Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Health

കാൻസർ സാധ്യതയുണ്ടോ? എഐ കണ്ടെത്തും!

2030-ാടെ ആരോഗ്യരംഗത്ത് 'എഐ' വിപ്ലവം സംഭവിക്കുമെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു. നി​ർമിതബു​ദ്ധി (എഐ) ഉപയോഗത്തിൽ വലിയ ആ​ശ​ങ്ക​ക​ളും സം​ശ​യ​ങ്ങ​ളും നി​ല​നി​ൽ​ക്കു​മ്പോ​ഴും യുകെയിലെ ആരോഗ്യവിദഗ്ധർ വെളിപ്പെടുത്തുന്നതു പത്തു വർഷത്തിനുള്ളിൽ മെഡിക്കൽ രംഗത്തു വലിയ മാറ്റങ്ങൾ സംഭവിക്കുമെന്നാണ്. ഇപ്പോൾ കാണുന്നതെല്ലാം വെറും തുടക്കം മാത്രമാണെന്നും ബ്രിട്ടീഷ് ഗവേഷകർ അഭിപ്രായപ്പെടുന്നു.

കാൻസർ ചികിത്സാമേഖലയിലെ മുന്നേറ്റങ്ങളെ ചൂണ്ടിക്കാട്ടിയാണ് ആരോഗ്യവിദഗ്ധർ ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. ശ്വാ​സ​കോ​ശ അ​ർ​ബു​ദം നേ​ര​ത്തേ ക​ണ്ടെ​ത്താ​നും ചികിത്സ നിശ്ചയിക്കാനും എഐ നിർണായക പങ്കുവഹിക്കും. രോ​ഗി​ക​ളു​ടെ സ്കാ​ൻ പ​രി​ശോ​ധ​ന​ക​ൾ കൂ​ടു​ത​ൽ വേ​ഗ​ത്തി​ലും കാ​ര്യ​ക്ഷ​മ​മാ​യും ന​ട​ത്താ​ൻ കഴിയുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. സ്കാ​നു​ക​ളി​ലെ സൂ​ക്ഷ്മ​മാ​യ അ​സാ​ധാ​ര​ണ​ത്വ​ങ്ങ​ൾ തിരിച്ചറിയുന്നതിലൂടെ, നേരത്തെ ശ്ര​ദ്ധി​ക്ക​പ്പെ​ടാ​തെ പോ​യേ​ക്കാ​വു​ന്ന ല​ക്ഷ​ണ​ങ്ങ​ൾ വേ​ഗ​ത്തി​ൽ തി​രി​ച്ച​റി​യാ​ൻ നി​ർമിതബു​ദ്ധിയുടെ സ​ഹാ​യം തേടാമെന്ന് യുകെ ആരോഗ്യവി​ദ​ഗ്ധ​ർ വ്യക്തമാക്കുന്നു.

എ​ഐ നടത്തുന്ന സ്കാ​ൻ വി​ശ​ക​ല​നങ്ങൾക്കുശേഷം, റേഡി​യോ​ള​ജി വിഭാഗം തു​ട​ർ​പ​രി​ശോ​ധ​ന ആ​വ​ശ്യ​മാണോ എന്നു വി​ല​യി​രു​ത്തും. ശ്വാ​സ​കോ​ശ അ​ർ​ബു​ദ സാ​ധ്യ​ത നേ​ര​ത്തേ പ​രി​ശോ​ധി​ക്കാ​നും അ​ടി​യ​ന്ത​ര​മാ​യി നടത്തേണ്ട സ്കാ​നു​ക​ൾ​ക്കും ചികിത്സയ്ക്കും മു​ൻ​ഗ​ണ​ന ന​ൽ​കാൻ ഇതു സ​ഹാ​യകമാകും.

ഒ​റ്റ ആ​ശു​പ​ത്രി സ​ന്ദ​ർ​ശ​ന​ത്തി​ൽത്തന്നെ രോഗാവസ്ഥയിലുള്ള വ്യക്തിക്ക് എ​ക്സ്-​റേ​യും സി​ടി സ്കാ​നും വേഗത്തിൽ പൂ​ർ​ത്തി​യാ​ക്കി റേ​ഡി​യോ​ഗ്ര​ഫ​റു​ടെ റി​പ്പോ​ർ​ട്ട് തേടാൻ കഴിയും. ദിവസങ്ങൾ വേണ്ടിവരുന്ന പരിശോധനകളാണു നിർമിതബുദ്ധിയുടെ സഹായത്തോടെ ഡോക്ടർമാർ വേഗത്തിൽ പൂർത്തിയാക്കുക. അ​ന്തി​മ തീ​രു​മാ​നമെടുക്കാൻ എ​ഐ ഡോക്ടറെ സ​ഹാ​യി​ക്കു​മെ​ങ്കി​ലും, മ​നു​ഷ്യ​ന്‍റെ വൈ​ദ​ഗ്ധ്യ​ത്തി​ന് അതൊന്നും പ​ക​ര​മാ​കി​ല്ലെ​ന്നും അതോടൊപ്പം ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്.

100 വർഷത്തെ മുന്നേറ്റം 5 വർഷംകൊണ്ട്
കാ​ൻ​സ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള മി​ക്ക രോ​ഗ​ങ്ങ​ൾ​ക്കും അഞ്ചു മു​ത​ൽ പതിനഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ നി​ർമി​ത ബു​ദ്ധി​യി​ലൂ​ടെ ചി​കി​ത്സ ക​ണ്ടെ​ത്താ​നാ​കു​മത്രെ! ഡാ​റ്റ വി​ശ​ക​ല​നം ചെ​യ്യു​ന്ന​തി​ന​പ്പു​റം, ജൈ​വ​ശാ​സ്ത്ര​ജ്ഞ​രു​ടെ പ്ര​വ​ർ​ത്ത​നങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നും എ​ഐ​ക്കു സാ​ധി​ക്കും. വരുന്ന അമ്പതു മു​ത​ൽ നൂറു വ​ർ​ഷം കൊ​ണ്ട് സം​ഭ​വി​ക്കാ​വു​ന്ന വൈദ്യശാസ്ത്ര മു​ന്നേ​റ്റ​ങ്ങ​ൾ അഞ്ചു മു​ത​ൽ പത്തു വ​ർ​ഷ​ത്തി​നു​ള്ളി​ൽ സാ​ധ്യ​മാ​ക്കാ​ൻ നിർമിതബുദ്ധിക്കു കഴിയും.

വരുംനാളുകളിൽ ആ​രോ​ഗ്യ​രം​ഗ​ത്തു വ​ലി​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രാൻ‌ എ​ഐ നി​ർണാ​യ​ക പ​ങ്കു​വ​ഹി​ക്കു​മെ​ന്ന് ഗൂ​ഗി​ൾ ഡീ​പ്‌​മൈ​ൻ​ഡ് മേധാവികൾ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഗു​രു​ത​ര രോ​ഗ​ങ്ങ​ൾ ഭേ​ദ​മാ​ക്കാ​നും കൂ​ടു​ത​ൽ ആരോഗ്യകരമായ ജീ​വി​തം സാ​ധ്യ​മാ​ക്കാ​നും എ​ഐ വ​ഴി​തു​റ​ക്കും. 2030-ഓ​ടെ ആരോഗ്യരംഗത്ത് എഐ വിപ്ലവംതന്നെ സംഭവിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ വിലയിരുത്തുന്നത്.

Latest News

Corehub Up