Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

International : China

ഹു​​​വാം​​​ഗി​​​നെ ചൈ​​​ന റാ​​​​ഞ്ചു​​​​മെ​​​​ന്ന് ഭ​​​​യം; തി​രി​ച്ചു​വ​ര​വിനു പിന്നിൽ ട്രം​പ്

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​സി: വി​​​​വാ​​​​ദ​​​​ങ്ങ​​​​ളെ​​​ത്തു​​​​ട​​​​ർ​​​​ന്ന് രാ​​​​ജി​​​​വ​​​​ച്ച എ​​​​ൻ​​​​വി​​​​ഡി​​​​യ മേ​​​​ധാ​​​​വി ജെ​​​​ൻ​​​​സ​​​​ൻ ഹു​​​​വാം​​​​ഗി​​​ന്‍റെ നാ​​​​ട​​​​കീ​​​​യ തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വി​​​​നു പി​​​​ന്നി​​​​ൽ യു​​​എ​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​ന്‍റെ നേ​​​​രി​​​​ട്ടു​​​​ള്ള ഇ​​​​ട​​​​പെ​​​​ട​​​​ലെ​​​​ന്നു വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ൽ. ഹു​​​​വാം​​​​ഗി​​​​നെ ക​​​​മ്പ​​​​നി​​​​യു​​​​ടെ ത​​​​ല​​​​പ്പ​​​​ത്തു തി​​​​രി​​​​ച്ചെ​​​​ത്തി​​​​ക്കാ​​​​ൻ എ​​​​ൻ​​​​വി​​​​ഡി​​​​യ ഡ​​​​യ​​​​റ​​​​ക്‌​​​ട​​​​ർ ബോ​​​​ർ​​​​ഡു​​​​മാ​​​​യി താ​​​​ൻ നേ​​​​രി​​​​ട്ടു സം​​​​സാ​​​​രി​​​​ച്ചി​​​​രു​​​​ന്നു​​​​വെ​​​​ന്ന് ട്രം​​​​പ് വ്യ​​​​ക്ത​​​​മാ​​​​ക്കി.

ഹു​​​​വാം​​​​ഗി​​​​നെ എ​​​​ൻ​​​​വി​​​​ഡി​​​​യ​​​​യു​​​​ടെ ത​​​​ല​​​​പ്പ​​​​ത്ത് തി​​​​രി​​​​ച്ചെ​​​​ത്തി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ൽ ചൈ​​​​ന അ​​​​ദ്ദേ​​​​ഹ​​​​ത്തെ സ്വ​​​​ന്തം സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യാ​​​ക​​​​മ്പ​​​​നി​​​​ക​​​​ളെ ന​​​​യി​​​​ക്കാ​​​​ൻ ക്ഷ​​​​ണി​​​​ക്കു​​​​മെ​​​​ന്ന ആ​​​​ശ​​​​ങ്ക​​​​യാ​​​​ണ് ഇ​​​​ട​​​​പെ​​​​ട​​​​ലി​​​​നു പി​​​​ന്നി​​​​ലെ​​​​ന്ന് ട്രം​​​​പ് പ​​​​റ​​​​ഞ്ഞു. ഹു​​​​വാം​​​​ഗി​​​​നെ ന​​​​ഷ്‌​​​ട​​​​പ്പെ​​​​ടു​​​​ന്ന​​​​ത് അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്കു വ​​​​ലി​​​​യ ഭീ​​​​ഷ​​​​ണി​​​​യാ​​​​ണെ​​​​ന്നും സി​​​എ​​​​ൻ​​​ബി​​​​സി​ ന്യൂ​​​സി​​​നു ന​​​​ൽ​​​​കി​​​​യ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ൽ അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി.

ചൈ​​​​നീ​​​​സ് സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യാ ഭീ​​​​മ​​​​നാ​​​​യ വാ​​​​വെ​​​​യ്‌​​​​യു​​​​ടെ ത​​​​ല​​​​പ്പ​​​​ത്തേ​​​​ക്ക് ഹു​​​​വാം​​​​ഗി​​​​നെ ക്ഷ​​​​ണി​​​​ച്ചേ​​​​ക്കു​​​​മെ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു ത​​​​ന്‍റെ പ്ര​​​​ധാ​​​​ന ആ​​​​ശ​​​​ങ്ക​​​​യെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. വി​​​​വാ​​​​ദ​​​​ങ്ങ​​​​ളേക്കാ​​​​ൾ അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ സാ​​​​ങ്കേ​​​​തി​​​​ക​​​മേ​​​​ധാ​​​​വി​​​​ത്വം സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണ് മു​​​​ൻ​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കേ​​​​ണ്ട​​​​തെ​​​​ന്ന നി​​​​ല​​​​പാ​​​​ടാ​​​​ണ് ട്രം​​​​പി​​​​ന്‍റെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ൽ പ്ര​​​​ക​​​​ട​​​​മാ​​​​കു​​​​ന്ന​​​​ത്.

തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നെ​​​​തി​​​​രേ ഇ​​​​രു​​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ളി​​​​ലെ​​​​യും ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ

ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​യ സെ​​​​മി​​​​ക​​​​ണ്ട​​​​ക്‌​​​ട​​​​ർ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യാ ക​​​​മ്പ​​​​നി​​​​ക​​​​ളി​​​​ലൊ​​​​ന്നാ​​​​യ എ​​​​ൻ​​​​വി​​​​ഡി​​​​യ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വം സം​​​​ബ​​​​ന്ധി​​​​ച്ച തീ​​​​രു​​​​മാ​​​​നം ഇ​​​​പ്പോ​​​​ൾ അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ ചൈ​​​​നാ​​​ന​​​​യ​​​​ത്തോ​​​​ടും ദേ​​​​ശീ​​​​യ സു​​​​ര​​​​ക്ഷ​​​​യോ​​​​ടും ബ​​​​ന്ധ​​​​പ്പെ​​​​ട്ടു വ​​​​ലി​​​​യ രാ​​​​ഷ്‌​​​ട്രീ​​​​യ വി​​​​വാ​​​​ദ​​​​മാ​​​​യി മാ​​​​റി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ക​​​​മ്പ​​​​നി​​​​യു​​​​ടെ സാ​​​​മ്പ​​​​ത്തി​​​​ക​​​താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ ത​​​​ന്ത്ര​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​യ സു​​​​ര​​​​ക്ഷാ താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കു​​​മി​​​ട​​​​യി​​​​ൽ ഏ​​​​തി​​​​നാ​​​​ണു മു​​​​ൻ​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കേ​​​​ണ്ട​​​​തെ​​​​ന്ന ചോ​​​​ദ്യ​​​​മാ​​​​ണ് ഇ​​​​തോ​​​​ടെ ഉ​​​​യ​​​​രു​​​​ന്ന​​​​ത്.

ഹു​​​​വാം​​​ഗി​​​ന്‍റെ തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വ് രാ​​​​ജ്യ​​​​സു​​​​ര​​​​ക്ഷ​​​​യ്ക്കു ഭീ​​​​ഷ​​​​ണി​​​​യാ​​​​ണെ​​​​ന്ന് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി യു​​​എ​​​​സ് കോ​​​​ൺ​​​​ഗ്ര​​​​സി​​​​ലെ ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക്, റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ അം​​​​ഗ​​​​ങ്ങ​​​​ൾ ഒ​​​​രു​​​​പോ​​​​ലെ രം​​​​ഗ​​​​ത്തെ​​​​ത്തി.

ഹു​​​​വാം​​​ഗി​​​ന്‍റെ തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വ് ചൈ​​​​ന​​​​യി​​​​ലേ​​​​ക്കു​​​​ള്ള ചി​​​​പ്പ് ക​​​​യ​​​​റ്റു​​​​മ​​​​തി നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​ക്കേ​​​​ണ്ട​​​​തി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​ക​​​​ത വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​ടെ നി​​​​ല​​​​പാ​​​​ട്.

തീ​​​​രു​​​​മാ​​​​നം അ​​​​വി​​​​വേ​​​​ക​​​​പ​​​​ര​​​​മാ​​​​ണെ​​​​ന്നു ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് സെ​​​​ന​​​​റ്റ​​​​ർ എ​​​​ലി​​​​സ​​​​ബ​​​​ത്ത് വാ​​​​റ​​​​ൻ വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ചു. അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ ക​​​​യ​​​​റ്റു​​​​മ​​​​തി നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ ക​​​​മ്പ​​​​നി പാ​​​​ലി​​​​ക്കു​​​​ന്നു​​​​ണ്ടോ​​​​യെ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ എ​​​​ൻ​​​​വി​​​​ഡി​​​​യ ബോ​​​​ർ​​​​ഡ് കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന് മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്നും അ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു. ചി​​​​പ്പ് ക​​​​യ​​​​റ്റു​​​​മ​​​​തി നി​​​​യ​​​​ന്ത്ര​​​​ണ ബി​​​​ല്ലു​​​​ക​​​​ൾ എ​​​​ത്ര​​​​യും വേ​​​​ഗം നി​​​​യ​​​​മ​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും വാ​​​​റ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ചൈ​​​​നീ​​​​സ് ചാ​​​​ര​​​​വ​​​​നി​​​​ത​​​​യു​​​​ടെ കെ​​​​ണി​​​​യി​​​​ൽ​​​​പ്പെ​​​​ട്ട ഹു​​​​വാം​​​​ഗി​​​​നെ ഒ​​​​ഴി​​​​വാ​​​​ക്കി ക​​​​മ്പ​​​​നി മു​​​​ന്നോ​​​​ട്ടു​​​​പോ​​​​ക​​​​ണ​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നാ​​​​യി​​​രു​​​ന്നു റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ പ്ര​​​​തി​​​​നി​​​​ധി ഡോ​​​​ൺ ബേ​​​​ക്ക​​​​ന്‍റെ പ്ര​​​​തി​​​​ക​​​​ര​​​​ണം. ഹു​​​​വാം​​​ഗി​​​​നെ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​നു​​​​ള്ള ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ വി​​​​ചി​​​​ത്ര​​​​മാ​​​​യ നീ​​​​ക്ക​​​​ത്തി​​​​ന് എ​​​​ൻ​​​​വി​​​​ഡി​​​​യ വ​​​​ഴ​​​​ങ്ങ​​​​രു​​​​താ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും ചൈ​​​​ന​​​​യ്ക്ക് അ​​​​ത്യാ​​​​ധു​​​​നി​​​​ക കം​​​​പ്യൂ​​​​ട്ട​​​​ർ ചി​​​​പ്പു​​​​ക​​​​ൾ വി​​​​ൽ​​​​ക്കാ​​​​ൻ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യ​​​​ത് ആ​​​​രാ​​​​ണെ​​​​ന്നു കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ന്വേ​​​​ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

കോ​​​​ൺ​​​​ഗ്ര​​​​സ് ഹു​​​​വാം​​​​ഗി​​​ന്‍റെ മൊ​​​​ഴി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നു മു​​​​മ്പു​​​​ത​​​​ന്നെ അ​​​​ദ്ദേ​​​​ഹ​​​​ത്തെ തി​​​​രി​​​​ച്ചെ​​​​ടു​​​​ത്ത ബോ​​​​ർ​​​​ഡി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി നി​​​​രു​​​​ത്ത​​​​ര​​​​വാ​​​​ദ​​​​പ​​​​ര​​​​മാ​​​​ണെ​​​​ന്ന് ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് പ്ര​​​​തി​​​​നി​​​​ധി ഡെ​​​​ബി ഡിം​​​​ഗ​​​​ൽ വി​​​​മ​​​​ർ​​​​ശി​​​​ച്ചു. രാ​​​​ജ്യ​​​​സു​​​​ര​​​​ക്ഷ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഗൗ​​​​ര​​​​വ​​​​ക​​​​ര​​​​മാ​​​​യ ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​നി​​​​യും ഉ​​​​ത്ത​​​​രം ല​​​​ഭി​​​​ക്കാ​​​​നു​​​​ണ്ടെ​​​​ന്നും അ​​​​വ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ളെ അ​​​​വ​​​​ഗ​​​​ണി​​​​ക്കു​​​​ന്ന അ​​​​ത്യാ​​​​ഗ്ര​​​​ഹ​​​​ത്തി​​​​ന്‍റെ​​​​യും ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മി​​​​ല്ലാ​​​​യ്മ​​​​യു​​​​ടെ​​​​യും ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​മാ​​​​ണു തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ന്ന് ഇ​​​​ല്ലി​​​​നോ​​​​യി​​​​സ് ഗ​​​​വ​​​​ർ​​​​ണ​​​​ർ ജെ.​​​​ബി. പ്രി​​​​റ്റ്സ്ക​​​​റും വി​​​​മ​​​​ർ​​​​ശി​​​​ച്ചു.

ഹു​​​​വാം​​​​ഗ് സെ​​​​ന​​​​റ്റി​​​​ലും ഹൗ​​​​സി​​​​ലും മൊ​​​​ഴി ന​​​​ൽ​​​​ക​​​​ണം

വി​​​​വാ​​​​ദ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി യു​​​എ​​​​സ് സെ​​​​ന​​​​റ്റി​​​​നു മു​​​​ന്നി​​​​ൽ പ​​​​ര​​​​സ്യ​​​​മാ​​​​യി ഹാ​​​​ജ​​​​രാ​​​​യി മൊ​​​​ഴി ന​​​​ൽ​​​​കാ​​​​ൻ ഹു​​​​വാം​​​ഗ് ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച സ​​​​മ്മ​​​​തി​​​​ച്ചി​​​​രു​​​​ന്നു. ഡി​​​​സം​​​​ബ​​​​ർ ഒ​​​​ന്നി​​​​ന് മൂ​​​​ന്ന് ഹൗ​​​​സ് ക​​​​മ്മി​​​​റ്റി​​​​ക​​​​ൾ​​​​ക്കു​​​മു​​​​ന്നി​​​​ൽ ര​​​​ഹ​​​​സ്യ​​​​മാ​​​​യും മൊ​​​​ഴി ന​​​​ൽ​​​​കും. ഈ ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​ന്ന​​​​തി​​​​നു മു​​​​മ്പു​​​​ത​​​​ന്നെ അ​​​​ദ്ദേ​​​​ഹ​​​​ത്തെ തി​​​​രി​​​​ച്ചെ​​​​ടു​​​​ത്ത​​​​താ​​​​ണ് കോ​​​​ൺ​​​​ഗ്ര​​​​സ് അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​തി​​​​ഷേ​​​​ധം ശ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

Latest News

Corehub Up