മഞ്ചേരി: ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 ഡി1ന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മലപ്പുറം ലയണ്‍സ് അവാര്‍ഡ് നൈറ്റില്‍ മുന്‍ ലയണ്‍സ് മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ സെക്രട്ടറിയും വളപ്പില കമ്യൂണിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടറുമായ ജയിംസ് വളപ്പിലയ്ക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തൂഫാന് വാരിയര്‍ അംഗീകാരം നല്കി.
മണപ്പുറം ഫിനാന്‍സ് ചെയര്‍മാനും ലയണ്‍സ് ഇന്റര്‍നാഷണല്‍ മുന്‍ ഡയറക്ടറുമായ വി.പി. നന്ദകുമാറും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയില്‍ നിന്നും തൂഫാന് വാരിയര്‍ അംഗീകാരം ഏറ്റുവാങ്ങി.
മഞ്ചേരി മലബാര്‍ ഹെറിറ്റേജ് റിസോര്‍ട്ട്സ് ആന്‍ഡ് സ്പായില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചു. ഓപ്പറേഷന് തൂഫാന് വിജയകരമാക്കിത്തീര്‍ക്കാന്‍ ലയണ്‍സ് അടക്കമുള്ള എല്ലാ സംഘടനകളുടെയും പൊതുജനങ്ങളുടെയും ശക്തമായ പിന്തുണ ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു.
ചടങ്ങില്‍ മുന്‍ ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ലയണ്‍ കെ.എം. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവന് എംപി, മഞ്ഞളാംകുഴി അലി എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളായി. വിവിധ മേഖലകളിലായി മികവ് തെളിയിച്ച ലയണ്‍സ് ക്ലബ്ബുകളെയും ലയണ്‍സ് അംഗങ്ങളെയും ആദരിച്ചു.
ഡിസ്ട്രിക്ട് ഗവര്‍ണറായ ബാബു ദിവാകരന്, വിവിധ ലയണ്‍സ് ഡിസ്ട്രിക്ടുകളിലെ ഗവര്‍ണര്‍മാര്‍, വൈസ് ഗവര്‍ണര്‍മാര്‍, മുന്‍ ഗവര്‍ണര്‍മാര്‍ തുടങ്ങി ഒട്ടനവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.