Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Flood

അമേരിക്കയിൽ കാറ്റ്, മഴ, വെള്ളപ്പൊക്കം

ന്യൂ​​​യോ​​​ർ​​​ക്ക്: താ​​​ങ്ക്സ്ഗി​​​വിം​​​ഗ് അ​​​വ​​​ധി​​​ക്കി​​​ടെ​​​യു​​​ണ്ടാ​​​യ കൊ​​​ടു​​​ങ്കാ​​​റ്റും മ​​​ഴ​​​യും വെ​​​ള്ള​​​പ്പൊ​​​ക്ക​​​വും അ​​​മേ​​​രി​​​ക്ക​​​ൻ ജ​​​ന​​​ത​​​യു​​​ടെ ജീ​​​വി​​​തം ദു​​​രി​​​ത​​​ത്തി​​​ലാ​​​ക്കി. പ​​​ത്തു​ ല​​​ക്ഷം വീ​​​ടു​​​ക​​​ളി​​​ൽ വൈ​​​ദ്യു​​​തി വി​​​ച്ഛേ​​​ദി​​​ക്ക​​​പ്പെ​​​ട്ടു. നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് വി​​​മാ​​​ന​​​സ​​​ർ​​​വീ​​​സു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി​​​യ​​​തും വൈ​​​കി​​​യ​​​തും അ​​​വ​​​ധി​​​ക്കാ​​​ല യാ​​​ത്ര​​​ക​​​ളെ ബാ​​​ധി​​​ച്ചു.

പ​​​ടി​​​ഞ്ഞാ​​​റ്, വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ വീ​​​ശി​​​യ കൊ​​​ടു​​​ങ്കാ​​​റ്റാ​​​ണു മ​​​ഴ​​​യ്ക്കും വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​നു കാ​​​ര​​​ണം. വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി പെ​​​ൻ​​​സി​​​ൽ​​​വേ​​​നി​​​യ, വി​​​ർ​​​ജീ​​​നി​​​യ, മേ​​​രി​​​ലാ​​ൻ​​ഡ്, ന്യൂ​​​ജ​​​ഴ്സി സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി 9.8 ല​​​ക്ഷം വീ​​​ടു​​​ക​​​ളി​​​ൽ വൈ​​​ദ്യു​​​തി ഇ​​​ല്ലാ​​​താ​​​യി. വൈ​​​ദ്യു​​​തിബ​​​ന്ധം പു​​​ന​​​ഃസ്ഥാ​​​പി​​​ക്കാ​​​ൻ പ​​​രി​​​ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും സ​​​മ​​​യ​​​മെ​​​ടു​​​ക്കു​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.
വ്യാ​​​ഴാ​​​ഴ്ച 460 വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ളാ​​​ണ് റ​​​ദ്ദാ​​​ക്ക​​​പ്പെ​​​ട്ട​​​ത്. 2,508 സ​​​ർ​​​വീ​​​സു​​​ക​​​ൾ വൈ​​​കി.

ന്യൂ​​​ജ​​​ഴ്സി സം​​​സ്ഥാ​​​ന​​​ത്തും ന്യൂ​​​യോ​​​ർ​​​ക്ക് സം​​​സ്ഥാ​​​ന​​​ത്തെ ന്യൂ​​​യോ​​​ർ​​​ക്ക് ന​​​ഗ​​​രം അ​​​ട​​​ക്ക​​​മു​​​ള്ള സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും ഗ​​​വ​​​ർ​​​ണ​​​ർ​​​മാ​​​ർ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ചു.
ക​ലി​ഫോ​ർ​ണി​യ​യി​ൽ ശ​ക്ത​മാ​യ വേ​ലി​യേ​റ്റ പ്ര​തി​ഭാ​സം (കിം​ഗ് റ്റൈ​ഡ്) ഉ​ണ്ടാ​യ​തും തീ​ര​പ്ര​ദേ​ശ​ത്ത് വെ​ള്ളം ക​യ​റാ​ൻ കാ​ര​ണ​മാ​യി.

മോ​​​ശം കാ​​​ലാ​​​വ​​​സ്ഥ വ​​​രുംദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും തു​​​ട​​​രാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നാ​​​ണ് അ​​​റി​​​യി​​​പ്പ്. കി​​​ഴ​​​ക്ക​​​ൻ തീ​​​ര​​​പ്ര​​​ദേ​​​ശം സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര​​​ഫ​​​ണ്ട് ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തു പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up