Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Temple Visit

മു​ഖ്യ​മ​ന്ത്രി വി.​ഡി.സ​തീ​ശ​ൻ ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി

തൃ​ശൂ​ർ: മു​ഖ്യ​മ​ന്ത്രി വി.​ഡി.സ​തീ​ശ​ൻ ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി. വെ​ള്ളി​യാ​ഴ്ച  വൈ​കു​ന്നേ​രം 4.50നാ​ണ് മു​ഖ്യ​മ​ന്ത്രി ശ്രീ​വ​ത്സം അ​തി​ഥി മ​ന്ദി​ര​ത്തി​ലെ​ത്തി​യ​ത്. ഓ​ഡി​റ്റോ​റി​യ​ങ്ങ​ളു​ടെ നി​ര​ക്ക് വ​ർ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ഷേ​ധ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്.

ബോം​ബ് സ്ക്വാ​ഡും ഡോ​ഗ് സ്ക്വാ​ഡും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രു​ന്നു. ശ്രീ​വ​ത്സം അ​തി​ഥി മ​ന്ദി​ര​ത്തി​ലേ​ക്കും ക്ഷേ​ത്ര​ത്തി​ലേ​ക്കും പ്ര​വേ​ശി​ച്ച​വ​രെ ക​ർ​ശ​ന പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​ണ് ക​ട​ത്തി​വി​ട്ട​ത്. അ​തേ​സ​മ​യം പ​തി​വു​പോ​ലെ ഭ​ക്ത​ർ​ക്ക് ത​ട​സ​മു​ണ്ടാ​ക്കാ​തെ അ​വ​ർ​ക്കി​ട​യി​ലൂ​ടെ ന​ട​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

സെ​ൽ​ഫി​യെ​ടു​ക്കാ​നും കു​ശ​ലം പ​റ​യാ​നും നി​ര​വ​ധി ഭ​ക്ത​ർ മു​ഖ്യ​മ​ന്ത്രി​ക്ക​രി​കി​ലെ​ത്തി. നി​വേ​ദ​ന​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​നും വ​ലി​യ തി​ര​ക്കു​ണ്ടാ​യി​രു​ന്നു. വൈ​കു​ന്നേ​രം ആ​റി​നാ​ണ് മു​ഖ്യ​മ​ന്ത്രി മ​ട​ങ്ങി​യ​ത്. സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ​ണ​ർ ന​കു​ൽ രാ​ജേ​ന്ദ്ര ദേ​ശ്മു​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സു​ര​ക്ഷ​യൊ​രു​ക്കി​യ​ത്.

Latest News

Corehub Up