മുഖ്യമന്ത്രി വി.ഡി. സതീശൻ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്നു.
തൃശൂർ: മുഖ്യമന്ത്രി വി.ഡി.സതീശൻ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. വെള്ളിയാഴ്ച വൈകുന്നേരം 4.50നാണ് മുഖ്യമന്ത്രി ശ്രീവത്സം അതിഥി മന്ദിരത്തിലെത്തിയത്. ഓഡിറ്റോറിയങ്ങളുടെ നിരക്ക് വർധനയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന ശക്തമാക്കിയിരുന്നു. ശ്രീവത്സം അതിഥി മന്ദിരത്തിലേക്കും ക്ഷേത്രത്തിലേക്കും പ്രവേശിച്ചവരെ കർശന പരിശോധനയ്ക്ക് ശേഷമാണ് കടത്തിവിട്ടത്. അതേസമയം പതിവുപോലെ ഭക്തർക്ക് തടസമുണ്ടാക്കാതെ അവർക്കിടയിലൂടെ നടന്നാണ് മുഖ്യമന്ത്രി ദർശനം നടത്തിയത്.
സെൽഫിയെടുക്കാനും കുശലം പറയാനും നിരവധി ഭക്തർ മുഖ്യമന്ത്രിക്കരികിലെത്തി. നിവേദനങ്ങൾ സമർപ്പിക്കാനും വലിയ തിരക്കുണ്ടായിരുന്നു. വൈകുന്നേരം ആറിനാണ് മുഖ്യമന്ത്രി മടങ്ങിയത്. സിറ്റി പൊലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിന്റെ നേതൃത്വത്തിലാണ് സുരക്ഷയൊരുക്കിയത്.
Tags : Guruvayur Temple V.D. Satheesan Temple Visit Kerala Chief Minister Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash