പ്രതീകാത്മക ചിത്രം
മലയാളി പയ്യന്മാരെ, ഇനി നിങ്ങൾ ടെൻഷൻ അടിക്കേണ്ട!
നാട്ടിൽ പെണ്ണ് കിട്ടുന്നില്ല, കല്യാണം നടക്കുന്നില്ല, വീട്ടുകാർ ചോദിച്ച് ചോദിച്ച് മടുത്തു എന്ന് പറഞ്ഞ് വിഷമിച്ച് ഇരിക്കുന്നവർക്ക് ഒരു സന്തോഷവാർത്തയുണ്ട്.നിങ്ങളെ കാത്തിരിക്കുന്നു ഭൂട്ടാനിലെ പെൺകുട്ടികൾ !
കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ വന്ന പോസ്റ്റർ കണ്ടതോടെ കമന്റ് ബോക്സ് പൊട്ടി.
"എവിടെയാ അപ്ലൈ ചെയ്യേണ്ടത്? "ഇത് ശരിയാണോ?" അങ്ങനെ ഒട്ടനവധി സംശയങ്ങൾ ... എല്ലാവരും ഒരുപോലെ.പക്ഷെ തമാശയ്ക്ക് അപ്പുറം, ഇതിൽ ഒരു വലിയ സത്യമുണ്ട്.
പോസ്റ്ററിന് പിന്നിലെ യഥാർത്ഥ കഥയാണ് ഇത്. പ്രതിസന്ധിക്ക് പരിഹാരമായി സോഷ്യൽ മീഡിയയിലും പ്രവാസ ലോകത്തും ഇപ്പോൾ സജീവമായി ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അയൽരാജ്യമായ ഭൂട്ടാനിൽ നിന്നുള്ള വിവാഹബന്ധങ്ങൾ.
ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭൂട്ടാനിൽ, കേരളത്തിന്റെ നേർവിപരീതമായ സാഹചര്യമാണുള്ളത്.കേരളത്തിൽ പെൺകുട്ടികൾ കുറവാണെന്ന പരാതിയാണെങ്കിൽ, ഭൂട്ടാനിൽ പുരുഷന്മാരുടെ എണ്ണത്തിലുള്ള കുറവ് കാരണം നിരവധി യുവതികൾ അവിവാഹിതരായി തുടരുന്ന സാഹചര്യമുണ്ടെന്നാണ് അവിടെ നിന്നുള്ള അനുഭവക്കുറിപ്പുകൾ വ്യക്തമാക്കുന്നത്. ഈ സാമൂഹിക പ്രതിസന്ധി മറികടക്കാൻ പുരുഷന്മാർക്ക് മൂന്ന് വിവാഹം വരെ കഴിക്കാൻ നിയമപരമായ അനുമതി പോലും അവിടെ നിലവിലുണ്ട് എന്നാണ് പറയപ്പെടുന്നത്.അതുകൊണ്ട് തന്നെ, ഭൂട്ടാനിലെ യുവതികൾക്ക് ഒരു വിവാഹബന്ധത്തിന് വേണ്ടി പുറം രാജ്യങ്ങളിലേക്ക് നോക്കേണ്ട അവസ്ഥയാണ്.
കേരളത്തിലെ യുവാക്കൾ നേരിടുന്ന ഒരു വലിയ പ്രശ്നവും, ഭൂട്ടാനിലെ യുവതികൾ നേരിടുന്ന മറ്റൊരു പ്രശ്നവും, ഇവിടെ വന്ന് ഒന്നിക്കുന്നു.കേരളത്തിൽ ഇപ്പോൾ വിവാഹം കഴിക്കാൻ പ്രായമായ പല യുവാക്കളും ഒരു പ്രശ്നം പറയുന്നുണ്ട്. "നാട്ടിൽ പെണ്ണ് കിട്ടുന്നില്ല." പെൺകുട്ടികൾ കൂടുതൽ പഠിച്ച്, ജോലി വാങ്ങി, വിദേശത്തേക്ക് പോകുന്നു. പലർക്കും വിവാഹത്തിന് തിടുക്കമില്ല. സ്ത്രീ-പുരുഷ അനുപാതത്തിൽ വന്ന മാറ്റം.പണ്ടൊക്കെ 25 വയസ്സാകുമ്പോൾ വിവാഹം കഴിയുമായിരുന്നു. ഇപ്പോൾ 30 കഴിഞ്ഞാലും 35 കഴിഞ്ഞാലും പലരും അവിവാഹിതരായി നിൽക്കുന്നു. വീട്ടുകാർക്ക് ടെൻഷൻ. നാട്ടുകാർക്ക് ചോദ്യം. അങ്ങനെ പല യുവാക്കളും നാടിന് പുറത്തേക്ക് നോക്കാൻ തുടങ്ങി.
മലയാളികളെ സ്വീകരിക്കാൻ ഭൂട്ടാൻ യുവതികൾ തയ്യാർ
തങ്ങളുടെ രാജ്യത്തിന് പുറത്തുനിന്നുള്ള, പ്രത്യേകിച്ച് മലയാളികളായ യുവാക്കളെ ജീവിതപങ്കാളികളായി സ്വീകരിക്കാൻ ഭൂട്ടാൻ യുവതികൾക്ക് യാതൊരു എതിർപ്പുമില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
കേരളത്തിലെ യുവാക്കളുടെ വിദ്യാഭ്യാസവും കുടുംബമൂല്യങ്ങളും ഭൂട്ടാൻ സമൂഹത്തിന് ഏറെ താല്പര്യമുള്ള കാര്യങ്ങളാണ്. മലയാളികൾ സ്നേഹമുള്ളവരാണ്, കുടുംബത്തെ സ്നേഹിക്കുന്നവരാണ് എന്നാണ് അവരുടെ വിശ്വാസം. ഇതോടെ 'ഇൻഡോ-ഭൂട്ടാൻ മാര്യേജ് ബ്യൂറോ' എന്ന ആശയം പോലും ചർച്ചകളിൽ ഇടംപിടിച്ച് കഴിഞ്ഞു.
അറിയണം ആ ഒരൊറ്റ നിബന്ധന!
ഇവിടെയാണ് എല്ലാവരും ശ്രദ്ധിക്കേണ്ട ട്വിസ്റ്റ്.ഭൂട്ടാനിൽ നിന്ന് വധുവിനെ തേടാൻ ആഗ്രഹിക്കുന്ന മലയാളി യുവാക്കൾ അവിടുത്തെ സംസ്കാരത്തെയും വിശ്വാസങ്ങളെയും കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണം. വിവാഹത്തിന് ഭൂട്ടാൻ യുവതികൾ മുന്നോട്ടുവെക്കുന്ന ഏറ്റവും പ്രധാനപ്പെട്ട നിബന്ധന മതവിശ്വാസവുമായി ബന്ധപ്പെട്ടതാണ്.മതം ഉപേക്ഷിച്ചുകൊണ്ടുള്ള ഒരു മാറ്റത്തിന് ഇവർ ഒരിക്കലും തയ്യാറാകില്ല. പങ്കാളിയുടെ വിശ്വാസങ്ങളെ ബഹുമാനിക്കാനും സ്വന്തം വിശ്വാസത്തിൽ തുടരാനും അനുവദിക്കുന്നവർക്ക് മാത്രമേ ഭൂട്ടാനിൽ നിന്ന് ജീവിതപങ്കാളിയെ ലഭിക്കുകയുള്ളൂ.
അതായത്, "ഞാൻ നിന്നെ കെട്ടാം, പക്ഷേ നീ എന്റെ മതത്തിലേക്ക് മാറണം" എന്ന് പറഞ്ഞാൽ നടക്കില്ല. "നിന്റെ വിശ്വാസം നിനക്ക്, എന്റ വിശ്വാസം എനിക്ക്, നമ്മൾ ഒരുമിച്ച് സ്നേഹത്തോടെ ജീവിക്കാം" എന്ന് പറയുന്നവർക്ക് മാത്രമേ അവിടെ അവസരമുള്ളൂ. ഇതാണ് ആ ഒരൊറ്റ നിബന്ധനയുടെ യഥാർത്ഥ അർത്ഥം.
സോഷ്യൽ മീഡിയയിൽ ഇത്തരം വാർത്തകൾ വലിയ തോതിൽ പ്രചരിക്കുന്നുണ്ടെങ്കിലും, അന്താരാഷ്ട്ര വിവാഹങ്ങളിലേക്ക് കടക്കുന്നതിന് മുൻപ് ഇരു രാജ്യങ്ങളിലെയും നിയമവശങ്ങൾ, വിസ നടപടികൾ, വിവാഹ രജിസ്ട്രേഷൻ നിയമങ്ങൾ എന്നിവ കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.ഭൂട്ടാനിൽ വിവാഹം കഴിക്കണമെങ്കിൽ പ്രത്യേക അനുമതി വേണം, അവിടുത്തെ നിയമപ്രകാരം രജിസ്റ്റർ ചെയ്യണം. വെറും പോസ്റ്റർ കണ്ട് തീരുമാനം എടുക്കരുത്.
നാട്ടിൽ പെണ്ണ് കിട്ടാതെ വിഷമിക്കുന്ന യുവാക്കൾക്ക് പുതിയൊരു പ്രതീക്ഷ നൽകുന്നതാണ് ഈ വാർത്ത. ഭാഷ വേറെയാണ്, നാട് വേറെയാണ്, മതം വേറെയാണ്, പക്ഷേ സ്നേഹം ഒന്നുതന്നെയാണ് എന്ന് തെളിയിച്ച നിരവധി ഇൻഡോ-ഭൂട്ടാൻ കുടുംബങ്ങൾ ഇന്ന് സന്തോഷമായി ജീവിക്കുന്നുണ്ട്.