ​ട്ടോ പി​ന്നോ​ട്ടോ പോ​യെ​ന്നു വ​രാം. അ​ങ്ങ​നെ നോ​ക്കു​ക​യാ​ണെ​ങ്കി​ല്‍ 28 ദി​വ​സം തു​ട​ങ്ങി 32 ദി​വ​സ​ത്തി​ന​കം മാ​സ​മു​റ വ​ന്നി​രി​ക്ക​ണം. ശാ​സ്്ത്രീ​യ​മാ​യി പ​റ​യു​ക​യാ​ണെ​ങ്കി​ല്‍ 24 തു​ട​ങ്ങി 38 ദി​വ​സ​ത്തി​ന​കം കൃ​ത്യ​മാ​യി വ​രു​ന്ന മാ​സ​മു​റ​യെ സാ​ധാ​ര​ണ ആ​ര്‍​ത്ത​വ ക്ര​മ​ത്തി​ല്‍ പെ​ടു​ത്താ​വു​ന്ന​താ​ണ്്.

ര​ക്ത​സ്രാ​വം 5 ദി​വ​സം തു​ട​ങ്ങി 8 ദി​വ​സം വ​രെ നീ​ണ്ടു നി​ല്‍​ക്കാം. അ​തി​ല്‍ 5 ദി​വ​സം ക​ഴി​ഞ്ഞ് ര​ക്ത​സ്രാ​വം വ​ള​രെ കു​റ​യു​ന്ന​താ​യി​ട്ടാ​ണ് കാ​ണു​ന്ന​ത്. ഒ​രു ദി​വ​സം 3 പാ​ഡ് വ​രെ സാ​ധാ​ര​ണ ഗ​തി​യി​ല്‍ ഉ​പ​യോ​ഗി​ക്കാം. ക​ട്ടക​ട്ട​യാ​യി പോ​കു​ന്ന​ത് ആ​ര്‍​ത്ത​വ സ​മ​യ​ത്തു​ള്ള അ​മി​ത ര​ക്ത​സ്രാ​വ​ത്തെ​യാ​ണ് കാ​ണി​ക്കു​ന്ന​ത്. ആ​ദ്യ ദി​വ​സ​ങ്ങ​ളി​ല്‍ അ​ടി​വ​യ​റി​ലും ന​ടു​വി​നും കാ​ലി​ലും വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ്.


ഹോർമോൺ കൂടിയാലും കുറഞ്ഞാലും

സാ​ധാ​ര​ണ ഒ​രു പെ​ണ്‍​കു​ട്ടി വ​ള​ര്‍​ന്നു വ​ലു​താ​കു​ന്ന ആ​ദ്യ​ത്തെ ഒ​ന്നോ ര​ണ്ടോ വ​ര്‍​ഷ​ങ്ങ​ളി​ല്‍ (അ​താ​യ​ത് ആ​ര്‍​ത്ത​വം തു​ട​ങ്ങി​യി​ട്ടു​ള്ള ഒ​ന്നോ ര​ണ്ടോ വ​ര്‍​ഷ​ങ്ങ​ളി​ല്‍) പി​റ്റി​യൂ​ട്ട​റി ഗ്ര​ന്ഥി​യും ഹൈ​പ്പോ​ത​ലാ​മ​സും പൂ​ര്‍​ണ​മാ​യും പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ടാ​വു​ക​യി​ല്ല.

അ​പ്പോൾ ആ​ദ്യ​മേ ഒ​രു മാ​സ​മു​റ വ​ന്നാ​ലും പി​ന്നീ​ട് ഇ​വ​യി​ല്‍ നി​ന്നും വ​രു​ന്ന ഹോ​ര്‍​മോ​ണു​ക​ളു​ടെ ഉ​ത്തേ​ജ​നം വ​ഴി​യാ​ണ് തു​ട​ര്‍​ന്നു​ള്ള മാ​സ​മു​റ മു​ന്നോ​ട്ടു പോ​കു​ന്ന​ത്. അ​പ്പോ​ള്‍ പൂ​ര്‍​ണ വ​ള​ര്‍​ച്ച എ​ത്തി​യി​ട്ടി​ല്ല എ​ന്നു​ണ്ടെ​ങ്കി​ല്‍ അ​വി​ടെ നി​ന്നു​മു​ള്ള ഹോ​ര്‍​മോ​ണ്‍ ചി​ല​പ്പോ​ള്‍ കു​റ​ഞ്ഞ അ​ള​വി​ല്‍ വ​രും, അ​ല്ലെ​ങ്കി​ല്‍ ചി​ല​പ്പോ​ള്‍ ദ്രുത​ഗ​തി​യി​ല്‍ വ​രും. അ​ങ്ങ​നെ അ​പാ​ക​ത​ക​ള്‍ ഉ​ണ്ടാ​കാം. (തുടരും)

വിവരങ്ങൾ: ഡോ. ലക്ഷ്മി അമ്മാൾ
കൺസൾട്ടന്‍റ് ഗൈനക്കോളജിസ്റ്റ്, എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.