മണലാരണ്യത്തിലും പറന്നിറങ്ങി
മണലാരണ്യത്തിലും പറന്നിറങ്ങി
മരുഭൂമിയിൽ ചരിത്രം പിറന്നു. അറബ് മേഖല കണ്ട ഏറ്റവും വലിയ ജനസാഗരമാണ് ഫ്രാൻസിസ് മാർപാപ്പയെ കാണാൻ യുഎഇ തലസ്ഥാനമായ അബുദാബിയിലേക്ക് ഒഴുകിയെത്തിയത്. രാജ്യത്തിന്‍റെ പരമോന്നത ബഹുമതി നല്കിയാണ് അവർ മാർപാപ്പയെ സ്വീകരിച്ചത്. സ്വീ​ക​രി​ക്കാനും രണ്ടു ദിവസത്തിനുശേഷം യാത്രയാക്കാനും കി​രീ​ടാ​വ​കാ​ശി ഷെ​യ്ഖ് മു​ഹ​മ്മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. അറേബ്യൻ ചരിത്രത്തിൽ ഈ സന്ദർശനം സുവർണലിപികളിൽ എഴുതപ്പെട്ടു. വാർത്ത റിപ്പോർട്ട് ചെയ്യാൻ യുഎഇയിലെത്തിയ ദീപിക ഡൽഹി ബ്യൂറോ ചീഫും അസോസിയേറ്റ് എഡിറ്ററുമായ ജോർജ് കള്ളിവയലിൽ എഴുതുന്നു...

ഫ്രാ​ൻ​സി​സ് പാ​പ്പാ, പ​രി​ശു​ദ്ധ പി​താ​വേ, വി​വ ഇ​ൽ പാ​പ്പാ (ഇ​റ്റാ​ലി​യ​ൻ), വി​വ ല ​പാ​പ്പാ (സ്പാ​നീ​ഷ്), ലോ​ഗ് ലി​വ് പാ​പ്പാ, പാ​പ്പാ നീ​ണാ​ൾ വാ​ഴ​ട്ടെ - യു​എ​ഇ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​ന​സ​മു​ദ്രം വി​ളി​ച്ചു​പ​റ​ഞ്ഞു... അ​ബു​ദാ​ബി​യി​ലെ സ്പോ​ർ​ട്സ് സി​റ്റി സ്റ്റേ​ഡി​യം ആ​ഹ്ലാ​ദാ​ര​വ​ത്താ​ൽ ഇ​ള​കി​മ​റി​യു​ക​യാ​യി​രു​ന്നു. സ്റ്റേ​ഡി​യ​ത്തി​ലെ​യും പ​രി​സ​ര​ങ്ങ​ളി​ലെ​യും കൂ​റ്റ​ൻ ഇ​ല​ക്ട്രോ​ണി​ക് ബോ​ർ​ഡു​ക​ളി​ൽ മാ​ർ​പാ​പ്പ ക​ട​ന്നു​വ​രു​ന്ന ദൃ​ശ്യം ക​ണ്ട​തോ​ടെ വ​ലി​യ ആ​ര​വ​മാ​ണ് ഉ​യ​ർ​ന്ന​ത്.

മ​ഞ്ഞ​യും വെ​ള്ള​യും നി​റ​ത്തി​ലു​ള്ള വ​ത്തി​ക്കാ​ൻ പ​താ​ക​ക​ളും ഒ​ന്നേ​മു​ക്കാ​ൽ ല​ക്ഷം വ​രു​ന്ന ജ​ന​ക്കൂ​ട്ടം നി​ർ​ത്താ​തെ വീ​ശി​ക്കൊ​ണ്ടി​രു​ന്നു. ജ​ന​ക്കൂ​ട്ടം ഒ​രു ഡ​സ​നി​ലേ​റെ ഭാ​ഷ​ക​ളി​ലാ​ണ് ഫ്രാ​ൻ​സി​സ് പാ​പ്പ​യെ വ​ര​വേ​റ്റ​ത്. പേ​പ്പ​ൽ പ​താ​ക​ക​ളു​മാ​യി ഏ​താ​നും അ​റ​ബി​ക​ളും ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ സ്നേ​ഹോ​ഷ്മ​ള​മാ​യി അ​ഭി​വാ​ദ്യം ചെ​യ്തു. അ​ബു​ദാ​ബി​യി​ലെ ഏ​റ്റ​വും വ​ലി​യ സ​ഈ​ദ് സ്പോ​ർ​ട്സ് സി​റ്റി​യി​ലേ​ക്കു പാ​പ്പാ പ്ര​വേ​ശി​ച്ച​തോ​ടെ സ​ന്തോ​ഷാ​ര​വാ​ത്താ​ൽ ജ​നം ഇ​ള​കി​മ​റി​ഞ്ഞു.



പോപ്പ് മൊ​ബീ​ലി​ൽ പു​ഞ്ചി​രി​യോ​ടെ കൈ​ക​ൾ നീ​ട്ടി ആ​ശീ​ർ​വ​ദി​ച്ചും അ​ഭി​വാ​ദ്യം ചെ​യ്തും മാ​ർ​പാ​പ്പ സ്റ്റേ​ഡി​യ​ത്തി​നു വ​ലം വ​ച്ച​തോ​ടെ മ​ഹാ​സാ​ഗ​രം പോ​ലെ​യാ​യ ജ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ഹ്ലാ​ദം അ​ണ​പൊ​ട്ടി. യു​എ​ഇ​യു​ടെ ച​രി​ത്ര​ത്തി​ൽ മു​ന്പൊ​രി​ക്ക​ലും കാ​ണാ​ത്ത ജ​ന​സ​ഞ്ച​യം ഒ​രേ​പോ​ലെ​യാ​ണ് പാ​പ്പ​ായെ പേ​പ്പ​ൽ പ​താ​ക വീ​ശി​ വ​ര​വേ​റ്റ​ത്. മ​ണ​ലാ​ര​ണ്യ​ത്തി​ൽ ഒ​രി​ടത്തും ഇ​ത്ര​യ​ധി​കം ജ​ന​ങ്ങ​ൾ ഇ​തി​നു മു​ന്പ് ഒ​രു​മി​ച്ചു കൂ​ടി​യി​ട്ടി​ല്ലാ​യി​രു​ന്നു.

പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ തു​റ​ന്ന വാ​ഹ​ന​ത്തി​ൽ ഫ്രാ​ൻ​സി​സ് പാ​പ്പാ സ്റ്റേ​ഡി​യ​ത്തി​നു​ള്ളി​ലേ​ക്കു പ്ര​വേ​ശി​ച്ച​തോ​ടെ ജ​ന​മൊ​ന്നാ​കെ ആ​വേ​ശ​ത്തി​ര​യി​ലാ​യി. വ​ർ​ഷ​ങ്ങ​ളാ​യി നേ​രി​ട്ട് ഒ​രു നോ​ക്കുകാ​ണാ​നും അ​നു​ഗ്ര​ഹം തേ​ടാ​നും ആ​ഗ്ര​ഹി​ച്ച മാ​ർ​പാ​പ്പ തൊ​ട്ട​ടു​ത്ത്.

മു​ന്നി​ൽ ബു​ള്ള​റ്റ് പ്രൂ​ഫ് ഗ്ലാ​സ് ഘ​ടി​പ്പി​ച്ച പ​തി​വാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പാ​പ്പാ മൊ​ബീ​ലും അ​ബു​ദാ​ബി​യി​ൽ പാ​പ്പാ വേ​ണ്ടെ​ന്നു​വ​ച്ചു. പ​ക​രം പേ​പ്പ​ൽ ചി​ഹ്നം പ​തി​പ്പി​ച്ച്, പേ​പ്പ​ൽ പ​താ​ക​യും ഘ​ടി​പ്പി​ച്ച തു​റ​ന്ന വെ​ള്ള ജീ​പ്പി​ലാ​യി​രു​ന്നു വ​ന്ന​ത്.



മ​ല​യാ​ളി​പ്പെ​രു​മ​യു​ടെ സ​ന്തോ​ഷം

മാ​ർ​പാ​പ്പ​യു​ടെ അ​ബു​ദാ​ബി​യി​ലെ ദി​വ്യ​ബ​ലി​ക്കി​ടെ മ​ല​യാ​ള​ത്തി​ൽ പ്രാ​ർ​ഥ​ന ചൊ​ല്ലാ​ൻ ഭാ​ഗ്യം ല​ഭി​ച്ച കോ​ട്ടയം സ്വ​ദേ​ശി അ​ഞ്ജു തോ​മ​സി​നും ആ ​ഭാ​ഗ്യ​നി​മി​ഷം മ​റ​ക്കാ​നാ​കി​ല്ല. അ​ന​ന്തസൗ​ന്ദ​ര്യ​ത്ത​ന്‍റെ ഉ​റ​വി​ട​മാ​യ ദൈ​വ​മേ ... അ​ങ്ങേ തി​രു​മു​ഖ ദ​ർ​ശ​ന​ത്തി​നു വി​ളി​ക്ക​പ്പെ​ട്ട ഞ​ങ്ങ​ളു​ടെ സ​ഹോ​ദ​രീ സ​ഹോ​ദ​ര​ങ്ങ​ളു​ടെ പാ​പ​മാ​ലി​ന്യ​ങ്ങ​ൾ ശു​ദ്ധീ​ക​രി​ച്ച് അ​ങ്ങേ പു​ന​രൈ​ക്യ​ത്തി​ന്‍റെ സ​ന്തോ​ഷം അ​നു​ഭ​വി​ക്കാ​ൻ ഇ​ട​യാ​ക്ക​ണ​മെ ... എ​ന്ന പ്രാ​ർ​ഥ​ന​യാ​ണ് അ​ഞ്ജു വാ​യി​ച്ച​ത്. അ​ബു​ദാ​ബി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഇ​ന്‍റീ​രി​യ​ർ ഡി​സൈ​ൻ എ​ൻ​ജി​നിയ​റിം​ഗ് വി​ദ്യാ​ർ​ഥി​നിയാ​ണ് അ​ഞ്ജു. അ​ബു​ദാ​ബി​യി​ലെ വ്യ​വ​സാ​യി കോ​ട്ട​യം ഇ​ര​വു​ചി​റ മ​രി​യ​സ​ദ​ന​ത്തി​ൽ തോ​മ​സ്കു​ട്ടി​യു​ടെ​യും മേ​രി​ക്കു​ട്ടി​യു​ടെയും മ​ക​ളാ​ണ്.

പ്രാർഥന അറബിയിലും

മാ​ർ​പാ​പ്പ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ബു​ദാ​ബി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ദി​വ്യ​ബ​ലി​ക്കി​ട​യി​ൽ അ​റ​ബി ഭാ​ഷ​യി​ൽ ഒ​രു പ്രാ​ർ​ഥ​ന ചൊ​ല്ലി​യ​തും അ​ത്യ​പൂ​ർ​വ​മാ​യി. ത​നി​ക്കും ക​ത്തോ​ലി​ക്കാ വി​ശ്വാ​സി​ക​ൾ​ക്കാ​കെ​യും യു​എ​ഇ ന​ൽ​കി​യ​തും ന​ൽ​കു​ന്ന​തു​മാ​യ സ്നേ​ഹാ​ദ​ര​ങ്ങ​ൾ​ക്കു​ള്ള ന​ന്ദി​സൂ​ച​ക​മാ​യാ​ണ് ഇ​തി​ന് പാ​പ്പാ അ​നു​മ​തി ന​ൽ​കി​യ​ത്. അ​റ​ബി ഭാ​ഷ​യ്ക്ക് പു​റ​മെ കൊ​റി​യ​ൻ, കൊ​ങ്ക​ണി, ഫ്ര​ഞ്ച്, ത​ഗ​ലോ​ഗ്, ഉ​ർ​ദു, മ​ല​യാ​ളം എ​ന്നീ ആ​റു ഭാ​ഷ​ക​ളി​ലും വി​ശ്വാ​സി​ക​ൾ​ക്കാ​യു​ള്ള പ്രാ​ർ​ഥ​ന ന​ട​ത്തി.



ദി​വ്യ​ബ​ലി​ക്കി​ടെ സീ​റോ മ​ല​ബാ​ർ, മ​ല​ങ്ക​ര സ​ഭ​ക​ളെ മാ​ർ​പാ​പ്പ പേ​രെ​ടു​ത്ത് പ​റ​ഞ്ഞ​തും മ​ല​യാ​ളി​ക​ൾ​ക്കാ​കെ അ​ഭി​മാ​ന​മാ​യി. സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ത​ല​വ​നും മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പു​മാ​യ ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യും സീ​റോ മ​ല​ങ്ക​ര സ​ഭ​യു​ടെ ത​ല​വ​നും മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പു​മാ​യ ക​ർ​ദി​നാ​ൾ ബ​സേലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യും വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ സ​ഹ​കാ​ർ​മി​ക​രാ​യ​തും പ്ര​വാ​സി​ക​ളാ​യ മ​ല​യാ​ളി​ക​ൾ​ക്ക് വ​ള​രെ സ​ന്തോ​ഷം ന​ൽ​കി.

അ​ബു​ദാ​ബി​യി​ലെ ദി​വ്യ​ബ​ലി​യി​ൽ ഉ​പ​യോ​ഗി​ച്ച ഓ​സ്തി​യി​ലും മ​ല​യാ​ളി​പ്പെ​രു​മ കാ​ണാ​നാ​യി. തൃ​ശൂ​രി​ലെ മ​ല​ബാ​ർ മി​ഷ​ന​റി ബ്ര​ദേ​ഴ്സി​ന്‍റെ മ​രി​യാ​പു​ര​ത്തെ മി​ഷ​ൻ ഹോ​മി​ൽ ത​യാ​റാ​ക്കി​യ ഓ​സ്തി​ക​ൾ പ്ര​ത്യേ​ക പെ​ട്ടി​ക​ളിലാ​ക്കി അ​ബു​ദാ​ബി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഗ​ൾ​ഫി​ലെ വി​വി​ധ പ​ള്ളി​ക​ളി​ലേ​ക്ക് നേ​ര​ത്തെ​യും മി​ഷ​ൻ ഹോ​മി​ൽ നി​ന്നാ​ണു ഓ​സ്തി​ അ​യ​ച്ചു​ന​ൽ​കി​യി​രു​ന്ന​ത്.

മ​ണ​ലാ​ര​ണ്യ​ത്തെ ജ​ന​സാ​ഗ​ര​മാ​ക്കി​യ പാ​പ്പാ

അ​റ​ബ് മേ​ഖ​ല​യി​ലെ ഏ​തെ​ങ്കി​ലും രാ​ജ്യ​ത്തു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ ജ​ന​സാ​ഗ​ര​മാ​ണ് അ​ബു​ദാ​ബി​യി​ൽ മാ​ർ​പാ​പ്പ​യു​ടെ വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ പ​ങ്കെ​ടു​ത്ത​തെ​ന്ന് യു​എ​ഇ അ​ധി​കൃ​ത​ർ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. ചു​രു​ങ്ങി​യ​ത് ഒ​ന്നേ​മു​ക്കാ​ൽ ല​ക്ഷം പേ​രാ​ണ് സ​ഈ​ദ് സ്പോ​ർ​ട്സ് സി​റ്റി​യി​ൽ പാ​പ്പായെ കാ​ണാ​നെ​ത്തി​യ​ത്. പ്രവേശനം കിട്ടാതെ വന്ന ലക്ഷക്കണക്കിനാളുകളാണ് വലിയ സ്ക്രീനിലും ടെലിവിഷനിലും ദിവ്യബലി കാണാൻ തിങ്ങിക്കൂടിയത്. ന​രേ​ന്ദ്ര മോ​ദി​യും രാ​ഹു​ൽ ഗാ​ന്ധി​യും ദു​ബാ​യി​യി​ൽ പ​ങ്കെ​ടു​ത്ത സ​മ്മേ​ള​ന​ത്തി​ന്‍റെ മൂ​ന്നി​ര​ട്ടി​യി​ലേ​റെ പേ​ർ. അ​റ​ബ് ലോ​ക​ത്ത് ഇ​ത്ത​ര​മൊ​രു മ​ഹാ​സ​മ്മേ​ള​നം മു​ന്പു ക​ണ്ട​താ​യി ഓ​ർ​മ​യി​ല്ലെ​ന്നു ദു​ബാ​യി​യിലെ മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.



ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ത​ല​വനും സ​മാ​ധാ​ന​ത്തി​ന്‍റെ അ​പ്പ​സ്തോ​ല​നു​മാ​യ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യ്ക്ക് യു​എ​ഇ ന​ൽ​കി​യ ആ​ദ​ര​വും സ്നേ​ഹ​വും ലോ​ക​ത്തി​നാ​കെ​യും ക്രൈ​സ്ത​വ, മു​സ്ലിം വി​ശ്വാ​സി​ക​ൾ​ക്ക് പ്ര​ത്യേ​കി​ച്ചും വ​ലി​യ പ്ര​ത്യാ​ശ ന​ൽ​കു​ന്ന​താ​യി. എ​ല്ലാ കീ​ഴ്‌വഴ​ക്ക​ങ്ങ​ളും മ​റി​ക​ട​ന്ന് ന​ൽ​കാ​വു​ന്ന​തി​ലെ ഏ​റ്റ​വും വ​ലി​യ ബ​ഹു​മ​തി​യും ആ​ദ​ര​വും ന​ൽ​കി​യാ​ണ് യു​എ​ഇ പാ​പ്പ​ായെ വ​ര​വേ​റ്റ​ത്. യു​എ​ഇ പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബാ​യി ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ മ​ക്തൂ​മും അ​ബു​ദാ​ബി കി​രീ​ടാ​വ​കാ​ശി​യും യു​എ​ഇ ഉ​പ സ​ർ​വ​സൈ​ന്യാ​ധി​പ​നു​മാ​യ ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ൽ ന​ഹ്യാ​നും ചേ​ർ​ന്നു വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യാ​ണ് പാ​പ്പായെ സ്വീ​ക​രി​ച്ച​ത്.

പ്ര​ഡി​ഡ​ൻ​ഷ്യ​ൽ കൊ​ട്ടാ​ര​ത്തി​ൽ മാ​ർ​പാ​പ്പ​യ്ക്കു ന​ൽ​കി​യ ആ​ചാ​ര​പ​ര​മാ​യ സൈ​നി​ക വ​രേ​വ​ൽ​പും ഇ​രു​വ​രു​ടെ​യും ഹൃ​ദ​യ​ത്തി​ൽ അ​ലി​ഞ്ഞു​ചേ​ർ​ന്നി​ട്ടു​ള​ള സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്‍റെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും പ്ര​ക​ട​മാ​യ തെ​ളി​വാ​യി. കൊ​ട്ടാ​ര​ത്തി​ലേ​ക്കു പാ​പ്പായെ ആ​ന​യി​ച്ചു വ​രു​ന്ന​തി​നി​ട​യി​ൽ ഫ്രാ​ൻ​സി​സ് പാ​പ്പ​ായെ കൈ​ക​ൾ ചേ​ർ​ത്തുപി​ടി​ച്ച് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ഗ്ര​സി​ച്ച​തു ര​ണ്ടു​പേ​രും ത​മ്മി​ലു​ള്ള വ്യ​ക്തി​ബ​ന്ധ​ത്തി​ന്‍റെ ഉൗ​ഷ്മ​ള​ത​യും ആ​ഴ​വും പ്ര​ക​ട​മാ​ക്കി.

മാ​ർ​പാ​പ്പ​യു​ടെ യു​എ​ഇ പ​ര്യ​ട​ന​ത്തി​നു തൊ​ട്ടു​മു​ന്പാ​യി അ​ബു​ദാ​ബി, ദു​ബാ​യി, ഷാ​ർ​ജ, റാ​സ​ൽ​ഖൈ​മ അ​ട​ക്കം മി​ക്ക പ്ര​വി​ശ്യ​ക​ളി​ലും മ​ഴ പെ​യ്ത​തും പ്ര​കൃ​തി​യു​ടെ വ​ര​ദാ​ന​മാ​യാ​ണ് അ​റ​ബി​ക​ൾ വി​ല​യി​രു​ത്തി​യ​ത്. പാ​പ്പായു​ടെ വി​മാ​നം യു​എ​ഇ​യി​ലേ​ക്കു പു​റ​പ്പെ​ടു​ന്ന​തി​നു മു​ന്പാ​യി റോ​മി​ലും പ​തി​വി​ല്ലാ​ത്ത മ​ഴ പെ​യ്ത​തും ശ്ര​ദ്ധേ​യ​മാ​യി.

രാ​ജ​കീ​യ സ്വീ​ക​ര​ണ​ത്തി​ലെ സ്നേ​ഹ​ത്തി​ക​വ്

ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി അ​റ​ബ് ഉ​പ​ദ്വീ​പ് മേ​ഖ​ല​യി​ലെ ഒ​രു രാ​ജ്യ​ത്തേ​ക്ക് ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​നെ ക്ഷ​ണി​ച്ചു​വ​രു​ത്താ​ൻ യു​എ​ഇ​യും ആ ​ക്ഷ​ണം പൂ​ർ​ണ​മ​ന​സോ​ടെ സ്വീ​ക​രി​ക്കാ​ൻ വ​ത്തി​ക്കാ​നും കാ​ണി​ച്ച ധീ​ര​ത ആ​ഗോ​ള സ​മാ​ധാ​ന​ത്തി​നും സ​ഹ​വ​ർ​ത്തി​ത്വ​ത്തി​നും വ​ലി​യ മു​ത​ൽ​കൂ​ട്ടാ​കും. മാ​ർ​പാ​പ്പ​യു​ടെ ത്രി​ദി​ന സ​ന്ദ​ർ​ശ​നം ഏ​റ്റ​വും ഭം​ഗി​യാ​ക്കു​ന്ന​തി​നും വി​ജ​യി​പ്പി​ക്കു​ന്ന​തി​നും യു​എ​ഇ ഭ​ര​ണാ​ധി​കാ​രി​ക​ൾ പ​ര​മാ​വ​ധി ശ്ര​മി​ച്ചു.



വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി സ്വീ​ക​രി​ച്ച​തുപോ​ലെ, സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങി​യ മാ​ർ​പാ​പ്പ​യെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ചെ​ന്ന് കി​രീ​ടാ​വ​കാ​ശി ഷെ​യ്ഖ് മു​ഹ​മ്മ​ദ് യാ​ത്ര​യാ​ക്കി​യ​തും വ​ലി​യ സ​ന്ദേ​ശ​മാ​ണു ലോ​ക​ത്തി​നാ​കെ ന​ൽ​കി​യ​ത്. മാ​ർ​പാ​പ്പ​യ്ക്ക് യു​എ​ഇ സ​ർ​ക്കാ​ർ ന​ൽ​കി​യ പ്ര​ത്യേ​ക​മാ​യ രാ​ജ​കീ​യ സ്വീ​ക​ര​ണ​വും ആ​ദ​ര​വും ഫ്രാ​ൻ​സി​സ് പാ​പ്പാ തി​രി​ച്ചു​ന​ൽ​കി​യ സ്നേ​ഹ​വും ഉൗ​ഷ്മ​ള​ത​യും പു​തി​യൊ​രു ലോ​ക​ത്തി​ന്‍റെ പി​റ​വി​യാ​കും.

മാ​ർ​പാ​പ്പ​യു​ടെ ദി​വ്യ​ബ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും അ​വ​ധി ന​ൽ​കി​യ​തി​നു പു​റ​മെ ര​ണ്ടു ദി​വ​സം സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​തും യു​എ​ഇ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ താ​ത്പ​ര്യം പ്ര​ക​ട​മാ​ക്കി. ഇ​തി​നു പു​റ​മേ ദി​വ്യ​ബ​ലി​ക്കെ​ത്തി​യ ഒ​ന്നേ​മു​ക്കാ​ൽ ല​ക്ഷ​ത്തോ​ളം പേ​ർ​ക്ക് സൗ​ജ​ന്യ യാ​ത്ര​യും സൗ​ജ​ന്യ​മാ​യി വെ​ള്ള​വും ല​ഘു​ഭ​ക്ഷ​ണ​വും സ​ന്പൂ​ർ​ണ സു​ര​ക്ഷ​യും അ​ട​ക്ക​മു​ള്ള​തെ​ല്ലാം പാ​പ്പ​ായോ​ടു​ള്ള ആ​ദ​ര​വി​ന്‍റെ കൂ​ടു​ത​ൽ തെ​ളി​വു​ക​ളാ​യി​രു​ന്നു. ന​ഗ​ര​വും സ്റ്റേ​ഡി​യ​വും മു​ഴു​വ​ൻ പേ​പ്പ​ൽ പ​താ​ക​ക​ൾ കൊ​ണ്ട് അ​ല​ങ്ക​രി​ക്കാ​നും മ​റ​ന്നി​ല്ല.


താ​ര​മാ​യി വലേറി

പെ​ട്ടെ​ന്നാ​യി​രു​ന്നു ആ​റു വ​യ​സു​കാ​രി ബാ​ലി​ക വേ​ലി​ക്കെ​ട്ടി​ന​ടി​യി​ലൂ​ടെ നു​ഴ​ഞ്ഞ് പാ​പ്പ​യു​ടെ വാ​ഹ​ന​ത്തി​ന് അ​ടു​ത്തെ​ത്തി​യ​ത്. ദ​ക്ഷി​ണ അ​മേ​രി​ക്ക​യി​ലെ കൊ​ളം​ബി​യ​ക്കാ​രി​യാ​യ വലേറി സാഞ്ചെസ് ആ​യി​രു​ന്നു ആ പെൺകുട്ടി. അവളുടെ പേര് ഗബ്രിയേല എന്ന് ആദ്യം തെറ്റായി റിപ്പോർട്ടു ചെയ്തിരുന്നു. കൂട്ടുകാരിയായ ഗബ്രിയേലയോടൊപ്പമായിരുന്നു വലേറി എത്തിയത്. ദ​ക്ഷി​ണ അ​മേ​രി​ക്ക​ക്കാ​ര​നാ​യ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ തൊ​ടാ​നാ​യി സു​ര​ക്ഷാ​ഭ​ടന്മാ​രെ മ​റി​ക​ട​ന്നെ​ത്തി​യ വെ​ള്ള ടീ​ഷ​ർ​ട്ടും പി​ങ്ക് പാ​ന്‍റ്സും ധ​രി​ച്ച കൊ​ച്ചു​പെ​ണ്‍​കു​ട്ടി​യെ സു​ര​ക്ഷാ​ഭ​ടന്മാ​ർ വീ​ണ്ടും ത​ട​ഞ്ഞെ​ങ്കി​ലും ഫ്രാ​ൻ​സി​സ് പാ​പ്പ അ​വ​രെ വി​ല​ക്കി. കു​ട്ടി​യോ​ട് അ​ടു​ത്തോ​ട്ടു വ​രാ​ൻ കൈ​കാ​ണി​ച്ചു​കൊ​ണ്ടു വാ​ഹ​നം നി​ർ​ത്താ​ൻ പാ​പ്പാ ആ​വ​ശ്യ​പ്പെ​ട്ടു.

ഓ​ടി​യെ​ത്തി​യ വലേറിയ​യെ കൈ​ക​ളി​ലെ​ടു​ത്ത് ഉ​യ​ർ​ത്താ​ൻ മാ​ർപാ​പ്പ ത​ന്നെ നി​ർ​ദേ​ശി​ച്ചു. അ​റ​ബി​യാ​യ സു​ര​ക്ഷാ​ഭ​ട​ന്‍റെ കൈ​ക​ളി​ലേ​ന്തി​യാ​ണ് അ​വ​ൾ മാ​ർ​പാ​പ്പ​യ്ക്കു ക​ത്തു​കൈ​മാ​റി​യ​ത്. വലേറിയ​യു​ടെ ത​ല​യി​ൽ കൈ​വ​ച്ച് മാ​ർ​പാ​പ്പ അ​നു​ഗ്ര​ഹി​ച്ചു. സ​ന്തോ​ഷം കൊ​ണ്ട് അവ​ൾ പൊ​ട്ടി​ക്ക​ര​ഞ്ഞു. അ​ർ​ജ​ന്‍റീ​ന​യി​ലെ ബുവാനോസ് ആരീസിലെ പ​ഴ​യ ക​ർ​ദി​നാ​ളി​നു​ള്ള ക​ത്തി​ൽ എ​ന്താ​ണെ​ഴു​തി​യ​തെ​ന്ന് അ​വ​ൾ പ​റ​ഞ്ഞി​ല്ല.



ക​ഴി​ഞ്ഞ രണ്ടു വ​ർ​ഷ​മാ​യി അ​മ്മ​യോ​ടൊ​പ്പം ദു​ബാ​യി​ൽ താ​മ​സി​ക്കു​ക​യാ​ണ് ഗ​ബ്രി​യേ​ല. കവർച്ചക്കേസിൽ ദുബായിലെ അൽ അവീർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ് വലേറിയുടെയും കൂട്ടുകാരി ഗബ്രിയേലയുടെയും പിതാക്കന്മാർ. വലേറിയുടെ പിതാവ് ആന്ദ്രേസ് സാഞ്ചസ് റിയോസിനെയും ഗബ്രിയേലയുടെ പിതാവ് ജേസൻ അറ്റിഹോർട്ടുവയെയും മാപ്പു നല്കി മോചിപ്പിക്കണമെന്ന അഭ്യർഥനയാണ് വലേറി മാർപാപ്പയ്ക്കു നല്കിയ കത്തിലെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.

പാ​പ്പായു​ടെ വാ​ഹ​നം ക​ട​ന്നു​പോ​കു​ന്ന പാ​ത​ക​ൾ സു​ര​ക്ഷ​യു​ടെ പേ​രി​ൽ വേ​ലി​ക്കെ​ട്ടു​ക​ൾ കൊ​ണ്ടു തി​രി​ച്ചി​രു​ന്ന​തി​നാ​ൽ ജ​ന​ക്കൂ​ട്ട​ത്തി​നു പാ​പ്പായെ തൊ​ട്ട​നു​ഭ​വി​ക്കാ​ൻ ത​ട​സ​മു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ ഈ ​സ​മ​യം വേ​ലി​ക്കെ​ട്ടി​ന​ക​ത്ത് പാ​പ്പായു​ടെ വാ​ഹ​ന​ത്തി​ന്‍റെ തൊ​ട്ട​ടു​ത്തു നി​ൽ​ക്കാ​നു​ള്ള ഭാ​ഗ്യം ലേ​ഖ​ക​നും കി​ട്ടി. വ​ത്തി​ക്കാ​ൻ പ്ര​സ് ഓ​ഫീ​സി​ലെ ഉ​ന്ന​ത​രു​ടെ പ്ര​ത്യേ​ക താ​ത്പ​ര്യ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു ഇ​ത്ത​ര​മൊ​രു അ​പൂ​ർ​വ ഭാ​ഗ്യം ല​ഭി​ച്ച​ത്. എ​ന്നോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന പാ​ക്കി​സ്ഥാ​നി​ലെ ക​റാ​ച്ചി​യി​ൽ നി​ന്നെ​ത്തി​യ പ​ത്ര​പ്ര​വ​ർ​ത്ത​ക​നും ക​ത്തോ​ലി​ക്കാ വി​ശ്വാ​സി​യു​മാ​യ അ​യാ​സ് ഗു​ൾ​സാ​ർ, ഇ​പ്പോ​ഴും ആ ​ഭാ​ഗ്യ​ത്തി​ന്‍റെ സ​ന്തോ​ഷ​ത്തി​ൽ നി​ന്നു മോ​ചി​ത​നാ​യി​ട്ടി​ല്ല.

സ്റ്റീ​വി​നും യെ​സെ​ക്കി​യേ​ലി​നും ദൈ​വി​ക​സ്പ​ർ​ശം

അ​ബു​ദാ​ബി സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ലി​ലെ മാ​ർ​പാ​പ്പ​യു​ടെ സ​ന്ദ​ർ​ശ​ന​വും കാ​രു​ണ്യ​ത്തി​ന്‍റെ​യും ക​രു​ണ​യു​ടെ​യും ഒ​രി​ക്ക​ലും വ​റ്റാ​ത്ത സ്നേ​ഹ​ന​ദി​യി​ലെ പ്ര​വാ​ഹ​മാ​യി​രു​ന്നു. പ്രാ​യ​മാ​യ​വ​രെ​യും രോ​ഗി​ക​ളെ​യും അ​വി​ടെ ഫ്രാ​ൻ​സി​സ് പാ​പ്പാ കെ​ട്ടി​പ്പു​ണ​ർ​ന്നു. ത​ന്നെ കാ​ണാ​ൻ ക​ത്തീ​ഡ്ര​ലി​ലെ​ത്തി​യ മു​ഴു​വ​നാ​ളു​ക​ൾ​ക്കും കൊ​ന്ത ന​ൽ​കാ​നും ക​രു​ണ​യു​ടെ​യും വി​ന​യ​ത്തി​ന്‍റെ​യും ആ​ൾ​രൂ​പ​മാ​യ പാ​പ്പാ മ​റ​ന്നി​ല്ല.

സെ​റി​ബ്ര​ൽ പാ​ൾ​സി ബാ​ധി​ച്ച പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി പ​ത്തു വ​യ​സു​കാ​ര​നാ​യ സ്റ്റീ​വ് ബൈ​ജു ജോ​ണ്‍​സി​നെ ഫ്രാ​ൻ​സി​സ് പാ​പ്പ അ​ടു​ത്തെ​ത്തി ചും​ബി​ക്കു​ക​യും ത​ലോ​ടി അ​ശ്വ​സി​പ്പി​ക്കു​ക​യും ചെ​യ്തു. രോ​ഗ​ത്തി​ന്‍റെ പ്ര​യാ​സ​ങ്ങ​ൾ മ​റ​ന്ന് സ്റ്റീ​വും ചി​രി​ച്ചു. പ​ത്ത​നം​തി​ട്ട​ക്കാ​ര​നാ​യ ബൈ​ജു​വി​ന്‍റെ​യും ലി​നു​വി​ന്‍റെ​യും മ​ക​നാ​ണ് സ്റ്റീ​വ്. കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി ആ​ന്‍റ​ണി ജോ​സ​ഫി​ന്‍റെ​യും ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി ഡെ​യ്സി​യു​ടെ​യും രോ​ഗി​യാ​യ മ​ക​ൻ റ​യാ​നെ​യും മാ​ർ​പാ​പ്പ പ്ര​ത്യേ​കം കൈ​വ​ച്ച് ആ​ശീ​ർ​വ​ദി​ച്ചു.

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ റോ​ഷ​ൻ ആ​ന്‍റ​ണി​യു​ടെ​യും ജി​ഗി​ന​യു​ടെ​യും മ​ക​ൻ യെ​സെ​ക്കി​യേ​ലി​ന്‍റെ ത​ല​യി​ൽ കൈ​വ​ച്ച് മു​ത്തം ന​ൽ​കാ​നും മാ​ർ​പാ​പ്പ മ​റ​ന്നി​ല്ല. മൂ​ന്നു വ​യ​സി​ലെ​ത്തി​യി​ട്ടും മൂ​ന്നു മാ​സ​ത്തെ വ​ള​ർ​ച്ച മാ​ത്ര​മു​ള്ള കു​ഞ്ഞി​ന് ല​ഭി​ച്ച വ​ലി​യ പു​ണ്യ​ത്തി​ന് ദൈ​വ​ത്തോ​ട് എ​ങ്ങി​നെ ന​ന്ദി പ​റ​യ​ണ​മെ​ന്നു മാ​താ​പി​താ​ക്ക​ൾ​ക്ക് അ​റി​യി​ല്ല. ദുഃ​ഖി​ക്കേ​ണ്ട, എ​ന്‍റെ പ്രാ​ർ​ഥ​ന​ക​ളി​ൽ നി​ങ്ങ​ളു​മു​ണ്ടാ​കും എ​ന്നു പാ​പ്പ പ​റ​ഞ്ഞ​തു​പോ​ലെ​യാ​ണ് തോ​ന്നി​യ​തെ​ന്ന ജി​ഗി​ന​യു​ടെ വാ​ക്കു​ക​ളി​ൽ എ​ല്ലാ​മു​ണ്ട്.



മാ​ർ​പാ​പ്പ​യു​ടെ ക​ര​സ്പ​ർ​ശം ഏ​റ്റ​പ്പോ​ൾ വൈ​ദ്യു​ത ത​രം​ഗ​ങ്ങ​ൾ പോ​ലെ മാ​സ്മ​രി​ക​മാ​യൊ​രു ദൈ​വാ​നൂ​ഭൂ​തി കി​ട്ടി​യെ​ന്നു മ​ല​യാ​ളി​യാ​യ മേ​രി എ​ന്ന എ​ഴു​പ​ത്തെ​ട്ടു​കാ​രി പ​റ​ഞ്ഞു. രോ​ഗി​ക​ളും പ്രാ​യ​മാ​യ​വ​രും അ​ട​ക്കം നൂ​റി​ലേ​റെ പേ​രെ​യാ​ണ് ക​ത്തീ​ഡ്ര​ലി​ൽ മാ​ർ​പാ​പ്പ​യെ കാ​ണാ​ൻ ദ​ക്ഷി​ണ അ​റേ​ബ്യ​യി​ലെ വി​കാ​രി​യാ​ത്തും ക​ത്തീ​ഡ്ര​ൽ അ​ധി​കൃ​ത​രും തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്ന​ത്. ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ജോ​ണ്‍​സ​ണ്‍ ക​ടു​കന്മാ​ക്ക​ലും സ​ഹ​വി​കാ​രി ഫാ. ​ജോ​ബി കെ. ​ജോ​സ​ഫും മ​ല​യാ​ളി​ക​ളാ​യ​തി​നാ​ൽ അ​ർ​ഹ​രാ​യ പ​ല മ​ല​യാ​ളി​ക​ൾ​ക്കും പാ​പ്പായു​ടെ അ​നു​ഗ്ര​ഹം തേ​ടാ​ൻ അ​വ​സ​രം കി​ട്ടു​ക​യും ചെ​യ്തു.

ച​രി​ത്ര​ത്തി​ലെ ത​ങ്ക​ത്തി​ലെ​ഴു​തി​യ പു​തി​യ ഏ​ട്

ക്രൈ​സ്ത​വ ഇ​സ്‌ലാം മ​ത​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ പു​തി​യ പേ​ജാ​ണ് ത​ന്‍റെ യു​എ​ഇ പ​ര്യ​ട​ന​മെ​ന്നാ​ണു ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച വ​ത്തി​ക്കാ​നി​ലെ പ്ര​സം​ഗ​ത്തി​ൽ ഫ്രാ​ൻ​സ് പാ​പ്പാ വി​ശേ​ഷി​പ്പി​ച്ച​ത്. ത​നി ത​ങ്ക​ത്തി​ലെ​ഴു​തി​യ പു​തി​യ ഏ​ട്. മാ​ന​വി​ക​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ലോ​ക​സ​മാ​ധാ​നം പ്രോ​ൽ​സാ​ഹി​പ്പി​ക്കു​ന്ന​തി​ലു​ള്ള പ്ര​തി​ബ​ദ്ധ​ത ഉൗ​ട്ടി​യു​റ​പ്പി​ക്കാ​നും അ​ബു​ദാ​ബി സ​ന്ദ​ർ​ശ​നം സ​ഹാ​യി​ക്കു​മെ​ന്നും പാ​പ്പ പ​റ​ഞ്ഞ​തി​ൽ എ​ല്ലാ​മു​ണ്ട്. മ​ത​താ​ത്പ​ര്യ​ങ്ങ​ളു​ടെ പു​റം​ച​ട്ട അ​ണി​ഞ്ഞ​ത് അ​ട​ക്കം എ​ല്ലാ അ​ക്ര​മ​ങ്ങ​ളെ​യും അ​പ​ല​പി​ക്കാ​നും പാ​പ്പ​യും അ​ബു​ദാ​ബി കി​രീ​ടാ​വ​കാ​ശി​യും മ​റ​ന്നി​ല്ല.

അ​ബു​ദാ​ബി ഫൗ​ണ്ടേ​ഴ്സ് മെ​മ്മോ​റി​യ​ലി​ൽ ന​ട​ന്ന മ​താ​ന്ത​ര, മാ​ന​വി​ക​താ സ​മ്മേ​ള​ന​വും ലോ​ക​സ​മാ​ധാ​ന​ത്തി​നും സ​ഹ​ക​ര​ണ​ത്തി​നും വ​ലി​യ മു​ത​ൽ​ക്കൂ​ട്ടാ​യി. യു​ദ്ധ​ങ്ങ​ളും സം​ഘ​ർ​ഷ​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്കാ​നും എ​ല്ലാ ജ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ഉൗ​ട്ടി​യു​റ​പ്പി​ക്കാ​നും പാ​വ​ങ്ങ​ളെ സ​ഹാ​യി​ക്കാ​നും തീ​രു​മാ​നി​ച്ച സ​മ്മേ​ള​ന പ്ര​ഖ്യാ​പ​നം വെ​റു​തെ​യാ​കി​ല്ലെ​ന്നു ക​രു​താം. ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യും ഇ​സ്‌ലാമി​ക സ​മൂ​ഹ​ത്തി​ന്‍റെ പ്ര​തി​നി​ധി​യാ​യി ഗ്രാ​ൻ​ഡ് ഇ​മാം ഡോ. ​അ​ഹ​മ്മ​ദ് അ​ൽ ത​യേ​ബും ഒ​പ്പു​വ​ച്ച മാ​ന​വി​ക​താ രേ​ഖ ലോ​ക​ത്തി​നാ​കെ​യു​ള്ള പ്ര​കാ​ശ​ദീ​പ​മാ​ണ്.



അ​ബു​ദാ​ബി ഗ്രാ​ൻ​ഡ് മോ​സ്ക് സ​ന്ദ​ർ​ശി​ച്ച് മു​സ്‌ലിം മ​ത​പ​ണ്ഡി​ത​രും മ​റ്റും അ​ട​ങ്ങി​യ കൗ​ണ്‍​സി​ൽ ഓ​ഫ് എ​ൽ​ഡേ​ഴ്സ് സ​മി​തി അം​ഗ​ങ്ങ​ളു​മാ​യി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യും ച​രി​ത്ര​മാ​ണ്. ക്രൈ​സ്ത​വ, മു​സ്‌ലിം മ​ത​വി​ശ്വാ​സ​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ലെ വ​ലി​യൊ​രു അ​ധ്യാ​യ​മാ​ണ് ഈ ​സ്വ​കാ​ര്യ ച​ർ​ച്ച​യി​ലൂ​ടെ തു​ട​ങ്ങു​ന്ന​തെ​ന്നാ​ണ് മു​സ്ലിം കൗ​ണ്‍​സി​ൽ ഓ​ഫ് എ​ൽ​ഡേ​ഴ്സി​ലെ അം​ഗ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

വ​ള​ര​ട്ടെ നന്മ, ​സ്നേ​ഹം, സ​ഹ​വ​ർ​ത്തി​ത്വം, സ​മാ​ധാ​നം

ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ പേ​രി​ൽ അ​ബു​ദാ​ബി​യി​ൽ ക​ത്തോ​ലി​ക്കാ പ​ള്ളി നി​ർ​മി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം പ​ര​സ്പ​ര​മു​ള്ള ഐ​ക്യ​ത്തി​ന്‍റെ പ്ര​തീ​ക​മാ​കും. ഇ​തോ​ടൊ​പ്പം ഗ്രാ​ൻ​ഡ് ഇ​മാ​മി​ന്‍റെ പേ​രി​ൽ ഒ​രു മോ​സ്കും നി​ർ​മി​ക്കു​മെ​ന്ന് യു​എ​ഇ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​ബു​ദാ​ബി​യി​ലെ പ്ര​ധാ​ന ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​മാ​യ സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ലി​നോ​ടു ചേ​ർ​ന്നു​ള്ള മോ​സ്കി​ന് ക​ന്യാ​മ​റി​യ​ത്തി​ന്‍റെ പേ​രു ന​ൽ​കി​യ​തും സ​ഹ​വ​ർ​ത്തി​ത്വ​ത്തി​നു മാ​തൃ​ക​യാ​യി.

ക്രൂ​ശി​ത​നാ​യ യേ​ശു​ക്രി​സ്തു​വി​ന്‍റെ പ​തി​നാ​റാം നൂ​റ്റാ​ണ്ടി​ലെ ത​ടി​യി​ൽ തീ​ർ​ത്ത ഒ​രു പ​ഴ​യ ശി​ൽ​പം കൂ​ടി ല​വ്റെ അ​ബു​ദാ​ബി മ്യൂ​സി​യ​ത്തി​ൽ മാ​ർ​പാ​പ്പ​യെ കൊ​ണ്ട് പ്ര​ദ​ർ​ശ​ന​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച​തും ശ​ദ്ധേ​യ​മാ​യി. എ.​ഡി 800-1000 കാ​ല​ഘ​ട്ട​ത്തി​ലെ ബ്ലു ​ഖു​റാ​നി​ലെ നാ​ലു കൈ​യെ​ഴു​ത്തു പേ​ജു​ക​ളും മ്യൂ​സി​യ​ത്തി​ൽ ഇ​തോ​ടൊ​പ്പം പ്ര​ദ​ർ​ശ​ന​ത്തി​നു ചേ​ർ​ത്ത​തും ആ​ദ​ര​വാ​യി. അ​ബു​ദാ​ബി​യി​ൽ ത​ന്നെ വ​ള​രെ വ​ലി​യൊ​രു ഹൈ​ന്ദ​വ ക്ഷേ​ത്ര​ത്തി​നും അ​ടു​ത്തി​ടെ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. യു​എ​ഇ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ മ​ഹാ​മ​ന​സ്ക​ത​യും തു​റ​ന്ന മ​ന​സു​മാ​ണ് ലോ​ക​ത്തി​ന് മു​ന്നി​ൽ തെ​ളി​ഞ്ഞ​ത്.



വ​ൻ​വി​ജ​യ​മാ​യ മാ​ർ​പാ​പ്പ​യു​ടെ അ​ബു​ദാ​ബി സ​ന്ദ​ർ​ശ​നം യു​എ​ഇ​യു​ടെ​യും വ​ത്തി​ക്കാ​ന്‍റെ​യും പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തി​ന്‍റെ​യും പ്ര​ക​ട​നം കൂ​ടി​യാ​യി​രു​ന്നു. അ​തി​ലേ​റെ ലോ​ക​സ​മാ​ധാ​ന​ത്തി​നും പാ​വ​ങ്ങ​ളോ​ടു​ള്ള ക​രു​ണ​യ്ക്കും മാ​ന​വി​ക​ത​യ്ക്കും ല​ഭി​ച്ച ഏ​റ്റ​വും വ​ലി​യ പ്ര​ത്യാ​ശ കൂ​ടി​യാ​കും. വി​ദ്വേ​ഷ​വും അ​ക്ര​മ​ങ്ങ​ളും ഇ​ല്ലാ​താ​ക്കാ​നും സ​മാ​ധാ​ന​വും നന്മയും സ്നേ​ഹ​വും സ​ഹ​വ​ർ​ത്തി​ത്വ​വും വ​ള​രാ​നും മാ​ർ​പാ​പ്പ​യു​ടെ യു​എ​ഇ സ​ന്ദ​ർ​ശ​നം നാ​ഴി​ക​ക്ക​ല്ലാ​കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.