Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Fake Link

വ്യാ​ജ ലി​ങ്ക്: ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ത്തി​ന് പി​ഴ​യ​ട​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​ന് മൂ​ന്നു ല​ക്ഷം ന​ഷ്ട​മാ​യി

വൈ​പ്പി​ൻ: ഗ​താ​ഗ​ത നി​യ​മം തെ​റ്റി​ച്ച​തി​ന് പി​ഴ അ​ട​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ​ന്ന വാ​ട്സാ​പ്പ് സ​ന്ദേ​ശ​ത്തി​ലെ ലി​ങ്കി​ൽ ക​യ​റി​യ യു​വാ​വി​ന് ക്രെ​ഡി​റ്റ് കാ​ർ​ഡി​ൽ നി​ന്ന് മൂ​ന്നു ല​ക്ഷം ന​ഷ്ട​മാ​യെ​ന്ന് പ​രാ​തി.

മു​ന​മ്പം മാ​ണി ബ​സാ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​നാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ൽ നി​ന്നു​ള്ള​താ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന രീ​തി​യി​ലു​ള്ള സ​ന്ദേ​ശ​ത്തി​ൽ 500 രൂ​പ പി​ഴ അ​ട​യ്ക്കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. ഇ​തി​നാ​യി ഒ​രു ലി​ങ്കും അ​തി​ൽ കൊ​ടു​ത്തി​രു​ന്നു. ഇ​തു പ്ര​കാ​രം പ​ണം അ​ട​ക്കാ​നാ​യി ലി​ങ്കി​ൽ ക​യ​റു​ക​യും ഒ​ടി​പി വ​രി​ക​യും ചെ​യ്തു.

ഒ​ടി​പി ന​ൽ​കി​യ​തി​നുശേ​ഷം അ​ല്പ​സ​മ​യ​ത്തി​നു​ള്ളി​ൽ ത​ന്നെ ഇ​യാ​ളു​ടെ കാ​ക്ക​നാ​ടു​ള്ള ബാ​ങ്കി​ന്‍റെ ഇ​ൻ​ഫോ​സി​സ് ശാ​ഖ​യി​ലെ ക്രെ​ഡി​റ്റ് കാ​ർ​ഡി​ൽ നി​ന്നും മ​റ്റൊ​രു അ​ജ്ഞാ​ത അ​ക്കൗ​ണ്ടി​ലേ​ക്ക് മൂ​ന്നു​ല​ക്ഷം രൂ​പ ക്രെ​ഡി​റ്റാ​വു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ യു​വാ​വ് മു​ന​മ്പം പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി.

Latest News

Corehub Up