ര​സി​ച്ചെ​ഴു​താം ര​സ​ത​ന്ത്രം (ഭാഗം- 2)
ര​സി​ച്ചെ​ഴു​താം   ര​സ​ത​ന്ത്രം (ഭാഗം- 2)
5. അ​ലോ​ഹ സം​യു​ക്ത​ങ്ങ​ൾ

പ്ര​ധാ​ന ആ​ശ​യ​ങ്ങ​ൾ

* അ​മോ​ണി​യ വാ​ത​കം പ​രീ​ക്ഷ​ണ​ശാ​ല​യി​ൽ നി​ർ​മി​ക്കു​ന്ന​വി​ധം.
* അ​മോ​ണി​യ​യു​ടെ ജ​ല​ത്തി​ലെ ലേ​യ​ത്വം-​ഫൗ​ണ്ട​ൻ പ​രീ​ക്ഷ​ണം
* അ​മോ​ണി​യം ക്ലോ​റൈ​ഡി​ന്‍റെ വി​ഘ​ട​നം
* ഏ​ക​ദി​ശാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഉ​ഭ​യ​ദി​ശാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ
* രാ​സ​സം​തു​ല​നം - ഗ്രാ​ഫ്, സ​വി​ശേ​ഷ​ത​ക​ൾ
* ലെ - ​ഷാ​റ്റ്‌​ലി​യ​ർ ത​ത്ത്വം
* സം​തു​ല​നാ​വ​സ്ഥ​യി​ൽ ഗാ​ഢ​ത, താ​പ​നി​ല, മ​ർ​ദം, ഉ​ൽ​പ്രേ​ര​കം എ​ന്നി​വ​യു​ടെ സ്വാ​ധീ​നം
* സ​ൾ​ഫ്യൂ​രി​ക് ആ​സി​ഡ് - ഉ​പ​യോ​ഗ​ങ്ങ​ൾ, വ്യാ​വ​സാ​യി​ക നി​ർ​മാ​ണം, ഭൗ​തി​ക, രാ​സ​ഗു​ണ​ങ്ങ​ൾ
* സ​ൾ​ഫേ​റ്റു​ക​ളു​ടെ ശോ​ധ​നാ പ​രീ​ക്ഷ​ണം

പ്ര​ത്യേ​ക ശ്ര​ദ്ധ​യ്ക്ക്

1. അ​മോ​ണി​യ​യു​ടെ ഭൗ​തി​ക, രാ​സ​ഗു​ണ​ങ്ങ​ൾ (രൂ​ക്ഷ​ഗ​ന്ധം, ബേ​സി​ക​സ്വ​ഭാ​വം, കു​റ​ഞ്ഞ സാ​ന്ദ്ര​ത, ജ​ല​ത്തി​ലെ ഉ​യ​ർ​ന്ന ലേ​യ​ത്വം)
2. രാ​സ​സം​തു​ലനം ത​ന്മാ​ത്രാ​ത​ല​ത്തി​ൽ ഗ​തി​ക​മാ​ണ്. കാ​ര​ണം പ്ര​വ​ർ​ത്ത​നം നി​ല​ച്ചു​വെ​ന്ന് തോ​ന്നു​മെ​ങ്കി​ലും പു​രോ-​പ​ശ്ചാ​ത് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​രേ​നി​ര​ക്കി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു.
3. മ​ർ​ദ​ത്തി​ന് സം​തു​ല​നാ​വ​സ്ഥ​യി​ൽ സ്വാ​ധീ​ന​മി​ല്ലാ​ത്ത രാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ (അ​ഭി​കാ​ര​കങ്ങ​ളും ഉ​ല്പ​ന്ന​ങ്ങ​ളും വാ​ത​കാ​വ​സ്ഥ​യി​ൽ അ​ല്ലാ​ത്ത​പ്പോ​ഴും, അ​ഭി​കാ​ര​ക-​ഉ​ല്പ​ന്ന ത​ന്മാ​ത്ര​ക​ളു​ടെ എ​ണ്ണം തുല്യമായിരിക്കുന്പോഴും)
4. ഉ​ഭ​യ​ദി​ശാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഉ​ൽ​പ്രേ​ര​ക​ങ്ങ​ൾ പു​രോ-​പ​ശ്ചാ​ത് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വേ​ഗ​ത​യെ ഒ​രേ നി​ര​ക്കി​ൽ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​ൽ വ്യൂ​ഹം വേ​ഗ​ത്തി​ൽ സം​തു​ല​നാ​വ​സ്ഥ പ്രാ​പി​ക്കു​ന്നു.
5. നി​ർ​ജ​ലീ​ക​ര​ണം (പ​ദാ​ർ​ഥ​ങ്ങ​ളി​ൽ രാ​സ​പ​ര​മാ​യി യോ​ജി​ച്ചി​രി​ക്കു​ന്ന ജ​ല​ത്തെ നീ​ക്കം ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​നം)

ഉ​ദാ: പ​ഞ്ച​സാ​ര, കോ​ട്ട​ൺ തു​ണി, ഗ്ലൂ​ക്കോ​സ്, കോ​പ്പ​ർ സൾ​ഫേ​റ്റ് (തു​രി​ശ്) ക്രി​സ്റ്റ​ലു​ക​ൾ എ​ന്നി​വ​യി​ൽ സ​ൾ​ഫ്യൂ​രി​ക്കാ​സി​ഡി​ന്‍റെ പ്ര​വ​ർ​ത്ത​നം.
6. ശോ​ഷ​കാ​ര​ക​ഗു​ണം (ഒ​രു പ​ദാ​ർ​ഥ​ത്തോ​ടൊ​പ്പ​മു​ള്ള ജ​ലാം​ശ​ത്തെ ആ​ഗി​ര​ണം ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​നം.

ഉ​ദാ. ക്ലോ​റി​ൻ, സ​ൾ​ഫ​ർ ഡൈ ​ഓ​ക്സൈ​ഡ്, ഹൈ​ഡ്ര​ജ​ൻ ക്ലോ​റൈ​ഡ് എ​ന്നി​വ ഈ​ർ​പ്പ​ര​ഹി​ത​മാ​ക്കാ​ൻ H2SO4 ഉ​പ​യോ​ഗി​ക്കു​ന്നു.

7. മ​റ്റ് ആ​സി​ഡു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ന് H2SO4 ഉ​പ​യോ​ഗി​ക്കു​ന്നു. ക്ലോ​റൈ​ഡു​ക​ളു​മാ​യി പ്ര​വ​ർ​ത്തി​ച്ച് ഹൈ​ഡ്രോ ക്ലോ​റി​ക് ആ​സി​ഡും, നൈ​ട്രേ​റ്റു​മാ​യി പ്ര​വ​ർ​ത്തി​ച്ച് നൈ​ട്രി​ക് ആ​സി​ഡും നി​ർ​മി​ക്കു​ന്നു.
8. H2SO4 ന്‍റെ ഓ​ക്സീ​ക​ര​ണ ഗു​ണം

ഉ​ദാ. അ​ലോ​ഹ​മാ​യ കാ​ർ​ബ​ണി​നെ CO2 ആ​യും ലോ​ഹ​മാ​യ കോ​പ്പ​റി​നെ CuSO4 ആ​യും ഓ​ക്സീ​ക​രി​ക്കു​ന്നു.

6. ഓ​ർ​ഗാ​നി​ക് സം​യു​ക്ത​ങ്ങ​ളു​ടെ നാ​മ​ക​ര​ണ​വും ഐ​സോ​മെ​റി​സ​വും

പ്ര​ധാ​ന ആ​ശ​യ​ങ്ങ​ൾ

* ഓ​ർ​ഗാ​നി​ക് സം​യു​ക്ത​ങ്ങ​ളു​ടെ ഘ​ട​ന, ത​ന്മാ​ത്രാ​സൂ​ത്രം, ക​ണ്ട​ൻ​സ്ഡ് ഫോ​ർ​മു​ല
* പൂ​രി​ത ഹൈ​ഡ്രോ കാ​ർ​ബ​ണു​ക​ൾ-​ആ​ൽ​ക്കെ​യ്നു​ക​ൾ
* അ​പൂ​രി​ത ഹൈ​ഡ്രോ കാ​ർ​ബ​ണു​ക​ൾ - ആ​ൽ​ക്കീ​ൻ, ആ​ൽ​ക്കൈ​ൻ
* ഹോ​മ​ലോ​ഗ​സ് സീ​രീ​സ്
* ശാ​ഖ​ക​ളി​ല്ലാ​ത്ത ആ​ൽ​ക്കെ​യ്നു​ക​ളു​ടെ നാ​മ​ക​ര​ണം
* ശാ​ഖ​ക​ളു​ള്ള (ഒ​ന്നോ, ഒ​ന്നി​ല​ധി​ക​മോ) ഹൈ​ഡ്രോ കാ​ർ​ബ​ണു​ക​ളു​ടെ നാ​മ​ക​ര​ണ​ം.
* ആ​ൽ​ക്കീ​നു​ക​ളു​ടെ​യും ആ​ൽ​ക്കൈ​നു​ക​ളു​ടെ​യും നാ​മ​ക​ര​ണം.
* വ​ല​യ​സം​യു​ക്ത​ങ്ങ​ൾ -ആ​ലി​സൈ​ക്ലി​ക്, ആ​രോ​മാ​റ്റി​ക്
* ഫംഗ്ഷ​ണ​ൽ ഗ്രൂ​പ്പു​ക​ൾ
* ഐ​സോ​മെ​റി​സം (ചെ​യി​ൻ, ഫ​ങ്ഷ​ണ​ൽ, പൊ​സി​ഷ​ൻ)പ്ര​ത്യേ​ക ശ്ര​ദ്ധ​യ്ക്ക്

2. ഹൈ​ഡ്രോ കാ​ർ​ബ​ണു​ക​ൾ​ക്കു പേ​രു​ന​ല്കു​ന്പോ​ൾ
a. ശാ​ഖ​ക​ളി​ല്ലാ​ത്ത ആ​ൽ​ക്കെ​യ്ൻ
പ​ദ​മൂ​ലം (C1 -മീ​ത്, C2 -ഈ​ത്, C3-പ്രൊ​പ്, C4 -ബ്യൂ​ട്ട്, C5-പെ​ന്‍റ്,
C6- ഹെ​ക്സ്, C7-ഹെ​പ്റ്റ്, C8-ഒ​ക്റ്റ്, C9-നൊ​ൺ, C10-ഡെ​ക്)+​എ​യ്ൻ

ഉ​ദാ.b. ശാ​ഖ​ക​ളു​ള്ള ആ​ൽ​ക്കെ​യ്ൻ ശാ​ഖ​ക​ളു​ടെ സ്ഥാ​ന​സം​ഖ്യ + ഹൈ​ഫ​ൻ + റാ​ഡി​ക്ക​ലി​ന്‍റെ പേ​ര് + പ​ദ​മൂ​ലം
+ പി​ൻ പ്ര​ത്യ​യം

ഉ​ദാ.IUPAC നാ​മം: 2, 3, 6 - ട്രൈ​മീ​തൈ​ൽ ഹെ​പ്റ്റെ​യ്ൻ
2, 3, 6 - ശാ​ഖ​ക​ളു​ടെ സ്ഥാ​ന​സം​ഖ്യ (കു​റ​ഞ്ഞ സ്ഥാ​ന​സം​ഖ്യ, ഇ​ട​ത്തു​നി​ന്ന്
വ​ല​ത്തോ​ട്ട്)
ട്രൈ - ​ശാ​ഖ​ക​ളു​ടെ എ​ണ്ണം (3)
മീ​തൈ​ൽ - റാ​ഡി​ക്ക​ലി​ന്‍റെ പേ​ര് (CH3)
ഹെ​പ്റ്റ് - മു​ഖ്യ​ചെ​യി​നി​ലെ കാ​ർ​ബ​ൺ ആ​റ്റ​ങ്ങ​ളു​ടെ എ​ണ്ണം (7)
എ​യ്ൻ - പി​ൻ പ്ര​ത്യ​യം (ഏ​ക​ബ​ന്ധ​നം, ആ​ൽ​ക്കെ​യ്ൻ)

3. സം​യു​ക്ത​ത്തി​ന്‍റെ പേ​രു ത​ന്നാ​ൽ ഘ​ട​നാ​വാ​ക്യം എ​ഴു​താ​ൻ

ഉ​ദാ. 2, 3, 3 - ട്രൈ​മീ​തൈ​ൽ പെ​ന്‍റെ​യ്ൻ

മു​ഖ്യ​ചെ​യി​നി​ലെ കാ​ർ​ബ​ൺ ആ​റ്റ​ങ്ങ​ളു​ടെ എ​ണ്ണം (പെ​ന്‍റ്) -5

കാ​ർ​ബ​ൺ ആ​റ്റ​ങ്ങ​ൾ​ക്കി​ട​യി​ലെ ബ​ന്ധ​നം (എ​യ്ൻ) ഏ​ക​ബ​ന്ധ​നം
ശാ​ഖ​ക​ളു​ടെ സ്ഥാ​നം - 2, 3, 3
ശാ​ഖ​ക​ളു​ടെ എ​ണ്ണം - 3 (ട്രൈ)
​ശാ​ഖ​ക​ളു​ടെ ഘ​ട​ന - CH3 (മീ​തൈ​ൽ)
കാ​ർ​ബ​ണി​ന്‍റെ സം​യോ​ജ​ക​ത - 4
മു​ഖ്യ ചെ​യി​നി​ലെ അഞ്ച് C ആ​റ്റ​ങ്ങ​ളും ശാ​ഖ​ക​ളും എ​ഴു​തി​യ​തി​നു​ശേ​ഷം
"C' യു​ടെ സം​യോ​ജ​ക​ത പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഹൈ​ഡ്ര​ജ​ൻ
ന​ല്കി​യാ​ൽ4. ആ​ൽ​ക്കീ​നു​ക​ൾ​ക്കും (ദ്വി​ബ​ന്ധ​നം) ആ​ൽ​ക്കൈ​നു​ക​ൾ​ക്കും (ത്രി​ബ​ന്ധ​നം) പേ​രു ന​ല്കു​ന്പോ​ൾ ദ്വി​ബ​ന്ധ​നമോ ത്രി​ബ​ന്ധ​നമോ വഴി ചേ​ർ​ന്നി​രി​ക്കു​ന്ന കാ​ർ​ബ​ൺ ആ​റ്റ​ങ്ങ​ൾ​ക്ക് കു​റ​ഞ്ഞ സ്ഥാ​ന​സം​ഖ്യ ന​ല്കു​ക. പി​ൻ​പ്ര​ത്യ​യം ഈ​ൻ/​ഐ​ൻ.
ഉ​ദാ. CH3 - CH = CH - CH3 ബ്യൂ​ട്ട് - 2 - ഈ​ൻ (C4H8)
CH3 - C = C - CH3 ബ്യൂ​ട്ട് -2 - ഐ​ൻ (C4H6)6. ഐ​സോ​മെ​റി​സം - ഒ​രേ ത​ന്മാ​ത്രാ​വാ​ക്യം, വ്യ​ത്യ​സ്ത ഘ​ട​നാ​വാ​ക്യം
a) ചെ​യി​ൻ ഐ​സോ​മെ​റി​സം - ചെ​യി​ൻ ഘ​ട​ന​യി​ൽ വ്യ​ത്യാ​സം
b) ഫംഗ്ഷ​ണ​ൽ ഐ​സോ​മെ​റി​സം - ഫംഗ്ഷ​ണ​ൽ ഗ്രൂ​പ്പു​ക​ൾ വ്യ​ത്യ​സ്തം
c) പൊ​സി​ഷ​ൻ ഐ​സോ​മെ​റി​സം - ഒ​രേ ഫംഗ്ഷ​ണ​ൽ ഗ്രൂ​പ്പ്, എ​ന്നാ​ൽ അ​വ​യു​ടെ സ്ഥാ​നം വ്യ​ത്യ​സ്തം

7. ഓ​ർ​ഗാ​നി​ക് സം​യു​ക്ത​ങ്ങ​ളു​ടെ രാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ

പ്ര​ധാ​ന ആ​ശ​യ​ങ്ങ​ൾ

* ആ​ദേ​ശ രാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ
* അ​ഡി​ഷ​ൻ രാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ
* പോ​ളി​മെ​റൈ​സേ​ഷ​ൻ
* ഹൈ​ഡ്രോ​കാ​ർ​ബ​ണു​ക​ളു​ടെ ജ്വ​ല​നം
* താ​പീ​യ വി​ഘ​ട​നം
* ആ​ൽ​ക്ക​ഹോ​ളു​ക​ൾ
* മെ​ത​നോ​ളി​ന്‍റെ​യും എ​ത​നോ​ളി​ന്‍റെ​യും നി​ർ​മാ​ണം, ഉ​പ​യോ​ഗ​ങ്ങ​ൾ
* കാ​ർ​ബോ​ക്സി​ലി​ക് ആ​സി​ഡു​ക​ൾ
* എ​ത​നോ​യി​ക് ആ​സി​ഡി​ന്‍റെ നി​ർ​മാ​ണം
* എ​സ്റ്റ​റു​ക​ൾ - എ​സ്റ്റ​റി​ഫി​ക്കേ​ഷ​ൻ
* സോ​പ്പ്-​നി​ർ​മാ​ണം, ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം
* ഡി​റ്റ​ർ​ജ​ന്‍റു​ക​ൾ - മേ​ന്മ​ക​ൾ, പ​രി​മി​തി (പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ)

പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കാം

1. ആ​ദേ​ശ രാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​രി​ത​സം​യു​ക്ത​ങ്ങ​ളു​ടെ​യും (ആ​ൽ​ക്കെ​യ്നു​ക​ൾ), അ​ഡി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​പൂ​രി​ത സം​യു​ക്ത​ങ്ങ​ളു​ടെ​യും (ആ​ൽ​ക്കീ​ൻ, ആ​ൽ​ക്കൈ​ൻ) സ​വി​ശേ​ഷ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്.
ആ​ദേ​ശ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​ഭി​കാ​ര​ക​ത്തി​ലെ ഒ​രു ആ​റ്റ​ത്തെ മാ​റ്റി അ​തി​ന്‍റെ സ്ഥാ​ന​ത്ത് മ​റ്റൊ​രു ആ​റ്റ​മോ ആ​റ്റം ഗ്രൂ​പ്പോ വ​രും. അ​ഡി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ഫ​ല​മാ​യി അ​പൂ​രി​ത സം​യു​ക്ത​ങ്ങ​ൾ പൂ​രി​ത​മാ​യി മാ​റും.
2. പോ​ളി​മെ​റൈ​സേ​ഷ​നി​ൽ അ​നേ​കം ല​ഘു​ത​ന്മാ​ത്ര​ക​ൾ (മോ​ണോ​മെറുക​ൾ) കൂ​ട്ടി​ച്ചേ​ർ​ത്ത് സ​ങ്കീ​ർ​ണ​ത​ന്മാ​ത്ര​ക​ളാ​യി (പോ​ളി​മെ​റു​ക​ൾ) മാ​റു​ന്നു.
3. ഹൈ​ഡ്രോ കാ​ർ​ബ​ണു​ക​ളു​ടെ ജ്വ​ല​ന​ഫ​ല​മാ​യി (ഓ​ക്സി​ജ​നു​മാ​യു​ള്ള ചേ​ര​ൽ) കാ​ർ​ബ​ൺ ഡൈ ​ഓ​ക്സൈ​ഡും ജ​ല​വും ഉ​ണ്ടാ​കു​ന്നു. താ​പ​മോ​ച​ക പ്ര​വ​ർ​ത്ത​ന​മാ​യ​തി​നാൽ ഇ​ന്ധ​ന​മാ​യി ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്നു.
4. താ​പീ​യ വി​ഘ​ട​ന​ത്തി​ൽ ത​ന്മാ​ത്രാ​ഭാ​രം കൂ​ടു​ത​ലു​ള്ള ഒ​രു സം​യു​ക്തം (അ​ഭി​കാ​ര​കം) ചൂ​ടാ​കു​ന്പോ​ൾ വി​ഘ​ടി​ച്ച് ഒ​ന്നി​ല​ധി​കം ല​ഘു​ഹൈ​ഡ്രോ​കാ​ർ​ബ​ണു​ക​ൾ (ഉ​ല്പ​ന്നം) ആ​യി മാ​റു​ന്നു.
5. വു​ഡ് സ്പി​രി​റ്റ് - മെ​ത​നോ​ൾ
ഗ്രേ​യ്പ് സ്പി​രി​റ്റ് - എ​ത​നോ​ൾ
വാ​ഷ് - 8-10% എ​ത​നോ​ൾ
റെ​ക്റ്റി​ഫൈ​ഡ് സ്പി​രി​റ്റ് - 95.6% വീ​ര്യ​മു​ള്ള എ​ത​നോ​ൾ
ഡി​നേ​ച്ചേ​ർ​ഡ് സ്പി​രി​റ്റ് - വി​ഷം ചേ​ർ​ത്ത എ​ത​നോ​ൾ (വി​ഷ​മ​ദ്യം)
മെ​തി​ലേ​റ്റ​ഡ് സ്പി​രി​റ്റ് - മെ​ത​നോ​ൾ (വി​ഷം) ചേ​ർ​ത്ത എ​ത​നോൾ(വി​ഷ​മ​ദ്യം)
അ​ബ്സൊ​ല്യൂ​ട്ട് ആ​ൽ​ക്ക​ഹോ​ൾ - 99% ശു​ദ്ധ​മാ​യ എ​ത​നോ​ൾ
പ​വ​ർ ആ​ൽ​ക്ക​ഹോ​ൾ (ഇ​ന്ധ​നം) - അ​ബ്സൊ​ല്യൂ​ട്ട് ആ​ൽ​ക്ക​ഹോ​ൾ
+ പെ​ട്രോ​ൾ
6. ആ​ൽ​ക്ക​ഹോ​ൾ + ഓ​ർ​ഗാ​നി​ക് ആ​സി​ഡ് എ​സ്റ്റ​ർ + ജ​ലം
(എ​സ്റ്റ​റി​ഫി​ക്കേ​ഷ​ൻ) - ഫ​ങ്ഷ​ണ​ൽ ഗ്രൂ​പ്പ് -COO-
7. പാ​മി​റ്റി​ക്/​സ്റ്റി​യ​റി​ക്/​ഓ​ലി​യി​ക് ആ​സി​ഡ് + ഗ്ലി​സ​റോ​ൾ എ​ണ്ണ/​കൊ​ഴു​പ്പ്
എ​ണ്ണ/​കൊ​ഴു​പ്പ് + ആ​ൽ​ക്ക​ലി സോ​പ്പ്
സോ​പ്പ് ത​ന്മാ​ത്ര​യി​ലെ പോ​ളാ​ർ അ​ഗ്രം ജ​ല​ത്തി​ലും നോ​ൺ പോ​ളാ​ർ അ​ഗ്രം എ​ണ്ണ​ക​ളി​ലും ല​യി​ക്കു​ന്നു. സോ​പ്പ്, ജ​ല​ത്തി​ന്‍റെ പ്ര​ത​ല​ബ​ലം കു​റ​യ്ക്കു​കയും തു​ണി ന​ന്നാ​യി ന​ന​യു​ക​യും ചെ​യ്യു​ന്നു. ഇ​ങ്ങ​നെ സോ​പ്പ് അ​ഴു​ക്കി​നെ നീ​ക്കം ചെ​യ്യു​ന്നു.
8. ഡി​റ്റ​ർ​ജ​ന്‍റു​ക​ൾ സ​ൾ​ഫോ​ണി​ക് ആ​സി​ഡി​ന്‍റെ ല​വ​ണ​ങ്ങ​ളാ​ണ്. കഠിന ജ​ല​ത്തി​ലും പ​ത​യു​ന്നു. അ​സി​ഡി​ക് ലാ​യ​നി​ക​ളി​ലും ഉ​പ​യോ​ഗി​ക്കാം. ഡി​റ്റ​ർ​ജ​ന്‍റു​ക​ൾ ആ​ൽ​ഗ​ക​ളു​ടെ വ​ള​ർ​ച്ച ത്വ​രി​ത​പ്പെ​ടു​ത്തു​ക​യും ഓ​ക്സി​ജ​ന്‍റെ അ​ള​വ് കു​റ​യ്ക്കു​ക​യും ജ​ല​ജീ​വി​ക​ളു​ടെ നി​ല​നി​ല്പ് അ​പ​ക​ട​ത്തി​ലാ​ക്കു​ക​യും ചെ​യ്യു​ന്നു.

ബാബു ടി. ജോൺ
അസ്ത്രാ അക്കാഡമി, കാഞ്ഞിരപ്പള്ളി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രസതന്ത്രം - 03
സാമൂഹ്യശാസ്ത്രം - 04
സാമൂഹ്യശാസ്ത്രം - 03
സാമൂഹ്യശാസ്ത്രം - 02
സാമൂഹ്യശാസ്ത്രം - 01
രസതന്ത്രം - 02
ജീവശാസ്ത്രം - 03
हिंदी- 04
हिंदी- 03
हिंदी- 02
हिंदी- 01
ഊർജതന്ത്രം- 05