Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Murder case

അ​രി​യി​ൽ ഷു​ക്കൂ​ർ വ​ധ​ക്കേ​സ്: ഏ​ഴ് പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം

കൊ​ച്ചി: അ​രി​യി​ൽ ഷു​ക്കൂ​ർ വ​ധ​ക്കേ​സി​ൽ ഏ​ഴ് പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ. എ​റ​ണാ​കു​ള​ത്തെ പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി​യാ​ണ് നി​ർ​ണാ​യ​ക വി​ധി​പ്ര​ഖ്യാ​പി​ച്ച​ത്. കേ​സി​ൽ പ​തു​മൂ​ന്ന് പ്ര​തി​ക​ൾ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. ഒ​ന്നാം പ്ര​തി കെ.​വി.​സു​മേ​ഷ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​ഴ് പേ​ർ​ക്കാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ട് പ​ങ്കു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ച​ത്.

സു​മേ​ഷി​നെ കൂ​ടാ​തെ മൂ​ന്നാം പ്ര​തി അ​നൂ​പ്, ഏ​ഴാം പ്ര​തി പ​വി​ത്ര​ൻ, ഒ​മ്പ​താം പ്ര​തി പി.​വി. മ​നോ​ഹ​ര​ൻ, പ​ത്താം പ്ര​തി എം.​പി.​ദി​നേ​ശ​ൻ എ​ന്ന മൈ​ന ദി​നേ​ശ​ൻ, പ​ന്ത്ര​ണ്ടാം പ്ര​തി ബി​ജു​മോ​ൻ, പ​തി​ന​ഞ്ചാം പ്ര​തി ഷി​ജി​ൻ മോ​ഹ​ൻ എ​ന്നി​വ​ർ​ക്കാ​ണ് ജീ​വ​പ​ര്യ​ന്തം വി​ധി​ച്ച​ത്. ബാ​ക്കി ആ​റു പ്ര​തി​ക​ൾ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചു.

മൂ​ന്ന് വ​ര്‍​ഷ​ത്തി​ല്‍ താ​ഴെ ശി​ക്ഷ ല​ഭി​ച്ച പ​തി​നാ​ലാം പ്ര​തി രാ​ധാ​കൃ​ഷ്ണ​ൻ, പ​തി​നാ​റാം പ്ര​തി സ​ജി​ത്, ഇ​രു​പ​ത്തി​യ​ഞ്ചാം പ്ര​തി വി.​വി.​മോ​ഹ​ന​ൻ, ഇ​രു​പ​ത്തി​യാ​റാം പ്ര​തി പു​രു​ഷോ​ത്ത​മ​ൻ, ഇ​രു​പ​ത്തി​യേ​ഴാം പ്ര​തി അ​ജി​ത് കു​മാ​ർ, ഇ​രു​പ​ത്തി​യെ​ട്ടാം പ്ര​തി പി.​പി.​സു​രേ​ശ​ൻ എ​ന്നി​വ​ര്‍​ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. അ​തേ​സ​മ​യം സി​പി​എം നേ​താ​ക്ക​ളാ​യ പി. ​ജ​യ​രാ​ജ​നും ടി.​വി രാ​ജേ​ഷു അ​ട​ക്കം 18 പേ​രെ വെ​റു​തെ വി​ട്ടു.

2012 ഫെ​ബ്രു​വ​രി 12നാ​ണ് ത​ളി​പ്പ​റ​മ്പി​ലെ ചു​ള്ളി​യോ​ട് വ​യ​ലി​ൽ​വെ​ച്ച് ഷു​ക്കൂ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പി. ​ജ​യ​രാ​ജ​ന്‍റെ വാ​ഹ​ന​വ്യൂ​ഹം ത​ട​ഞ്ഞ് നി​ർ​ത്തി ആ​ക്ര​മി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് ക​ണ്ണൂ​ർ അ​രി​യി​ലെ എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ൻ അ​ബ്ദു​ൽ ഷു​ക്കൂ​റി​നെ പ​ര​സ്യ​വി​ചാ​ര​ണ ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. അ​തേ​സ​മ​യം വി​ധി​ക്കെ​തി​രെ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് മ​ന്ത്രി​യും ലീ​ഗ് നേ​താ​വു​മാ​യ പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

Kerala

ഭാ​ര്യ​യു​മാ​യി അ​വി​ഹി​ത​​മെ​ന്ന് സം​ശ​യം; ഓ​ട്ടോ ഡ്രൈ​വ​റെ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി​യ കേ​സി​ൽ ഒ​ന്നാം പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം

തി​രു​വ​ന​ന്ത​പു​രം: ഭാ​ര്യ​യു​മാ​യി അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് സു​ഹൃ​ത്താ​യ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റെ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തിയ കേ​സി​ൽ ഒ​ന്നാം പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ്.

ക​ല്ലി​യൂ​ർ പാ​ല​പ്പൂ​ർ ചാ​ന​ൽ​ക്ക​ര പൊ​റ്റ​വി​ള വീ​ട്ടി​ൽ വി​ശ്വം​ഭ​ര​ന്‍റെ മ​ക​ൻ മു​ള്ള​ൻ ര​തീ​ഷി​നെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം ഏ​ഴാം അ​ഡി​ഷ​ണ​ൽ ജി​ല്ലാ കോ​ട​തി ജ​ഡ്ജി അ​നി​റ്റ് ജോ​സ​ഫ് ശി​ക്ഷി​ച്ച​ത്. ജീ​വ​പ​ര്യ​ന്ത​ത്തി​ന് പു​റ​മെ 1,35,000 രൂ​പ പി​ഴ​യും അ​ട​യ്ക്ക​ണം. വെ​ട്ടു​കാ​ട് ബാ​ല​ന​ഗ​ർ തൈ​വി​ളാ​കം വീ​ട്ടി​ൽ രം​ഗ​ൻ നാ​ടാ​രു​ടെ മ​ക​ൻ ര​തീ​ഷ് (32) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച സം​ശ​യം

ല​ഹ​രി​വി​മോ​ച​ന കേ​ന്ദ്ര​ത്തി​ലെ ചി​കി​ത്സ​യ്ക്കി​ടെ​യാ​ണ് പ്ര​തി​യാ​യ മു​ള്ള​ൻ ര​തീ​ഷ് കാ​ന്‍റീ​ൻ ന​ട​ത്തി​പ്പു​കാ​ര​ന്‍റെ മ​ക​ളെ പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്. കൊ​ല്ല​പ്പെ​ട്ട ഓ​ട്ടോ ഡ്രൈ​വ​ർ ര​തീ​ഷി​ന് ഈ ​യു​വ​തി​യെ നേ​ര​ത്തേ പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നു. യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കാ​ൻ ര​തീ​ഷി​ന് താ​ത്പ​ര്യ​മു​ണ്ടാ​യി​രു​ന്ന വി​വ​ര​വും പ്ര​തി​ക്ക​റി​യാ​മാ​യി​രു​ന്നു. പി​ന്നീ​ട് കു​ഞ്ഞി​ന്‍റെ ചോ​റൂ​ണ് ച​ട​ങ്ങി​നാ​യി വെ​ട്ടു​കാ​ട് പ​ള്ളി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​തി​യും ഓ​ട്ടോ ഡ്രൈ​വ​റും ത​മ്മി​ൽ പ​രി​ച​യ​പ്പെ​ടു​ന്ന​തും സു​ഹൃ​ത്തു​ക്ക​ളാ​കു​ന്ന​തും.

തു​ട​ർ​ന്ന് ചാ​ന​ൽ​ക്ക​ര​യി​ലു​ള്ള പ്ര​തി​യു​ടെ വീ​ട്ടി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ പ​തി​വാ​യി എ​ത്തു​ക​യും, സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം മ​ദ്യ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ തെ​ങ്ങു​ക​യ​റ്റ​ത്തൊ​ഴി​ലാ​ളി​യാ​യ താ​ൻ വീ​ട്ടി​ലി​ല്ലാ​ത്ത സ​മ​യ​ത്തും സു​ഹൃ​ത്ത് വീ​ട്ടി​ൽ വ​രു​ന്ന​തു പ്ര​തി​യി​ൽ സം​ശ​യ​മു​ണ​ർ​ത്തി. ഇ​തി​ന്‍റെ പേ​രി​ൽ ഭാ​ര്യ​യെ നി​ര​ന്ത​രം ഉ​പ​ദ്ര​വി​ച്ച​തോ​ടെ അ​വ​ർ കു​ട്ടി​ക​ളു​മാ​യി സ്വ​ന്തം വീ​ട്ടി​ലേ​ക്ക് മാ​റി. ഇ​തോ​ടെ​യാ​ണ് സു​ഹൃ​ത്തി​നെ ഇ​ല്ലാ​താ​ക്കാ​ൻ പ്ര​തി തീ​രു​മാ​നി​ക്കു​ന്ന​ത്.

മ​ദ്യ​പി​ക്കാ​ൻ വി​ളി​ച്ച് വ​രു​ത്തി ക്രൂ​ര​മ​ർ​ദ​നം

2016 ഓ​ഗ​സ്റ്റ് 28ന് ​ആ​ണ് നാ​ടി​നെ ന​ടു​ക്കി​യ കൊ​ല​പാ​ത​കം ന​ട​ക്കു​ന്ന​ത്. മ​ദ്യ​പി​ക്കാ​നാ​യി പ്ര​തി ത​ന്‍റെ സു​ഹൃ​ത്താ​യ ഓ​ട്ടോ ഡ്രൈ​വ​ർ ര​തീ​ഷി​നെ വീ​ട്ടി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി. കൂ​ട്ടി​ന് പ്ര​തി​യു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ അ​ന്യ​ൻ ദി​ലീ​പ്, പ​ട്ടാ​ച്ചി കു​ട്ട​പ്പ​ൻ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു. മ​ദ്യ​പാ​ന​ത്തി​നി​ടെ ര​തീ​ഷു​മാ​യി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​വു​ക​യും പ്ര​കോ​പി​ത​രാ​യ മൂ​വ​രും ചേ​ർ​ന്ന് സ്റ്റീ​ൽ വ​ള​യും മ​റ്റും ഉ​പ​യോ​ഗി​ച്ച് ര​തീ​ഷി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം സ​മീ​പ​ത്തെ കാ​ടു​പി​ടി​ച്ചു​കി​ട​ന്നി​രു​ന്ന പു​ര​യി​ട​ത്തി​ൽ കു​ഴി​ച്ചി​ട്ടു.

വ​ഴി​ത്തി​രി​വാ​യ​ത് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ഓ​ട്ടോ​റി​ക്ഷ

കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം തെ​ളി​വ് ന​ശി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ത്രി ത​ന്നെ പ്ര​തി​ക​ൾ ര​തീ​ഷി​ന്‍റെ ഓ​ട്ടോ​റി​ക്ഷ ന​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് പൂ​ങ്കു​ള​ത്തു​ള്ള ഒ​രു വ​ർ​ക്ക്‌​ഷോ​പ്പി​ൽ ഉ​പേ​ക്ഷി​ച്ചു. ര​തീ​ഷി​നെ കാ​ണാ​നി​ല്ലെ​ന്ന ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ വ​ലി​യ​തു​റ പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും ആ​ദ്യ​ഘ​ട്ട​ത്തി​ൽ തു​മ്പൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല.

ര​ണ്ട് മാ​സ​ത്തി​ന് ശേ​ഷം കേ​ടു​വ​രു​ത്തി​യ നി​ല​യി​ൽ ഓ​ട്ടോ​റി​ക്ഷ വ​ർ​ക്ക് ഷോ​പ്പി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ​താ​ണ് കേ​സി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വാ​യ​ത്. തു​ട​ർ​ന്ന് പൊ​ലി​സ് ന​ട​ത്തി​യ ശാ​സ്ത്രീ​യ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പു​ര​യി​ട​ത്തി​ൽ കു​ഴി​ച്ചി​ട്ട നി​ല​യി​ൽ ര​തീ​ഷി​ന്‍റെ ജീ​ർ​ണി​ച്ച മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​ത്.

പൂ​ന്തു​റ സി​ഐ ആ​യി​രു​ന്ന കെ.​ബി. മ​നോ​ജ് കു​മാ​ർ ആ​ണ് കേ​സ് അ​ന്വേ​ഷി​ച്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ൻ ഭാ​ഗ​ത്തു​നി​ന്ന് 22 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 44 രേ​ഖ​ക​ളും ഏ​ഴ് തൊ​ണ്ടി​മു​ത​ലു​ക​ളും ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ. ​വേ​ണി കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. കേ​സി​ലെ ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​യ അ​ന്യ​ൻ ദി​ലീ​പ്, പ​ട്ടാ​ച്ചി കു​ട്ട​പ്പ​ൻ എ​ന്നി​വ​ർ വി​ചാ​ര​ണ​യ്ക്ക് മു​ൻ​പേ ഒ​ളി​വി​ൽ പോ​യി​രി​ക്കു​ക​യാ​ണ്. ഇ​വ​ർ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം തു​ട​രു​ന്നു.

Kerala

ചോ​റ്റാ​നി​ക്ക​ര​യി​ൽ ഭ​ജ​ന​യ്ക്കെ​ത്തി​യ യു​വ​തി​യു​ടെ മ​ര​ണം കൊ​ല​പാ​ത​കം; ഇ​ര​ട്ട​സ​ഹോ​ദ​രി അ​റ​സ്റ്റി​ൽ

കൊ​ച്ചി: ചോ​റ്റാ​നി​ക്ക​ര ക്ഷേ​ത്ര​ത്തി​ൽ ഭ​ജ​ന​യി​രി​ക്കാ​നെ​ത്തി​യ യു​വ​തി മ​രി​ച്ച സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് സ്ഥി​രീ​ക​രി​ച്ച് പൊ​ലി​സ്. ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ സ​വി​ത കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ഇ​വ​രു​ടെ ഇ​ര​ട്ട​സ​ഹോ​ദ​രി സ​ജി​ത​യെ​യും വി​വ​രം മ​റ​ച്ചു​വെ​ച്ച​തി​ന് സ​ഹോ​ദ​ര​ൻ സു​ധീ​റി​നെ​യും പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ ക​ഴി​ഞ്ഞ മാ​സം 29നാ​ണ് ഭ​ജ​ന​യി​രി​ക്കാ​നാ​യി ചോ​റ്റാ​നി​ക്ക​ര​യി​ലെ​ത്തി​യ​ത്. ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ ലോ​ഡ്ജി​ലാ​യി​രു​ന്നു താ​മ​സം. ബു​ധ​നാ​ഴ്ച രാ​ത്രി സ​വി​ത കു​ഴ​ഞ്ഞു​വീ​ണെ​ന്നു പ​റ​ഞ്ഞ് സ​ജി​ത​യും സു​ധീ​റും ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

മാ​ന​സി​കാ​സ്വാ​സ്ഥ്യ​ത്തി​നു​ള്ള ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യാ​ണ് സ​വി​ത ഭ​ജ​ന​യി​രി​ക്കാ​നെ​ത്തി​യ​തെ​ന്നാ​യി​രു​ന്നു സ​ജി​ത ആ​ദ്യം പൊ​ലി​സി​നോ​ട് പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്കി​ടെ സ​വി​ത​യു​ടെ മു​ഖ​ത്ത് മ​ർ​ദ​ന​മേ​റ്റ പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​തോ​ടെ പൊ​ലി​സി​ന് സം​ശ​യം തോ​ന്നി. തു​ട​ർ​ന്ന് ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്തു​വ​ന്ന​ത്.

മ​ർ​ദി​ച്ചും ശ്വാ​സം​മു​ട്ടി​ച്ചു​മാ​ണ് സ​വി​ത​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് സ​ജി​ത​യു​ടെ മൊ​ഴി. പോ​സ്റ്റ്മോ​ർ​ട്ടം പ​രി​ശോ​ധ​ന​യി​ലും മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. പെ​ട്ടെ​ന്നു​ണ്ടാ​യ പ്ര​കോ​പ​ന​മാ​ണോ മു​ൻ​കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്ത​താ​ണോ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്ന് പൊ​ലി​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. 

Kerala

പി​ടി​ക്ക​പ്പെ​ട്ടാ​ൽ കു​റ്റം ഏ​റ്റെ​ടു​ക്ക​ണം ; അ​ഭി​രാം വ​ധ​ത്തി​ന് പി​ന്നി​ൽ ആ​സൂ​ത്രി​ത നീ​ക്ക​മെ​ന്ന് പൊ​ലി​സ്

തി​രു​വ​ന​ന്ത​പു​രം: ശ്രീ​കാ​ര്യം അ​ഭി​രാം വ​ധ​ക്കേ​സി​ൽ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. ദി​വ​സ​ങ്ങ​ൾ നീ​ണ്ട ആ​സൂ​ത്ര​ണ​ത്തി​നൊ​ടു​വി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പ്ര​കാ​രം വൈ​കു​ന്നേ​രം ആ​റി​നും എ​ട്ടി​നും ഇ​ട​യി​ലാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ 17കാ​ര​നും ര​ണ്ടാം പ്ര​തി​യാ​യ ഉ​മ​റും ചേ​ർ​ന്ന് ദി​വ​സ​ങ്ങ​ളോ​ളം കൊ​ല​പാ​ത​ക​ത്തി​ന് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി.

പി​ടി​ക്ക​പ്പെ​ട്ടാ​ൽ കൊ​ല​പാ​ത​ക​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം 17കാ​ര​ൻ മാ​ത്രം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു ഇ​വ​രു​ടെ ആ​സൂ​ത്ര​ണം. 17കാ​ര​നെ കൂ​ടാ​തെ ഉ​മ​റും പെ​ൺ​സു​ഹൃ​ത്തു​മാ​ണ് അ​റ​സ്റ്റി​ലാ​യ മ​റ്റ് പ്ര​തി​ക​ൾ. പെ​ൺ​കു​ട്ടി​യു​ടെ ഫോ​ണി​ൽ നി​ന്നാ​ണ് അ​ഭി​രാ​മി​നെ വി​ളി​ച്ചു​വ​രു​ത്തി​യ​ത്. 17കാ​ര​ന്‍റെ മു​ൻ​കാ​മു​കി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ളാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​ത്.

അ​ഭി​രാ​മി​ന്‍റെ സു​ഹൃ​ത്തി​നെ സ്ഥ​ല​ത്തെ​ത്തി​ക്കാ​നെ​ന്ന പേ​രി​ലാ​ണ് അ​ഭി​രാ​മി​നെ വി​ളി​ച്ചു​വ​രു​ത്തി​യ​ത്. എ​ന്നാ​ൽ അ​വി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ കൊ​ല​പാ​ത​കം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഒ​ന്നും ര​ണ്ടും പ്ര​തി​ക​ൾ​ക്ക് കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ട് പ​ങ്കു​ണ്ടെ​ന്നാ​ണ് പൊ​ലി​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. പ്ര​തി​ക​ളി​ലൊ​രാ​ൾ കൈ​കൊ​ണ്ടും മ​റ്റൊ​രാ​ൾ ബെ​ൽ​റ്റ് ഉ​പ​യോ​ഗി​ച്ചും അ​ഭി​രാ​മി​ന്‍റെ ക​ഴു​ത്ത് ഞെ​രി​ച്ചാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് പൊ​ലി​സ് പ​റ​യു​ന്ന​ത്.

കൊ​ല​പാ​ത​ക​ത്തി​ന് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പു​ത​ന്നെ പെ​ൺ​കു​ട്ടി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ്ര​തി​ക​ൾ അ​ഭി​രാ​മി​ന് സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചി​രു​ന്നു. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും പെ​ൺ​കു​ട്ടി​യാ​ണെ​ന്ന വ്യാ​ജേ​ന സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച് അ​ഭി​രാ​മു​മാ​യി ബ​ന്ധം പു​ല​ർ​ത്തി. അ​തേ​സ​മ​യം അ​റ​സ്റ്റി​ലാ​യ ഒ​ന്നാം പ്ര​തി​യാ​യ 17കാ​ര​നെ ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ബോ​ർ​ഡി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ​ശേ​ഷം ഷെ​ൽ​ട്ട​ർ ഹോ​മി​ലേ​ക്ക് മാ​റ്റി.

Kerala

ആദിവാസി വീട്ടമ്മയുടെ മരണം കൊലപാതകം; അയല്‍വാസിയായ സ്ത്രീ അറസ്റ്റില്‍

കല്പറ്റ: വയനാട് അമ്പലവയല്‍ വാഴവറ്റ എടത്തില്‍ ഊരിലെ രാജന്‍റെ ഭാര്യ അമ്മിണിയുടെ(46) മരണം കൊലപാതകമാണെന്ന് പൊലിസ് സ്ഥിരികരിച്ചു. ഇതുമായി ബന്ധപ്പെട്ട് അമ്മിണിയുടെ അയല്‍വാസി അമ്മിണിയെ (60) അറസ്റ്റുചെയ്തു.

ഒക്ടോബർ 28ന് രാത്രി എട്ടോടെ വഴക്കിനെത്തുടര്‍ന്നായിരുന്നു അമ്മിണിയുടെ മരണം. പോസ്റ്റുമോര്‍ട്ടത്തിലാണ് കഴുത്തിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായത്. തുടര്‍ന്ന് പൊലിസ് ചോദ്യം ചെയ്തപ്പോള്‍ അമ്മിണിയുടെ കഴുത്ത് ഞെരിച്ചതായി പ്രതി സമ്മതിച്ചു.

കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. സിഐ സിഐ ബിജു ആന്‍റണി, എസ്‌ഐ കെ.എം. സന്തോഷ്‌മോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.

Kerala

വ​ർ​ക്ക​ല​യി​ൽ‌ യു​വ​തി​യെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; ഭ​ർ​ത്താ​വ് പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വ​ർ​ക്ക​ല​യി​ൽ‌ കു​ടും​ബ​വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് യു​വ​തി​യെ ഭ​ർ​ത്താ​വ് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. വ​ർ​ക്ക​ല അ​യി​രൂ​രി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് മൂ​ന്നോ​ടെ ആ​യി​രു​ന്നു സം​ഭ​വം. ത​റ​ട്ട താ​ഴെ​ത്തൊ​ടി​യി​ൽ വീ​ട്ടി​ൽ സു​ബി​ന ആ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് കൊ​ല്ല​പ്പെ​ട്ട സു​ബി​ന​യു​ടെ ഭ​ർ​ത്താ​വ് ഷാ​ജ​നെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. അ​യി​രൂ​ർ‌ പൊ​ലി​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. യു​വ​തി​യു​ടെ ക​ഴു​ത്തി​നാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​തു​കൂ​ടാ​തെ ശ​രീ​ര​ത്തി​ൽ ആ​റോ​ളം മു​റി​വു​ക​ളു​ണ്ടെ​ന്നാ​ണ് വി​വ​രം.

 

Kerala

കൊ​ഴി​ഞ്ഞാ​മ്പാ​റ കൊ​ല​പാ​ത​കം; നാ​ലു​പേ​ർ പി​ടി​യി​ൽ

പാ​ല​ക്കാ​ട്: കൊ​ഴി​ഞ്ഞാ​മ്പാ​റ ജ​യിം​സ് കൊ​ല​ക്കേ​സി​ൽ നാ​ലു​പേ​രെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തി​നു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ പൊ​ലി​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്. ജ​യിം​സും ബ​ന്ധു​വും ത​മ്മി​ൽ ക​ഴി​ഞ്ഞ ദി​വ​സം മ​ദ്യ​പാ​ന​ത്തി​നി​ടെ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു.

ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി ജ​യിം​സ് ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലെ​ത്തു​ക​യും ഇ​രു​വ​രും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​കു​ക​യു​മാ​യി​രു​ന്നു. ഇ​തി​നി​ടെ ജ​യിം​സ് ബ​ന്ധു​വി​നെ വെ​ട്ടി. സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ നാ​ട്ടു​കാ​രും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ജ​യിം​സി​നെ ത​ട​ഞ്ഞു​വെ​ച്ച് മ​ർ​ദി​ച്ചു.

ഈ ​മ​ർ​ദ​ന​മാ​ണ് ജ​യിം​സി​ന്‍റെ മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​നു​ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ ജ​യിം​സ് മ​രി​ച്ച വി​വ​രം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് പു​റ​ത്ത​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് പൊ​ലി​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നാ​ലു​പേ​ർ കു​ടു​ങ്ങി​യ​ത്.

Kerala

അ​ഭി​രാ​മി​ന്‍റെ കൊ​ല​പാ​ത​കം; പൊ​ലി​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ പ്ര​തി​ഷേ​ധം

തി​രു​വ​ന​ന്ത​പു​രം: പ്ല​സ് ടു ​വി​ദ്യാ​ർ​ഥി എം.​ഡി.​അ​ഭി​രാ​മി​ന്‍റെ മൃ​ത​ദേ​ഹം ചാ​ക്കി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി കു​ടും​ബം. അ​ഭി​രാ​മി​നെ ക​ണ്ടെ​ത്തു​ന്ന​തി​ൽ പൊ​ലി​സ് ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യെ​ന്നാ​രോ​പി​ച്ചാ​ണ് കു​ടും​ബാം​ഗ​ങ്ങ​ൾ പൊ​ലി​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച കാ​ണാ​താ​യ പാ​ങ്ങ​പ്പാ​റ സ്വ​ദേ​ശി​യാ​യ പ​തി​നാ​റു​കാ​ര​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ശ്രീ​കാ​ര്യ​ത്ത് ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കു​ട്ടി​യെ ക​ണ്ടെ​ത്താ​ൻ പൊ​ലി​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ളെ​യും ഒ​രു 19 കാ​ര​നെ​യും പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​ൺ​കു​ട്ടി​യു​ടെ പേ​രി​ലു​ള്ള ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ ചാ​റ്റ് ചെ​യ്ത് അ​ഭി​രാ​മി​നെ വി​ളി​ച്ചു​വ​രു​ത്തി​യ ശേ​ഷ​മാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. പ്ര​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന.

സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​ണ് സു​ഹൃ​ത്തു​ക്ക​ളെ കാ​ണാ​നാ​യി അ​ഭി​രാം വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​ത്. രാ​ത്രി ഏ​ഴി​ന് പി​താ​വി​നെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് ഉ​ട​ൻ തി​രി​ച്ചെ​ത്തു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ രാ​ത്രി​വൈ​കി വീ​ട്ടി​ലെ​ത്താ​തി​രു​ന്ന​തോ​ടെ കു​ടും​ബം വീ​ണ്ടും ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. അ​പ്പോ​ഴേ​ക്കും ഫോ​ൺ സ്വി​ച്ച് ഓ​ഫ് ആ​യി​രു​ന്നു.

തു​ട​ർ​ന്ന് പൊ​ലി​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​ഭി​രാ​മി​നെ ക​ണ്ടെ​ത്തു​ന്ന​തി​ൽ പൊ​ലി​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് വീ​ഴ്ച​യു​ണ്ടാ​യെ​ന്നാ​രോ​പി​ച്ചാ​ണ് കു​ടും​ബം സ്റ്റേ​ഷ​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. കു​ട്ടി​യെ കാ​ണാ​താ​യ​തി​നു പി​ന്നാ​ലെ സ​മ​യ​ബ​ന്ധി​ത​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ൽ ദു​ര​ന്തം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു​വെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം.

Kerala

പ​തി​നാ​റു​കാ​ര​നെ കൊ​ന്ന് ചാ​ക്കി​ൽ ഉ​പേ​ക്ഷി​ച്ചു; ര​ണ്ടു പേ​ർ ക​സ്റ്റ​ഡി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: പ​തി​നാ​റു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി ‌‌മൃ​ത​ദേ​ഹം ചാ​ക്കി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​രു​ത്തി​പ്പാ​റ എ​ൻ​എ​സ്എ​സ് ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി അ​ഭി​രാം കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ൾ ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​രെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഒ​രു പെ​ൺ​കു​ട്ടി​യു​മാ​യു​ള്ള സൗ​ഹൃ​ദ​ത്തെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

പെ​ൺ​കു​ട്ടി​യു​ടെ ഇ​ൻ​സ്റ്റ​ഗ്രാം ഐ​ഡി ഉ​പ​യോ​ഗി​ച്ച് ചാ​റ്റ് ചെ​യ്താ​ണ് അ​ഭി​രാ​മി​നെ പ്ര​തി​ക​ൾ സ്ഥ​ല​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ​ത്. തു​ട​ർ​ന്ന് ബെ​ൽ​റ്റ് ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് മൃ​ത​ദേ​ഹം ചാ​ക്കി​ൽ കെ​ട്ടി സ​മീ​പ​ത്തെ പ​റ​മ്പി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. അ​ഭി​രാ​മി​നെ ഇ​ന്ന​ലെ മു​ത​ൽ കാ​ണാ​നി​ല്ലാ​യി​രു​ന്നു. സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്നു എ​ന്ന് പ​റ​ഞ്ഞാ​ണ് ഞാ​യ​റാ​ഴ്‌​ച വൈ​കു​ന്നേ​രം അ​ഭി​രാം ശ്രീ​കാ​ര്യ​ത്തെ സ്വ​ന്തം വീ​ട്ടി​ൽ​നി​ന്നും പു​റ​ത്തേ​ക്ക് പോ​യ​ത്.

വൈ​കു​ന്നേ​രം ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ അ​ധി​കം വൈ​കാ​തെ തി​രി​ച്ചെ​ത്തും എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ രാ​ത്രി​യാ​യി​ട്ടും വീ​ട്ടി​ൽ എ​ത്തി​യി​ല്ല. ഫോ​ൺ സ്വി​ച്ച് ഓ​ഫ് ആ​വു​ക​കൂ​ടി ചെ​യ്‌​ത​തോ​ടെ വീ​ട്ടു​കാ​ർ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. സം​ഭ​വ​ത്തി​ൽ ക​സ്റ്റ​ഡി​യി​ലു​ള്ള​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. അ​ഭി​രാ​മി​ന്‍റെ കൂ​ട്ടു​കാ​രെ പൊ​ലി​സ് ഇ​ന്ന​ലെ ത​ന്നെ ചോ​ദ്യം​ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും കാ​ര്യ​മാ​യ വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല.

പി​ന്നീ​ട് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും മൊ​ബൈ​ൽ ട​വ​ർ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​നും ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്. പി​ടി​യി​ലാ​യ പ്ര​തി​ക​ളി​ൽ ഒ​രാ​ളു​ടെ പ്രാ​യം 17 വ​യ​സാ​ണെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി. കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച സാ​ഹ​ച​ര്യ​ങ്ങ​ളും സം​ഭ​വ​ത്തി​ൽ മ​റ്റാ​ർ​ക്കെ​ങ്കി​ലും പ​ങ്കു​ണ്ടോ​യെ​ന്നും പൊ​ലി​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

Kerala

മി​ഥി​ല മോ​ഹ​ൻ കൊ​ല​ക്കേ​സ്; പ്ര​തി​യെ കു​റ്റ​വി​മു​ക്ത​നാ​ക്കി 

കൊ​ച്ചി: പ്ര​മു​ഖ അ​ബ്കാ​രി ബി​സി​ന​സു​കാ​ര​ന്‍ മി​ഥി​ല മോ​ഹ​ന​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യെ കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി. 20 വ​ര്‍​ഷം മു​മ്പ് ന​ട​ന്ന കേ​സി​ലെ പ്ര​തി തൃ​ശൂ​ര്‍ സ്വ​ദേ​ശി സ​ന്തോ​ഷ് കു​മാ​ര്‍ എ​ന്ന ക​ണ്ണ​നെ​യാ​ണ് എ​റ​ണാ​കു​ളം പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി ജ​ഡ്ജി പി.​കെ. മോ​ഹ​ന്‍​ദാ​സ് വി​ചാ​ര​ണ കൂ​ടാ​തെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​ത്. പ്ര​തി​ക്കെ​തി​രേ വി​ചാ​ര​ണ തു​ട​രാ​ന്‍ മ​തി​യാ​യ തെ​ളി​വു​ക​ളി​ല്ലെ​ന്നു കു​റ്റ​പ​ത്ര​വും അ​നു​ബ​ന്ധ രേ​ഖ​ക​ളും പ​രി​ശോ​ധി​ച്ച് വി​ല​യി​രു​ത്തി​യാ​ണ് ഉ​ത്ത​ര​വ്.

2006 ഏ​പ്രി​ല്‍ അ​ഞ്ചി​നാ​ണു മി​ഥി​ല മോ​ഹ​ന്‍ വെ​ണ്ണ​ല​യി​ലെ വീ​ട്ടി​ല്‍ വെ​ടി​യേ​റ്റു മ​രി​ച്ച​ത്. ബി​സി​ന​സു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ന്‍​വൈ​രാ​ഗ്യ​ത്തെ തു​ട​ര്‍​ന്ന് ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്നു​ള്ള വാ​ട​ക കൊ​ല​യാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് കൊ​ല​പാ​ത​കം ന​ട​ത്തി​യെ​ന്നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ന്‍ കേ​സ്. കേ​ര​ള പോ​ലീ​സും ക്രൈം​ബ്രാ​ഞ്ചും അ​ന്വേ​ഷി​ച്ച കേ​സി​ല്‍ പി​ന്നീ​ട് സി​ബി​ഐ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​ക്കെ​തി​രേ കൊ​ല​പാ​ത​കം, ക്രി​മി​ന​ല്‍ ഗൂ​ഢാ​ലോ​ച​ന തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി​യാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രു​ന്ന​ത്. ആ​കെ 117 സാ​ക്ഷി​ക​ളെ​യാ​ണ് സി​ബി​ഐ കു​റ്റ​പ​ത്ര​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. പ്ര​തി​ക്കു​വേ​ണ്ടി അ​ഡ്വ. എ​ന്‍.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, എ​ന്‍.​യു. ഹ​രി​കൃ​ഷ്ണ, സ​യീ​ര്‍ അ​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി.

Kerala

കൊ​ഴി​ഞ്ഞ​മ്പാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം; ഒ​രാ​ൾ​ക്കു​കൂ​ടി പ​ങ്കു​ണ്ടെ​ന്ന് സൂ​ച​ന

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് കൊ​ഴി​ഞ്ഞ​മ്പാ​റ​യി​ൽ അ​മ്മ ര​ണ്ട് കു​ട്ടി​ക​ളെ മു​ക്കി​ക്കൊ​ന്ന കേ​സി​ൽ ഒ​രാ​ൾ​ക്കു​കൂ​ടി പ​ങ്കു​ണ്ടെ​ന്ന് സൂ​ച​ന. പ്ര​തി നി​വേ​ദ്യ​യു​മാ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പൊ​ലി​സി​ന് ഇ​തു​സം​ബ​ന്ധി​ച്ച സൂ​ച​ന ല​ഭി​ച്ച​തെ​ന്നാ​ണ് വി​വ​രം.

എ​ന്നാ​ൽ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കാ​നാ​കൂ എ​ന്നാ​ണ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​ഞ്ചും മൂ​ന്നും വ​യ​സു​ള്ള കു​ഞ്ഞു​ങ്ങ​ളെ വീ​ട്ടി​ലെ കു​ളി​മു​റി​ക്കു​ള്ളി​ലെ ടാ​ങ്കി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

അ​ഞ്ചു​വ​യ​സു​കാ​രി ജെ​നി​ഫ​ർ ജൂ​ലി​യ​റ്റും മൂ​ന്ന് വ​യ​സു​കാ​ര​ൻ റോ​ബി​ൻ ക്രി​സ്റ്റ​ഫ​റു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കൃ​ത്യം ന​ട​ക്കു​മ്പോ​ൾ പ്ര​തി​യും മ​ക്ക​ളും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഭ​ർ​ത്താ​വ് ജോ​ൺ​കു​മാ​ർ ജോ​ലി​ക്ക് പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു.

വെ​ള്ള​ത്തൊ​ട്ടി​യി​ൽ ക​ളി​ക്കു​ക​യാ​യി​രു​ന്ന ജെ​നി​ഫ​ർ ജൂ​ലി​യ​റ്റി​നെ ത​ല​യി​ൽ പി​ടി​ച്ച് ബ​ല​മാ​യി വെ​ള്ള​ത്തി​ൽ മു​ക്കി മ​ര​ണ​മു​റ​പ്പാ​ക്കി. തു​ട​ർ​ന്ന് പു​റ​ത്ത് ക​ളി​ക്കു​ക​യാ​യി​രു​ന്ന മ​ക​ൻ റോ​ബി​ൻ ക്രി​സ്റ്റ​ഫ​റി​നെ കു​ളി​മു​റി​യി​ലെ​ത്തി​ച്ച് തൊ​ട്ടി​യി​ൽ ത​ള്ളി​യി​ട്ട​ശേ​ഷം മു​തു​കി​ൽ പി​ടി​ച്ച് അ​മ​ർ​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്ര​തി പൊ​ലി​സി​ന് ന​ൽ​കി​യ മൊ​ഴി.

Latest News

Corehub Up