Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Congress

കോ​ൺ​ഗ്ര​സി​ന്‍റെ നാ​ളു​ക​ൾ എ​ണ്ണ​പ്പെ​ട്ടു; രാ​ഹു​ൽ ഗാ​ന്ധി വി​ദേ​ശ​ത്ത് പോ​കു​ന്ന​ത് രാ​ജ്യ​ത്തെ അ​പ​മാ​നി​ക്കാ​നെ​ന്ന് നി​തി​ൻ ന​ബീ​ൻ

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബീ​ൻ. ഇ​പ്പോ​ഴും രാ​ഹു​ൽ വി​ദേ​ശ​ത്ത് പോ​കു​ന്ന​ത് രാ​ജ്യ​ത്തെ അ​പ​മാ​നി​ക്കാ​ൻ മാ​ത്ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ പ​രി​പാ​ടി​ക്കി​ടെ ഇ​ന്ത്യ​ൻ സ​മ്പ​ദ് വ്യ​വ​സ്ഥ​യെ കു​റി​ച്ചു​ള്ള രാ​ഹു​ലി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​ലാ​ണ് വി​മ​ർ​ശ​നം. രാ​ജ്യ​ത്തി​ന്‍റെ ഇ​പ്പോ​ഴു​ള്ള വി​ക​സ​നം ക​ണ്ട് നി​രാ​ശ​രാ​യ​വ​രാ​ണ് അ​വ​രെ​ന്നും ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ കു​റ്റ​പ്പെ​ടു​ത്തി.

ഇ​ന്ത്യ​ൻ സ​മ്പ​ദ് വ്യ​വ​സ്ഥ​യെ കു​റി​ച്ച് അ​ന്താ​രാ​ഷ്ട്ര സ്ഥാ​പ​ന​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ൾ പോ​ലും രാ​ഹു​ൽ ഗാ​ന്ധി വി​ശ്വ​സി​ക്കു​ന്നി​ല്ല. സ്വ​ന്തം കു​ടും​ബ​ത്തി​ന്‍റെ വി​ക​സ​ന​ത്തെ കു​റി​ച്ച് മാ​ത്രം ചി​ന്ത​യു​ള്ള​വ​ർ​ക്കാ​ണ് പ്ര​ശ്ന​മെ​ന്നും രാ​ജ്യ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ നാ​ളു​ക​ൾ എ​ണ്ണ​പ്പെ​ട്ടു​വെ​ന്നും നി​തി​ൻ‌ ന​ബീ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

കോ​ൺ​ഗ്ര​സി​ൽ വീ​ണ്ടും അ​തൃ​പ്തി പു​ക​യു​ന്നു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കൂ​​​​ടി​​​​യാ​​​​ലോ​​​​ച​​​​ന​​​​ങ്ങ​​​​ളി​​​​ല്ലാ​​​​ത്ത​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ൽ വീ​​​​ണ്ടും അ​​​​തൃ​​​​പ്തി പു​​​​ക​​​​യു​​​​ന്നു. ഒ​​​​രു​​​​ കാ​​​​ര്യ​​​​വും ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നാ​​​​ണ് യു​​​​ഡി​​​​എ​​​​ഫ് ക​​​​ൺ​​​​വീ​​​​ന​​​​ർ അ​​​​ടൂ​​​​ർ​​​​പ്ര​​​​കാ​​​​ശ് ഇ​​​​രി​​​​ട​​​​വേ​​​​ള​​​​യ്ക്കു​​​​ശേ​​​​ഷം വീ​​​​ണ്ടും തു​​​​റ​​​​ന്ന​​​​ടി​​​​ക്കു​​​​ന്ന​​​​ത്. സ​​​​ര്‍​ക്കാ​​​​രി​​​​ലും മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ലും നി​​​​ല​​​​നി​​​​ല്‍​ക്കു​​​​ന്ന ആ​​​​ഭ്യ​​​​ന്ത​​​​ര ത​​​​ര്‍​ക്ക​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചും കൂ​​​​ട്ടു​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്ത​​​​മി​​​​ല്ലാ​​​​യ്മ​​​​യെ​​​​ക്കു​​​​റി​​​​ച്ചും അ​​​​തി​​​​രൂ​​​​ക്ഷ​​​​മാ​​​​യ ഭാ​​​​ഷ​​​​യി​​​​ലാ​​​​ണ് യു​​​​ഡി​​​​എ​​​​ഫ് ക​​​​ൺ​​​​വീ​​​​ന​​​​ർ കൂ​​​​ടി​​​​യാ​​​​യ അ​​​​ടൂ​​​​ർ പ്ര​​​​കാ​​​​ശ് എം​​​​പി പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്.

യു​​​​ഡി​​​​എ​​​​ഫ് ക​​​​ൺ​​​​വീ​​​​ന​​​​ർ ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന അ​​​​മ​​​​ര്‍​ഷം പാ​​​​ര്‍​ട്ടി​​​​യി​​​​ലെ​​​​യും മു​​​​ന്ന​​​​ണി​​​​യി​​​​ലെ​​​​യും മ​​​​റ്റു മു​​​​തി​​​​ര്‍​ന്ന നേ​​​​താ​​​​ക്ക​​​​ളു​​​​ടെ കൂ​​​​ടി പി​​​​ന്തു​​​​ണ​​​​യോ​​​​ടെ​​​​യാ​​​​ണോ പു​​​​റ​​​​ത്തു​​​​വ​​​​രു​​​​ന്ന​​​​ത് എ​​​​ന്ന സം​​​​ശ​​​​യ​​​​വും ബ​​​​ല​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ട്.

വൈ​​​​ദ്യു​​​​തി​​​​മ​​​​ന്ത്രി സ​​​​ണ്ണി ജോ​​​​സ​​​​ഫ് പോ​​​​ലും അ​​​​തൃ​​​​പ്തി തു​​​​റ​​​​ന്നുപ​​​​റ​​​​യു​​​​ന്ന അ​​​​വ​​​​സ്ഥ​​​​യി​​​​ലേ​​​​ക്കു കാ​​​​ര്യ​​​​ങ്ങ​​​​ൾ നീ​​​​ങ്ങു​​​​ന്നു. ജി​​​​എ​​​​ൻ​​​​എ ക​​​​രാ​​​​ർ റ​​​​ദ്ദാ​​​​ക്കി​​​​യെ​​​​ന്ന്‌ അ​​​​റി​​​​ഞ്ഞ​​​​ത്‌ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​ണെ​​​​ന്നാണ് വൈ​​​​ദ്യു​​​​തിമ​​​​ന്ത്രി സ​​​​ണ്ണി ജോ​​​​സ​​​​ഫ്‌ പ​​​​റ​​​​ഞ്ഞ​​​​ത്. കോ​​​​ൺ​​​​ഗ്ര​​​​സി​​​​നു​​​​ള്ളി​​​​ൽ അ​​​​തൃ​​​​പ്തി​​​​യു​​​​ണ്ടെ​​​​ങ്കി​​​​ലും ഇ​​​​തു​​​​വ​​​​രെ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​ക​​​​ല​​​​ഹ​​​​ത്തി​​​​ലേ​​​​ക്കു നീ​​​​ങ്ങി​​​​യി​​​​ട്ടി​​​​ല്ല.

യു​​​​ഡി​​​​എ​​​​ഫ് മു​​​​ന്ന​​​​ണി യോ​​​​ഗ​​​​ങ്ങ​​​​ൾ കൃ​​​​ത്യ​​​​മാ​​​​യി ചേ​​​​രു​​​​ന്നി​​​​ല്ലെ​​​​ന്നാ​​​​ണ് അ​​​​ടൂ​​​​ർ പ്ര​​​​കാ​​​​ശ് കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​ത്. യോ​​​​ഗം ചേ​​​​രാ​​​​ത്ത​​​​തി​​​​ന്‍റെ കാ​​​​ര​​​​ണം എ​​​​ന്താ​​​​ണെ​​​​ന്ന് യു​​​​ഡി​​​​എ​​​​ഫ് ചെ​​​​യ​​​​ർ​​​​മാ​​​​ൻകൂ​​​​ടി​​​​യാ​​​​യ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യോ​​​​ടുത​​​​ന്നെ ചോ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്നു അ​​​​ദ്ദേ​​​​ഹം മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ട് പ​​​​റ​​​​യു​​​​ന്ന​​​​തി​​​​നു​​​​ പി​​​​ന്നി​​​​ലു​​​​ള്ള​​​​തും കൂ​​​​ടി​​​​യാ​​​​ലോ​​​​ച​​​​ന​​​​യി​​​​ല്ലെ​​​​ന്ന ത​​​​ന്നെ​​​​യാ​​​​ണ്. മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​ണ് പ​​​​ല പ്ര​​​​ധാ​​​​ന തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളും താ​​​​ൻ അ​​​​റി​​​​യു​​​​ന്ന​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്ന​​​​ത് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള ഒ​​​​ളി​​​​യ​​​​ന്പാ​​​​ണ്.

മു​​​​ന്ന​​​​ണി​​​​യെ​​​​യോ ഘ​​​​ട​​​​ക​​​​ക​​​​ക്ഷി​​​​ക​​​​ളെ​​​​യോ സ്വ​​​​ന്തം പാ​​​​ര്‍​ട്ടി​​​​യെ​​​​യോ കൃ​​​​ത്യ​​​​മാ​​​​യി അ​​​​റി​​​​യി​​​​ക്കാ​​​​തെ​​​​യാ​​​​ണ് മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​ല സു​​​​പ്ര​​​​ധാ​​​​ന തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളും ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ​​​​മാ​​​​യി കൈ​​​​ക്കൊ​​​​ള്ളു​​​​ന്ന​​​​തെ​​​​ന്ന നേരത്തേയു​​​​ള്ള അ​​​​ടൂ​​​​ർ പ്ര​​​​കാ​​​​ശി​​​​ന്‍റെ പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു ഫ​​​​ലം ക​​​​ണ്ടെ​​​​ത്താ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത​​​​തു​​​​കൊ​​​​ണ്ടാ​​​​ണ് വീ​​​​ണ്ടും ആ​​​​രോ​​​​പ​​​​ണം ആ​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്. ത​​​​നി​​​​ക്കെ​​​​തിരേ​​​​യും സ​​​​ര്‍​ക്കാ​​​​രി​​​​നെ​​​​തിരേയും മു​​​​ന്ന​​​​ണി​​​​ക്കു​​​​ള്ളി​​​​ല്‍ നി​​​​ന്നും പു​​​​റ​​​​ത്തു​​​​നി​​​​ന്നും ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ള്‍ ഉ​​​​യ​​​​ര്‍​ന്നി​​​​ട്ടും വ്യ​​​​ക്ത​​​​മാ​​​​യ മ​​​​റു​​​​പ​​​​ടി ന​​​​ല്‍​കാ​​​​ന്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി ത​​​​യാ​​​​റാ​​​​കു​​​​ന്നി​​​​ല്ലെ​​​​ന്ന ആ​​​​ക്ഷേ​​​​പ​​​​ം ശ​​​​ക്ത​​​​മാ​​​​ണ്.

യു​​​​ഡി​​​​എ​​​​ഫ് യോ​​​​ഗം വി​​​​ളി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഘ​​​​ട​​​​ക​​​​ക​​​​ക്ഷി​​​​ക​​​​ൾ​​​​ക്കും ആ​​​​ഗ്ര​​​​ഹ​​​​മു​​​​ണ്ട്. ചെ​​​​യ​​​​ർ​​​​മാ​​​​ൻ​​​​കൂ​​​​ടി​​​​യാ​​​​യ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഇ​​​​ട​​​​പെ​​​​ടാ​​​​ത്ത​​​​തു​​​​കൊ​​​​ണ്ടു യോ​​​​ഗം വി​​​​ളി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്ന ധ്വാ​​​​നി​​​​യാ​​​​ണ് ഉ​​​​യ​​​​രു​​​​ന്ന​​​​ത്. കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ, ബോ​​​​ർ​​​​ഡ് ചെ​​​​യ​​​​ർ​​​​മാ​​​​ന്മാരുടെ​​​​യും അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ​​​​യും വീ​​​​തം വ​​​​യ്പു​​​​പോ​​​​ലും ഇ​​​​തു​​​​വ​​​​രെ പൂ​​​​ർ​​​​ത്തി‍​യാ​​​​യി​​​​ട്ടി​​​​ല്ല. യു​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​ർ​​​​അ​​​​ധി​​​​കാ​​​​രം ഏ​​​​റ്റെ​​​​ടു​​​​ത്ത​​​​ശേ​​​​ഷം അ​​​​ഞ്ചു​​​​മാ​​​​സം ക​​​​ഴി​​​​ഞ്ഞി​​​​ട്ടും ഒ​​​​രു യോ​​​​ഗം വി​​​​ളി​​​​ച്ച് ഒ​​​​ന്നി​​​​ച്ചി​​​​രു​​​​ന്നു ച​​​​ർ​​​​ച്ച ചെ​​​​യ്യാ​​​​ൻ സാ​​​​ധി​​​​ക്കാ​​​​ത്ത​​​​തി​​​​ലാ​​​​ണ് മു​​​​ന്ന​​​​ണി​​​​ക്കു​​​​ള്ളി​​​​ൽ അ​​​​മ​​​​ർ​​​​ഷം പു​​​​ക​​​​യു​​​​ന്ന​​​​ത്.

പ​​​​ല ഘ​​​​ട​​​​ക​​​​ക​​​​ക്ഷി​​​​ നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കും വാ​​​​ഗ്ദാ​​​​നം ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന കാ​​​​ബി​​​​ന​​​​റ്റ് റാ​​​​ങ്കോ​​​​ടു​​​​കൂ​​​​ടി​​​​യാ​​​​യ പ​​​​ദ​​​​വി​​​​ക​​​​ളി​​​​ൽ പോ​​​​ലും തീ​​​​രു​​​​മാ​​​​ന​​​​മാ​​​​കാ​​​​തെ മു​​​​ന്നോ​​​​ട്ടു പോ​​​​കു​​​​ക​​​​യാ​​​​ണ്.
കോ​​​​ൺ​​​​ഗ്ര​​​​സി​​​​നു​​​​ള്ളി​​​​ൽ നി​​​​ര​​​​വ​​​​ധി സീ​​​​നി​​​​യ​​​​ർ നേ​​​​താ​​​​ക്ക​​​​ൾ പ​​​​ദ​​​​വി​​​​ക​​​​ൾ​​​​ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നു​​​​ണ്ട്. എ​​​​ന്നാ​​​​ൽ എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ ചെ​​​​യ​​​​ർ​​​​മാ​​​​ന്മാരും അം​​​​ഗ​​​​ങ്ങ​​​​ളും ഭ​​​​രി​​​​ക്കു​​​​ന്ന​​​​തു ക​​​​ണ്ടി​​​​രി​​​​ക്കേ​​​​ണ്ട അ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​​ണ് യു​​​​ഡി​​​​എ​​​​ഫ് നേ​​​​താ​​​​ക്ക​​​​ൾ.

അ​​​​തേസ​​​​മ​​​​യം, യു​​​​ഡി​​​​എ​​​​ഫ് ക​​​​ൺ​​​​വീ​​​​ന​​​​റുടെ ന​​​​ട​​​​പ​​​​ടി​​​​ക്കെ​​​​തി​​​​രേ​​​​യും വി​​​​മ​​​​ർ​​​​ശ​​​​നം ഉ​​​​യ​​​​രു​​​​ന്നു​​​​ണ്ട്. പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​ന് അ​​​​ടി​​​​ക്കൊ​​​​രു വ​​​​ടി ഇ​​​​ട്ടു​​​​കൊ​​​​ടു​​​​ക്കാ​​​​ൻ​​​​ മാ​​​​ത്ര​​​​മേ ഇ​​​​ത് ഉ​​​​പ​​​​ക​​​​രി​​​​ക്കൂ​​​​വെ​​​​ന്നാ​​​​ണ് ഒ​​​​രു​​​​വി​​​​ഭാ​​​​ഗം നേ​​​​താ​​​​ക്ക​​​​ൾ പ​​​​റ​​​​യു​​​​ന്ന​​​​ത്. യു​​​​ഡി​​​​എ​​​​ഫി​​​​ൽ ക​​​​ല​​​​ഹ​​​​മെ​​​​ന്ന ധ്വ​​​​നി സൃ​​​​ഷ്ടി​​​​ക്കാ​​​​ൻ മാ​​​​ത്ര​​​​മേ ഇ​​​​ത്ത​​​​രം പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു സാ​​​​ധി​​​​ക്കു​​​​ക​​​​യു​​​​ള്ളൂ​​​​വെ​​​​ന്നാ​​​​ണ് ഇ​​​​വ​​​​രു​​​​ടെ അഭിപ്രായം.

Kerala

'അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി, തോറ്റപ്പോള്‍ പാര്‍ട്ടി വിട്ട് ഡിവൈഎഫ്‌ഐയില്‍': പുഴു വിവാദത്തില്‍ ജിന്‍റോ ജോണ്‍

കൊച്ചി: കേരള സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന് വ്യാജ പ്രചാരണം നടത്തി അറസ്റ്റിലായ അധ്യാപകന്‍ ജിജോ ജെയിംസ് കോണ്‍ഗ്രസുകാരനെന്ന തരത്തില്‍ നടത്തുന്ന പ്രചാരണം തള്ളി കോണ്‍ഗ്രസ് നേതാവ് ജിന്‍റോ ജോണ്‍. ഇയാള്‍ക്ക് നിലവില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നും 2021ല്‍ പാര്‍ട്ടി വിട്ടതാണെന്നും ജിന്‍റോ ജോണ്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

2020ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ജിജോ ജെയിംസ് മത്സരിച്ചിരുന്നുവെന്നത് സത്യമാണെങ്കിലും, തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ 2021ല്‍ ഇയാള്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് സിപിഎമ്മിലേക്ക് ചേക്കേറി. തെരഞ്ഞെടുപ്പില്‍ ജയിച്ച കോണ്‍ഗ്രസ് വിമതനെയും കൂട്ടരെയും പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് ജിജോ ജെയിംസ് പാര്‍ട്ടി വിട്ടത്.

അന്നത്തെ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇയാള്‍ക്ക് ഡിവൈഎഫ്‌ഐ അംഗത്വം നല്‍കി സിപിഎമ്മിലേക്ക് സ്വീകരിക്കുകയായിരുന്നു. കോണ്‍ഗ്രസിലായിരുന്നപ്പോള്‍ കെപിഎസ്ടിഎ അംഗമായിരുന്നെങ്കിലും പാര്‍ട്ടി വിട്ടശേഷം അധ്യാപക സംഘടനയിലെ അംഗത്വം പുതുക്കിയിട്ടില്ലെന്നും ജിന്‍റോ ജോണ്‍ കുറിപ്പില്‍ വ്യക്തമാക്കി.

ടി.കെ. ഹംസയും, പി. സരിനും, കെ.പി. അനില്‍കുമാറും ലതിക സുഭാഷും പി.എസ്. പ്രശാന്തുമെല്ലാം ഒരുകാലത്ത് കോണ്‍ഗ്രസ് ആയിരുന്നു എന്നുകരുതി ഇപ്പോള്‍ നില്‍ക്കുന്ന എന്തെങ്കിലും ചെയ്താല്‍ അതിന്‍റെ പാപഭാരം മുമ്പ് പ്രവര്‍ത്തിച്ചിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്കല്ലെന്ന് ഓര്‍ക്കണമെന്നും ജിന്‍റോ ജോണ്‍ വ്യക്തമാക്കി.

ജിന്‍റോ ജോണിന്‍റെ കുറിപ്പ്:

കോഴിക്കോട് നടക്കുന്ന സ്‌കൂള്‍ കായികമേളയുടെ ഭക്ഷണത്തില്‍ പുഴുവിട്ട കായികാധ്യാപകന്‍ എന്ന അധമന്‍ കോണ്‍ഗ്രസുകാരന്‍ ആണെന്നുള്ള പ്രചരണം തെറ്റാണ്. 2020ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായി ഇയാള്‍ മത്സരിച്ചിരുന്നു എന്നത് സത്യമാണ്.

എന്നാല്‍ ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ഥിയാണ് ജയിച്ചത്. ആ റിബല്‍ സ്ഥാനാര്‍ഥിയേയും കൂടെ പ്രവര്‍ത്തിച്ചവരേയും തെരഞ്ഞെടുപ്പിന് ശേഷം തിരിച്ചെടുത്ത വാശിക്ക് ജിജോ ജയിംസ് 2021ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടു.

സിപിഎമ്മിന്‍റെ അന്നത്തെ ലോക്കല്‍ സെക്രട്ടറി ജോര്‍ജി ജോയിയുടെ നേതൃത്വത്തില്‍ അയാളെ ഡിവൈഎഫ്‌ഐയുടെ മെമ്പര്‍ഷിപ്പ് കൊടുത്ത് സിപിഎമ്മിന്‍റെ കൂടെക്കൂട്ടി. കോണ്‍ഗ്രസില്‍ ആയിരുന്നപ്പോള്‍ ഇയാള്‍ കെപിഎസ്ടിഎയുടെ മെമ്പറായിരുന്നു. പക്ഷേ കോണ്‍ഗ്രസ് വിട്ടതിന് ശേഷം അധ്യാപകസംഘടനയുടെ മെമ്പര്‍ഷിപ്പ് പുതുക്കിയിട്ടില്ല.

നിലവില്‍ കോണ്‍ഗ്രസിന്‍റെയോ കോണ്‍ഗ്രസനുഭാവ അധ്യാപക സംഘടനയുടെ പ്രവര്‍ത്തനങ്ങളിലോ യാതൊരുവിധത്തിലും സജീവമല്ലാത്ത, കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു പരിപാടിയില്‍ പോലും പങ്കെടുക്കാത്ത, നിലവില്‍ പാര്‍ട്ടിയുടേയോ അധ്യാപക സംഘടനയുടേയോ അംഗത്വമില്ലാത്ത ഇയാളെ കോണ്‍ഗ്രസാക്കാന്‍ കൈരളിയും ദേശാഭിമാനിയും മറ്റ് ചില മാധ്യമ സഖാക്കളും നടത്തുന്ന ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കാനാകില്ല.

ഇന്ന് രാവിലെ വരെ ഇയാളിട്ട പുഴുവിനെ ചുമന്ന് നടന്നവര്‍, ബ്രഡും പഴവും വിതരണം ചെയ്യാനിറങ്ങിയ കുട്ടി സഖാക്കള്‍ കയ്യോടെ പിടിക്കപ്പെട്ട ഈ പുത്തന്‍കൂറ്റ് സഖാവിനെ കോണ്‍ഗ്രസാക്കുന്ന തിരക്കിലാണ് ഇപ്പോള്‍. ഈ വൃത്തികെട്ടവന്‍ കോണ്‍ഗ്രസ് ആയിരുന്നാലും ഇക്കാര്യത്തില്‍ അവനെതിരെ ആയിരിക്കും നിലപാട്.

ടി.കെ. ഹംസയും, പി. സരിനും, കെ.പി. അനില്‍കുമാറും ലതിക സുഭാഷും പി.എസ്. പ്രശാന്തുമെല്ലാം ഒരുകാലത്ത് കോണ്‍ഗ്രസായിരുന്നു എന്നുകരുതി ഇപ്പോള്‍ നില്‍ക്കുന്ന ലാവണത്തിനനുസരിച്ച് എന്തെങ്കിലും ചെയ്താല്‍ അതിന്‍റെ പാപഭാരം മുമ്പ് പ്രവര്‍ത്തിച്ചിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്കല്ലെന്ന് ഓര്‍ക്കണം.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജയിലില്‍ പോയ പ്രശാന്തിന്‍റെ മുമ്പ് കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ച പോസ്റ്റര്‍ വച്ച് അയ്യേ കോണ്‍ഗ്രസുകാരന്‍ പ്രശാന്ത് സ്വര്‍ണ്ണക്കൊള്ള നടത്തിയേ എന്ന് പറയില്ലല്ലോ.

Latest News

Corehub Up