മെൽബൺ: ഓസ്ട്രേലിയൻ സംഗീത വ്യവസായ ലോകത്തെ ഇതിഹാസമായ മൊളി മെൽഡ്രം (83) അന്തരിച്ചു.
തിങ്കളാഴ്ച പുലർച്ചെ മെൽബണിലെ ആശുപത്രിയിലായിരുന്നു അന്ത്യം. സംഗീത നിരൂപകനും ടെലിവിഷൻ അവതാരകനുമായിരുന്നു ഇയാൻ അലക്സാണ്ടർ മെൽഡ്രം എന്ന മൊളി മെൽഡ്രം. കിംഗ് ചാൾസ് മുതൽ എൽട്ടൺ ജോൺ വരെ നിരവധി പ്രമുഖരുമായി അഭിമുഖം നടത്തിയിട്ടുണ്ട്.
ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപറേഷന്റെ ‘കൗണ്ട്ഡൗൺ’ എന്ന സംഗീത ടെലിവിഷൻ പരിപാടിയിലൂടെയാണ് മൊളി മെൽഡ്രം ലക്ഷക്കണക്കിന് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്.
രാജ്യത്തിന് ഒരു ഇതിഹാസത്തെ നഷ്ടമായെന്ന് ഓസ്ട്രേലിയൻ കലാ, സാംസ്കാരിക മന്ത്രി ടോണി ബർക്ക് പ്രതികരിച്ചു.