Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Guruvayur Temple

ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ വെ​ർ​ച്വ​ൽ ക്യൂ ​ദ​ർ​ശ​ന​ത്തി​ന് തു​ട​ക്കം

തൃ​ശൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ഭ​ക്ത​ർ​ക്ക് ദ​ർ​ശ​നം സു​ഗ​മ​മാ​ക്കു​വാ​ൻ ആ​രം​ഭി​ച്ച വെ​ർ​ച്വ​ൽ ക്യൂ ​ദ​ർ​ശ​നം ഇ​ന്നു​മു​ത​ൽ നി​ല​വി​ൽ വ​ന്നു. ഹൈ​ക്കോ​ട​തി നി​ർ​ദ്ദേ​ശ​പ്ര​കാ​രം ക്ഷേ​ത്ര​ത്തി​ലെ ദ​ർ​ശ​നം കൂ​ടു​ത​ൽ സു​ഗ​മ​മാ​ക്കു​കയെന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പു​തി​യ രീ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. 

പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ എ​ല്ലാ ചൊ​വ്വാ​ഴ്ച​യും വ്യാ​ഴാ​ഴ്ച​യു​മാ​ണ് നി​ല​വി​ൽ ദ​ർ​ശ​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​തി​ദി​നം 2,400 ഭ​ക്ത​ർ​ക്ക് ദ​ർ​ശ​ന സൗ​ക​ര്യം ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. രാ​വി​ലെ ഏ​ഴു​മു​ത​ൽ പ​ത്തു​വ​രെ​യും ഉ​ച്ച​യ്ക്ക് 12 മു​ത​ൽ ഒ​ന്നു​വ​ര​യും വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ അ​ഞ്ചു​വ​രെ​യു​മാ​ണ് സ്ലോ​ട്ടു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​രു ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗി​ലൂ​ടെ പ​ര​മാ​വ​ധി ആ​റു പേ​ർ​ക്ക് വ​രെ ദ​ർ​ശ​ന​ത്തി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പു​തി​യ സം​വി​ധാ​ന​ത്തി​ന് ഭ​ക്ത​ജ​ന​ങ്ങ​ളി​ൽ നി​ന്ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ തു​ട​ക്ക​ത്തി​ലെ ദി​വ​സ​ങ്ങ​ളി​ലേ​ക്കു​ള്ള സ്ലോ​ട്ടു​ക​ൾ ഇ​തി​നോ​ട​കം ത​ന്നെ പൂ​ർ​ണ​മാ​യി ബു​ക്ക് ചെ​യ്യ​പ്പെ​ട്ടു ക​ഴി​ഞ്ഞു.

 സെ​പ്റ്റം​ബ​ർ മാ​സ​ത്തെ വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗി​നാ​യു​ള്ള തീ​യ​തി​ക​ളും സ്ലോ​ട്ടു​ക​ളും ദേ​വ​സ്വം ഉ​ട​ൻ ത​ന്നെ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ടു​മെ​ന്ന് ദേ​വ​സ്വം ചെ​യ​ർ​മാ​ൻ എ.​വി.​ഗോ​പി​നാ​ഥ് പ​റ​ഞ്ഞു.

Latest News

Corehub Up