ജമാൽ ഖഷോഗി ആര് ?
ജമാൽ ഖഷോഗി  ആര് ?
മാ​ധ്യ​മ സ്വാ​ത​ന്ത്ര്യം നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും മോ​ശം അ​വ​സ്ഥ​യി​ലാ​ണ്. ഭ​ര​ണ​കൂ​ട​ങ്ങ​ളുടെയും നേ​താ​ക്കന്മാരുടെയും നി​ക്ഷി​പ്ത താ​ത്പ​ര്യ​ക്കാ​രു​ടെ​യും ഇ​ഷ്ട​ത്തി​ന​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ വ​ലി​യ വി​ല​കൊ​ടു​ക്കേ​ണ്ടി വ​രും. കേ​സ്, ഭീ​ഷ​ണി തു​ട​ങ്ങി കൊ​ല​പാ​തം​വ​രെ അ​ത് എ​ത്തി നി​ന്നേ​ക്കാം. വാ​ഷിം​ഗ്ട​ണ്‍ പോ​സ്റ്റി​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യ ജ​മാ​ൽ ഖ​ഷോ​ഗിക്കു ജീ​വ​ൻ ന​ൽ​കേ​ണ്ടി വ​ന്ന​തി​ന്‍റെ പി​ന്നി​ലെ ക​ഥ​യും മ​റ്റൊ​ന്ന​ല്ല. ഭ​ര​ണാ​ധി​കാ​രി​ളു​ടെ ക​ണ്ണി​ലെ ക​ര​ടാ​യി മാ​റി​യാ​ൽ, അ​യാ​ൾ മു​ന്പ് എ​ത്ര വ​ലി​യ മി​ത്ര​മാ​യി​രു​ന്നാ​ലും ശ​രി പി​ന്നെ സ്വ​ത​ന്ത്രമാ​യി ജീ​വി​ക്കാ​ൻ ക​ഴി​യി​ല്ല. ഒ​രു പ​ത്ര​ത്തി​നെ സ്വാ​ധീ​ന വ​ല​യ​ത്തി​ലാ​ക്കി​യാ​ലോ, ഒ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ ഇ​ല്ല​താ​ക്കി​യാ​ലോ അ​വ​സാ​നി​ക്കു​ന്ന​ത​ല്ല മാ​ധ്യ​മ ലോ​കം. ജ​മാ​ൽ ഖ​ഷോ​ഗി​യെ ഇ​ല്ലാ​താ​ക്കി​യ സൗ​ദി അ​റി​ഞ്ഞു​കൊ​ണ്ട് വി​സ്മ​രി​ക്കാ​ൻ ശ്ര​മി​ച്ച​തും ഈ ​സ​ത്യ​മാ​ണ്. ഖഷോഗി ജീവിച്ചിരിപ്പുണ്ടോയെന്ന ചോദ്യത്തിനുള്ള ഉത്തരം ലഭിച്ചു - ഇല്ല. പക്ഷെ ഇനിയും ഒ​രു​പി​ടി ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം കി​ട്ടാ​നു​ണ്ട്

ആ​രാ​ണ് ഖ​ഷോ​ഗി?

സൗ​ദി അ​റേ​ബ്യ​യി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​നാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു ജ​മാ​ൽ ഖ​ഷോ​ഗി. സോ​വി​യ​റ്റ് യൂ​ണി​യ​ന്‍റെ അ​ഫ്ഗാ​നി​സ്ഥാ​ൻ അ​ധി​നി​വേ​ശ​വും ഉ​സാ​മ ബി​ൻ ലാ​ദ​ന്‍റെ വ​ള​ർ​ച്ച​യു​മൊ​ക്കെ ലോ​ക​ത്തെ ആ​ദ്യ​മ​റി​യി​ച്ച പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ. സൗ​ദി​യി​ലെ വി​വി​ധ മാ​ധ്യ​മ​ങ്ങ​ൾ​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം കൊ​ട്ടാ​ര​വു​മാ​യി ഏ​റ്റ​വും അ​ടു​പ്പം പു​ല​ർ​ത്തി​യി​രു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു. സർക്കാരിന്‍റെ ഉ​പദേശകൻ എന്ന റോ​ൾ വ​രെ അദ്ദേ​ഹം കൈ​കാ​ര്യം ചെ​യ്തി​രു​ന്നു. ദ​ശാ​ബ്ദ​ങ്ങ​ളോ​ളം തു​ട​ർ​ന്ന അ​ടു​പ്പം പെ​ട്ടെ​ന്ന് ഇ​ല്ലാ​താ​വു​ക​യാ​യി​രു​ന്നു. കി​രീ​ടാ​വ​കാ​ശി​യാ​യി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ വ​ന്ന​തോ​ടെ​യാ​ണ് ഖ​ഷോ​ഗി സൗ​ദി രാ​ജ​കു​ടും​ബ​ത്തി​ന് അ​ന​ഭി​മ​ത​നാ​യ​ത്. ഇതോടെ രാജാവിന്‍റെ കണ്ണിലെ കരടായി ഖഷോഗി. പിന്നീട് സൗദിയിൽ താമസിക്കുക എന്നത് അസാധ്യമായി മാറി.

സൗദിയിൽ നിന്ന് അമേരിക്കയിൽ

സൗ​ദി വി​ട്ട ഖ​ഷോ​ഗി അ​മേ​രി​ക്ക​യി​ൽ അ​ഭ​യം തേ​ടി. ഒ​രു​വ​ർ​ഷ​മാ​യി അ​വി​ടെ ക​ഴി​യു​ന്ന കാ​ല​യ​ള​വി​ൽ വാ​ഷി​‌ംഗ്ട​ണ്‍ പോ​സ്റ്റി​ൽ മാ​സ​ത്തി​ലൊ​രു പം​ക്തി അ​ദ്ദേ​ഹം എ​ഴു​തി​യി​രു​ന്നു. സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നെ വി​മ​ർ​ശി​ക്കു​ന്ന​താ​യി​രു​ന്നു ഈ ​ലേ​ഖ​ന​ങ്ങ​ളി​ലേ​റെ​യും. സൗ​ദി​യി​ൽ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ ന​ട​ത്തി​യ അ​ഴി​മ​തി വി​രു​ദ്ധ പോ​രാ​ട്ട​ത്തെ​യും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. വി​മ​ത​രെ​യ​ല്ല, സ്വ​ത​ന്ത്രമാ​യി ചി​ന്തി​ക്കു​ന്ന മ​ന​സു​ള്ള​വ​രെ​യാ​ണ് എം​ബി​എ​സ് അ​ക​ത്താ​ക്കി​യ​തെ​ന്ന്് കൊല്ലപ്പെടുന്നതിന്‍റെ മൂന്നു ദിവസം മുന്പ് ഖ​ഷോ​ഗി​ ബിബിസി ന്യൂസ് അവറിൽ പറഞ്ഞിരുന്നു.


കാമുകിക്കൊപ്പം തുർക്കിയിൽ

അ​മേ​രി​ക്ക​യി​ൽ​വച്ച് പ​രി​ച​യ​പ്പെ​ട്ട ഹാ​ത്തി​സ് സെ​ൻ​ഗി​സി​നെ വി​വാ​ഹം ചെ​യ്ത് തു​ർ​ക്കി​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഖ​ഷോ​ഗി​യു​ടെ മോ​ഹം. എ​ന്നാ​ൽ, ബ​ഹു​ഭാ​ര്യാ​ത്വ​ത്തി​ന് വി​ല​ക്കു​ള്ള തു​ർ​ക്കി​യി​ൽ, ഹാ​ത്തി​സി​നെ വി​വാ​ഹം ചെ​യ്യു​ന്ന​തി​ന് ഖ​ഷോ​ഗി​ക്ക് ആ​ദ്യ​ഭാ​ര്യ​യെ വി​വാ​ഹ​മോ​ച​നം ചെ​യ്ത​തി​ന്‍റെ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കേ​ണ്ടി​യി​രു​ന്നു. ഇ​ത് സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നാ​യാ​ണ് സെ​പ്റ്റം​ബ​ർ 28-ന് ​അ​ദ്ദേ​ഹം കോ​ണ്‍​സു​ലേ​റ്റി​ലെ​ത്തി​യ​ത്. നാ​ലു​ദി​വ​സം ക​ഴി​ഞ്ഞ് വ​രാ​നാ​യി​രു​ന്നു മ​റു​പ​ടി. അസാധാരണമായി ഒന്നും തോന്നാത്തതിനാൽ ഖഷോഗി മടങ്ങി.

കൊലക്കളത്തിലേക്ക്

ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് രാവിലെ കാമുകിക്കൊപ്പമാണ് നി​യ​മ​പ​ര​മാ​യി വി​വാ​ഹ​മോ​ച​നം നേ​ടി​യ​താ​ണെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റി​നു​വേ​ണ്ടി അ​ദ്ദേ​ഹം വീ​ ണ്ടു​ം സൗദി കോ​ണ്‍​സു​ലേ​റ്റി​ലെ​ത്തി​യത്. സാധാരണപോലെ ഹാ​ത്തി​സി​നെ എം​ബ​സി​ക്ക് പു​റ​ത്തു​നി​ർ​ത്തി​യ​ശേ​ഷം ഉ​ച്ച​യോ​ടെ അ​ക​ത്തേ​ക്കു​പോ​യ അ​ദ്ദേ​ഹം പി​ന്നീ​ട് മ​ട​ങ്ങി​വ​ന്നി​ല്ല. നടപടി ക്രമങ്ങൾ വൈകുന്നതുകൊണ്ടാണ് ഖഷോഗി താമസിക്കുന്നതെന്നാണ് ആദ്യം ഹാത്തിസ് കരുതിയത്.

പക്ഷെ വൈ​കു​ന്നേ​ര​മാ​യി​ട്ടും ഖ​ഷോ​ഗി​യെ കാ​ണാ​നില്ല. തു​ട​ർ​ന്നാ​ണ് ഹാ​ത്തി​സ് പോലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ന്ന​ത്. തു​ർ​ക്കി​യി​ലെ എം​ബ​സി​യി​ൽ​വ​ച്ച് ത​നി​ക്കെ​ന്തെ​ങ്കി​ലും സം​ഭ​വി​ക്കു​മെ​ന്ന് ഖ​ഷോ​ഗി ക​രു​തി​യി​രു​ന്നി​ല്ലെ​ന്ന് പി​ന്നീ​ട് വാ​ഷി​ംഗ്ട​ണ്‍ പോ​സ്റ്റി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ഹാ​ത്തി​സ് പ​റ​ഞ്ഞിരുന്നു. ആദ്യത്തെ സന്ദർശന സമയത്ത് തനിക്ക് ഊഷ്മളമായ സ്വീകരണമാണ് എംബസിയിൽ ലഭിച്ചതെന്നും ഖഷോഗി പറഞ്ഞിരുന്നു.

അതിനാൽ യാതൊരു സംശയവുമില്ലാതെ, ഭയപ്പാടുമില്ലാതെയാണ് ഖഷോഗി എംബസിയിലേക്ക് കയറിയത്. പക്ഷെ വിധി മറ്റൊന്നായിരുന്നു. അതിക്രൂരമായ കൊലപാതകത്തിന് സൗദി നേരത്തെ തന്നെ കോപ്പ് കൂട്ടിയിരുന്നു. മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന കാര്യങ്ങളാണ് എംബസിയിൽ പിന്നീട് സംഭവിച്ചത്.

ക്രൈം ലേഖകൻ