നിങ്ങൾക്ക് ഇടയ്ക്ക് ക്ഷീണം തോന്നാറുണ്ടോ? ചെറിയ ജോലി ചെയ്താൽ തന്നെ വല്ലാതെ തളർച്ച? തലകറക്കം, ശ്വാസം മുട്ട്?എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ. അത് രക്തക്കുറവിന്റെ ലക്ഷണമാകാം.
രക്തപരിശോധന നടത്തിയപ്പോൾ ഹീമോഗ്ലോബിൻ കുറവാണെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ടങ്കിൽ പേടിക്കേണ്ട. ഗുളിക കഴിക്കാൻ തുടങ്ങുന്നതിന് മുമ്പ് നിങ്ങളുടെ ഭക്ഷണത്തിൽ ഈ മാറ്റങ്ങൾ വരുത്തി നോക്കൂ.
രക്തത്തിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ആറ് സൂപ്പർ ഭക്ഷണങ്ങൾ
1. ചീര, മുരിങ്ങയില പോലുള്ള പച്ചകറികൾ
രക്തക്കുറവിന് ഏറ്റവും നല്ല മരുന്ന് നമ്മുടെ അടുക്കളയിലെ പച്ചിലകൾ തന്നെയാണ്. ചീര, മുരിങ്ങയില, പാലക് ഇവയിലെല്ലാം ഇരുമ്പിന്റെ അംശം ധാരാളമുണ്ട്.ദിവസവും ഒരു നേരമെങ്കിലും പച്ചിലക്കറി കഴിക്കുന്നത് ശീലമാക്കൂ. ചീര തോരൻ, മുരിങ്ങയില സൂപ്പ് ഇതൊക്കെ രക്തം കൂട്ടാൻ ബെസ്റ്റാണ്.
2. ബീറ്റ്റൂട്ട്
ബീറ്റ്റൂട്ട് രക്തം കൂട്ടാൻ ഏറ്റവും നല്ലതാണ്. ബീറ്റ്റൂട്ടിൽ ഇരുമ്പ്, ഫോളേറ്റ്, വിറ്റാമിൻ സി എന്നിവ ധാരാളമുണ്ട്.ദിവസവും ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ഹീമോഗ്ലോബിൻ വേഗത്തിൽ കൂട്ടും. സാലഡിൽ അരിഞ്ഞ് ചേർത്ത് കഴിക്കുന്നതും നല്ലതാണ്.
3. ഈന്തപ്പഴം, ഉണക്കമുന്തിരി
വെറും മധുരമാണെന്ന് കരുതി ഈന്തപ്പഴത്തെ തള്ളിക്കളയരുത്. രക്തക്കുറവുള്ളവർക്ക് ഇത് ഒരു വരദാനമാണ്. ഇതിൽ ഇരുമ്പ് ധാരാളമുണ്ട്.ദിവസവും രാവിലെമൂന്നോ നാലോ ഈന്തപ്പഴവും, ഒരു പിടി ഉണക്കമുന്തിരിയും കഴിക്കുന്നത് ശീലമാക്കൂ. രണ്ടാഴ്ച കൊണ്ട് തന്നെ മാറ്റം കാണാം.
4. മാതളനാരങ്ങ
രക്തം കൂട്ടാൻ ഡോക്ടർമാർ തന്നെ നിർദ്ദേശിക്കുന്ന ഫലമാണ് മാതളനാരങ്ങ. ഇതിൽ ഇരുമ്പിനൊപ്പം വിറ്റാമിൻ സിയും ഉണ്ട്. വിറ്റാമിൻ സി ശരീരത്തിൽ ഇരുമ്പ് ആഗിരണം ചെയ്യാൻ സഹായിക്കും.ദിവസവും ഒരു മാതളനാരങ്ങ കഴിക്കുന്നത് രക്തത്തിന്റെ അളവ് കൂട്ടും.
5. പയറുവർഗ്ഗങ്ങൾ
കടല, ചെറുപയർ, സോയാബീൻ, പയർ എന്നിവയിലെല്ലാം ഇരുമ്പ് ധാരാളമുണ്ട്. വെജിറ്റേറിയൻ ആയ ആളുകൾക്ക് ഇരുമ്പ് കിട്ടാനുള്ള ഏറ്റവും നല്ല മാർഗ്ഗം ഇതാണ്.പയർ വേവിച്ച് കഴിക്കുന്നതും, കടലക്കറി കഴിക്കുന്നതും രക്തക്കുറവ് മാറ്റാൻ സഹായിക്കും.
6. മുട്ടയും മാംസവും
നോൺ വെജ് കഴിക്കുന്നവർക്ക് രക്തം കൂട്ടാൻ ഏറ്റവും എളുപ്പമാണ്. മുട്ടയുടെ മഞ്ഞക്കരു, ചുവന്ന മാംസം, കരൾ എന്നിവയിൽ ഇരുമ്പ് വളരെ കൂടുതലാണ്.ദിവസവും ഒരു മുട്ട കഴിക്കുന്നത് പോലും രക്തക്കുറവ് കുറയ്ക്കാൻ സഹായിക്കും.
ഒരു പ്രധാന കാര്യം ഓർക്കുക!
ഇരുമ്പ് അടങ്ങിയ ഭക്ഷണം മാത്രം കഴിച്ചാൽ പോരാ. ഇരുമ്പ് ശരീരത്തിൽ ചേരാൻ വിറ്റാമിൻ സിയും വേണം. അതുകൊണ്ട് ഭക്ഷണത്തോടൊപ്പം നാരങ്ങാ വെള്ളം, ഓറഞ്ച്, നെല്ലിക്ക എന്നിവ കൂടി കഴിക്കാൻ ശ്രദ്ധിക്കുക.അതുപോലെ ചായയും കാപ്പിയും ഭക്ഷണത്തോടൊപ്പം കുടിക്കരുത്. അത് ഇരുമ്പ് ആഗിരണം ചെയ്യുന്നത് തടയും.