പ്രതീകാത്മക ചിത്രം
വൈപ്പിൻ: ഗതാഗത നിയമം തെറ്റിച്ചതിന് പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വന്ന വാട്സാപ്പ് സന്ദേശത്തിലെ ലിങ്കിൽ കയറിയ യുവാവിന് ക്രെഡിറ്റ് കാർഡിൽ നിന്ന് മൂന്നു ലക്ഷം നഷ്ടമായെന്ന് പരാതി.
മുനമ്പം മാണി ബസാർ സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്. മോട്ടോർ വാഹന വകുപ്പിൽ നിന്നുള്ളതാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള സന്ദേശത്തിൽ 500 രൂപ പിഴ അടയ്ക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. ഇതിനായി ഒരു ലിങ്കും അതിൽ കൊടുത്തിരുന്നു. ഇതു പ്രകാരം പണം അടക്കാനായി ലിങ്കിൽ കയറുകയും ഒടിപി വരികയും ചെയ്തു.
ഒടിപി നൽകിയതിനുശേഷം അല്പസമയത്തിനുള്ളിൽ തന്നെ ഇയാളുടെ കാക്കനാടുള്ള ബാങ്കിന്റെ ഇൻഫോസിസ് ശാഖയിലെ ക്രെഡിറ്റ് കാർഡിൽ നിന്നും മറ്റൊരു അജ്ഞാത അക്കൗണ്ടിലേക്ക് മൂന്നുലക്ഷം രൂപ ക്രെഡിറ്റാവുകയായിരുന്നു. ഇതോടെ യുവാവ് മുനമ്പം പൊലിസിൽ പരാതി നൽകി.
Tags : Fake Link Cyber Crime TrafficFine Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash