Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Guruvayur Ekadashi

ഗു​രു​വാ​യൂ​ർ ഏ​കാ​ദ​ശി ഇ​ന്ന്; പ​തി​നാ​യി​ര​ങ്ങ​ൾ ക്ഷേ​ത്ര​സ​ന്നി​ധി​യി​ലെ​ത്തും

ഗു​​​രു​​​വാ​​​യൂ​​​ർ: ച​​​രി​​​ത്ര പ്ര​​​സി​​​ദ്ധ​​​മാ​​​യ ഗു​​​രു​​​വാ​​​യൂ​​​ർ ഏ​​​കാ​​​ദ​​​ശി ഭ​​​ക്തി​​​പു​​​ര​​​സ​​​രം ഇ​​​ന്ന് ആ​​​ഘോ​​​ഷി​​​ക്കും. ക​​​ണ്ണ​​​നെ ദ​​​ർ​​​ശി​​​ച്ച് സാ​​​യു​​​ജ്യം നേ​​​ടാ​​​ൻ പ​​​തി​​​നാ​​​യി​​​ര​​​ങ്ങ​​​ൾ ക്ഷേ​​​ത്ര​​​സ​​​ന്നി​​​ധി​​​യി​​​ലെ​​​ത്തും.

ഗു​​​രു​​​വാ​​​യൂ​​​ർ ദേ​​​വ​​​സ്വം​​​വ​​​ക ഉ​​​ദ​​​യാ​​​സ്ത​​​മ​​​ന പൂ​​​ജ​​​യോ​​​ടെ​​​യാ​​​ണ് വി​​​ള​​​ക്കാ​​​ഘോ​​​ഷം ന​​​ട​​​ക്കു​​​ന്ന​​​ത്. ക്ഷേ​​​ത്ര​​​ത്തി​​​ൽ രാ​​​വി​​​ലെ കാ​​​ഴ്ച​​​ശീ​​​വേ​​​ലി​​​ക്ക് കി​​​ഴ​​​ക്കൂ​​​ട്ട് അ​​​നി​​​യ​​​ൻ​​​മാ​​​രാ​​​ർ മേ​​​ളം ന​​​യി​​​ക്കും. രാ​​​വി​​​ലെ 6.30ന് ​​​പാ​​​ർ​​​ഥ​​​സാ​​​ര​​​ഥി ക്ഷേ​​​ത്ര​​​ത്തി​​​ലേ​​​ക്കു ന​​​ട​​​ക്കു​​​ന്ന എ​​​ഴു​​​ന്ന​​​ള്ളി​​​പ്പി​​​ന് പ​​​ല്ല​​​ശ​​​ന മു​​​ര​​​ളി​​​യു​​​ടെ പ​​​ഞ്ച​​​വാ​​​ദ്യ​​​മാ​​​ണ്. തി​​​രി​​​ച്ചെ​​​ഴു​​​ന്ന​​​ള്ളി​​​പ്പി​​​ന് നെ​​​ന്മാ​​​റ ക​​​ണ്ണ​​​ന്‍റെ നാ​​​ദ​​​സ്വ​​​രം അ​​​ക​​​ന്പ​​​ടി​​​യാ​​​കും.

രാ​​​ത്രി വി​​​ള​​​ക്കെ​​​ഴു​​​ന്ന​​​ള്ളി​​​പ്പി​​​ന് തി​​​രു​​​വ​​​ല്ല രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ ന​​​യി​​​ക്കു​​​ന്ന മേ​​​ള​​​വും വി​​​ശേ​​​ഷാ​​​ൽ ഇ​​​ട​​​യ്ക്ക നാ​​​ദ​​​സ്വ​​​ര പ്ര​​​ദ​​​ക്ഷി​​​ണ​​​വു​​​മാ​​​ണ്. സ​​​ന്ധ്യ​​​ക്ക് ഭ​​​ഗ​​​വ​​​തി​​​ക്കെ​​​ട്ടി​​​ൽ മ​​​ഞ്ചേ​​​രി ഹ​​​രി​​​ദാ​​​സ് താ​​​യ​​​മ്പ​​​ക അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.

സ​​​ന്ധ്യ​​​ക്ക് പാ​​​ർ​​​ഥ​​​സാ​​​ര​​​ഥി ക്ഷേ​​​ത്ര​​​ത്തി​​​ലേ​​​ക്ക് നാ​​​മ​​​ജ​​​പ​​​ഘോ​​​ഷ​​​യാ​​​ത്ര​​​യും തി​​​രി​​​ച്ച് ര​​​ഥഘോ​​​ഷ​​​യാ​​​ത്ര​​​യു​​​മാ​​​ണ്. പൂ​​​ജ​​​ക​​​ൾ​​​ക്ക​​​ല്ലാ​​​തെ നാ​​​ളെ രാ​​​വി​​​ലെ എ​​​ട്ടു​​​വ​​​രെ ക്ഷേ​​​ത്ര​​​ന​​​ട അ​​​ട​​​യ്ക്കില്ല.

Latest News

Corehub Up