x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ക്ത​ക്കു​റ​വു​ണ്ടോ? ഈ ​ഭ​ക്ഷ​ണ​ങ്ങ​ൾ ക​ഴി​ച്ചാ​ൽ മ​തി!

വെബ് ഡെസ്ക്
Published: November 24, 2026 04:05 PM IST | Updated: November 24, 2026 04:05 PM IST

പ്രതീകാത്മക ചിത്രം

 

നി​ങ്ങ​ൾ​ക്ക് ഇ​ട​യ്ക്ക് ക്ഷീ​ണം തോ​ന്നാ​റു​ണ്ടോ? ചെ​റി​യ ജോ​ലി ചെ​യ്താ​ൽ ത​ന്നെ വ​ല്ലാ​തെ ത​ള​ർ​ച്ച? ത​ല​ക​റ​ക്കം, ശ്വാ​സം മു​ട്ട്?​എ​ങ്കി​ൽ ഒ​ന്ന് ശ്ര​ദ്ധി​ക്കൂ. അ​ത് ര​ക്ത​ക്കു​റ​വി​ന്‍റെ ല​ക്ഷ​ണ​മാ​കാം.

ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ ഹീ​മോ​ഗ്ലോ​ബി​ൻ കു​റ​വാ​ണെ​ന്ന് ഡോ​ക്ട​ർ പ​റ​ഞ്ഞി​ട്ടു​ണ്ട​ങ്കി​ൽ പേ​ടി​ക്കേ​ണ്ട. ഗു​ളി​ക ക​ഴി​ക്കാ​ൻ തു​ട​ങ്ങു​ന്ന​തി​ന് മു​മ്പ് നി​ങ്ങ​ളു​ടെ ഭ​ക്ഷ​ണ​ത്തി​ൽ ഈ ​മാ​റ്റ​ങ്ങ​ൾ വ​രു​ത്തി നോ​ക്കൂ.

ര​ക്ത​ത്തി​ന്‍റെ അ​ള​വ് കൂ​ട്ടാ​ൻ സ​ഹാ​യി​ക്കു​ന്ന ആ​റ് സൂ​പ്പ​ർ ഭ​ക്ഷ​ണ​ങ്ങ​ൾ

1. ചീ​ര, മു​രി​ങ്ങ​യി​ല പോ​ലു​ള്ള പ​ച്ചകറികൾ
ര​ക്ത​ക്കു​റ​വി​ന് ഏ​റ്റ​വും ന​ല്ല മ​രു​ന്ന് ന​മ്മു​ടെ അ​ടു​ക്ക​ള​യി​ലെ പ​ച്ചി​ല​ക​ൾ ത​ന്നെ​യാ​ണ്. ചീ​ര, മു​രി​ങ്ങ​യി​ല, പാ​ല​ക് ഇ​വ​യി​ലെ​ല്ലാം ഇ​രു​മ്പി​ന്‍റെ അം​ശം ധാ​രാ​ള​മു​ണ്ട്.​ദി​വ​സ​വും ഒ​രു നേ​ര​മെ​ങ്കി​ലും പ​ച്ചി​ല​ക്ക​റി ക​ഴി​ക്കു​ന്ന​ത് ശീ​ല​മാ​ക്കൂ. ചീ​ര തോ​ര​ൻ, മു​രി​ങ്ങ​യി​ല സൂ​പ്പ് ഇ​തൊ​ക്കെ ര​ക്തം കൂ​ട്ടാ​ൻ ബെ​സ്റ്റാ​ണ്.
2. ബീ​റ്റ്റൂ​ട്ട്
ബീ​റ്റ്റൂ​ട്ട് ര​ക്തം കൂ​ട്ടാ​ൻ ഏ​റ്റ​വും ന​ല്ല​താ​ണ്. ബീ​റ്റ്റൂ​ട്ടി​ൽ ഇ​രു​മ്പ്, ഫോ​ളേ​റ്റ്, വി​റ്റാ​മി​ൻ സി ​എ​ന്നി​വ ധാ​രാ​ള​മു​ണ്ട്.​ദി​വ​സ​വും ഒ​രു ഗ്ലാ​സ് ബീ​റ്റ്റൂ​ട്ട് ജ്യൂ​സ് കു​ടി​ക്കു​ന്ന​ത് ഹീ​മോ​ഗ്ലോ​ബി​ൻ വേ​ഗ​ത്തി​ൽ കൂ​ട്ടും. സാ​ല​ഡി​ൽ അ​രി​ഞ്ഞ് ചേ​ർ​ത്ത് ക​ഴി​ക്കു​ന്ന​തും ന​ല്ല​താ​ണ്.
3. ഈ​ന്ത​പ്പ​ഴം, ഉ​ണ​ക്ക​മു​ന്തി​രി
വെ​റും മ​ധു​ര​മാ​ണെ​ന്ന് ക​രു​തി ഈ​ന്ത​പ്പ​ഴ​ത്തെ ത​ള്ളി​ക്ക​ള​യ​രു​ത്. ര​ക്ത​ക്കു​റ​വു​ള്ള​വ​ർ​ക്ക് ഇ​ത് ഒ​രു വ​ര​ദാ​ന​മാ​ണ്. ഇ​തി​ൽ ഇ​രു​മ്പ് ധാ​രാ​ള​മു​ണ്ട്.​ദി​വ​സ​വും രാ​വി​ലെമൂന്നോ നാലോ  ഈ​ന്ത​പ്പ​ഴ​വും, ഒ​രു പി​ടി ഉ​ണ​ക്ക​മു​ന്തി​രി​യും ക​ഴി​ക്കു​ന്ന​ത് ശീ​ല​മാ​ക്കൂ. ര​ണ്ടാ​ഴ്ച കൊ​ണ്ട് ത​ന്നെ മാ​റ്റം കാ​ണാം.
4. മാ​ത​ള​നാ​ര​ങ്ങ
ര​ക്തം കൂ​ട്ടാ​ൻ ഡോ​ക്ട​ർ​മാ​ർ ത​ന്നെ നി​ർ​ദ്ദേ​ശി​ക്കു​ന്ന ഫ​ല​മാ​ണ് മാ​ത​ള​നാ​ര​ങ്ങ. ഇ​തി​ൽ ഇ​രു​മ്പി​നൊ​പ്പം വി​റ്റാ​മി​ൻ സി​യും ഉ​ണ്ട്. വി​റ്റാ​മി​ൻ സി ​ശ​രീ​ര​ത്തി​ൽ ഇ​രു​മ്പ് ആ​ഗി​ര​ണം ചെ​യ്യാ​ൻ സ​ഹാ​യി​ക്കും.​ദി​വ​സ​വും ഒ​രു മാ​ത​ള​നാ​ര​ങ്ങ ക​ഴി​ക്കു​ന്ന​ത് ര​ക്ത​ത്തി​ന്‍റെ അ​ള​വ് കൂ​ട്ടും.
5. പ​യ​റു​വ​ർ​ഗ്ഗ​ങ്ങ​ൾ
ക​ട​ല, ചെ​റു​പ​യ​ർ, സോ​യാ​ബീ​ൻ, പ​യ​ർ എ​ന്നി​വ​യി​ലെ​ല്ലാം ഇ​രു​മ്പ് ധാ​രാ​ള​മു​ണ്ട്. വെ​ജി​റ്റേ​റി​യ​ൻ ആ​യ ആ​ളു​ക​ൾ​ക്ക് ഇ​രു​മ്പ് കി​ട്ടാ​നു​ള്ള ഏ​റ്റ​വും ന​ല്ല മാ​ർ​ഗ്ഗം ഇ​താ​ണ്.​പ​യ​ർ വേ​വി​ച്ച് ക​ഴി​ക്കു​ന്ന​തും, ക​ട​ല​ക്ക​റി ക​ഴി​ക്കു​ന്ന​തും ര​ക്ത​ക്കു​റ​വ് മാ​റ്റാ​ൻ സ​ഹാ​യി​ക്കും.
6. മു​ട്ട​യും മാം​സ​വും
നോ​ൺ വെ​ജ് ക​ഴി​ക്കു​ന്ന​വ​ർ​ക്ക് ര​ക്തം കൂ​ട്ടാ​ൻ ഏ​റ്റ​വും എ​ളു​പ്പ​മാ​ണ്. മു​ട്ട​യു​ടെ മ​ഞ്ഞ​ക്ക​രു, ചു​വ​ന്ന മാം​സം, ക​ര​ൾ എ​ന്നി​വ​യി​ൽ ഇ​രു​മ്പ് വ​ള​രെ കൂ​ടു​ത​ലാ​ണ്.​ദി​വ​സ​വും ഒ​രു മു​ട്ട ക​ഴി​ക്കു​ന്ന​ത് പോ​ലും ര​ക്ത​ക്കു​റ​വ് കു​റ​യ്ക്കാ​ൻ സ​ഹാ​യി​ക്കും.

ഒ​രു പ്ര​ധാ​ന കാ​ര്യം ഓ​ർ​ക്കു​ക!
ഇ​രു​മ്പ് അ​ട​ങ്ങി​യ ഭ​ക്ഷ​ണം മാ​ത്രം ക​ഴി​ച്ചാ​ൽ പോ​രാ. ഇ​രു​മ്പ് ശ​രീ​ര​ത്തി​ൽ ചേ​രാ​ൻ വി​റ്റാ​മി​ൻ സി​യും വേ​ണം. അ​തു​കൊ​ണ്ട് ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പം നാ​ര​ങ്ങാ വെ​ള്ളം, ഓ​റ​ഞ്ച്, നെ​ല്ലി​ക്ക എ​ന്നി​വ കൂ​ടി ക​ഴി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക.​അ​തു​പോ​ലെ ചാ​യ​യും കാ​പ്പി​യും ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പം കു​ടി​ക്ക​രു​ത്. അ​ത് ഇ​രു​മ്പ് ആ​ഗി​ര​ണം ചെ​യ്യു​ന്ന​ത് ത​ട​യും.

Tags : health story

Recent News

Corehub Up