Kerala
തിരുവനന്തപുരം: സർക്കാർ അറിയാതെ ബാർ ലൈസൻസ് അനുവദിച്ച സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പി.കെ. സതീഷ്, പി.എൽ. ഷിബു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. എക്സൈസ് മന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി.
പുതിയ മദ്യനയം ഔദ്യോഗികമായി നടപ്പാക്കുംമുന്പ് മൂന്ന് ബിയർവൈൻ പാർലറുകൾക്ക് ബാർ ലൈസൻസ് അനുവദിച്ച നടപടിയിലാണ് സസ്പെൻഷൻ. കോട്ടയത്തെ ഒരു ബിയർവൈൻ പാർലറിനും എറണാകുളത്തെ രണ്ട് പാർലറുകൾക്കുമാണ് നിലവിലുണ്ടായിരുന്ന ബിയർവൈൻ പാർലർ ലൈസൻസ് ബാർ ലൈസൻസായി മാറ്റി അനുവദിച്ചത്.
പുതിയ മദ്യനയം നിലവിൽ വരുന്നതുവരെ പുതിയ ലൈസൻസുകൾ അനുവദിക്കരുതെന്ന് സർക്കാർ കർശന നിർദേശം നൽകിയിരുന്നു. ഈ നിർദേശം നിലനിൽക്കെയാണ് ഉദ്യോഗസ്ഥതലത്തിൽ ലൈസൻസ് അനുവദിച്ചത്.
Kerala
തിരുവനന്തപുരം: പുതിയ മദ്യനയം ഔദ്യോഗികമായി നടപ്പാക്കുംമുന്പ് മൂന്ന് ബിയർവൈൻ പാർലറുകൾക്ക് ബാർ ലൈസൻസ് അനുവദിച്ച നടപടി വിവാദത്തിൽ. സംഭവത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ എക്സൈസ് മന്ത്രി എം. ലിജു, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള കർശന അച്ചടക്ക നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി.
സർക്കാരിന്റെ നിർദേശം മറികടന്ന് ഏകപക്ഷീയമായി ലൈസൻസ് അനുവദിച്ച നടപടിയിലാണ് മന്ത്രിയുടെ ഇടപെടൽ. കോട്ടയത്തെ ഒരു ബിയർവൈൻ പാർലറിനും എറണാകുളത്തെ രണ്ട് പാർലറുകൾക്കുമാണ് നിലവിലുണ്ടായിരുന്ന ബിയർവൈൻ പാർലർ ലൈസൻസ് ബാർ ലൈസൻസായി മാറ്റി അനുവദിച്ചത്.
പുതിയ മദ്യനയം നിലവിൽ വരുന്നതുവരെ പുതിയ ലൈസൻസുകൾ അനുവദിക്കരുതെന്ന് സർക്കാർ കർശന നിർദേശം നൽകിയിരുന്നു. ഈ നിർദേശം നിലനിൽക്കെയാണ് ഉദ്യോഗസ്ഥതലത്തിൽ ലൈസൻസ് അനുവദിച്ചത്. സർക്കാരിന്റെ അറിവോ അനുമതിയോ ഇല്ലാതെയാണ് നടപടിയെന്നാണ് വിവരം.
മന്ത്രിയുടെ നിർദേശം ലംഘിച്ച് ലൈസൻസ് അനുവദിച്ച എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർക്കെതിരെ ഉടൻ നടപടി വരുമെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ എക്സൈസ് കമ്മിഷണറെ മന്ത്രി ചുമതലപ്പെടുത്തി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികളുണ്ടാകുമെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഉടൻ സസ്പെൻഡ് ചെയ്തേക്കുമെന്നാണ് സൂചന.