Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : all

രോഹിംഗ്യൻ വംശഹത്യ: വിധി മുഴുവനായി അംഗീകരിക്കാനാകില്ലെന്ന് മ്യാൻമർ പ്രസിഡന്‍റ്

യാ​​​ങ്കോ​​​ൺ: ​​​രോ​​​ഹിം​​​ഗ്യൻ കൂ​​​ട്ട​​​ക്കൊ​​​ല​​​യി​​​ൽ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര നീ​​​തി​​​ന്യാ​​​യ​​​ക്കോ​​​ട​​​തി പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച വി​​​ധി ത​​​ള്ളി മ്യാ​​​ൻ​​​മ​​​ർ പ്ര​​​സി​​​ഡ​​​ന്‍റ് മിം​​​ഗ് ഓം​​​ഗ് ലെ​​​യിം​​​ഗ്. വി​​​ധി​​​യി​​​ൽ നി​​​ർ​​​ദേ​​​ശി​​​ച്ച കാ​​​ര്യ​​​ങ്ങ​​​ളെ​​​ല്ലാം പാ​​​ലി​​​ക്കാ​​​ൻ മ്യാ​​​ൻ​​​മ​​​ർ ത​​​യാ​​​റ​​​ല്ലെ​​​ന്നും മു​​​ൻ പ​​​ട്ടാ​​​ള​​​മേ​​​ധാ​​​വി​​കൂ​​​ടി​​​യാ​​​യ അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

2017ൽ ​​​രോ​​​ഹിം​​​ഗ്യ​​​ൻ മു​​​സ്‌​​​ലിം ന്യൂ​​​ന​​​പ​​​ക്ഷ​​​ത്തി​​​നു നേ​​​ർ​​​ക്കു​​​ണ്ടാ​​​യ പീ​​​ഡ​​​ന​​​ങ്ങ​​​ൾ വം​​​ശ​​​ഹ​​​ത്യ ആ​​​യി​​​രു​​​ന്നു​​​വെ​​​ന്നു കോ​​​ട​​​തി ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച വി​​​ധി​​​ച്ചി​​​രു​​​ന്നു.

കൊ​​​ല​​പാ​​​ത​​​ക​​​വും ലൈം​​​ഗി​​​ക കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളും ചെ​​​യ്ത സൈ​​​നി​​​ക​​​രെ നി​​​യ​​​മ​​​ത്തി​​​നു മു​​​ന്നി​​​ലെ​​​ത്തി​​​ക്കു​​​ക, ഇ​​​ര​​​ക​​​ൾ​​​ക്കു ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ല്കു​​​ക തു​​​ട​​​ങ്ങി​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും വി​​​ധി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. വി​​​ധി ന​​​ട​​പ്പാ​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച റി​​​പ്പോ​​​ർ​​​ട്ട് ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ മ്യാ​​​ൻ​​​മ​​​ർ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

എ​​​ന്നാ​​​ൽ, വം​​​ശ​​​ഹ​​​ത്യാ പ​​​രാ​​​മ​​​ർ​​​ശം മ്യാ​​​ൻ​​​മ​​​റി​​​ന്‍റെ യ​​​ശസി​​​നു കോ​​​ട്ട​​​മു​​​ണ്ടാ​​​ക്കി​​​യ​​​താ​​​യി, പ്ര​​​സി​​​ഡ​​​ന്‍റ് വി​​​ധി​​​യോ​​​ടു​​​ള്ള ആ​​​ദ്യ പ്ര​​​തി​​​ക​​​ര​​​ണ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മു​​​ള്ള രാ​​​ജ്യ​​​മെ​​​ന്ന നി​​​ല​​​യി​​​ൽ ചി​​​ല കാ​​​ര്യ​​​ങ്ങ​​​ൾ ചെ​​​യ്യാ​​​ൻ മ്യാ​​​ൻ​​​മ​​​ർ ത​​​യാ​​​റാ​​​ണ്. എ​​​ന്നാ​​​ൽ, വി​​​ധി​​​യി​​​ലെ എ​​​ല്ലാ​​​ക്കാ​​​ര്യ​​​ങ്ങ​​​ളും അ​​​നു​​​സ​​​രി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്ന് അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Latest News

Corehub Up