x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നൊ​സ്റ്റാ​ൾ​ജി​യ തി​രി​കെ വ​രു​ന്നു! 26 വ​ർ​ഷ​ത്തി​ന് ശേ​ഷം ഗോ​ൾ​ഡ് സ്പോ​ട്ട്, ഇ​ത്ത​വ​ണ ലോ-​ഷു​ഗ​റി​ൽ!

വെബ് ഡെസ്ക്
Published: November 24, 2026 11:54 AM IST | Updated: November 24, 2026 11:54 AM IST

പ്രതീകാത്മക ചിത്രം

 

ദി ​സി​ങ് തി​ങ്' - ഈ ​വ​രി കേ​ട്ടാ​ൽ മ​ന​സി​ൽ ഓ​ടി​യെ​ത്തു​ന്ന ആ ​ഓ​റ​ഞ്ച് രു​ചി, ഇ​നി വീ​ണ്ടും ക​ട​ക​ളി​ൽ! അ​തെ ന​മ്മു​ടെ ഗോ​ൾ​ഡ് സ്പോ​ട്ട് തി​രി​കെ വ​രു​ന്നു! 26 വ​ർ​ഷ​ത്തെ നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം, ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ഓ​റ​ഞ്ച് സോ​ഡ, ഗോ​ൾ​ഡ് സ്പോ​ട്ട് വീ​ണ്ടും വി​പ​ണി​യി​ലേ​ക്ക് എ​ത്തു​ക​യാ​ണ്.

ഈ ​വാ​ർ​ത്ത കേ​ട്ട​പ്പോ​ൾ ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ മു​ഴു​വ​ൻ നൊ​സ്റ്റാ​ൾ​ജി​യ കൊ​ണ്ട് നി​റ​ഞ്ഞു. "ഒ​ടു​വി​ൽ തി​രി​കെ വ​ന്നു!" "എ​ന്‍റെ കു​ട്ടി​ക്കാ​ലം തി​രി​കെ വ​ന്നു!" എ​ന്നൊ​ക്കെ പ​റ​ഞ്ഞ് ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് പോ​സ്റ്റു​ക​ൾ ഷെ​യ​ർ ചെ​യ്യു​ന്ന​ത്.

ഇ​ന്ന​ത്തെ ത​ല​മു​റ​യ്ക്ക് ഗോ​ൾ​ഡ് സ്പോ​ട്ട് എ​ന്ന് പ​റ​ഞ്ഞാ​ൽ മ​ന​സി​ലാ​കി​ല്ല. പ​ക്ഷേ 80ക​ളി​ലും 90s ക​ഴി​തും ജ​നി​ച്ച​വ​ർ​ക്ക്, ഗോ​ൾ​ഡ് സ്പോ​ട്ട് എ​ന്നാ​ൽ ഒ​രു വി​കാ​ര​മാ​യി​രു​ന്നു.​കൊ​ക്ക​ക്കോ​ള​യ്ക്ക് പോ​ലും ഇ​ന്ത്യ​യി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന കാ​ല​ത്ത്, ഇ​ന്ത്യ​ൻ വി​പ​ണി അ​ട​ക്കി​വാ​ണ​ത് ഗോ​ൾ​ഡ് സ്പോ​ട്ട് ആ​യി​രു​ന്നു."​ദി സി​ങ് തി​ങ്" - ഇ​താ​യി​രു​ന്നു അ​തി​ന്‍റെ പ്ര​ശ​സ്ത​മാ​യ ടാ​ഗ് ലൈ​ൻ.

ക​ട​യി​ൽ പോ​യി, ആ ​ഗ്ലാ​സ് കു​പ്പി​യി​ൽ, ഓ​റ​ഞ്ച് നി​റ​ത്തി​ൽ തി​ള​ങ്ങു​ന്ന ഗോ​ൾ​ഡ് സ്പോ​ട്ട് വാ​ങ്ങി കു​ടി​ക്കു​ന്ന​ത് ത​ന്നെ ഒ​രു ആ​ഘോ​ഷ​മാ​യി​രു​ന്നു.​വേ​ന​ല​വ​ധി​ക്ക്, ക​ളി ക​ഴി​ഞ്ഞ് വി​യ​ർ​ത്ത് വ​ന്നി​ട്ട്, അ​മ്മ​യു​ടെ ക​യ്യി​ൽ നി​ന്ന് ഒ​രു രൂ​പ വാ​ങ്ങി ഓ​ടി​പ്പോ​യി വാ​ങ്ങി കു​ടി​ച്ച ആ ​ഓ​ർ​മ്മ... ആ​ർ​ക്കാ​ണ് മ​റ​ക്കാ​ൻ ക​ഴി​യു​ക?​പി​ന്നീ​ട് കൊ​ക്ക​കോ​ള ക​മ്പ​നി ഗോ​ൾ​ഡ് സ്പോ​ട്ടി​നെ വാ​ങ്ങി. പി​ന്നീ​ട് പ​തി​യെ അ​ത് വി​പ​ണി​യി​ൽ നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യി. അ​ന്ന് ക​ര​ഞ്ഞ കു​ട്ടി​ക​ൾ ഇ​ന്ന് 40 വ​യ​സ്സ് ക​ഴി​ഞ്ഞ അ​ച്ഛ​ന​മ്മ​മാ​രാ​ണ്.

26 വ​ർ​ഷ​ത്തി​ന് ശേ​ഷം തി​രി​കെ വ​രു​മ്പോ​ൾ, ഗോ​ൾ​ഡ് സ്പോ​ട്ട് പ​ഴ​യ അ​തേ ഗോ​ൾ​ഡ് സ്പോ​ട്ട് അ​ല്ല.​ഇ​ത്ത​വ​ണ വ​രു​ന്ന​ത് പു​തി​യ ലോ ​ഷു​ഗ​ർ ഫോ​ർ​മു​ല​യി​ൽ ആ​ണ്. പ​ഴ​യ രു​ചി ത​ന്നെ, പ​ക്ഷേ പ​ഞ്ച​സാ​ര കു​റ​വ്.​കാ​ര​ണം ഇ​ന്ന​ത്തെ ത​ല​മു​റ ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ ബോ​ധ​വാ​ന്മാ​രാ​ണ്. പ​ഞ്ച​സാ​ര കൂ​ടു​ത​ൽ ഉ​ള്ള സോ​ഡ​ക​ൾ ആ​രും കു​ടി​ക്കി​ല്ല. അ​ത് മ​ന​സി​ലാ​ക്കി​യാ​ണ് കൊ​ക്ക​ക്കോ​ള ഗോ​ൾ​ഡ് സ്പോ​ട്ടി​നെ പു​തി​യ രൂ​പ​ത്തി​ൽ തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​ത്.​പാ​ക്കിം​ഗും പു​തി​യ​താ​ണ്. പ​ഴ​യ ഗ്ലാ​സ് കു​പ്പി​യു​ടെ ഓ​ർ​മ്മ നി​ല​നി​ർ​ത്തി​ക്കൊ​ണ്ട്, പു​തി​യ ത​ല​മു​റ​യ്ക്ക് ഇ​ഷ്ട​മാ​കു​ന്ന രീ​തി​യി​ലു​ള്ള ഡി​സൈ​നാ​ണ് ഇ​പ്പോ​ൾ.

ഇ​പ്പോ​ൾ ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ൽ​ക്ക​പ്പെ​ടു​ന്ന​ത് നൊ​സ്റ്റാ​ൾ​ജി​യ​യാ​ണ്.​പ​ഴ​യ സി​നി​മ​ക​ൾ റീ-​റി​ലീ​സ് ചെ​യ്യു​ന്നു. പ​ഴ​യ പാ​ട്ടു​ക​ൾ റീ​മി​ക്സ് ചെ​യ്യു​ന്നു. പ​ഴ​യ ബ്രാ​ൻ​ഡു​ക​ൾ തി​രി​കെ വ​രു​ന്നു. ആ​ളു​ക​ൾ​ക്ക് അ​വ​രു​ടെ കു​ട്ടി​ക്കാ​ലം തി​രി​കെ വേ​ണം.​അ​ത് ത​ന്നെ​യാ​ണ് ഗോ​ൾ​ഡ് സ്പോ​ട്ടി​ന്‍റെ തി​രി​ച്ചു​വ​ര​വി​ന് പി​ന്നി​ലും.

Tags : nostalgiya story

Recent News

Corehub Up