Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Accident Death

കൊ​ച്ചി​യി​ൽ ബൈ​ക്ക് ന​ട​പ്പാ​ത​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം; ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു

കൊ​ച്ചി: ച​ങ്ങ​മ്പു​ഴ പാ​ർ​ക്കി​ന് സ​മീ​പം നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബൈ​ക്ക് ന​ട​പ്പാ​ത​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. കോ​ട്ട​യം സ്വ​ദേ​ശി​യാ​യ പ്ര​വീ​ൺ​കു​മാ​ർ (28), ത​മി​ഴ്നാ​ട് നീ​ല​ഗി​രി കോ​ത്ത​ഗി​രി സ്വ​ദേ​ശി​യാ​യ റി​ബി​ൻ (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നോ​ടെ 457-ാം ന​മ്പ​ർ മെ​ട്രോ തൂ​ണി​ന​ടു​ത്താ​യി​രു​ന്നു അ​പ​ക​ടം. പൊ​റ്റ​ക്കു​ഴി​യി​ൽ ന​ട​ന്ന ഒ​രു വി​വാ​ഹ വാ​ർ​ഷി​കാ​ഘോ​ഷ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം ഇ​രു​വ​രും ബൈ​ക്കി​ൽ മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ച​ങ്ങ​മ്പു​ഴ പാ​ർ​ക്കി​ന് സ​മീ​പ​മു​ള്ള വ​ള​വി​ലെ​ത്തി​യ​പ്പോ​ൾ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് ന​ട​പ്പാ​ത​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ സ​മീ​പ​വാ​സി​ക​ൾ ചേ​ർ​ന്ന് ഇ​രു​വ​രെ​യും അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​മി​ത​വേ​ഗ​ത​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. വി​വ​ര​മ​റി​ഞ്ഞ് മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ കൊ​ച്ചി​യി​ലെ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പൊ​ലിസ് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്നു.

Kerala

നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടെ​ത്തി​യ കാ​റി​ടി​ച്ചു; 12കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട്ടി​ലെ മാ​ന​ന്ത​വാ​ടി​യി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടെ​ത്തി​യ കാ​റി​ടി​ച്ച് 12കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം. മാ​ന​ന്ത​വാ​ടി പ​ടി​ഞ്ഞാ​റേ പു​ത്ത​ൻ​പു​ര​യി​ൽ രാ​ജേ​ഷി​ന്‍റെ​യും സ്വ​പ്ന​യു​ടെ​യും മ​ക​ൾ ദി​വ ആ​ണ് മ​രി​ച്ച​ത്.

വൈ​കി​ട്ട് നാ​ല​ര​യോ​ടെ ഏ​ഴു വ​യ​സു​കാ​ര​നാ​യ അ​നു​ജ​നൊ​പ്പം ട്യൂ​ഷ​ന് പോ​കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ക​ല്ലോ​ടി ഭാ​ഗ​ത്ത്‌ നി​ന്ന് മാ​ന​ന്ത​വാ​ടി ഭാ​ഗ​ത്തേ​ക്ക്‌ ഇ​ട​ത് ഭാ​ഗ​ത്ത്‌ കൂ​ടി പോ​കേ​ണ്ടി​യി​രു​ന്ന വാ​ഹ​നം നി​യ​ന്ത്ര​ണം തെ​റ്റി വ​ല​ത് ഭാ​ഗ​ത്ത്‌ കൂ​ടി ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന കു​ട്ടി​ക​ളെ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ദി​വ​യെ ഉ​ട​നെ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പി​ന്നീ​ട് മേ​പ്പാ​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​ര​ൻ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

 

Kerala

കാ​റും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

മൂ​വാ​റ്റു​പു​ഴ: കാ​റും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​ന്‍ മ​രി​ച്ചു. അ​ടൂ​പ​റ​മ്പ് ക​ല്ലി​ങ്ക​ല്‍​കു​ടി​യി​ല്‍ ഉ​ബൈ​സ് (46) ആ​ണ് മ​രി​ച്ച​ത്.

നി​ര്‍​മ്മ​ല കോ​ള​ജി​ന് സ​മീ​പം ഒ​ക്ടോ​ബ​ര്‍ 15ന് ​രാ​വി​ലെ പ​തി​നൊ​ന്നോ​ടെ മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തു നി​ന്നും തൊ​ടു​പു​ഴ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്‌​കൂ​ട്ട​റി​ന് പി​ന്നാ​ലെ​യെ​ത്തി​യ മൂ​ന്നം​ഗ സം​ഘം സ​ഞ്ച​രി​ച്ച കാ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ല്‍ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഉ​ബൈ​സ് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ വെ​ള്ളി​യാ​ഴ്ച മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ മ​ക​ന്‍ അ​ല്‍ അ​മീ​ന്‍ (7) ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. അ​ടൂ​പ​റ​മ്പ് സ്വ​കാ​ര്യ ക​മ്പ​നി​യി​ലെ ഡ്രൈ​വ​റാ​ണ് ഉ​ബൈ​സ്. ക​ബ​റ​ട​ക്കം പി​ന്നീ​ട്. ഭാ​ര്യ: ഷെ​ല്‍​മി, മ​റ്റ് മ​ക്ക​ള്‍: അ​ല്‍​ഫി​ദ, അ​ല്‍​ഷി​ഫ.

Latest News

Corehub Up