ഗുരുവായൂർ ക്ഷേത്രം
ഗുരുവായൂർ: ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ഭക്തിപുരസരം ഇന്ന് ആഘോഷിക്കും. കണ്ണനെ ദർശിച്ച് സായുജ്യം നേടാൻ പതിനായിരങ്ങൾ ക്ഷേത്രസന്നിധിയിലെത്തും.
ഗുരുവായൂർ ദേവസ്വംവക ഉദയാസ്തമന പൂജയോടെയാണ് വിളക്കാഘോഷം നടക്കുന്നത്. ക്ഷേത്രത്തിൽ രാവിലെ കാഴ്ചശീവേലിക്ക് കിഴക്കൂട്ട് അനിയൻമാരാർ മേളം നയിക്കും. രാവിലെ 6.30ന് പാർഥസാരഥി ക്ഷേത്രത്തിലേക്കു നടക്കുന്ന എഴുന്നള്ളിപ്പിന് പല്ലശന മുരളിയുടെ പഞ്ചവാദ്യമാണ്. തിരിച്ചെഴുന്നള്ളിപ്പിന് നെന്മാറ കണ്ണന്റെ നാദസ്വരം അകന്പടിയാകും.
രാത്രി വിളക്കെഴുന്നള്ളിപ്പിന് തിരുവല്ല രാധാകൃഷ്ണൻ നയിക്കുന്ന മേളവും വിശേഷാൽ ഇടയ്ക്ക നാദസ്വര പ്രദക്ഷിണവുമാണ്. സന്ധ്യക്ക് ഭഗവതിക്കെട്ടിൽ മഞ്ചേരി ഹരിദാസ് തായമ്പക അവതരിപ്പിക്കും.
സന്ധ്യക്ക് പാർഥസാരഥി ക്ഷേത്രത്തിലേക്ക് നാമജപഘോഷയാത്രയും തിരിച്ച് രഥഘോഷയാത്രയുമാണ്. പൂജകൾക്കല്ലാതെ നാളെ രാവിലെ എട്ടുവരെ ക്ഷേത്രനട അടയ്ക്കില്ല.
Tags : Guruvayur Ekadashi Temple Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Guruvayur Temple