Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Crime

Kerala

നാ​ട​ൻ, പെ​ട്രോ​ൾ ബോം​ബു​ക​ളു​മാ​യി യു​വാ​വ് പി​ടി​യി​ൽ

മു​ഹ​മ്മ: നാ​ട​ൻ ബോം​ബും പെ​ട്രോ​ൾ ബോം​ബു​മാ​യി യു​വാ​വ് പിടിയിൽ. മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത് തെ​ക്ക​ത്ത് വീ​ട്ടി​ൽ ക​ണ്ണ​ൻ (34) ആണ് മു​ഹ​മ്മ പൊ​ലി​സിന്‍റെ പിടിയിലായത്.

പൊ​ലി​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ളു​ടെ വീ​ട്ടി​ൽ ന​ട​ന്ന റെ​യ്ഡി​നി​ടെ​യാ​ണ് ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് മൂ​ന്ന് പെ​ട്രോ​ൾ ബോം​ബു​ക​ളും ഒ​രു നാ​ട​ൻ ബോം​ബും 20 ഗു​ണ്ടു​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്. കൂ​ടാ​തെ ബോം​ബ് നി​ർ​മി​ക്കാ​ൻ സൂ​ക്ഷി​ച്ചി​രു​ന്ന പെ​ട്രോ​ളും പൊലി​സ് ക​ണ്ടെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

എന്ത് ലക്ഷ്യത്തോടെയാണ് ഇയാൾ ബോംബുകൾ നിർമിച്ച് സൂക്ഷിച്ചതെന്നതിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലിസ് അറിയിച്ചു.

Kerala

മെ​സി​യുടെ പേ​രി​ൽ ത​ട്ടി​പ്പ്; മു​ൻ​മ​ന്ത്രി അ​ബ്ദു​റ​ഹ്‌മാനെ പ്രതിചേർക്കാൻ ഉത്തരവിറങ്ങി

തി​രു​വ​ന​ന്ത​പു​രം: ല​യ​ണ​ൽ മെ​സി​യെ​യും അ​ർ​ജ​ന്‍റൈൻ ദേ​ശീ​യ ഫു​ട്ബാ​ൾ ടീ​മി​നെ​യും കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​മെ​ന്ന വാ​ഗ്ദാ​ന​ത്തി​ന്‍റെ മ​റ​വി​ൽ ന​ട​ന്ന സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ൽ മു​ൻ കാ​യി​ക​മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്‌മാ​നെ​യും പ്രതിചേർക്കാൻ ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി.

അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം മു​ൻ മ​ന്ത്രി ഉ​ൾ​പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ്. കേ​സി​ൽ അ​ബ്ദു​റ​ഹ്‌മാ​നെ കൂ​ടാ​തെ മു​ൻ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി. ​സ​ത്യ​പാ​ല​ൻ, സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ മു​ൻ അ​ധ്യ​ക്ഷ​ൻ യു. ​ഷ​റ​ഫ​ലി എ​ന്നി​വ​ർക്കെതിരെയും അന്വേഷണം നടത്തും.

മു​ൻ​മ​ന്ത്രി​ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ന് ഗ​വ​ർ​ണ​ർ ഓം​പ്ര​കാ​ശ് മാ​ഥൂ​ർ അ​നു​മ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്ക് വ​ഴി​യൊ​രു​ങ്ങി​യ​ത്. നി​ല​വി​ൽ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​മ​ശേ​രി പൊ​ലി​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ റി​പ്പോ​ർ​ട്ട​ർ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ക​മ്പ​നി (ആ​ർ​ബി​സി), എം​ഡി ആ​ന്‍റോ അ​ഗ​സ്റ്റി​ൻ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ൾ.

ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്ത് സ്വ​കാ​ര്യ ക​മ്പ​നി​ക്ക് സാ​മ്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​ക്കാ​ൻ സ​ഹാ​യി​ച്ചെ​ന്നും സ​ർ​ക്കാ​രി​ന് സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​ക്കി​യെ​ന്നു​മാ​ണ് അ​ബ്ദു​റ​ഹി​മാ​നെ​തി​രാ​യ ആ​രോ​പ​ണം.

അ​ന​ധി​കൃ​ത​മാ​യി ഇ​ട​പെ​ട​ലു​ക​ളും ക​ത്തി​ട​പാ​ടു​ക​ളും ന​ട​ത്തി​യെ​ന്നാ​ണ് സ​ത്യ​പാ​ല​നെ​തി​രാ​യ ക​ണ്ടെ​ത്ത​ൽ. സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​നാ​യി​രി​ക്കെ സ്പോ​ൺ​സ​ർ​ക്ക് അ​നു​കൂ​ല​മാ​യി ക​രാ​റി​ൽ സാ​ക്ഷി​യാ​യി ഒ​പ്പി​ട്ടെ​ന്നാ​ണ് ഷ​റ​ഫ​ലി​ക്കെ​തി​രാ​യ ആ​രോ​പ​ണം.

കാ​യി​ക​വ​കു​പ്പി​ലെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​ണ് എ​സ്ഐ​ടി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. മെ​സി​യു​ടെ പേ​രി​ൽ പ​ണ​പ്പി​രി​വും സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളും അ​ധി​കാ​ര​ദു​ർ​വി​നി​യോ​ഗ​വും ന​ട​ന്ന​താ​യി അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു.

Kerala

കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പൊലിസുകാരനോട് തട്ടിക്കയറിയ യുവാവ് അറസ്റ്റിൽ

കോഴിക്കോട്: ബീച്ച് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാരനോട് തട്ടിക്കയറിയ യുവാവ് പിടിയിൽ. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി അർജുൻ (36) ആണ് പിടിയിലായത്. വെള്ളയിൽ പൊലിസാണ് അർജുനെ അറസ്റ്റ് ചെയ്തത്.

'നീയെന്താ ബിഗ് ബോസ് കളിക്കുകയാണോ' എന്ന് ചോദിച്ച് ഇയാൾ പോലിസുകാരനോട് കയർക്കുന്ന വീഡിയോ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പൊലിസുകാരന്‍റെ പരാതിയിലാണ് അറസ്റ്റ്.

കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റുവെന്ന് പറഞ്ഞ് ചികിത്സ തേടിയെത്തിയ രണ്ടുപേരിൽ ഒരാളെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർ നിർദേശിച്ചു. എന്നാൽ, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അർജുൻ ഇതിന് വഴങ്ങാതെ ഡോക്ടറോട് കയർക്കുകയും ആശുപത്രിയിൽ ബഹളമുണ്ടാക്കുകയുമായിരുന്നു.

ബഹളം കേട്ട് ആശുപത്രിയിലെ പൊലിസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വിഷ്ണു എന്ന പൊലിസുകാരൻ സ്ഥലത്തെത്തി. അർജുനെ അനുനയിപ്പിച്ച് മാറ്റാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പൊലിസുകാരനോട് തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്തതായാണ് പരാതി.

"നീയെന്താ ബിഗ് ബോസ് കളിക്കുകയാണോ" എന്ന് ചോദിച്ച് ഇയാൾ പൊലിസുകാരനോട് കയർക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

Kerala

മദ്യം വാങ്ങിനൽകാൻ വിസമ്മതിച്ചു; യുവാവിനുനേരെ തോക്കുചൂണ്ടി ഭീഷണി: മൂന്നുപേർ പിടിയിൽ

കൊച്ചി: മദ്യം വാങ്ങിനൽകാത്തതിന്‍റെ പേരിൽ യുവാവിനുനേരെ തോക്കുചൂണ്ടി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ ബസ് ഉടമ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. എടത്തല മുരിങ്ങാശേരി വീട്ടിൽ യൂസഫ് (50), ചുണങ്ങംവേലി മനയിൽ വീട്ടിൽ ഷഫീഖ് (45), കൊടികുത്ത് മല കൊട്ടിയാറ വീട്ടിൽ വിജുകുമാർ (46) എന്നിവരെയാണ് എടത്തല പൊലിസ് പിടികൂടിയത്.

ചുണങ്ങംവേലിയിലെ ബാറിനു മുന്നിലായിരുന്നു സംഭവം. ബാറിനു പുറത്തുനിന്ന വാഴക്കുളം സൗത്ത് ഏഴിപ്രം സ്വദേശിയായ യുവാവിനോട് യൂസഫും ഷഫീഖും മദ്യം വാങ്ങിനൽകാൻ ആവശ്യപ്പെട്ടു. യുവാവ് ഇത് നിരസിച്ചതോടെ പ്രകോപിതനായ ബസ് ഉടമ യൂസഫ് തോക്കെടുത്ത് ഭീഷണിപ്പെടുത്തുകയും പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച തോക്ക് കൈമാറിയത് വിജുകുമാറാണെന്നും അന്വേഷണത്തിൽ വ്യക്തമായി.

പിന്നീട് നടത്തിയ പരിശോധനയിൽ യൂസഫിന്‍റെ കാറിന്‍റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ വടിവാൾ പൊലിസ് കണ്ടെത്തി. കൊച്ചിൻ ബാങ്ക് പരിസരത്തെ ഗോഡൗണിൽനിന്ന് തോക്കും പെല്ലറ്റുകളും പൊലിസ് കസ്റ്റഡിയിലെടുത്തു.

പിടിയിലായ മൂന്നുപേരും വിവിധ പൊലിസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പൊലിസ് അറിയിച്ചു. ആലുവ, എടത്തല, ചേരാനല്ലൂർ, നെടുമ്പാശേരി സ്റ്റേഷനുകളിലായി ഏഴ് കേസുകൾ യൂസഫിനെതിരെയും എടത്തല, കാസർഗോഡ് റെയിൽവേ, അമ്പലമേട് സ്റ്റേഷനുകളിലായി ആറ് കേസുകൾ ഷഫീഖിനെതിരെയും നെടുമ്പാശേരി, ആലുവ സ്റ്റേഷനുകളിലായി മൂന്ന് കേസുകൾ വിജുകുമാറിനെതിരെയും നിലവിലുണ്ട്.

Kerala

അഭിരാമിനെ തലയ്ക്കടിച്ചത് തേങ്ങ കൊണ്ട്; ഉമർ എത്തിയശേഷം ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയെന്ന് മൊഴി

തിരുവനന്തപുരം: പാങ്ങപ്പാറയിൽ പതിനേഴുകാരൻ അഭിരാമിനെ തലയ്ക്കടിച്ചു വീഴ്ത്തിയത് തേങ്ങ കൊണ്ടാണെന്ന് ഒന്നാം പ്രതിയായ പതിനേഴുകാരൻ പൊലിസിന് മൊഴി നൽകി. അഭിരാമിന്‍റെ തല നിലത്തിടിപ്പിക്കുകയാണ് ചെയ്തതെന്നായിരുന്നു പ്രതിയുടെ ആദ്യമൊഴി. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തലയോട്ടിയിലെ പരിക്ക് നിലത്തടിച്ചതിലൂടെ ഉണ്ടായതല്ലെന്ന് വ്യക്തമായതോടെയാണ് വിവരങ്ങൾ മാറിമറിഞ്ഞത്.

പുറമെയുള്ള പരിക്കിനേക്കാൾ ഗുരുതരമായ ആന്തരിക പരിക്കും രക്തസ്രാവവും അഭിരാമിനുണ്ടായിരുന്നു. ഇതേത്തുടർന്ന് ഒന്നാം പ്രതിയെ വീണ്ടും കൗൺസിലിംഗിന് വിധേയനാക്കിയപ്പോഴാണ് പറമ്പിലുണ്ടായിരുന്ന തേങ്ങയെടുത്ത് ശക്തമായി തലയ്ക്കടിച്ചതാണെന്ന് സമ്മതിച്ചത്. തേങ്ങയേറ്റ് അഭിരാം ബോധരഹിതനായി വീണതോടെ രണ്ടാം പ്രതിയായ ഉമറിനെ വിളിച്ചുവരുത്തുകയായിരുന്നു. ഉമർ സ്ഥലത്തെത്തിയശേഷമാണ് ബെൽറ്റ് കഴുത്തിൽ മുറുക്കി കൊലപാതകം നടത്തിയതെന്നും പൊലിസ് വ്യക്തമാക്കുന്നു.

കൊലപാതകത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന ബെൽറ്റ്, അഭിരാമിന്‍റെ മൊബൈൽ ഫോൺ, വസ്ത്രങ്ങൾ എന്നിവ പൊലിസ് കണ്ടെത്തിയിരുന്നു. സംഭവസ്ഥലത്തിന് സമീപത്തെ പുരയിടത്തിലെ കിണറ്റിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു ഇവ.

Kerala

റേഷൻ കട ജീവനക്കാരനെ കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ട പ്രതി പിടിയിൽ

കൊല്ലം: റേഷൻ കട ജീവനക്കാരനെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട പ്രതി പിടിയിൽ. കുളത്തൂപ്പുഴ സ്വദേശി വിൽസൺ (65) ആണ് പിടിയിലായത്. വയലായിൽ റേഷൻകട നടത്തി വന്നിരുന്ന അനിൽകുമാർ (62) ആണ് കൊല്ലപ്പെട്ടത്. കടയ്ക്കൽ വയലായിലാണ് സംഭവം.

റേഷൻ കടയിൽ വച്ചാണ് അനിൽകുമാറിനെ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിനു ശേഷം പ്രതി അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.

കൃത്യത്തിന് ശേഷം മൊബൈൽ ഫോണ്‍ ഓഫ് ചെയ്ത് പത്തനാപുരത്ത് നിന്ന് മാനന്തവാടി ബസിൽ കയറി രക്ഷപ്പെട്ട പ്രതിയെ കൂത്താട്ടുകുളത്തുവച്ചാണ് കടയ്ക്കൽ പൊലിസ് പിടികൂടിയത്. സാമ്പത്തിക തർക്കങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.

Kerala

വ​രാ​പ്പു​ഴ​യി​ൽ ഭാ​ര്യ​യെ പി​റ്റ്ബു​ൾ നാ​യ​യെ​കൊ​ണ്ട് ക​ടി​പ്പി​ച്ചു; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ 

വ​രാ​പ്പു​ഴ: എ​റ​ണാ​കു​ളം വ​രാ​പ്പു​ഴ​യി​ൽ ഭാ​ര്യ​യെ ക്രൂ​ര​മാ​യി മ​ർ​ദിച്ച ശേ​ഷം വ​ള​ർ​ത്തു​നാ​യ​യെ​ക്കൊ​ണ്ട് ക​ടി​പ്പി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച സംഭവത്തിൽ ഭ​ർ​ത്താ​വ് പി​ടി​യി​ൽ. ആ​ല​ങ്ങാ​ട് ക​രി​ങ്ങാം​തു​രു​ത്ത് അ​റ​യ്ക്ക​പ്പാ​ട്ട് വീ​ട്ടി​ൽ സു​നി​ൽ (58) ആ​ണ് വ​രാ​പ്പു​ഴ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളു​ടെ ഭാ​ര്യ ഷൈ​നി (55) ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.
മ​ദ്യ​പി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും സു​നി​ൽ ത​ന്നെ പ​തി​വാ​യി മ​ർ​ദ്ദി​ക്കാ​റു​ണ്ടെ​ന്ന് ഷൈ​നി പൊ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

സം​ഭ​വ​ദി​വ​സം മു​ഖ​ത്ത​ടി​ക്കു​ക​യും ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച​വ​ശ​നാ​ക്കു​ക​യും ചെ​യ്ത ശേ​ഷം, വീ​ട്ടി​ൽ വ​ള​ർ​ത്തുന്നപി​റ്റ്‌​ബു​ൾ ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​യ​യെ​ക്കൊ​ണ്ട് ക​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ഷൈ​നി പ​റ​വൂ​ർ സർക്കാർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യും പ്ര​തി​രോ​ധ കു​ത്തി​വെ​യ്പ്പു​ക​ൾ എ​ടു​ക്കു​ക​യും ചെ​യ്തു. മ​ർ​ദ്ദത്തി​ൽ ഷൈ​നി​യു​ടെ മൂ​ക്കി​ന്‍റെ എ​ല്ലി​ന് പൊ​ട്ട​ലു​ണ്ടാ​യി​ട്ടു​ണ്ട്.

ഷൈ​നി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ പ്ര​തി അ​ടി​ച്ചു​ത​ക​ർ​ത്തി​രു​ന്നു. ഈ ​വി​വ​രം സു​നി​ലി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളോ​ട് പ​റ​ഞ്ഞ​താ​ണ് ക്രൂ​ര​മ​ർ​ദ്ദ​ന​ത്തി​ന് പ്ര​കോ​പ​ന​മാ​യ​ത്. ചേ​ന്നൂ​ർ സ്വ​ദേ​ശി​നി​യാ​യ ഷൈ​നി​യു​ടെ ര​ണ്ടാം വി​വാ​ഹ​മാ​ണി​ത്. 

Kerala

പൊലിസുകാർക്ക് നേരെ ജീപ്പ് ഇടിച്ചുകയറ്റി ലഹരി സംഘം; മൂന്നുപേർ പിടിയിൽ

തിരുവനന്തപുരം: കഴക്കൂട്ടത്ത് വാഹനപരിശോധനയ്ക്കിടെ ലഹരി സംഘം പൊലിസുകാർക്ക് നേരെ ഥാർ ജീപ്പ് ഇടിച്ചുകയറ്റി. സംഭവത്തിൽ ഡാൻസാഫ് സംഘത്തിലെ സിപിഒ ദീപുരാജ് അടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. അപകടത്തിൽ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ ദീപുരാജിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ലം സ്വദേശി അഭിഷേക്, വെട്ടുകാട് ബാലനഗർ സ്വദേശി രതീഷ്, കാസർഗോഡ് സ്വദേശി സ്വാലി എന്നിവരെ പൊലിസ് പിടികൂടി. പ്രതികൾ എംഡിഎംഎയുമായി എത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് ഡാൻസാഫ് സംഘം കഴക്കൂട്ടത്ത് പരിശോധന നടത്തിയത്.

സംശയാസ്പദമായി എത്തിയ ഥാർ ജീപ്പ് പൊലിസ് തടയാൻ ശ്രമിച്ചതോടെ സംഘം പൊലിസുകാർക്ക് നേരെയും ഇവരുടെ ബൈക്കിന് മുകളിലൂടെയും വാഹനം ഓടിച്ചുകയറ്റുകയായിരുന്നു.

പിടിയിലായ മൂന്നുപേരും ലഹരി ഉപയോഗിച്ചിരുന്നതായി പൊലിസ് വ്യക്തമാക്കി. ഇവരുടെ വാഹനത്തിൽ നിന്ന് എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.

Kerala

അ​ങ്ക​ണ​വാ​ടി​യി​ല്‍ മ​ല​മൂ​ത്ര വി​സ​ർ​ജ്ജ​നം ന​ട​ത്തി​യ​തി​ന് മൂ​ന്നു​വ​യ​സു​കാ​ര​നെ അ​ധ്യാ​പി​ക ത​ല്ലി, സ​സ്‌​പെ​ന്‍​ഷ​ന്‍

കൊ​യി​ലാ​ണ്ടി:​ അ​ങ്ക​ണ​വാ​ടി​യി​ല്‍ മ​ല​മൂ​ത്ര വി​സ​ർ​ജ്ജ​നം ന​ട​ത്തി​യ​തി​ന് പി​ഞ്ചു കു​ഞ്ഞി​നെ അ​ധ്യാ​പി​ക ത​ല്ലി​യ​താ​യി പ​രാ​തി.​ മു​ചു​കു​ന്ന് കൊ​ട​ക്കാ​ട്ട് മു​റി 29-ാം ന​മ്പ​ര്‍ പു​തു​ക്കു​ടി അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക രേ​ഷ്മ​ക്കെ​തി​രേ​യാ​ണ് കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ കൊ​യി​ലാ​ണ്ടി പൊ​ലി​സി​ലും ചൈ​ല്‍​ഡ് ലൈ​നി​ലും പ​രാ​തി ന​ല്‍​കി​യ​ത്.​

പ​രാ​തി​ക്ക് പി​ന്നാ​ലെ അ​ധ്യാ​പി​ക​യെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. ​അ​ന്നേ​ദി​വ​സം ഹെ​ൽ​പ​ർ അ​വ​ധി​യാ​യി​രു​ന്നെ​ന്നും അ​ധ്യാ​പി​ക മാ​ത്ര​മാ​ണ് അ​ങ്ക​ണ​വാ​ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും ആ ​ദി​വ​സം നാ​ല് കു​ട്ടി​ക​ളാ​ണ് സെ​ന്‍റ​റി​ൽ എ​ത്തി​യ​തെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യ​താ​യി സി​ഡി​പി​ഒ പ്ര​തി​ക​രി​ച്ചു.

കൊ​ട​ക്കാ​ട്ടു​മു​റി സ്വ​ദേ​ശി​യാ​യ മൂ​ന്നു വ​യ​സു​കാ​ര​നെ​യാ​ണ് അ​ധ്യാ​പി​ക ക്രൂ​ര​മാ​യി ശി​ക്ഷി​ച്ച​ത്.​ കു​ട്ടി അ​ങ്ക​ണ​വാ​ടി​യി​ല്‍നി​ന്ന് വ​ന്ന​ശേ​ഷം കു​ളി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് തു​ട​യി​ല്‍ വി​ര​ല്‍​പ്പാ​ടു​ക​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്.​ എ​ന്ത് പ​റ്റി​യ​താ​ണെ​ന്ന് ചോ​ദി​ച്ച​പ്പോ​ഴാ​ണ് കു​ട്ടി സം​ഭ​വം തു​റ​ന്ന് പ​റ​ഞ്ഞ​ത്.

കു​ട്ടി​യെ അ​ധ്യാ​പി​ക അ​ടി​ച്ച​താ​യി അ​ങ്ക​ണ​വാ​ടി​യി​ലെ മ​റ്റ് കു​ട്ടി​ക​ളും പ​റ​ഞ്ഞ​താ​യി മാ​താ​പി​താ​ക്ക​ള്‍ അ​റി​യി​ച്ചു. കാ​മ​റ ദൃ​ശ്യ​ങ്ങ​ള്‍ സ​ഹി​ത​മാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.​അ​ങ്ക​ണ​വാ​ടി മോ​ണി​റ്റ​റിം​ഗ് ആ​ന്‍​ഡ് സ​പ്പോ​ർ​ട്ട് ക​മ്മി​റ്റി ചേ​ർ​ന്ന് കൂ​ടി​യാ​ലോ​ചി​ച്ച് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം. സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു.

Kerala

ട്രെയിനിൽ യുവതിക്കെതിരായ ആക്രമണം: റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പരിശോധന കർശനമാക്കുന്നു

പേരൂർക്കട: ട്രെയിനിൽ യുവതി ക്രൂരമായ മാനസിക-ശാരീരിക പീഡനങ്ങൾക്ക് ഇരയായതിന് പിന്നാലെ ട്രെയിനുകളിലും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും കർശനമായ പരിശോധന ഏർപ്പെടുത്തി റെയിൽവേ പൊലിസും സിറ്റി പൊലിസും. തിരുവനന്തപുരം റെയിൽവേ പൊലിസ്, തമ്പാനൂർ പൊലിസ്, പേട്ട പൊലിസ്, റെയിൽവേ പ്രൊട്ടക്ഷൻ ടീം എന്നിവരാണ് പരിശോധന ഇന്നുമുതൽ ശക്തമാക്കിയിരിക്കുന്നത്.

തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ഓഫീസറായ ചിറയിൻകീഴ് സ്വദേശിനിയായ 31 കാരി ചൊവ്വാഴ്ച ട്രെയിനിന് ഉള്ളിലും പുറത്തും ക്രൂരമായ ആക്രമണങ്ങൾക്ക് ഇരയായ സാഹചര്യത്തിലാണ് ഇത്. വർക്കല സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ വിജീഷ് ആണ് സംഭവവുമായി ബന്ധപ്പെട്ട് പൊലിസിന്‍റെ പിടിയിലായത്.

ചിറയിൻകീഴിൽ നിന്ന് രാവിലെ ഒമ്പതോടെ ആശുപത്രിയിലേക്ക് ഡ്യൂട്ടിക്ക് എത്തുന്നതിനിടെയാണ് യുവതി ആക്രമിക്കപ്പെട്ടത്. മലബാർ എക്സ്പ്രസിലെ ജനറൽ കമ്പാർട്ട്മെന്‍റിൽ യാത്ര ചെയ്യുകയായ യുവതിയുടെ സമീപം എത്തിയ വിജീഷ് ഇവർക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു.

സഹജീവനക്കാർ ഇടപെട്ടിട്ടും ഇയാൾ ശല്യം ചെയ്യുന്നത് നിർത്തിയില്ല. യുവതി ഇയാൾക്ക് പലതവണ മുന്നറിയിപ്പ് നൽകിയെങ്കിലും ഇയാൾ ചെവിക്കൊണ്ടില്ല. ഒടുവിൽ പേട്ട റെയിൽവേ സ്റ്റേഷനിൽ യുവതി ഇറങ്ങിയപ്പോൾ ഇയാൾ ഒപ്പമിറങ്ങുകയും പ്രകോപിതനായി യുവതിയുടെ കാരണത്തടിക്കുകയുമായിരുന്നു.

പട്ടാപ്പകലാണ് ഈ സംഭവങ്ങൾ നടക്കുന്നത് എന്നതിനാൽ പൊലിസും റെയിൽവേ പൊലിസും ഇതിനെ ഗൗരവമായാണ് കാണുന്നത്. ട്രെയിനുകളിൽ സ്ത്രീകൾക്ക് വേണ്ടി പ്രത്യേക കോച്ച് ഏർപ്പെടുത്തിയിട്ട് പോലും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം തടയാൻ സാധിക്കുന്നില്ല എന്നുള്ളതാണ് വാസ്തവം.

ദീർഘദൂര ട്രെയിനുകളിൽ കുറഞ്ഞത് നാല് ജനറൽ കമ്പാർട്ട്മെന്‍റുകൾ എങ്കിലും ഉണ്ടാകും എന്നുള്ളതാണ് വാസ്തവം. പക്ഷേ തിരക്ക് കൂടുന്നത് കാരണം സ്ത്രീകളുടെ കമ്പാർട്ട്മെന്‍റുകളിൽ കയറിപ്പറ്റാൻ ഇവർക്ക് സാധിക്കാറില്ല. അങ്ങനെ വരുന്ന വേളയിലാണ് മറ്റുള്ള ജനറൽ കമ്പാർട്ട്മെന്‍റുകളിലേക്ക് ഇവർ യാത്ര ചെയ്യാൻ നിർബന്ധിതരായിത്തീരുന്നത്.

മുമ്പ് ലോക്കൽ കമ്പാർട്ട്മെന്‍റുകളിൽ ഉൾപ്പെടെ പൊലിസിന്‍റെ ശക്തമായ പരിശോധന ഉണ്ടായിരുന്നുവെങ്കിൽ ഇപ്പോൾ അതിന്‍റെ ഗൗരവം കുറഞ്ഞിട്ടുണ്ട്. മലബാർ എക്സ്പ്രസ് പോലെ കൂടുതൽ ലോക്കൽ സ്റ്റേഷനുകളിൽ നിർത്തന്ന ട്രെയിനുകളിൽ സാമൂഹികവിരുദ്ധരും സ്ത്രീവിരുദ്ധരും കയറുന്നത് സ്ഥിരം സംഭവമായിട്ടുണ്ട്.

പേട്ട റെയിൽവേ സ്റ്റേഷനിൽ വച്ച് പരസ്യമായി യുവതിയെ ആക്രമിച്ച പ്രതിയെ പൊലിസ് പിടികൂടി റിമാൻഡ് ചെയ്തുവെങ്കിലും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടുമോ എന്ന ഭയത്തിലാണ് സ്ത്രീയാത്രികർ.

സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമം തടയുന്നതിനും കർശനമായി നിരീക്ഷണം നടത്തുന്നതിനും ഇന്നുമുതൽ റെയിൽവേ പൊലിസും തിരുവനന്തപുരം സിറ്റി പൊലിസും റെയിൽവേ സ്റ്റേഷനുകളിൽ ഇടവിട്ട് പരിശോധനകൾ നടത്തും.

പേട്ട സ്റ്റേഷനിൽ കർശനമായ പരിശോധനകളാണ് ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് പേട്ട എസ്ഐ ഷാനിഫ് അറിയിച്ചു. പ്രത്യേക സംഘങ്ങളായി തിരിഞ്ഞായിരിക്കും പരിശോധന. ട്രെയിൻ വിവിധ സ്റ്റേഷനുകളിൽ നിർത്തിക്കഴിഞ്ഞാൽ യാത്രക്കാർ പുറത്തിറങ്ങി റെയിൽവേ സ്റ്റേഷൻ കടക്കുന്നത് വരെയും പൊലിസിന്‍റെ നിരീക്ഷണം ഉണ്ടാകും. ഓരോ സ്റ്റേഷനിൽ നിന്നും പുതുതായി കയറുന്ന ആൾക്കാരെ ശക്തമായ നിരീക്ഷണങ്ങൾക്ക് വിധേയമാക്കുകയും ചെയ്യും.

Kerala

കൂ​ത്തു​പ​റ​മ്പി​ൽ ഇ​ത​രസം​സ്‌​ഥാ​ന തൊ​ഴി​ലാ​ളി ഭാ​ര്യ​യെ ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ന്നു

കണ്ണൂർ: കൂ​ത്തു​പ​മ്പി​ന് സ​മീ​പം ചി​റ്റാ​രി​പ്പ​റ​മ്പി​ൽ ആ​സാം സ്വ​ദേ​ശി ഭാ​ര്യ​യെ ക​ഴു​ത്തു ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി. ചി​റ്റാ​രി​പ്പ​റ​മ്പ് ചെ​ള്ള​ത്ത് വ​യ​ലി​ൽ വാ​ട​ക​യ്ക്ക് കു​ടും​ബ​ത്തോ​ടൊ​പ്പം താ​മ​സി​ച്ചു വ​ന്നി​രു​ന്ന സ​ജേ​ദ ഖാ​ത്തൂ​ൻ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വ് ചി​റ്റാ​രി​പ്പ​റ​മ്പി​ലെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ജീ​വ​ന​ക്കാ​ര​നാ​യ ആ​സാം സ്വ​ദേ​ശി റ​ഫീ​ജു​ൽ ക​ണ്ണ​വം പൊലിസി​ൽ കീ​ഴ​ട​ങ്ങി.

ചൊവ്വാഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. കൊ​ല​പാ​ത​ക കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. റ​ഫീ​ജു​ലി​നെ പൊ​ലി​സ് ചോ​ദ്യംചെ​യ്തു വ​രി​ക​യാ​ണ്. നാ​ലു വ​യ​സു​ള്ള മ​ക​നോ​ടൊ​പ്പം ഒ​ന്ന​ര വ​ർ​ഷ​മാ​യി ഇ​വ​ർ വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യിരുന്നു. രാ​വി​ലെ വീ​ട്ടി​ൽ പൊ​ലി​സ് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​പ്പോ​ഴാ​ണ് സ​മീ​പ​വാ​സി​ക​ൾ സം​ഭ​വം അ​റി​യു​ന്ന​ത്.

നാ​ല് വ​യ​സു​കാ​ര​നാ​യ മ​ക​നെ പൊ​ലി​സ് സ​ഖി സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഫോ​റ​ൻ​സി​ക് സം​ഘ​വും പ​രി​ശോ​ധ​ന ന​ട​ത്തും. സ​ജേ​ദ ഖാ​ത്തൂ​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കാ​യി ത​ല​ശേ​രി ജ​ന​റ​ലാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Kerala

കൊച്ചിയില്‍ വീണ്ടും പൊലിസുകാരനു നേരെ ആക്രമണം; എസ്‌ഐയെ ആക്രമിച്ച് കൊല്ലം സ്വദേശി

കൊച്ചി: കൊച്ചിയില്‍ വീണ്ടും പൊലിസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. കടവന്ത്ര സ്‌റ്റേഷനിലെ എസ്‌ഐ ഹരികൃഷ്ണനു നേരെയാണ് ആക്രമണം നടന്നത്. കൊല്ലം സ്വദേശി അജ്മല്‍ പിടിയിലായി. ഇന്ദിരാഗാന്ധി ആശുപത്രിയില്‍ അജ്മല്‍ ബഹളം ഉണ്ടാക്കുന്നുവെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് എസ്‌ഐ എത്തിയത്.

പ്രതിയെ കസ്റ്റഡിയില്‍ എടുക്കുന്നതിനിടെ എസ്‌ഐയുടെ യൂണിഫോം വലിച്ചു കീറാന്‍ ശ്രമിക്കുകയും ആക്രമിക്കുകയുമായിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ആക്രമണത്തിനും പൊലിസ് കേസ് എടുത്തിട്ടുണ്ട്.

ഇതിനിടെ എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ സിപിഒക്ക് നേരെയും ആക്രമണം ഉണ്ടായി. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് പൊലിസ് സ്റ്റേഷനില്‍ എത്തിച്ച പ്രതി കൊല്ലം ശാസ്താംകോട്ട സ്വദേശിയായ മുഹമ്മദ് ഇക്ബാല്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ സിപിഒ അജിത് പോളിന്‍റെ കൈ കടിച്ചുമുറിക്കുകയായിരുന്നു.

Kerala

അടിച്ചുപൂസായി ബഹളം; പൊലിസുകാരന്‍റെ കൈ കടിച്ചുമുറിച്ച് പ്രതി, ആശുപത്രിയിലും പരാക്രമം

കൊച്ചി: കൊച്ചിയില്‍ പൊലിസ് ഉദ്യോഗസ്ഥന് നേരെ പ്രതിയുടെ ആക്രമണം. നോര്‍ത്ത് പൊലിസ് സ്റ്റേഷനിലെ സിപിഒ അജിത് പോളിന്‍റെ കൈ പ്രതി കടിച്ചുമുറിച്ചു. കൊല്ലം ശാസ്താംകോട്ട സ്വദേശിയായ മുഹമ്മദ് ഇക്ബാല്‍ ആണ് പൊലിസിനെ ആക്രമിച്ചത്.

നോര്‍ത്ത് പാലത്തിന് താഴെ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് പൊലിസ് സ്റ്റേഷനില്‍ എത്തിച്ച പ്രതി പൊലിസുകാരെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് കൈ കടിച്ചുമുറിച്ചത്. ആശുപത്രിയിലും പ്രതി പരാക്രമം കാണിച്ചു. പൊലിസുകാരനെ ഉപദ്രവിച്ചതിനടക്കം പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

Kerala

'അ​മ്മ കൊ​ണ്ടു പോ​യി.. !' ചോ​റ്റാ​നി​ക്ക​ര​യി​ല്‍ കൊ​ല്ല​പ്പെ​ട്ട സ്ത്രീ​യു​ടെ മ​ര​ണ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ സ​ജി​തയുടെ വിചിത്രമൊഴി

കൊച്ചി: ചോറ്റാനിക്കരയിൽ ക്ഷേത്ര സത്രത്തിലെ മുറിയിൽ വച്ച് ഇരട്ട സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സജിത സഹോദരിയുടെ മരണത്തെക്കുറിച്ച് പറയുന്നത് വിചിത്രമായ കാര്യങ്ങൾ. സഹോദരി കണ്ണൂർ കാഞ്ഞിരോട് കൂടാളി തളമുണ്ട കുറുവ വീട്ടിൽ സബിതയെ (45) കൊന്നത് താനാണെന്നും കൊല്ലാൻ തോന്നിയത് കൊണ്ട് കൊന്നതാണെന്നും പറഞ്ഞ സജിത പ്രധാനമായി പറയുന്നത് അമ്മ വിളിച്ചു കൊണ്ടു പോയതാണെന്നാണ്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു സഹോദരിയെ മർദ്ദിച്ചും ശ്വാസം മുട്ടിച്ചും സജിത കൊലപ്പെടുത്തിയത്. തല ഭിത്തിയിലിടിപ്പിച്ചതായും മുഖത്ത് വെള്ളം ഒഴിച്ച് ശ്വാസം മുട്ടിച്ചതായും പറയുന്നു. ഒരു മുറിയിൽ ഇത്രയെല്ലാം കാര്യങ്ങൾ നടന്നിട്ടും മുറിയിലുണ്ടായിരുന്ന സഹോദരൻ സുധീർ, താനിതൊന്നും അറിഞ്ഞില്ല, ഉറക്കത്തിലായിരുന്നുവെന്ന് പറയുന്നതാണ് അതിലേറെ വിചിത്രമായത്. മുറിയിലെ അടയാളങ്ങളും മറ്റും നീക്കി സുധീറാണ് ബുധനാഴ്ച രാവിലെ സഹോദരി കട്ടിലിൽ നിന്നു വീണു കിടക്കുന്നുവെന്ന് പുറത്തറിയിച്ചത്.

കഴിഞ്ഞ ഒന്നര വർഷമായി മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സയിലായിരുന്നു സഹോദരിമാരെന്നാണ് പറയുന്നത്. ഒക്ടോബർ 29നാണ് ഇരുവരും ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ഭജനയ്ക്കായി എത്തിയത്. മൂന്നുദിവസത്തെ ഭജനയ്ക്കുശേഷം നവംബർ രണ്ടിന് നാട്ടിലേക്ക് മടങ്ങി, എങ്കിലും റെയിൽവേ സ്റ്റേഷനിൽവച്ച് സബിത അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്ന് വീണ്ടും ക്ഷേത്രത്തിലെത്തുകയായിരുന്നു.

മേൽശാന്തിയുടെ നിർദ്ദേശാനുസരണം ചോറ്റാനിക്കര സത്രത്തിൽ വീണ്ടും മുറിയെടുത്ത് ഭജന തുടരുകയായിരുന്നുവെന്നാണ് പറയുന്നത്. സംഭവത്തിൽ അറസ്റ്റിലായ സജിത യെ റിമാൻഡ് ചെയ്തു. സുധീർ പൊലിസ് കസ്റ്റഡിയിൽ നിരീക്ഷണത്തിലാണ്.

 

 

Kerala

കൊ​ല​ക്കേ​സ് പ്ര​തി 30 വ​ർ​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ൽ

തൃ​ശൂ​ർ: ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ പോ​യ കൊ​ല​ക്കേ​സ് പ്ര​തി 30 വ​ർ​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ൽ. 1995ൽ ​തൃ​ശൂ​ർ ടൗ​ണി​നെ ഞെ​ട്ടി​ച്ച സം​ഭ​വ​മാ​യി​രു​ന്നു മാ​ർ​ത്ത കൊ​ല​ക്കേ​സ്. ര​ണ്ടു യു​വാ​ക്ക​ൾ സ്വ​ർ​ണ​ക്ക​വ​ർ​ച്ച​യ്ക്കാ​യി ന​ട​ത്തി​യ അ​തി​ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​ത്തി​ൽ ചാ​ല​ക്കു​ടി സ്വ​ദേ​ശി പ്ര​സാ​ദ്, ഒ​റ്റ​പ്പാ​ലം അ​ന്പ​ല​പ്പാ​റ സ്വ​ദേ​ശി കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​രാ​യി​രു​ന്നു പ്ര​തി​ക​ൾ. പ​തി​നെ​ട്ടു വ​യ​സു​ണ്ടാ​യി​രു​ന്ന കൃ​ഷ്ണ​കു​മാ​ർ ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു.

കോ​ട​തി ഇ​യാ​ൾ​ക്കു ലോം​ഗ് പെ​ൻ​ഡിം​ഗ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു 30 വ​ർ​ഷ​മാ​യി. കാ​ല​ങ്ങ​ളാ​യി പൊ​ലി​സ് കൃ​ഷ്ണ​കു​മാ​റി​നെ അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ങ്കി​ലും യാ​തൊ​രു വി​വ​ര​വും ല​ഭ്യ​മ​ല്ലാ​യി​രു​ന്നു. വി​ചാ​ര​ണ ആ​രം​ഭി​ച്ചി​ട്ടും കൃ​ഷ്ണ​കു​മാ​റി​നെ ഹാ​ജ​രാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

തൃ​ശൂ​ർ എ​സി​പി ടി.​ആ​ർ. രാ​ജേ​ഷ്, ഈ​സ്റ്റ് സി​ഐ ന​ന്ദ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 2022 മു​ത​ൽ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പൊ​ലി​സു​കാ​രെ​യും വെ​സ്റ്റ് എ​സ്ഐ ആ​ദ​ർ​ശ്, പൊ​ലി​സു​കാ​രാ​യ ഷ​നോ​ജ്, ഹ​രീ​ഷ്, ദീ​പ​ക്, അ​ജ്മ​ൽ എ​ന്നി​വ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി ടീ​മി​നെ രൂ​പീ​ക​രി​ച്ചു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ൽ പേ​രു​മാ​റി ഒ​ളി​വി​ൽ ക​ഴി​യു​ന്നു​ണ്ടെ​ന്ന് അ​റി​വു​കി​ട്ടി​യ സം​ഘം അ​വി​ടേ​ക്കു തി​രി​ച്ചു. എ​ന്നാ​ൽ, 15 വ​ർ​ഷം​മു​ന്പ് കൊ​ല്ലം​കാ​രി​യാ​യ യു​വ​തി​യെ വി​വാ​ഹം ക​ഴി​ച്ചു നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യെ​ന്ന് അ​റി​ഞ്ഞു. കൊ​ല്ലം കു​ണ്ട​റ​യി​ൽ വ്യാ​ജ മേ​ൽ​വി​ലാ​സ​ത്തി​ൽ വെ​ൽ​ഡിം​ഗ് ജോ​ലി ചെ​യ്തു ക​ഴി​യു​ക​യാ​ണെ​ന്നും ക​ണ്ടെ​ത്തി. യു​പി​യി​ൽ​നി​ന്ന് കൊ​ല്ല​ത്തെ​ത്തി​യ പൊ​ലി​സ് ത​ന്ത്ര​പൂ​ർ​വം ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Kerala

പതിനേഴുകാരനെ കൊലപ്പെടുത്തിയത് ആളുമാറി; വൈരാഗ്യത്തിനു കാരണം പെൺസുഹൃത്തുമായുള്ള പ്രണയം

തിരുവനന്തപുരം: പതിനേഴുകാരനെ കൊന്ന് കുറ്റിക്കാട്ടിൽ തള്ളിയ സംഭവത്തിൽ 17 വയസുകാരനുൾപ്പെടെ മൂന്നുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പെൺകുട്ടിയുടെ പങ്കും വ്യക്തമായിട്ടുണ്ട്.

കഴക്കൂട്ടം വനിതാ ഐടിഐയിലെ വിദ്യാർഥിനി അനന്ത (18), ശ്രീകാര്യം സ്വദേശിയും മോഷണ കേസിലും ക്രിമിനൽ കേസിലും പ്രതിയായ ഉമർ (22) എന്നിവരെയാണ് കഴക്കൂട്ടം അസി. കമ്മീഷണർ എസ്.വൈ. സുരേഷിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കൂടുതൽ തെളിവെടുപ്പ് നടന്നുവരുന്നു.

പെൺസുഹൃത്തുമായി ഉള്ള പ്രണയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലിസിന് ലഭിച്ച വിവരം. മരിച്ച അഭിരാമിന്‍റെയും കൊല ചെയ്തു എന്ന് പറയുന്ന 17കാരന്‍റെയും സുഹൃത്തിന്‍റെയും മറ്റൊരു സുഹൃത്തായ 17 കാരനെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. സംഭവം നടക്കുമ്പോൾ പെൺ സുഹൃത്തും ഒപ്പം ഉണ്ടായിരുന്നു.

എന്നാൽ പെൺസുഹൃത്തിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും തുടർന്ന് പ്രായപൂർത്തിയാകാത്തയാൾ അഭിരാമിനെ അരയിൽ ധരിച്ചിരുന്ന ബൽറ്റ് ഉപയോഗിച്ച് കഴുത്ത് ന്തെരിച്ച് കൊല്ലുകയും ചെയ്തു. തുടർന്ന് നിരവധി മോഷണ കേസിലെ പ്രതിയായ ഉമറിനെ വിളിച്ചുവരുത്തി മൃതദേഹം ചാക്ക് കൊണ്ട് മൂടുകയും വാഴ കരിയില കൊണ്ട് നിറയ്ക്കുകയും ചെയ്തു.

മരിച്ച അഭിരാമിന്‍റെ മൃതദേഹം തിങ്കളാഴ്ച രാത്രിയോടെ മെഡിക്കൽ കോളജിലേക്ക് മാറ്റി. അഭിരാമിന്‍റെ മൊബൈൽ ഫോൺ പൊലിസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ മാല ചെരുപ്പുകൾ എന്നിവ സമീപത്തെ തെറ്റിയാർ തോട്ടിൽ നിക്ഷേപിച്ചതായി പ്രതി പൊലിസിനോട് പറഞ്ഞു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.

Kerala

വാഴവറ്റയിൽ അമ്മിണിയുടെ മരണം കൊലപാതകം; കൊലപ്പെടുത്തിയത് അയൽവാസി

വയനാട്: വാഴവറ്റയിൽ വീട്ടമ്മ അമ്മിണിയുടെ (46) മരണം കൊലപാതകമാണെന്ന് പൊലിസ് സ്ഥിരീകരിച്ചു. സംഭവത്തിൽ അയൽവാസിയായ വയോധികയെ പൊലിസ് അറസ്റ്റ് ചെയ്തു. വാഴവറ്റ എടത്തിൽ ഉന്നതിയിൽ അമ്മിളിയാണ് പിടിയിലായത്.

കഴിഞ്ഞ ഒക്ടോബർ 28ന് രാത്രിയാണ് കൊലപാതകം നടന്നത്. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലിസ് വ്യക്തമാക്കി.

കഴുത്തുഞെരിച്ചാണ് പ്രതിയായ അമ്മിണി ഇവരെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്. കഴുത്തിനേറ്റ ഗുരുതരമായ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്.

പ്രതിയും ഭർത്താവും മദ്യപാനികളാണെന്നും, സംഭവദിവസം ഇവർ മദ്യപിച്ചെത്തി കൊല്ലപ്പെട്ട അമ്മിണിയുടെ കുടുംബവുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നുവെന്നും പൊലിസ് പറഞ്ഞു.

വാക്കേറ്റത്തിനിടെ പ്രതി അമ്മിണിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടി ബത്തേരി ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Kerala

വീ​രാ​ജ്പേ​ട്ട​യി​ൽ കാ​ണാ​താ​യ യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി; കൊ​ല​പാ​ത​ക​മെ​ന്നു സം​ശ​യം

ഇ​രി​ട്ടി: വീ​രാ​ജ്പേ​ട്ട​യ്ക്ക​ടു​ത്തു​ള്ള പാ​ല​ങ്ക​ല​യി​ൽ കാ​ണാ​താ​യ യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​രി​നേ​ര​വ​ണ്ട പൊ​ന്ന​പ്പ(വി​നു-41) ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഒ​ക്ടോ​ബ​ർ 21ന് ​വീ​ട്ടി​ൽ നി​ന്നു പോ​യ മ​ക​ൻ പൊ​ന്ന​പ്പ തി​രി​ച്ചെ​ത്തി​യി​ല്ലെ​ന്നു കാ​ണി​ച്ച് അ​മ്മ 26ന് ​വീ​രാ​ജ്പേ​ട്ട റൂ​റ​ൽ പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഇ​തേ​തു​ട​ർ​ന്ന് അ​ടു​ത്ത​ദി​വ​സം പൊ​ന്ന​പ്പ​യ്ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന തോ​റ ഗ്രാ​മ​ത്തി​ലെ സോ​മ​യ്യ (മു​ദ്ദ) എ​ന്ന​യാ​ളെ പൊ​ലി​സ് വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്തി​രു​ന്നു. പൊ​ലി​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ൽ ഭ​യ​ന്ന സോ​മ​യ്യ വി​ഷം ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്തു.

സോ​മ​യ്യ​യു​ടെ ആ​ത്മ​ഹ​ത്യ​യി​ൽ സം​ശ​യം തോ​ന്നി​യ പൊ​ലി​സ് മൊ​ബൈ​ൽ ഫോ​ണി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു പൊ​ന്ന​പ്പ​യെ സോ​മ​യ്യ​യും മ​റ്റൊ​രാ​ളും ചേ​ർ​ന്ന് കൊ​ന്ന​താ​യു​ള്ള സൂ​ച​ന ല​ഭി​ക്കു​ന്ന​ത്.

"താ​നും മ​റ്റൊ​രാ​ളും ചേ​ർ​ന്ന് പൊ​ന്ന​പ്പ​യെ കൊ​ല​പ്പെ​ടു​ത്തി കു​ഴി​ച്ചി​ട്ട​താ​യി പ്ര​തി ഭാ​ര്യ​യ്ക്ക് അ​യ​ച്ച സ​ന്ദേ​ശം പൊ​ലി​സ് ക​ണ്ടെ​ത്തി. പൊ​ലി​സ് അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ മാ​ത്ര​മേ കൊ​ല​പാ​ത​ക കാ​ര​ണം വ്യ​ക്ത​മാ​കു​ക​യു​ള്ളൂ.

പ്ര​തി ആ​ത്മ​ഹ​ത്യ ചെ​യ്ത​തോ​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ഭാ​ര്യ​യ്ക്ക് സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്ന ആ​ളെ​കൂ​ടി പൊ​ലി​സി​നു ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. ജി​ല്ല​യി​ലെ മു​തി​ർ​ന്ന പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

Kerala

തൃശൂരില്‍ സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം: ഒരാള്‍ക്ക് വെടിയേറ്റു

തൃശൂര്‍: വരന്തരപ്പിള്ളി വേലൂപ്പാടത്ത് മദ്യപാനത്തിനിടയിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് സുഹൃത്തിന്‍റെ എയര്‍ഗണ്ണില്‍നിന്നുള്ള വെടിയേറ്റ് ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പഞ്ഞിക്കാരന്‍മൂല കൂട്ടിങ്ങല്‍ അരുണിനാണ് വെടിയേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ വേലൂപ്പാടം കിണര്‍ ചിറ്റിലപ്പിള്ളി വീട്ടില്‍ പ്രിയനെ പൊലിസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പ്രിയന്‍റെ വീട്ടിൽവച്ചായിരുന്നു സംഭവം. ഒന്നിച്ച് മദ്യപിക്കുന്നതിനിടെ അരുണ്‍, പ്രിയന്‍റെ ബൈക്ക് ഓടിക്കാന്‍ ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിന് കാരണമായത്. ബൈക്ക് നല്‍കാന്‍ പ്രിയന്‍ വിസമ്മതിച്ചതോടെ പ്രകോപിതനായ അരുണ്‍, വീട്ടിലുണ്ടായിരുന്ന ഇരുമ്പുവടി ഉപയോഗിച്ച് പ്രിയന്‍റെ തലയ്ക്കടിച്ചു.

ഇതിൽ പ്രകോപിതനായ പ്രിയന്‍, വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന എയര്‍ഗണ്ണെടുത്ത് അരുണിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അരുണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വരന്തരപ്പിള്ളി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kerala

പാ​ല​ക്കാ​ട് പ​തി​നാ​റു​കാ​ര​ന്‍റെ കു​ത്തേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മു​ത്ത​ച്ഛ​ൻ മ​രി​ച്ചു

പാ​ല​ക്കാ​ട്: കാ​വ​ശേ​രി​യി​ൽ പ​തി​നാ​റു​കാ​ര​ന്‍റെ കു​ത്തേ​റ്റു ചി​കി​ത്സ​യി​ലി​രു​ന്ന മു​ത്ത​ച്ഛ​ൻ മ​രി​ച്ചു. വാ​ഴ​ക്ക​ച്ചി​റ സു​ലൈ​മാ​ൻ(65) ആ​ണു മ​രി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ 19നു ​വൈ​കീ​ട്ട് ഏ​ഴോ​ടെ കാ​വ​ശേ​രി വാ​ഴ​ക്ക​ച്ചി​റ​യി​ലെ വീ​ട്ടി​ലാ​ണ് സം​ഭ​വം.

സു​ലൈ​മാ​ന്‍റെ മ​ക​ളു​ടെ മ​ക​നാ​ണു കു​ത്തി​യ പ​തി​നാ​റു​കാ​ര​ൻ. പ​ത്തു​വ​യ​സു​കാ​രി​യാ​യ സ​ഹോ​ദ​രി​യു​മാ​യി ത​ർ​ക്ക​ത്തി​നി​ടെ പ്ര​കോ​പി​ത​നാ​യ പ​തി​നാ​റു​കാ​ര​ൻ സ​ഹോ​ദ​രി​യെ ക​ത്തി​കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യും ത​ട​യാ​ൻ ശ്ര​മി​ച്ച മു​ത്ത​ച്ഛ​നെ കു​ത്തു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് നെ​ഞ്ചി​നും ക​ഴു​ത്തി​നും വ​യ​റി​നും കു​ത്തേ​റ്റ സു​ലൈ​മാ​നെ​യും സ​ഹോ​ദ​രി​യെ​യും ആ​ല​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നി​ല ഗു​രു​ത​ര​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് സു​ലൈ​മാ​നെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

ചി​കി​ത്സ തു​ട​രു​ന്ന​തി​നി​ടെയാണ് മരണം. സ​ഹോ​ദ​രി അ​പ​ക​ട​നി​ല ത​ര​ണം​ചെ​യ്തു. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ​പോ​യ പ​തി​നാ​റു​കാ​ര​നെ പി​ന്നീ​ട് പൊ​ലി​സ് പി​ടി​കൂ​ടി ജു​വ​ന​ൽ ഹോ​മി​ലാ​ക്കി​യി​രു​ന്നു.

Kerala

വാക്കുതര്‍ക്കത്തിനിടെ വടിവാള്‍ വീശി; യുവാവിന് ഗുരുതര പരിക്ക്

വൈപ്പിന്‍: ഭാര്യയുടെ തറവാട്ട് വീട്ടില്‍ വാടകക്കാരായി എത്തിയവരുമായുള്ള വാക്കുതര്‍ക്കത്തിനിടെ യുവാവിന് വടിവാളുകൊണ്ട് വെട്ടേറ്റു. പുതുവൈപ്പ് കമ്പനി പീടിക തൈപ്പറമ്പ് ആഷിക്കിനാണ് (29) വെട്ടേറ്റത്. സംഭവത്തില്‍ മുഖ്യപ്രതിയെ ഞാറക്കല്‍ പൊലിസ് രാത്രി തന്നെ അറസ്റ്റ് ചെയ്തു. ചേരാനല്ലൂര്‍ വടുതല സത്യതറയില്‍ സഞ്ജു (24) ആണ് അറസ്റ്റിലായത്.

വ്യാഴാഴ്ച രാത്രി എട്ടോടെ വളപ്പ് ബീച്ച് റോഡില്‍ ആയിരുന്നു സംഭവം. കഴുത്തിന് നേരെയുള്ള വെട്ട് ഇടതു കൈകൊണ്ട് തടഞ്ഞതിനെ തുടര്‍ന്ന് ആഷിക്കിന്‍റെ കൈയിലാണ് വെട്ടേറ്റത്. ഇടതുകൈമുട്ടിന് താഴെ മുറിഞ്ഞ് അസ്ഥി ഒടിഞ്ഞുതൂങ്ങി രക്തം വാര്‍ന്ന നിലയില്‍ ആഷിക്കിനെ രാത്രി തന്നെ എറണാകുളം സ്‌പെഷലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി.

വടിവാളില്‍ കയറിപ്പിടിച്ച ആഷിക്കിന്‍റെ കൈകളും മുറിഞ്ഞിട്ടുണ്ട്. തടയാന്‍ ചെന്ന് ആഷിക്കിന്‍റെ അമ്മ സ്മിത, ഭാര്യ രഹിത, അനുജത്തി ഹരിത എന്നിവര്‍ക്കും പരിക്കുണ്ട്. രഹിതയുടെ തറവാട്ടില്‍ താമസിക്കാന്‍ വന്നവരുമായി ഉണ്ടായ തര്‍ക്കത്തിനിടെ ഒന്നാം പ്രതി സഞ്ജു വാടക വീട്ടിലേക്ക് ഓടിക്കയറി വടിവാള്‍ കൊണ്ടുവന്ന് ആക്രമിക്കുകയായിരുന്നു. രണ്ടാം പ്രതി സനീഷ് ഒളിവിലാണ്. ഇയാള്‍ക്കായി തെരച്ചില്‍ നടക്കുന്നുണ്ട്.

Kerala

കുഴിത്തൊളുവിൽ ഭാര്യയെ ആക്രമിച്ചയാൾ സ്വയം വെടിവച്ചു മരിച്ചു

കന്പംമെട്ട്: കുഴിത്തൊളുവിൽ ഭാര്യയെ കമ്പിവടിക്ക് ആക്രമിച്ചയാൾ സ്വയം വെടിവച്ചു മരിച്ചു. കുഴിത്തൊളു പോസ്റ്റ് ഒാഫീസിലെ പോസ്റ്റ് ഒഫീസ് ജീവനക്കാരിയായ ശ്രീജയെയാണ് ഭർത്താവ് സന്തോഷ് ആക്രമിച്ചത്. കമ്പിവടി ഉപയോഗിച്ചു തലയ്ക്ക് അടിക്കുകയായിരുന്നു.  തുടർന്ന് കൈയിൽ കരുതിയിരുന്ന റിവോൾവർ ഉപയോഗിച്ചു സ്വയം വെടിവച്ചു മരിച്ചു.

ഇന്നു രാവിലെയായിരുന്നു സംഭവം. പരിക്കേറ്റ യുവതി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പോസ്റ്റ് ഒാഫീസിൽ എത്തിയാണ് സന്തോഷ് ഭാര്യയെ ആക്രമിച്ചത്. കമ്പംമെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ; ല​ഹ​രി​യെ​ത്തി​ച്ച​ത് ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നി​ന്ന്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ട്ട് കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. തി​രു​വ​ല്ലം സ്വ​ദേ​ശി അ​ഭി​ജി​ത്ത് (24) ആ​ണ് പി​ടി​യി​ലാ​യ​ത്. ട്രെ​യി​ൻ മാ​ർ​ഗം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ പ്ര​തി​യെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം സി​റ്റി പൊ​ലി​സ് ഡാ​ൻ​സാ​ഫ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ മു​മ്പും ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യി​ട്ടു​ണ്ടെ​ന്നാ​ണ് ഡാ​ൻ​സാ​ഫ് സം​ഘം അ​റി​യി​ച്ച​ത്. ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നി​ന്നാ​ണ് അ​ഭി​ജി​ത്ത് ക​ഞ്ചാ​വ് എ​ത്തി​ച്ച​തെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

ജി​ല്ല​യി​ലെ തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ലെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​യാ​ൾ ല​ഹ​രി​യെ​ത്തി​ച്ച​തെ​ന്ന് ഡാ​ൻ​സാ​ഫ് സം​ഘം വ്യ​ക്ത​മാ​ക്കി. ഇ​യാ​ൾ​ക്കൊ​പ്പം ല​ഹ​രി​ക്ക​ട​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​വ​രെ കു​റി​ച്ച് പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

Kerala

മാളില്‍ നിന്നു സൗന്ദര്യവർധക ഉത്പന്നങ്ങള്‍ മോഷ്ടിച്ചു; വിദ്യാർഥികൾ അറസ്റ്റിൽ

കോഴിക്കോട്: പന്തീരാങ്കാവ് പൊലിസ് സ്റ്റേഷന്‍ പരിധിയിലെ മാളില്‍ നിന്നു മോഷണം നടത്തിയ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിദ്യാർഥികൾ അറസ്റ്റിൽ. പെരിന്തല്‍മണ്ണ പുളിക്കതൊടി വീട്ടില്‍ മുഹമ്മദ് ഷമീല്‍ (20), തൊട്ടേക്കാട് ആലിക്കപറമ്പില്‍ വീട്ടില്‍ സബിത (19) എന്നിവരാണ് പിടിയിലായത്.

ഒക്ടോബർ 18ന് വൈകുന്നേരം ഹൈലൈറ്റ് മാളിലെ നെസ്റ്റോ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഹെൽത്ത് ആൻഡ് ബ്യൂട്ടി വിഭാഗത്തിൽ വില്‍പ്പനയ്ക്ക് വച്ചിരുന്ന എണ്ണായിരം രൂപയോളം വിലവരുന്ന ഉത്പന്നങ്ങൾ പ്രതികള്‍ മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥാപനത്തിലെ ജീവനക്കാരനായ സുജിത് കുമാറിന്‍റെ പരാതിയില്‍ പന്തീരാങ്കാവ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.

സംഭവ സ്ഥലത്തെയും, സമീപ പ്രദേശങ്ങളിലെയും നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും പ്രതികളെക്കുറിച്ച് മനസിലാക്കുകയും മെഡിക്കല്‍ കോളജ് പരിസരത്ത് വച്ച് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

പ്രതിയായ സബിതയുടെ പേരിൽ സെപ്റ്റംബർ 22ന് അരയിടത്തുപാലം ഗോകുലം മാളിലെ നെസ്റ്റോ സൂപ്പർ മാർക്കറ്റിൽ നിന്നും 1000 രൂപയോളം വിലവരുന്ന ചോക്ലേറ്റുകൾ മോഷണം നടത്തിയതിന് മറ്റൊരു കേസ് നിലവിലുണ്ട്.

പന്തീരാങ്കാവ് പൊലിസ് സ്റ്റേഷന്‍ സബ് ഇൻസ്പെക്ടർമാരായ അര്‍ജുന്‍ അജിത്ത്, വിനോദ്, സിവിൽ പൊലിസ് ഓഫീസർ അപര്‍ണ, ഹോം ഗാര്‍ഡ് ജയരാജ് എന്നിവരായിരുന്നു അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Kerala

പോ​ക്സോ കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു; ആ​ക്ര​മി​ച്ച​ത് ഇ​ര​യു​ടെ ബ​ന്ധു

കോ​ഴി​ക്കോ​ട്: പോ​ക്സോ കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി​യെ വീ​ട്ടി​ൽ ക​യ​റി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് ഇ​ര​യു​ടെ ബ​ന്ധു. വ​ട​ക​ര മ​യ്യ​ന്നൂ​ർ സ്വ​ദേ​ശി നാ​സ​റി​നാ​ണ് വെ​ട്ടേ​റ്റ​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നാ​സ​റി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. മ​യ്യ​ന്നൂ​രി​ലെ വീ​ട്ടി​ൽ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന നാ​സ​റി​നെ പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി​യു​ടെ ബ​ന്ധു ആ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് നാ​സ​റി​ന് പോ​ക്സോ കേ​സി​ൽ ജാ​മ്യം ല​ഭി​ച്ച​ത്.

ഇ​യാ​ളു​ടെ ക​ഴു​ത്തി​നും കൈ​ക​ളി​ലും ഉ​ൾ​പ്പെ​ടെ ആ​ഴ​ത്തി​ൽ വെ​ട്ടേ​റ്റി​ട്ടു​ണ്ട്. വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച നാ​സ​റി​നെ പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പൊ​ലി​സ് അ​റി​യി​ച്ചു.

 

Kerala

വ​ട​ക്കാ​ഞ്ചേ​രി രാ​സ​ല​ഹ​രി​വേ​ട്ട; ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ

പാ​ല​ക്കാ​ട്: വ​ട​ക്കാ​ഞ്ചേ​രി​യി​ൽ154.27​ഗ്രാം എം​ഡി​എം​എ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. ബം​ഗ​ളൂ​രു​വി​ൽ നി​ന്നും എം​ഡി​എം​എ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച പാ​ല​ക്കാ​ട് പ​ട്ടാ​ണി സ്ട്രീ​റ്റ് സ്വ​ദേ​ശി​യാ​യ റി​ൻ​ഷാ മു​ഹ​മ്മ​ദ് റാ​ഫി(25)​ആ​ണ് പി​ടി​യി​ലാ​യ​ത്.

കേ​ര​ള​ത്തി​ൽ എം​ഡി​എം​എ വി​ൽ​പ​ന ന​ട​ത്താ​ൻ അ​രൂ​ദാ​സി​നെ സ​ഹാ​യി​ച്ച​ത് റി​ൻ​ഷ​യാ​ണെ​ന്നാ​ണ് വി​വ​രം. ഓ​ഗ​സ്റ്റ് ഒ​മ്പ​തി​ന് ആ​യി​രു​ന്നു വ​ട​ക്കാ​ഞ്ചേ​രി​യി​ൽ നി​ന്നും154.27​ഗ്രാം എം​ഡി​എം​എ പി​ടി​കൂ​ടി​യ​ത്. കേ​സി​ൽ കു​ന്നം​കു​ളം ചി​റ്റ​ഞ്ഞൂ​ർ സ്വ​ദേ​ശി​യാ​യ കോ​ര​ങ്ങ​ത്ത് വീ​ട്ടി​ൽ ശ​ര​ത്ത്മോ​ൻ (37) പി​ടി​യി​ലാ​യി​രു​ന്നു.

ഇ​യാ​ളാ​ണ് ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് എം​ഡി​എം​എ എ​ത്തി​ച്ച​ത് അ​രൂ​ദാ​സാ​ണെ​ന്ന് മൊ​ഴി ന​ൽ​കി​യ​ത്. പി​ന്നാ​ലെ​യാ​ണ് റി​ൻ​ഷ​യു​ടെ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് വ​ട​ക്കാ​ഞ്ചേ​രി പൊ​ലി​സ് സം​ഘം ബം​ഗ​ളൂ​രൂ​വി​ലെ​ത്തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് യു​വ​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ നാ​ട്ടി​ലെ​ത്തി​ച്ച് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു.

Kerala

സഹോദരങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ ജ്യേഷ്ഠന്‍റെ കുത്തേറ്റ് അനുജൻ കൊല്ലപ്പെട്ടു

അടിമാലി: മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കേറ്റത്തിനൊടുവിൽ ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. വെള്ളത്തൂവൽ പഞ്ചായത്തിലെ തെക്കേ ശല്യംപാറ പൈതപ്ലായ്ക്കൽ അനിൽ (42) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ജ്യേഷ്ഠൻ പ്രസാദിനെ വെള്ളത്തൂവൽ പൊലിസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച വൈകുന്നേരം ആറരയോടെയാണ് കൊലപാതകം നടന്നത്. വെള്ളത്തൂവൽ ഗവൺമെന്‍റ് ഹൈസ്കൂളിന് സമീപം താമസിക്കുന്ന പ്രസാദ് അമ്മയെ കാണാനായി നെല്ലിയാമ്പറയിലെ തറവാട്ടു വീട്ടിലെത്തുകയായിരുന്നു. മദ്യപിച്ചെത്തിയ പ്രസാദ്, അനുജൻ അനിലിനോടൊപ്പം വീണ്ടും മദ്യപിച്ചു. ഇതിനിടയിലുണ്ടായ തർക്കം അക്രമത്തിൽ കലാശിക്കുകയും പ്രകോപിതനായ പ്രസാദ് അനിലിനെ കുത്തിവീഴ്ത്തുകയുമായിരുന്നു.

സംഭവം നടക്കുമ്പോൾ വീട്ടിൽ അമ്മ മാത്രമാണുണ്ടായിരുന്നത്. മക്കൾ തമ്മിൽ വാക്കേറ്റം ഉണ്ടായതിനെത്തുടർന്ന് ഭയന്നുപോയ അമ്മ മുറിക്കുള്ളിൽ കയറി വാതിലടച്ചു. ഈ സമയം അനിലിന്‍റെ ഭാര്യയും കുട്ടിയും പുറത്തുപോയിരുന്നു.

ഭാര്യ തിരിച്ചെത്തിയപ്പോഴാണ് അനിൽ കുത്തേറ്റ് കിടക്കുന്നതായി കണ്ടത്. ഉടൻതന്നെ നാട്ടുകാരെ വിവരം അറിയിക്കുകയും അയൽവാസികളും ബന്ധുക്കളും ചേർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു.

അനിലിന്‍റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Kerala

ഭാ​ര്യ​യെ മ​ർ​ദി​ക്കു​ന്ന​ത് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം; പ്ര​തി പി​ടി​യി​ൽ

ആ​ല​പ്പു​ഴ: വീ​യ​പു​ര​ത്ത് ഭാ​ര്യ​യെ മ​ർ​ദി​ക്കു​ന്ന​ത് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. കാ​ർ​ത്തി​ക​പ്പ​ള്ളി ചെ​റു​ത​ന ശ്യാം ​നി​വാ​സി​ൽ ശ്യാം​കു​മാ​ർ(42) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ൻ​പ​ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ശ്യാം​കു​മാ​ർ ഭാ​ര്യ​യെ മ​ർ​ദി​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു പൊ​ലി​സ് സം​ഘം. പ്ര​തി​യെ അ​നു​ന​യി​പ്പി​ച്ച് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ജീ​പ്പി​ലേ​ക്ക് ക​യ​റ്റു​ന്ന​തി​നി​ടെ ഇ​യാ​ൾ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ജീ​പ്പി​ൽ ക​യ​റാ​ൻ വി​സ​മ്മ​തി​ച്ച പ്ര​തി സീ​നി​യ​ർ സി​വി​ൽ പൊ​ലി​സ് ഓ​ഫീ​സ​ർ സേ​തു​നാ​ഥി​ന്‍റെ വ​ല​തു​കൈ​യി​ലെ ചെ​റു​വി​ര​ൽ പി​ടി​ച്ചു​തി​രി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വി​ര​ലി​ലെ ലി​ഗ​മെ​ന്‍റി​ന് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ സ​ഹോ​ദ​രി​യെ കൊ​ല​പ്പെ​ടു​ത്തി സ​ഹോ​ദ​ര​ൻ ജീ​വ​നൊ​ടു​ക്കി

തൃ​ശൂ​ർ: പാ​ലി​യേ​ക്ക​ര ചി​റ്റി​ശേ​രി​യി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ സ​ഹോ​ദ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം സ​ഹോ​ദ​ര​ൻ ജീ​വ​നൊ​ടു​ക്കി. ചി​റ്റി​ശേ​രി സ്വ​ദേ​ശി​നി ഇ​ന്ദി​ര (64), സ​ഹോ​ദ​ര​ൻ അ​പ്പു (57) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ ഇ​ന്ദി​ര​യെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ലും അ​പ്പു​വി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. അ​പ്പു ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​ണ്. ഇ​യാ​ൾ​ക്ക് ഭാ​ര്യ​യും മൂ​ന്നു മ​ക്ക​ളു​മു​ണ്ട്. ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ സ​ഹോ​ദ​രി​യെ പ​രി​പാ​ലി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ബു​ദ്ധി​മു​ട്ടാ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

ട്രെ​യി​നി​ല്‍ കാ​ഴ്ചാ​പ​രി​മി​തി​യു​ള്ള സ്ത്രീ​ക്കു​നേ​രേ ദേ​ഹോ​പ​ദ്ര​വം: ക​ര്‍​ണാ​ട​ക സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍

കാ​സ​ര്‍​ഗോ​ഡ്: ട്രെ​യി​നി​ലെ ഡി​സ​ബി​ലി​റ്റി കോ​ച്ചി​ല്‍ ക​യ​റി കാ​ഴ്ച​പ​രി​മി​തി​യു​ള്ള കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​യാ​യ സ്ത്രീ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ദേ​ഹോ​പ​ദ്ര​വം ചെ​യ്ത ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ റെ​യി​ല്‍​വേ പൊ​ലി​സ് അ​റ​സ്റ്റു​ചെ​യ്തു.

കു​ട​ക് ഹൊ​സൂ​റി​ലെ അ​യ്യ​പ്പ​യാ​ണ് (23) പി​ടി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ മും​ബൈ​യി​ലേ​ക്കു​ള്ള അ​വ​ധി​ക്കാ​ല സ്‌​പെ​ഷ​ല്‍ ട്രെ​യി​നി​ലാ​ണ് അ​ക്ര​മം ന​ട​ന്ന​ത്. ആ​ലു​വ​യി​ല്‍ നി​ന്നാ​ണ് സ്ത്രീ​യും മ​ക​നും ട്രെ​യി​നി​ല്‍ ക​യ​റി​യ​ത്. ക​ണ്ണൂ​ര്‍ വ​രെ കോ​ച്ചി​ല്‍ മ​റ്റു യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു.

ട്രെ​യി​ന്‍ സ്റ്റേ​ഷ​ന്‍ വി​ട്ട​പ്പോ​ള്‍ പ്ര​തി ഡി​സ​ബി​ലി​റ്റി കോ​ച്ചി​ല്‍ ഓ​ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു. മ​ദ്യ​പി​ച്ച പ്ര​തി സ്ത്രീ​യു​ടെ അ​ടു​ത്തി​രു​ന്ന് ശ​ല്യം തു​ട​ങ്ങി. യു​വാ​വി​നെ ത​ള്ളി​മാ​റ്റി​യി​ട്ടും ദേ​ഹോ​പ​ദ്ര​വം തു​ട​ര്‍​ന്നു. മാ​ന​ഹാ​നി വ​രു​ത്താ​നു​ള്ള ശ്ര​മ​വും ന​ട​ത്തി.

കൊ​ല്ലു​മെ​ന്ന് ഭ​യ​ന്ന സ്ത്രീ ​ഒ​ടു​വി​ല്‍ ച​ങ്ങ​ല​വ​ലി​ച്ച് ട്രെ​യി​ന്‍ നി​ര്‍​ത്തി​ച്ചു. ട്രെ​യി​ന്‍ നി​ന്ന​തോ​ടെ ഗാ​ര്‍​ഡ് കോ​ച്ചി​ന് സ​മീ​പം എ​ത്തി കാ​ര്യം അ​ന്വേ​ഷി​ച്ചു. സ്ത്രീ ​സം​ഭ​വം വി​വ​രി​ച്ച​പ്പോ​ള്‍ ഗാ​ര്‍​ഡ് കാ​സ​ര്‍​ഗോ​ഡ് സ്റ്റേ​ഷ​നി​ലെ ആ​ര്‍​പി​എ​ഫി​നും റെ​യി​ല്‍​വേ പൊ​ലിസി​നും വി​വ​രം കൈ​മാ​റി. കാ​സ​ര്‍​ഗോ​ഡ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ട്രെ​യി​ന്‍ എ​ത്തി​യ​തോ​ടെ അ​ക്ര​മി​യെ പൊ​ലി​സും ആ​ര്‍​പി​എ​ഫും ചേ​ര്‍​ന്ന് കൈ​യോ​ടെ പി​ടി​കൂ​ടി.

Kerala

യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ന​ഗ്ന​വീ​ഡി​യോ അ​യ​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

ഇ​രി​ങ്ങാ​ല​ക്കു​ട: സൈ​ബ​ർ സെ​ൽ ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന വ്യാ​ജേ​ന വാ​ട്സാ​പ്പ് കോ​ളി​ലൂ​ടെ യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ന​ഗ്ന​വീ​ഡി​യോ​ക​ൾ നി​ർ​ബ​ന്ധി​ച്ച് അ​യ​പ്പി​ച്ച കേ​സി​ൽ പ്ര​തി​യെ തൃ​ശൂ​ർ റൂ​റ​ൽ സൈ​ബ​ർ ക്രൈം ​പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.

കൊ​ല്ലം തെ​ക്കും​ഭാ​ഗം​ദേ​ശ​ത്ത് ച​വ​റ സൗ​ത്ത് മ​ട​ച്ചാ​ന്പ​ള്ളി​ൽ വീ​ട്ടി​ൽ ലി​ജോ ഫെ​ലി​ക്സ്(38) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. റൂ​റ​ൽ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി മു​ഹ​മ്മ​ദ് ന​ദീ​മി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു വി​ദേ​ശ​ത്തു​നി​ന്നു നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ജ​ർ​മ​നി​യി​ൽ​നി​ന്നു തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ ലി​ജോ​യെ തൃ​ശൂ​ർ റൂ​റ​ൽ സൈ​ബ​ർ ക്രൈം ​പൊ​ലി​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. 2026 ഫെ​ബ്രു​വ​രി​യി​ലാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

തൃ​ശൂ​ർ റൂ​റ​ൽ സൈ​ബ​ർ ക്രൈം ​പൊ​ലി​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ കെ.​സി. ബൈ​ജു, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ആ​ൽ​ബി തോ​മ​സ് വ​ർ​ഗീ​സ്, സി​പി​ഒ​മാ​രാ​യ ഷി​ബു വാ​സു, മ​നു​ദേ​വ്, ഡ്രൈ​വ​ർ സി​പി​ഒ അ​ന​ന്തു​മോ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണു പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Kerala

യുവതിയെ ഗർഭിണിയാക്കി വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറി; സിഐക്ക് സസ്പെൻഷൻ

പത്തനംതിട്ട: യുവതിയെ ഗർഭിണിയാക്കിയ ശേഷം ബന്ധത്തിൽനിന്ന് പിന്മാറിയെന്ന പരാതിയിൽ ഡിസിആർബി സർക്കിൾ ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. പത്തനംതിട്ട ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐ ടി.കെ. വിനോദ് കൃഷ്ണയെയാണ് റേഞ്ച് ഐജി സസ്പെൻഡ് ചെയ്തത്.

പത്തനംതിട്ടയിൽ വിനോദ് കൃഷ്ണ മുൻപ് ജോലി ചെയ്തിരുന്ന സ്റ്റേഷൻ പരിധിയിലുള്ള 28-കാരിയാണ് പരാതിക്കാരി. യുവതിയുമായി അടുപ്പത്തിലായ സിഐ, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം ലഭിച്ചപ്പോൾ ഇവരെയും ഒപ്പം കൊണ്ടുപോകുകയായിരുന്നു.

തിരുവനന്തപുരത്തെ പൊലിസ് ക്വാർട്ടേഴ്സിൽ ഭാര്യയെന്ന വ്യാജേന താമസിപ്പിച്ച ഇയാൾ, ഔദ്യോഗിക ആവശ്യത്തിനായി ഹൈദരാബാദിൽ പോയപ്പോഴും യുവതിയെ ഒപ്പം കൂട്ടി. ഇതേത്തുടർന്ന് സഹപ്രവർത്തകർക്ക് സംശയം തോന്നുകയും വിവരം കുടുംബാംഗങ്ങൾ അറിയുകയും ചെയ്തു.

ഇതിനിടെ ഗർഭിണിയായ യുവതിയോട്, ഭാര്യയെ ഒഴിവാക്കി വിവാഹം കഴിക്കാമെന്ന് ഇയാൾ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ പിന്നീട് ഈ ഉറപ്പിൽ നിന്ന് പിന്മാറിയതോടെ യുവതി ജില്ലാ പൊലിസ് മേധാവിക്ക് നേരിട്ട് പരാതി നൽകുകയായിരുന്നു.

എസ്പിയുടെ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഐജി സസ്പെൻഡഡ് ഉത്തരവ് പുറപ്പെടുവിച്ചത്. സർവീസിൽ നിന്ന് വിരമിക്കാൻ ഇനി രണ്ട് വർഷം മാത്രം ശേഷിക്കെയാണ് ഈ നടപടി.

അതേസമയം, സിഐക്കെതിരെ ക്രിമിനൽ കേസെടുക്കേണ്ടതില്ലെന്നാണ് യുവതിയുടെ നിലപാട്. ഈ സാഹചര്യത്തിൽ നിയമപരമായ തുടർനടപടികൾ പൊലിസ് പരിശോധിച്ചു വരികയാണ്.

Kerala

തിരുവനന്തപുരത്ത് ഫുഡ് ഡെലിവറി ജീവനക്കാരന് കുത്തേറ്റു

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഫുഡ് ഡെലിവറി ജീവനക്കാരന് നേരെ മറ്റൊരു ജീവനക്കാരന്‍റെ ക്രൂരമായ ആക്രമണം. കോവളം കെഎസ് റോഡ് ചെറുകോണം ഷാനു നിവാസിൽ ഷാനുവിനാണ് (37) ഗുരുതരമായി പരിക്കേറ്റത്.

സംഭവത്തിൽ കല്ലുവെട്ടാൻകുഴി സ്വദേശി അനിൽകുമാറിനെതിരെ പൊലിസ് കേസെടുത്തു. വെള്ളിയാഴ്ച രാത്രി വിഴിഞ്ഞം തിയേറ്റർ ജംഗ്ഷനിലെ ഹോട്ടലിന് മുന്നിലായിരുന്നു സംഭവം.

ഷാനുവിന്‍റെ ഉടമസ്ഥതയിലുള്ള കട പ്രതിക്ക് വിൽക്കാത്തതിലുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലിസ് വ്യക്തമാക്കി. രാത്രി ഭക്ഷണം ഓർഡർ എടുക്കാനെത്തിയപ്പോഴാണ് പ്രതി സ്ഥലത്തെത്തിയത്. തുടർന്ന് അസഭ്യം വിളിക്കുകയും കൈവശമുണ്ടായിരുന്ന മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തിന് നേരെ ആക്രമിക്കുകയുമായിരുന്നു.

ആക്രമണത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതിനിടയിൽ ആയുധം തലയുടെ പുറകിൽ കൊണ്ട് പരിക്കേറ്റു. തുടർന്ന് പ്രതി വീണ്ടും മുഖത്തിന് നേരെ ആക്രമിച്ചതിനെ തുടർന്ന് ഷാനുവിന്‍റെ മൂക്കിന് സമീപത്തും ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. 

Kerala

കണ്ണൂരില്‍ ഫ്ലോർമിൽ ഉടമകൾ തമ്മിലുള്ള തർക്കത്തിനിടയിൽ വെടിയേറ്റ് ഒരാൾക്ക് പരിക്ക്

കണ്ണൂർ: കണ്ണവം താടിപ്പറമ്പിൽ ഫ്ലോർമിൽ ഉടമകൾ തമ്മിലുണ്ടായ തർക്കത്തിനിടയിൽ സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് ഉടമയ്ക്ക് ഗുരുതര പരിക്കേറ്റു. താടിപ്പറമ്പ് സ്വദേശി ജോസിനാണ് പരിക്കേറ്റത്.

ഫ്ലോർമിൽ ഉടമയായ ജോസും പങ്കാളിയായ സുഹൃത്തും തമ്മിൽ ഏറെ നാളായി അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും നിലനിന്നിരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ജോസ് സുഹൃത്തിനെയും ഫ്ലോർമില്ലിലെ ജീവനക്കാരെയും തന്‍റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

വീട്ടിൽ വച്ചുള്ള ചർച്ചയ്ക്കിടെ തർക്കം രൂക്ഷമാവുകയും പ്രകോപിതനായ ജോസ് സുഹൃത്തിന് നേരെ തോക്ക് ചൂണ്ടുകയും ചെയ്തു. തുടർന്ന് ജീവഭയത്താൽ ഓടിരക്ഷപ്പെട്ട സുഹൃത്ത് ഉടൻ തന്നെ പൊലിസിൽ വിവരമറിയിച്ചു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് പൂട്ടിയിട്ടിരിക്കുന്ന വീടിനുള്ളിൽ ജീവനക്കാരിക്ക് നേരെ തോക്കുചൂണ്ടി നിൽക്കുന്ന ജോസിനെയാണ് കണ്ടത്. തുടർന്ന് വീടിന്‍റെ പിൻവാതിൽ ചവിട്ടിപ്പൊളിച്ചാണ് പൊലിസ് ജീവനക്കാരിയെ രക്ഷപ്പെടുത്തിയത്.

ഇതിനിടെ ജോസ് വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ ജോസിനെ പൊലിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോസിന്‍റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തിൽ കണ്ണവം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kerala

പൊള്ളലേറ്റുള്ള വയോധികന്‍റെ മരണം കൊലപാതം; മകൻ അറസ്റ്റിൽ

തൃശൂർ: പുതുക്കാട് പൊള്ളലേറ്റുള്ള വയോധികന്‍റെ മരണം കൊലപാതകമെന്ന കണ്ടെത്തലിൽ പൊലിസ്. പുതുക്കാട് ഞെള്ളൂർ കണ്ടൻകവിൽ വീട്ടിൽ ഗോപാലകൃഷ്ണൻ (70) ആണ് മരിച്ചത്. സംഭവത്തിൽ മകൻ വിനോദിനെ പുതുക്കാട് പൊലിസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് ഗോപാലകൃഷ്ണന്‍റെ ശരീരത്തിലേക്ക് ചൂട് കഞ്ഞിവെള്ളം ഒഴിച്ച് വിനോദ് പൊള്ളലേൽപ്പിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അദ്ദേഹത്തെ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മരണപ്പെടുകയായിരുന്നു.

തുടർന്ന് നടത്തിയ പൊലിസ് അന്വേഷണത്തിലും ചോദ്യം ചെയ്യലിലും വിനോദ് കുറ്റം സമ്മതിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Kerala

തിരുവനന്തപുരത്ത് അയൽവാസിയെ കുത്തിപരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: മുൻവൈരാഗ്യത്തിന്‍റെ പേരില്‍ അയൽവാസിയെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ വെള്ളറട പൊലിസ് പിടികൂടി. തേക്കുപാറ വെള്ളരിക്കുന്ന് സ്‌നേഹാ വീട്ടില്‍ ഉല്ലാസ് (41) ആണ് അറസ്റ്റിലായത്.

കുത്തേറ്റതിനെത്തുടർന്ന് സമീപവാസിയായ രതീഷ് കുമാര്‍ (30) ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. മുൻ വൈരാഗ്യത്തിന്‍റെ പേരില്‍ ഇയാൾ ആക്രമിക്കുകയായിരുന്നെന്ന രതീഷ് കുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വെള്ളറട പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

പിന്നാലെ അയൽവാസിയായ അക്രമിയെ പിടികൂടുകയായിരുന്നു. കോതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Kerala

ക​ണ്ണൂ​ർ ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ. ഓ​ഫീ​സി​ന് ക​ല്ലെ​റി​ഞ്ഞ സം​ഭ​വം: മു​ൻ ഇ​ന്ത്യ​ൻ ക്യാ​പ്റ്റനെ​തി​രേ കേ​സ്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ഓ​ഫിസി​ന് ക​ല്ലെ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ മു​ൻ ഇ​ന്ത്യ​ൻ ക്യാ​പ്റ്റനെ​തി​രേ കേ​സ്. കെ.​വി. ധ​നേ​ഷി​നെ​തി​രെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ പൊ​ലി​സ് കേ​സെ​ടു​ത്ത​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. ക​ല്ലേ​റി​ൽ ഓ​ഫീ​സി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ന്നി​രു​ന്നു.

അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി കെ.​വി. അ​ശോ​ക്‌​കു​മാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ പൊ​ലി​സ് സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ധ​നേ​ഷി​നെ​തി​രേ കേ​സെ​ടു​ത്ത​ത്. സി​ഡി​എ​ഫ്എ ഓ​ഫി​സി​ന് തൊ​ട്ടു മു​ന്നി​ലു​ള്ള മി​ൽ​മ ബൂ​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് ക​ല്ലെ​റി​യു​ന്ന ദൃ​ശ്യ​ങ്ങ​ൾ പൊ​ലി​സി​ന് ല​ഭി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ മേ​യി​ൽ ന​ട​ന്ന ജി​ല്ലാ സൂ​പ്പ​ർ ഡി​വി​ഷ​ൻ ലീ​ഗ് മ​ത്സ​ര​ത്തി​നി​ടെ അ​സോ​സി​യേ​ഷ​നെ​യും സെ​ക്ര​ട്ട​റി​യെ​യും അ​സ​ഭ്യം പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ ക​ണ്ണൂ​ർ യു​ണൈ​റ്റ​ഡ് ക്ല​ബി​ന്‍റെ ഭാ​ര​വാ​ഹി കൂ​ടി​യാ​യ ധ​നേ​ഷി​നെ ഒ​രു വ​ർ​ഷ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ വി​രോ​ധ​മാ​കാം ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു.

മാ​ത്ര​മ​ല്ല, യു​ണൈ​റ്റ​ഡ് ക്ല​ബി​ന്‍റെ ഒ​രു ക​ളി​ക്കാ​ര​ന് ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​ത് കാ​ര​ണം ജി​ല്ലാ ടീ​മി​ൽ ഇ​ടം കി​ട്ടി​യി​രു​ന്നി​ല്ല. ഇ​ന്‍റ​ർ​സ്റ്റേ​റ്റ് ട്രാ​ൻ​സ്ഫ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ത്ത​ത് സം​ബ​ന്ധി​ച്ച് ക​ളി​ക്കാ​ര​ൻ ക്ല​ബ് അ​ധി​കൃ​ത​രെ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​നു​പി​ന്നി​ൽ സി​ഡി​എ​ഫ്എ അ​ധി​കൃ​ത​രാ​ണെ​ന്ന സം​ശ​യ​വും പെ​ട്ടെ​ന്നു​ള്ള പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണ​മാ​യി പ​റ​യു​ന്നു.

Kerala

പൊലിസിനെ ആക്രമിച്ച കേസ്: പ്രതികള്‍ക്കെതിരെ മറ്റൊരു കേസ് കൂടി

വൈപ്പിന്‍: എളങ്കുന്നപ്പുഴയില്‍ സ്വകാര്യ ബസ് ഡ്രൈവറെ കൊല്ലാന്‍ ശ്രമിക്കുന്നത് തടഞ്ഞ പൊലിസ് ഉദ്യോഗസ്ഥരെ ആക്രമിച്ച ഗുണ്ടകള്‍ക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ബസ് ഡ്രൈവറെ ആയുധം ഉപയോഗിച്ച് കൊല്ലാന്‍ ശ്രമിച്ചതിനും കുത്തിമുറിവേല്‍പ്പിക്കുകയും വധഭീഷണി മുഴക്കിയതിനുമാണ് പുതിയ കേസ്.

കൂടാതെ ഡ്രൈവറുടെ പക്കല്‍ ഉണ്ടായിരുന്ന 1,670 രൂപയും 29,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതിനുള്ള വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്. ബസ് ഡ്രൈവറായ പുതുവൈപ്പ് കരീത്തറ നിതീഷ് കുമാര്‍ (39) നല്‍കിയ പരാതിയിലാണ് കേസ്.

പ്രതികളായ ഞാറക്കല്‍ വട്ടത്തറ മുന്ന എന്ന് വിളിക്കുന്ന പ്രജിത്ത്, സഹോദരന്‍ പ്രജീഷ്, സുഹൃത്ത് വരാപ്പുഴ ചരിയം തുരുത്ത് നികത്തിത്തറ രാഗിന്‍, കണ്ടലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെ പൊലിസിനെ ആക്രമിച്ചതിന് എട്ടോളം വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തത്.

അറസ്റ്റിലായ മൂന്നു പ്രതികളുമായി പൊലിസ് വ്യാഴാഴ്ച തെളിവെടുപ്പ് നടത്തിയിരുന്നു. ഞാറക്കല്‍ എസഎച്ച്ഒ ഇന്‍ചാര്‍ജ് കെ.കെ. ഷബാബിന്‍റെ നേതൃത്വത്തില്‍ സംഭവം നടന്ന എളങ്കുന്നപ്പുഴ നയാര പമ്പില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. മൂന്നു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ ശനിയാഴ്ച കോടതിയില്‍ വീണ്ടും ഹാജരാക്കും. ഇതിനിടെ ഒളിവിലായ നാലാമനു വേണ്ടി പൊലിസ് വ്യാപകമായ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Kerala

കോ​വ​ളം സ്പാ ​പീ​ഡ​ന​ക്കേ​സ്; അ​ന്വേ​ഷ​ണം സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: കോ​വ​ളം സ്പാ ​പീ​ഡ​ന​ക്കേ​സി​ൽ അ​ന്വേ​ഷ​ണം മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ച്ച് പൊ​ലി​സ്. കേ​സി​ൽ ഇ​ര​യാ​യ 16-കാ​രി​യു​ടെ ബ​ന്ധു​ക്ക​ളാ​യ ദ​മ്പ​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നാ​യി ത​മി​ഴ്‌​നാ​ട് പൊ​ലി​സ് കോ​ട​തി​യെ സ​മീ​പി​ച്ചു. കോ​ട​തി അ​നു​മ​തി ല​ഭി​ക്കു​ന്ന​തോ​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും.

ചെ​ന്നൈ​യി​ലെ സ്പാ​യി​ലും പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​താ​യി പെ​ൺ​കു​ട്ടി മൊ​ഴി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ​ത്തി. പെ​ൺ​കു​ട്ടി പ​ഠി​ച്ചി​രു​ന്ന സ്കൂ​ളി​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നും സ​ഹോ​ദ​രി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ നീ​ക്കം.

കേ​സി​ന് അ​ന്ത​ർ​സം​സ്ഥാ​ന ബ​ന്ധ​മു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ ക​ൺ​ട്രോ​ൾ റൂം ​എ​സി​പി സി. ​ച​ന്ദ്ര​കു​മാ​റി​നെ പു​തി​യ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി അ​ന്വേ​ഷ​ണ​സം​ഘം വി​പു​ലീ​ക​രി​ച്ചി​രു​ന്നു. പെ​ൺ​കു​ട്ടി​യെ കേ​ര​ള​ത്തി​ലെ​ത്തി​ച്ച​തെ​ങ്ങ​നെ, ഇ​തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച ഇ​ട​നി​ല​ക്കാ​ർ ആ​രൊ​ക്കെ​യാ​ണ് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​ത്. പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ​ക്കെ​തി​രെ മ​നു​ഷ്യ​ക്ക​ട​ത്ത് കേ​സെ​ടു​ക്കാ​നും നീ​ക്ക​മു​ണ്ട്.

അ​തേ​സ​മ​യം കേ​സി​ൽ അ​റ​സ്റ്റി​ലാ​യ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം.​ഒ. അ​നു​രൂ​പാ​ണ് സ്പാ ​ശൃം​ഖ​ല​യി​ലെ പ്ര​ധാ​ന ക​ണ്ണി​യെ​ന്ന് പൊ​ലി​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​ന്ന പ​ദ​വി ഉ​പ​യോ​ഗി​ച്ച് സ്ഥാ​പി​ച്ച ബ​ന്ധ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇ​യാ​ൾ സ്പാ ​ബി​സി​ന​സി​ലേ​ക്ക് ക​ട​ന്ന​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ലെ ക​ണ്ടെ​ത്ത​ൽ.

 

Kerala

ബെവ്‌കോ ഔട്ട്‌ലെറ്റില്‍ നിന്നും പ്രീമിയം മദ്യക്കുപ്പികള്‍ കവര്‍ന്നു; പ്രതിക്കായി അന്വേഷണം

മൂവാറ്റുപുഴ: വെള്ളൂര്‍ക്കുന്നം വാഴപ്പിള്ളി കരയില്‍ പ്രവര്‍ത്തിക്കുന്ന ബെവ്‌കോ ഔട്ട്‌ലെറ്റില്‍ നിന്നും വിലകൂടിയ മദ്യക്കുപ്പികള്‍ കവര്‍ന്നു. ഒക്ടോബര്‍ 20ന് വൈകിട്ട് 6.30നും 8.30നും ഇടയിലുള്ള സമയത്താണ് സംഭവം. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി റോഡിന് പടിഞ്ഞാറുവശം ആത്രശ്ശേരി ബില്‍ഡിംഗിന്‍റെ ഒന്നാമത്തെ നിലയിലാണ് ബെവ്‌കോ ഔട്ട്ലെറ്റ് പ്രവര്‍ത്തിക്കുന്നത്.

ഇവിടുത്തെ സെല്‍ഫ് പ്രീമിയം കൗണ്ടറിലെ ഡിസ്‌പ്ലേ റാക്കില്‍ സൂക്ഷിച്ചിരുന്ന മദ്യക്കുപ്പികളാണ് അജ്ഞാതനായ മോഷ്ടാവ് കവര്‍ന്നത്. ആകെ 6,600 രൂപ വിലവരുന്ന അഞ്ച് പ്രീമിയം മദ്യക്കുപ്പികളാണ് മോഷണം പോയത്.

2,520 രൂപയുടെ രണ്ട് അമേസിംഗ് പ്രീമിയം ഗ്രെയിന്‍ വോഡ്ക, 1,700 രൂപയുടെ ബക്കാര്‍ഡി മാംഗോ ചില്ലി ഒറിജിനല്‍ റം, 1,200 രൂപയുടെ 750എംഎല്‍ ഓള്‍ഡ് മങ്ക് വൈറ്റ് ക്ലാസിക് പ്രീമിയം റം, 1,020 രൂപയുടെ റോയല്‍ ആംസ് പ്രീമിയം വിഎസ്ഒപി ബ്രാന്‍ഡി, 160 രൂപ വിലവരുന്ന കിംഗ്ഫിഷര്‍ അള്‍ട്രാ മാക്‌സ് പ്രീമിയം ബിയര്‍ എന്നിവയാണ് മോഷണം പോയത്.

കേരളാ സ്റ്റേറ്റ് ബിവറേജസ് കോര്‍പറേഷന്‍ അസിസ്റ്റന്‍റും കോഴിപ്പിള്ളി സ്വദേശിയുമായ ജോബിന്‍ തോംസണ്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് കേസ് എടുത്തിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ബിഎന്‍എസ് 305 (ഇ) പ്രകാരം മൂവാറ്റുപുഴ പൊലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

മൂവാറ്റുപുഴ പൊലിസ് എസ്‌ഐ ജി. അനൂപിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത് പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പൊലിസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

Kerala

പീരുമേട്ടിൽ ഇരട്ടക്കൊലപാതകം; ഭാര്യയേയും ഭാര്യാമാതാവിനേയും വെട്ടിക്കൊലപ്പെടുത്തി യുവാവ്

പീരുമേട്: ഇടുക്കിയിൽ യുവാവ് ഭാര്യയേയും ഭാര്യയുടെ അമ്മയേയും വെട്ടിക്കൊലപ്പെടുത്തി. ഗ്ലെൻ മേരി സ്വദേശി പ്രിൻസ് ആണ് ആക്രമണം നടത്തിയത്.

പ്രിൻസിന്‍റെ ഭാര്യ പ്രിയങ്ക (30), അമ്മ നേസം (62) എന്നിവരാണ് മരിച്ചത്. ഭാര്യയുടെ പിതാവ് ഇസ്രയേലിനും വെട്ടേറ്റു.

ബുധനാഴ്ച്ച വൈകുന്നേരം ഏഴരയോടെ ഗ്ലെൻ മേരി തോട്ടം ലയത്തിലാണ് സംഭവം. കുടുംബ വഴക്കാണ് കാരണമെന്ന് പ്രാഥമികവിവരം. രാത്രി മദ്യപിച്ചെത്തിയ പ്രിൻസ് ആദ്യം ഭാര്യാമാതാവുമായാണ് വഴക്കിട്ടത്. തുടർന്ന് ഭാര്യാമാതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു.

ഇതിനുപിന്നാലെ വീടിന് പുറത്തിറങ്ങിയപ്പോഴാണ് പ്രിയങ്ക ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നത് കണ്ടത്. പിന്നാലെ പ്രിയങ്കയെയും ഇയാൾ വഴിയിലിട്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ രണ്ടുപേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു

ഇസ്രയേലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പീരുമേട് പൊലിസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.

Kerala

മ​ധ്യ​വ​യ​സ്ക​നെ ഹെ​ൽ​മ​റ്റു​കൊ​ണ്ട് ആ​ക്ര​മി​ച്ച സം​ഭ​വം; ര​ണ്ട് പേ​ർ പി​ടി​യി​ൽ

തൃ​ശൂ​ർ: കൊ​ട​ക​ര ബാ​റി​ലെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ​വ​ച്ച് മ​ധ്യ​വ​യ​സ്ക​നെ ഹെ​ൽ​മ​റ്റു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ പി​ടി​യി​ൽ. കൊ​ട​ക​ര മ​ന​കു​ള​ങ്ങ​ര സ്വ​ദേ​ശി​ക​ളാ​യ ചാ​ഴി​ക്കു​ളം വീ​ട്ടി​ൽ ആ​ദി​ത്യ​ൻ (22) എ​നാ​ശേ​രി വീ​ട്ടി​ൽ ആ​ഷി​ത് (21) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

നെ​ല്ലാ​യി വ​യ​ലൂ​ർ സ്വ​ദേ​ശി​യാ​യ കി​ഴ​ക്കു​ട​ൻ വീ​ട്ടി​ൽ സ​തീ​ശ​ന് ആ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ഒ​ക്ടോ​ബ​ർ 19ന് ​രാ​ത്രി എ​ട്ട​ര​യോ​ടെ ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. കൊ​ട​ക​ര ഗോ​ൾ​ഡ​ൻ ബാ​റി​ന് മു​ന്നി​ലെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ​വ​ച്ച് സ​തീ​ശ​ന്‍റെ പ​രി​ച​യ​ക്കാ​ര​നാ​യ കാ​ർ​ത്തി​ക്കു​മാ​യി പ്ര​തി​ക​ൾ വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടി​രു​ന്നു.

ഇ​വ​രെ പി​ടി​ച്ചു​മാ​റ്റി​യ​തി​ലു​ള വൈ​രാ​ഗ്യ​ത്താ​ലാ​ണ് പ്ര​തി​ക​ൾ സ​തീ​ശ​നെ ആ​ക്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ൽ സ​തീ​ശ​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. പി​ടി​യി​ലാ​യ പ്ര​തി​ക​ൾ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

 

Kerala

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സ്; മു​ഖ്യ​പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ൾ പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: ഓ​ണ്‍​ലൈ​ന്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ൽ മു​ഖ്യ​പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ൾ പി​ടി​യി​ൽ. കൊ​ടു​വ​ള്ളി കി​ഴ​ക്കോ​ത്ത് സ്വ​ദേ​ശി അ​ഷ്മി​ൽ ആ​ണ് പി​ടി​യി​ലാ​യ​ത്. കോ​ഴി​ക്കോ​ട് ന​രി​ക്കു​നി സ്വ​ദേ​ശി​യു​ടെ 23 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് ന​ട​പ​ടി.

നേ​ര​ത്തെ കേ​സി​ൽ മു​ന്‍ ബി​ഗ്‌ ബോ​സ് താ​രം ബ്ലെ​സ്‍​ലി ഉ​ള്‍​പ്പെ​ടെ അ​റ​സ്റ്റി​ലാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് റൂ​റ​ല്‍ ക്രൈം​ബ്രാ​ഞ്ച് സം​ഘ​മാ​ണ് ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കേ​സി​ലെ 12ാം പ്ര​തി​യാ​ണ് അ​ഷ്മി​ല്‍.

ത​ട്ടി​പ്പി​ലൂ​ടെ കി​ട്ടു​ന്ന പ​ണം ക്രി​പ്‌​റ്റോ ക​റ​ന്‍​സി​യാ​യി വി​ദേ​ശ​ത്തേ​ക്ക് അ​യ​യ്ക്കു​ന്ന​താ​ണ് പ്ര​തി​ക​ളു​ടെ രീ​തി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​നി​യും പ്ര​തി​ക​ള്‍ പി​ടി​യി​ലാ​കാ​നു​ണ്ടെ​ന്നാ​ണ് പൊ​ലി​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

 

 

Kerala

ച​തു​പ്പി​ൽ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വം; മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം അ​മ്മ അ​റ​സ്റ്റി​ൽ

പ​ത്ത​നം​തി​ട്ട: മൂ​ന്ന് വ​ർ​ഷം മു​മ്പ് ‌എ​ട്ട് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ച​തു​പ്പി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​മ്മ അ​റ​സ്റ്റി​ൽ. പാ​ല​ക്കാ​ട് മീ​നാ​ക്ഷി​പു​രം പൊ​ലി​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ താ​മ​സി​ക്കു​ന്ന കു​ഞ്ഞി​ന്‍റെ അ​മ്മ മ​ഞ്ജു ആ​ണ് പി​ടി​യി​ലാ​യ​ത്. കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി ച​തു​പ്പി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ക​ണ്ടെ​ത്തി.

2023 ഓ​ഗ​സ്റ്റ് 6ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല പു​ളി​ക്കീ​ഴ് വ​ള​ഞ്ഞ​വ​ട്ട​ത്ത് എ​ട്ട് മാ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നു. ശ്വാ​സം മു​ട്ടി​ച്ചാ​ണ് കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ല്‍ വ്യ​ക്ത​മാ​യി​രു​ന്നെ​ങ്കി​ലും കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ലാ​രെ​ന്നു ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല.

കു​ഞ്ഞി​നെ ശ്വാ​സം മു​ട്ടി​ച്ചു കൊ​ന്ന​ത് ആ​ണ്‍ സു​ഹൃ​ത്താ​യ ശി​വ​യാ​ണെ​ന്ന് പി​ടി​യി​ലാ​യ മാ​താ​വ് മ​ഞ്ജു പൊ​ലി​സി​ന് മൊ​ഴി ന​ല്‍​കി. ലൈം​ഗി​ക ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ടു​ന്ന​തി​നി​ടെ കു​ഞ്ഞ് ക​ര​ഞ്ഞ​തി​ല്‍ പ്ര​കോ​പി​ത​നാ​യ ശി​വ കു​ഞ്ഞി​നെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് മൊ​ഴി.

ക​ഴി​ഞ്ഞ ദി​വ​സം പാ​ല​ക്കാ​ട് മീ​നാ​ക്ഷി​പു​ര​ത്തെ വീ​ട്ടി​ല്‍ വ​ച്ച് മ​ഞ്ജു​വും ശി​വ​യും ത​മ്മി​ലു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​നി​ടെ കൊ​ല​പാ​ത​ക വി​വ​രം മ​ഞ്ജു വി​ളി​ച്ചു​പ​റ​ഞ്ഞു. അ​യ​ല്‍​വാ​സി​ക​ള്‍ മു​ഖേ​ന ഇ​ത് പ്ര​ദേ​ശ​ത്തെ എ​സ്‌​സി പ്ര​മോ​ട്ട​ര്‍ അ​റി​ഞ്ഞു. എ​സ്‌​സി പ്ര​മോ​ട്ട​ര്‍ പൊ​ലി​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ശിവയ്ക്കായി പൊലിസ് അന്വേഷണം ആരംഭിച്ചു. 

 

Kerala

ഞാ​റ​യ്ക്ക​ൽ സ്റ്റേ​ഷ​നി​ലെ ര​ണ്ട് പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കു​ത്തേ​റ്റു; മൂ​ന്ന് പേ​ർ പി​ടി​യി​ൽ

എ​റ​ണാ​കു​ളം: കൊ​ച്ചി വൈ​പ്പി​നി​ൽ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രെ കൊ​ല​ക്കേ​സ് പ്ര​തി കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ച്ചു. ഞാ​റ​യ്ക്ക​ൽ സ്റ്റേ​ഷ​നി​ലെ എ​സ്ഐ ജി​തി​ൻ, സി​പി​ഒ രാ​കേ​ഷ് എ​ന്നി​വ​ർ​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

വൈ​പ്പി​ൻ എ​ള​ങ്കു​ന്ന​പു​ഴ​യി​ലെ പെ​ട്രോ​ൾ പ​മ്പി​ൽ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രെ ഗു​ണ്ടാ​സം​ഘം ആ​ക്ര​മി​ക്കു​ന്നു​വെ​ന്ന വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​ലി​സ് സം​ഘം സ്ഥ​ല​ത്തെ​ത്തു​ന്ന​ത്. മു​ന്ന എ​ന്ന കൊ​ല​ക്കേ​സ് പ്ര​തി ഉ​ൾ​പ്പെ​ടെ മൂ​ന്നം​ഗ സം​ഘം ബ​സ് ഡ്രൈ​വ​റെ മ​ർ​ദി​ച്ചി​രു​ന്നു.

മ​ർ​ദ​നം ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പൊ​ലി​സ് സം​ഘ​ത്തി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഗു​ണ്ട​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ത​ല​യ്ക്ക് ഉ​ൾ​പ്പെ​ടെ പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പൊ​ലി​സ് മൂ​ന്നു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മു​ന്ന എ​ന്ന പ്ര​ജി​ത്ത്, ഇ​യാ​ളു​ടെ സ​ഹോ​ദ​ര​നാ​യ പ്ര​ജീ​ഷ്, വ​രാ​പ്പു​ഴ സ്വ​ദേ​ശി​യാ​യ റാ​ഹി​ൽ എ​ന്നി​വ​രെ​യാ​ണ് പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Kerala

സ്പാ ​പീ​ഡ​ന​ക്കേ​സ്; തെ​ളി​വെ​ടു​പ്പ് ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: സ്പാ ​പീ​ഡ​ന​ക്കേ​സി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പൊ​ലിസ്. സം​ഭ​വം ന​ട​ന്ന കോ​വ​ള​ത്തെ ഡ്രീം​സ് സ്പാ​യി​ൽ അ​ന്വേ​ഷ​ണ സം​ഘം തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ്രീം​സ് സ്പാ, ​ആ​യൂ​ർ കേ​ര​ള സ്പാ ​എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ലാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്.

ഒ​രേ ദി​വ​സം പ​ത്തി​ല​ധി​കം പേ​ർ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​തെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ മ​നു​ഷ്യ​ക്ക​ട​ത്ത് ന​ട​ന്ന​താ​യാ​ണ് പൊ​ലി​സി​ന്‍റെ നി​ഗ​മ​നം. പെ​ൺ​കു​ട്ടി നേ​രി​ട്ട​ത് അ​തി​ക്രൂ​ര​മാ​യ പീ​ഡ​ന​മാ​ണെ​ന്ന് റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ലും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

പെ​ൺ​കു​ട്ടി​യു​ടെ ഇ​ള​യ​മ്മ​യും ഭ​ർ​ത്താ​വും അ​ന്ത​ർ​സം​സ്ഥാ​ന റാ​ക്ക​റ്റു​മാ​യി ബ​ന്ധ​മു​ള്ള​വ​രാ​ണെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. കേ​സി​ൽ അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന സ്പാ ​ന​ട​ത്തി​പ്പു​കാ​ര​ൻ സ​ജി​ത്തി​നും റാ​ക്ക​റ്റു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് പൊ​ലി​സ് പ​റ​യു​ന്ന​ത്.

ഈ ​പ​രി​ച​യ​മാ​ണ് പെ​ൺ​കു​ട്ടി​യെ കോ​വ​ള​ത്തേ​ക്ക് എ​ത്തി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ നി​ഗ​മ​നം. ക​മ്മീ​ഷ​ൻ വ്യ​വ​സ്ഥ​യി​ലാ​ണ് ഇ​ള​യ​മ്മ​യും ഭ​ർ​ത്താ​വും പെ​ൺ​കു​ട്ടി​യെ സ്പാ​ക​ളി​ൽ എ​ത്തി​ച്ച് ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​ക്കി​യ​തെ​ന്നാ​ണ് പൊ​ലി​സ് പ​റ​യു​ന്ന​ത്. ഓ​രോ ത​വ​ണ​യും ഇ​തി​ന് പ്ര​തി​ഫ​ല​മാ​യി ക​മ്മീ​ഷ​ൻ കൈ​പ്പ​റ്റി​യി​രു​ന്നു​വെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

 

Kerala

കൊ​ല​ക്കേ​സ് പ്ര​തി വെ​ട്ടേ​റ്റു മ​രി​ച്ച നി​ല​യി​ൽ; സു​ഹൃ​ത്തു​ക്ക​ൾ ഒ​ളി​വി​ൽ

തി​രു​വ​ന​ന്ത​പു​രം: കൊ​ല​ക്കേ​സ് പ്ര​തി​യെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം ക​ട​യ്ക്കാ​വൂ​രി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ക​ട​യ്ക്കാ​വൂ​ർ സ്വ​ദേ​ശി ക​ട​കം​പ​ള്ളി ബി​ജു​കു​മാ​ർ (41) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ൾ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

ക​ണ്ണ​ങ്ക​ര​യി​ലെ വ​യ​ലി​ൽ ത​ല​യ്ക്ക് പി​ന്നി​ൽ മാ​ര​ക​മാ​യി വെ​ട്ടേ​റ്റ മു​റി​വു​ക​ളോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ആ​സൂ​ത്രി​ത കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​സ​മ​യ​ത്ത് ബി​ജു​കു​മാ​റി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന​താ​യി സം​ശ​യി​ക്കു​ന്ന ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് നി​ല​വി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. പൊ​ലി​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ളും ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ളും പൂ​ർ​ത്തി​യാ​ക്കി. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Kerala

യു​വാ​വി​നെ ബ്ലേ​ഡു​കൊ​ണ്ട് വ​ര​ഞ്ഞ് പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വം; പ്ര​തി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം:‌ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ അ​മ്മ​യ്ക്കെ​തി​രെ അ​ശ്ലീ​ല ക​മ​ന്‍റി​ട്ട​ത് ചോ​ദ്യം ചെ​യ്ത യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ബ്ലേ​ഡ് കൊ​ണ്ട് ശ​രീ​രം മു​ഴു​വ​ൻ വ​ര​ഞ്ഞ് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ.
‌‌‌‌
മ​ണ​ക്കാ​ട് അ​മ്പ​ല​ത്ത​റ മു​ട്ടാ​റ്റു​വ​ര​മ്പ് വീ​ട്ടി​ൽ ഷാ​ൻ ഷി​ബു (22) ആ​ണ് പി​ടി​യി​ലാ​യ​ത്. സെ​പ്റ്റം​ബ​ർ എ​ട്ടി​നാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. പു​ളി​യ​റ​ക്കോ​ണം സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ അ​മ്മ​യ്ക്കെ​തി​രെ​യാ​ണ് ഷാ​ൻ ഷി​ബു ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ അ​ശ്ലീ​ലം എ​ഴു​തി​യ​ത്.

ഇ​ത് ചോ​ദ്യം ചെ​യ്ത യു​വാ​വി​നെ ശ​രീ​ര​മാ​കെ ബ്ലേ​ഡ് കൊ​ണ്ട് വ​ര​യു​ക​യും മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കു​ക​യു​മാ​യി​രു​ന്നു. ത​ല​യി​ലും ക​ഴു​ത്തി​ലും ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് ഗു​രു​ത​ര പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും കൈ​ക​ളി​ൽ 30 ഓ​ളം സ്റ്റാ​പ്ല​ർ പി​ൻ അ​ടി​ച്ചു ക​യ​റ്റു​ക​യും ചെ​യ്തെ​ന്നും പ​രാ​തി​യി​ലു​ണ്ട്.
‌‌
സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ഫോ​ർ​ട്ട് പൊ​ലി​സ് ആ​ണ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

എം​ഡി​എം​എ​യു​മാ​യി പോ​ക്സോ കേ​സ് പ്ര​തി പി​ടി​യി​ൽ

തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ ആ​ളൂ​രി​ൽ എം​ഡി​എം​എ​യു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. ആ​ളൂ​ര്‍ പൊ​രു​ന്നും​കു​ന്ന് സ്വ​ദേ​ശി കോ​ട്ട​ക്ക​ല്‍ വീ​ട്ടി​ല്‍ ബി​നു (26) ആ​ണ് പി​ടി​യി​ലാ​യ​ത്. ഓ​പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

ഡാ​ന്‍​സാ​ഫ് സം​ഘ​വും ആ​ളൂ​ര്‍ പൊ​ലി​സും പ്ര​തി​യു​ടെ വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 4.07 ഗ്രാം ​എം​ഡി​എം​എ​യും ല​ഹ​രി വി​ൽ​പ​ന​യി​ലൂ​ടെ സ​മ്പാ​ദി​ച്ച 22,000 രൂ​പ​യും ഡി​ജി​റ്റ​ല്‍ ത്രാ​സും ഉ​ൾ​പ്പെ​ടെ ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പി​ടി​യി​ലാ​യ പ്ര​തി പോ​ക്സോ കേ​സ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

 

Kerala

വർക്കലയിൽ വിദേശവനിതയ്ക്കു നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

തിരുവനന്തപുരം: വർക്കലയിൽ വിദേശവനിതയ്ക്കു നേരെ ലൈംഗികാതിക്രമത്തിന് മുതിർന്ന പ്രതി പിടിയിൽ. ഓടയംപറമ്പിൽ ഷഹാദ് (28) ആണ് അയിരൂർ പൊലിസിന്‍റെ പിടിയിലായത്. വർക്കല അഞ്ചുമുക്ക് ഓടയം പള്ളിക്കു സമീപം ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.

ഏറെ നാളുകളായി വർക്കലയിൽ താമസിച്ചുവരുന്ന വിദേശവനിത പുലർച്ചെ റസ്റ്റോറന്‍റിൽ നിന്നും ഭക്ഷണം കഴിച്ച് സ്‌കൂട്ടറിൽ താമസസ്ഥലത്തേക്ക് മടങ്ങാൻ ഒരുങ്ങുന്നതിനിടയിലാണ് ഷഹാദ് ഇവരെ പിടിച്ചുവലിച്ചു കൊണ്ടുപോകാൻ ശ്രമിച്ചത്.

ഉടൻതന്നെ ഓടിമാറിയ ഇവർ സമീപത്തുണ്ടായിരുന്ന മറ്റ് വിനോദസഞ്ചാരികളുടെ സഹായം തേടുകയായിരുന്നു. എന്നാൽ പ്രതി സഞ്ചാരികൾക്കു നേരെയും ആക്രോശിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ ആളുകൾ സ്ഥലത്തേക്ക് എത്തിയപ്പോഴേക്കും ഇയാൾ അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു.

ആക്രമണത്തിനിടയിൽ പ്രതി തന്നെ അസഭ്യം പറയുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തതായി വനിത വർക്കല ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സംഭവസ്ഥലത്തുണ്ടായിരുന്നവർ പ്രതിയുടെ ദൃശ്യങ്ങൾ പകർത്തി പൊലിസിന് കൈമാറിയിരുന്നു.

Kerala

കൊല്ലത്ത് ശുചിമുറി ടാങ്കിൽ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതി പിടിയിൽ

കൊല്ലം: ശക്തികുളങ്ങര ഹാർബറിലെ ശുചിമുറി ടാങ്കിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു തെളിഞ്ഞു. ചവറ കൊട്ടുകാട് സ്വദേശി നിസാർ (55) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൊട്ടിയം സ്വദേശി ശ്യാംജിത്തിനെ പൊലിസ് അറസ്റ്റ് ചെയ്തു.

നിസാറിനെ കൊലപ്പെടുത്തി മൃതദേഹം ടാങ്കിൽ തള്ളുകയായിരുന്നുവെന്നു പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇയാളെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി.

കഴിഞ്ഞ മാസം 30 ന് ഹാർബറിലെ ശുചിമുറി മാലിന്യം നീക്കം ചെയ്യുന്നതിനായി സ്ലാബ് തുറന്നപ്പോഴാണ് തൊഴിലാളികൾ മൃതദേഹ അവശിഷ്ടങ്ങൾ ആദ്യം കണ്ടത്. തുടർന്ന് ശക്തികുളങ്ങര പൊലിസിൽ വിവരം അറിയിക്കുകയായിരുന്നു.

പൂർണമായും ജീർണിച്ച നിലയിലായിരുന്നതിനാൽ ആദ്യം ഇതൊരു മൃഗത്തിന്‍റേതാണെന്നായിരുന്നു കരുതിയത്. എന്നാൽ വെറ്ററിനറി സർജനെത്തി നടത്തിയ പരിശോധനയിൽ ഇത് മൃഗത്തിന്‍റേതല്ലെന്നു വ്യക്തമായി. തുടർന്ന് നടത്തിയ വിശദമായ തെരച്ചിലിൽ തലയോട്ടിയും കണ്ടെത്തുകയുണ്ടായി.

ഹാർബറിലെ ശുചിമുറികൾ വാടകയ്ക്ക് എടുത്തിരുന്നയാളാണ് കൊല്ലപ്പെട്ട നിസാർ. ഇയാൾ അവിടെത്തന്നെയായിരുന്നു താമസിച്ച് വന്നിരുന്നത്. ഹാർബറിലെ ശുചിമുറിയുടെ കരാർ എടുത്തിരുന്നയാളുടെ ഡ്രൈവറായിരുന്നു അറസ്റ്റിലായ ശ്യാംജിത്ത്. സംഭവദിവസം നിസാർ തന്നെ ചീത്ത വിളിച്ചതു ചോദ്യം ചെയ്ത പ്രതി, നിസാറിനെ ആദ്യം കൈകൊണ്ട് മർദിക്കുകയും പിന്നീട് ശുചിമുറിയിൽ ഉണ്ടായിരുന്ന കമ്പി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

മരണം ഉറപ്പാക്കിയ ശേഷം പ്രതി മൃതദേഹം പായയിൽ പൊതിഞ്ഞ് സമീപത്തെ ടാങ്കിന്‍റെ മൂടി തുറന്ന് അതിലേക്ക് തള്ളുകയായിരുന്നു. കൊലപാതകത്തിന് ശേഷവും ഇയാൾ യാതൊരു ഭയവുമില്ലാതെ ജോലി തുടർന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ചു നടത്തിയ ശക്തമായ അന്വേഷണത്തിനൊടുവിലാണ് ശ്യാംജിത്ത് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലിസ് വ്യക്തമാക്കി.

Kerala

അസിസ്റ്റന്‍റ് എന്‍ജിനീയറെ ഭീഷണിപ്പെടുത്തി ലീഗ് നേതാവ്; കേസ് എടുത്തു

കൊച്ചി: മൂവാറ്റുപുഴ പായിപ്ര പഞ്ചായത്തില്‍ അസിസ്റ്റന്‍റ് എന്‍ജിനീയറും ലീഗ് നേതാവും തമ്മില്‍ നടന്ന തര്‍ക്കത്തില്‍ കേസ്. അസിസ്റ്റന്‍റ് എന്‍ജിനീയര്‍ സുമിയയുടെ പരാതിയില്‍ ലീഗ് നേതാവും പഞ്ചായത്തംഗവുമായ അബ്ദുള്‍ കരീമിനെതിരെ കേസെടുത്തു. എതിര്‍ പരാതിയില്‍ അസിസ്റ്റന്‍റ് എന്‍ജിനീയര്‍ക്കെതിരെയും പൊലിസ് കേസ് എടുത്തു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വകാര്യ സ്‌കൂളിന്‍റെ ഫിറ്റ്‌നസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നത്. പഞ്ചായത്ത് പരിധിയിലുള്ള സ്‌കൂളിന്‍റെ ഫിറ്റ്‌നസ് പുതുക്കുന്നതിനുള്ള അപേക്ഷയില്‍ നിയമപ്രകാരം കെഎസ്ഇബിയുടെ എന്‍ഒസി ആവശ്യമാണെന്ന് അസിസ്റ്റന്‍റ് എന്‍ജിനീയര്‍ ആവശ്യപ്പെട്ടതാണ് അബ്ദുൾ കരീമിനെ പ്രകോപിപ്പിച്ചത്.

അസിസ്റ്റന്‍റ് എന്‍ജിനീയര്‍ ആദ്യം പരാതി നല്‍കിയെങ്കിലും, അതിനു മുമ്പേ ആശുപത്രിയില്‍ പ്രവേശിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് സീനത്ത് അസീസ് നല്‍കിയ എതിര്‍ പരാതിയിലാണ് പൊലിസ് ആദ്യം എഫ്‌ഐആര്‍ ഇട്ടത്. വനിതാ ഉദ്യോഗസ്ഥ തങ്ങളെ മര്‍ദിച്ചു എന്നാരോപിച്ചാണ് പഞ്ചായത്ത് പ്രസിഡന്‍റ് പരാതി നല്‍കിയത്.

സ്വകാര്യ സ്‌കൂളിന്‍റ് ഫിറ്റ്നസ് നല്‍കാന്‍ കഴിയാത്ത പക്ഷം അതിന്‍റെ കാരണം വ്യക്തമാക്കി ഫയല്‍ ഉപയോക്താവിന് മടക്കി നല്‍കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അസിസ്റ്റന്‍റ് എന്‍ജിനീയറോട് ആവശ്യപ്പെട്ടിരുന്നു.

ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്‍റ് നേരിട്ട് അസിസ്റ്റന്‍റ് എന്‍ജിനീയറെ കാണുകയും സ്‌കൂളിന്‍റെ ഫിറ്റ്നസ് നല്‍കാത്തതിന്‍റെ കാരണം വ്യക്തമാക്കണമെന്നും അല്ലാത്തപക്ഷം ഫയല്‍ ഉപയോക്താവിന് മടക്കി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പ്രകോപിതയായ അസിസ്റ്റന്‍റ് എന്‍ജിനീയര്‍ പ്രസിഡന്‍റിനോട് അപമര്യാദയായി പെരുമാറുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നുവെന്നാണ് ആരോപണം.

എന്നാല്‍, പഞ്ചായത്ത് അംഗങ്ങളെ സംരക്ഷിക്കാനാണ് പൊലിസ് ശ്രമിക്കുന്നതെന്നും തനിക്ക് നീതി ലഭിക്കുന്നില്ലെന്നും വലിയ സമ്മര്‍ദമുണ്ടെന്നും ഉദ്യോഗസ്ഥ ആരോപിക്കുന്നു. അബ്ദുള്‍ കരീമും പഞ്ചായത്തംഗങ്ങളും ഭീഷണിപ്പെടുത്തുന്ന വീഡിയോ വനിത ഉദ്യോഗസ്ഥ പുറത്തുവിട്ടിരുന്നു.

Latest News

Corehub Up