Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Parel Pally

വിശ്വാസീസമൂഹത്തിന്‍റെ തീവ്രമായ ആഗ്രഹപൂര്‍ത്തീകരണം: മാര്‍ തോമസ് തറയില്‍

ച​ങ്ങ​നാ​ശേ​രി: ഏ​റ്റ​വും മ​നോ​ഹ​രി​യാ​യ പ​രി​ശു​ദ്ധ​ അ​മ്മ​യു​ടെ നാ​മ​ധേ​യ​ത്തി​ല്‍ ഏ​റ്റ​വും മ​ഹോ​ഹ​ര​മാ​യ ദേ​വാ​ല​യം വേ​ണ​മെ​ന്ന വി​ശ്വാ​സ​ീസ​മൂ​ഹ​ത്തി​ന്‍റെ തീ​വ്ര​മാ​യ ആ​ഗ്ര​ഹപൂ​ര്‍ത്തീ​ക​ര​ണ​മാ​ണ് പാ​റേ​ല്‍ മ​ര്‍ത്ത്മ​റി​യം ബ​സി​ലി​ക്ക​യെ​ന്ന് ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍.

പാ​റേ​ല്‍മാ​താ​വി​നോ​ടു​ള്ള പ്രാ​ര്‍ഥ​ന​യി​ല്‍ ശ​ക്തി ക​ണ്ടെ​ത്തി​യ​വ​ര്‍ക്കു മാ​ത്ര​മ​ല്ല, നാ​ടി​നു​ത​ന്നെ അ​ഭി​മാ​ന​മാ​യി ഈ ​പ​ള്ളി കൂ​ദാ​ശ ചെ​യ്യ​പ്പെ​ടു​മ്പോ​ള്‍ സ​ര്‍വ​ശ​ക്ത​നാ​യ ദൈ​വ​ത്തി​നു ന​ന്ദി​പ​റ​യാം. പ​രി​ശു​ദ്ധ ലെ​യോ പ​തി​നാറാ​മ​ന്‍ പാ​പ്പ പ​റ​യു​ന്ന​തു​പോ​ലെ, ന​മ്മു​ടെ അ​മ്മ​യാ​യ മ​റി​യം ന​മ്മോ​ടൊ​ത്തു ന​ട​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു.

1904ല്‍ ​പാ​റേ​ല്‍ പ​ള്ളി പ​ണി​യാ​ന്‍ ക​ല്‍പ്പ​ന പു​റ​പ്പെ​ടു​വി​ച്ച ധ​ന്യ​ന്‍ മാ​ര്‍ മാ​ത്യു മാ​ക്കീല്‍ പി​താ​വി​നെ​യും, ഇ​തു സാ​ക്ഷാ​ത്ക​രി​ക്കാ​ന്‍ നേ​തൃ​ത്വം ന​ല്‍കി​യ മോ​ണ്‍.​ സി​റി​യ​ക് ക​ണ്ട​ങ്ക​രി​യെയും പ​രി​ശു​ദ്ധ അ​മ്മ​യു​ടെ തി​രു​സ്വ​രൂ​പം ഫ്രാ​ന്‍സി​ല്‍നി​ന്നു കൊ​ണ്ടു​വ​ന്ന എ​സ്ത​ഫാ​നാ​സ​ച്ച​നേ​യും അ​നു​സ്മ​രി​ക്കാം.

1974ല്‍ ​അ​ന്ന​ത്തെ ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ആ​ന്‍റണി പ​ടി​യ​റ​യാ​ണ് ര​ണ്ടാ​മ​ത്തെ പ​ള്ളി കൂ​ദാ​ശ ചെ​യ്ത​ത്. ഈ ​പ​ള്ളി നി​ര്‍മി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ച് പൂ​ര്‍ത്തീ​ക​ര​ണ​ത്തി​നാ​യി ഏ​റെ ത്യാ​ഗം​ ചെ​യ്ത മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം പു​തി​യ പ​ള്ളി കൂ​ദാ​ശ ചെ​യ്യു​മ്പോ​ള്‍, പു​തി​യ പ​ള്ളി​ക്ക് മാ​ര്‍പാ​പ്പ ബ​സി​ലി​ക്കാ പ​ദ​വി സ​മ്മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്.

വി​ശ്വാ​സ​ത്തി​ല്‍ ന​മ്മെ ഉ​റ​പ്പി​ച്ച മാ​ര്‍തോ​മാ​ശ്ലീഹാ​യു​ടെ തി​രു​നാ​ള്‍ദി​ന​ത്തി​ല്‍ പാ​റേ​ല്‍ പ​ള്ളി കൂ​ദാ​ശ​ചെ​യ്ത് ബ​സി​ലി​ക്ക​യാ​യി ഉ​യ​ര്‍ത്തു​ന്ന​തി​ല്‍ ഏ​റെ അ​ഭി​മാ​ന​മു​ണ്ടെ​ന്നും പ​ള്ളി​പ​ണി​യോ​ട് സ​ഹ​ക​രി​ച്ച ഏ​ല്ലാ​വ​ര്‍ക്കും, പ്ര​ത്യേ​കി​ച്ച് പാ​റേ​ല്‍ ഇ​ട​വ​ക​യ്ക്കും ന​ന്ദി അ​ര്‍പ്പി​ക്കു​ന്ന​താ​യും മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു.

പാ​റേ​ല്‍ പ​ള്ളി​യു​ടെ നി​ര്‍മാ​ണ​ത്തി​ന് അ​ത്യ​ധ്വാ​നം ചെ​യ്ത​വ​ര്‍ക്കും വി​വി​ധ​രീ​തി​യി​ല്‍ സ​ഹാ​യി​ച്ച​വ​ര്‍ക്കും മാ​താ​വി​ന്‍റെ അ​നു​ഗ്ര​ഹ​വും ദൈ​വ​ത്തി​ന്‍റെ കൃ​പ​യും ല​ഭി​ക്കു​മെ​ന്ന് ആ​ര്‍ച്ച്ബി​ഷ​പ് എ​മരി​റ്റ​സ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം പ​റ​ഞ്ഞു.

Kerala

പാ​റേ​ല്‍​ പ​ള്ളി​യു​ടെ മ​ടി​യി​ൽ പി​റ​ന്ന എ​സ്ബി കോ​ള​ജ്

ആ​​ഗോ​​ള​​പ്ര​​ശ​​സ്തി നേ​​ടി​​യ സെ​​ന്‍റ് ബ​​ര്‍​ക്ക്മാ​​ന്‍​സ് കോ​​ള​​ജ് ജ​​ന്മം​​കൊ​​ണ്ട​​ത് പാ​​റേ​​ല്‍ പ​​ള്ളി​​യു​​ടെ മ​​ടി​​ത്ത​​ട്ടി​​ലും പ​​രി​​ശു​​ദ്ധ ക​​ന്യ​​ക​​മാ​​താ​​വി​​ന്‍റെ സം​​ര​​ക്ഷ​​ണ​​ത്തി​​ലു​മാ​​ണ്.

1906 ഡി​​സം​​ബ​​റി​​ല്‍ പാ​​റേ​​ല്‍ ക​​പ്പേ​​ള സ്ഥാ​​പി​​ത​​മാ​​യി പ​​തി​​നാ​​റ് വ​​ര്‍​ഷ​​ങ്ങ​​ള്‍​ക്കു​​ശേ​​ഷം സെ​​ന്‍റ് ബ​​ര്‍​ക്ക്മാ​​ന്‍​സ് കോ​​ള​​ജ് പാ​​റേ​​ല്‍ ക​​പ്പേ​​ള​​യോ​​ടു ചേ​​ര്‍​ന്ന് ജ​​ന്മ​​മെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​തി​​നാ​​ല്‍ ഈ ​​കോ​​ള​​ജി​​ന്‍റെ ച​​രി​​ത്രം പാ​​റേ​​ല്‍ ​പ​​ള്ളി​​യു​​ടെ ച​​രി​​ത്ര​​ത്തി​​ല്‍​നി​​ന്നു വേ​​ര്‍​പെടു​​ത്താ​​നാ​​വാ​​ത്ത​​വി​​ധം ചേ​​ർ​​ന്നു​​കി​​ട​​ക്കു​​ന്നു. പ​​ള്ളി​​യോ​​ടു ചേ​​ർ​​ന്ന് പാ​​ശ്ചാ​​ത്യ മാ​​തൃ​​ക​​യി​​ൽ മൂ​​ന്നു​​നി​​ലക്കെട്ടി​​ടം 1922ൽ ​​പൂ​​ർ​​ത്തി​​യാ​​യി. ഈ ​​കെ​​ട്ടി​​ട​​ത്തി​​ലാ​​ണ് അ​​തേ ​​വ​​ർ​​ഷം ജൂ​​ണ്‍ 19നു ​എ​​സ്ബി കോ​​ള​​ജി​​ലെ ആ​​ദ്യ ക്ലാ​​സി​​നു തു​​ട​​ക്കം.

വ​​ലി​​യ ഉ​​ദ്ഘാ​​ട​​ന​​മോ ഭൗ​​തി​​ക​​മാ​​യ ആ​​ര്‍​ഭാ​​ട​​മോ ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല. ച​​ങ്ങ​​നാ​​ശേ​​രി രൂ​​പ​​താ​​ധ്യ​​ക്ഷ​​ന്‍ മാ​​ര്‍ തോ​​മ​​സ് കു​​ര്യാ​​ള​​ശേ​​രി പാ​​റേ​​ല്‍ പ​​ള്ളി​​യി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ച്ചാ​​യി​​രു​​ന്നു എ​​സ്ബി കോ​​ള​​ജി​​ന് തു​​ട​​ക്കം​​കു​​റി​​ച്ച​​ത്. കു​​ര്‍​ബാ​​ന​​യ്ക്കു​ശേ​​ഷം പ്രി​​ന്‍​സി​​പ്പ​​ല്‍ ഫാ. ​​മാ​​ത്യു പു​​ര​​യ്ക്ക​​ല്‍ 125 യു​​വ​​വി​​ദ്യാ​​ര്‍​ഥി​​ക​​ളെ ക്ലാ​​സി​​ലേ​​ക്കു ക്ഷ​​ണി​​ച്ചു. വി​​ഷ​​യം ഇം​​ഗ്ലീ​​ഷ് ആ​​യി​​രു​​ന്നു. പ​​ഠി​​പ്പി​​ച്ച​​ത് എം​​എ (ഓ​​ണേ​​ഴ്‌​​സ്)​ ബി​​രു​​ദ​​ധാ​​രി​​യാ​​യ ടി. ​​കെ. ശ​​ങ്ക​​ര മേ​​നോ​​ന്‍.

കോ​​ള​​ജ് ആ​​രം​​ഭി​​ക്കു​​ന്ന​​തി​​ന് അ​​ഫി​​ലി​​യേ​​ഷ​​ന്‍ ന​​ല്‍​കി​​ക്കൊ​​ണ്ടു​​ള്ള മ​​ദ്രാ​​സ് സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യു​​ടെ ക​​ത്ത് ല​​ഭി​​ച്ച​​ത് 1922 ജ​​നു​​വ​​രി 21നാ​​ണ്. മൈ​​ന​​ര്‍ സെ​​മി​​നാ​​രി​​ക്കാ​​യി പൂ​​ര്‍​ത്തി​​യാ​​യ കെ​​ട്ടി​​ടം മാ​​ര്‍ തോ​​മ​​സ് കു​​ര്യാ​​ള​​ശേ​​രി കോ​​ള​​ജി​​ന്‍റെ പ്ര​​വ​​ര്‍​ത്ത​​ന​​ത്തി​​നാ​​യി വി​​ട്ടു​​കൊ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു.

1922 മു​​ത​​ല്‍ 1925 വ​​രെ പാ​​റേ​​ല്‍ പ​​ള്ളി സെ​​ന്‍റ് ബ​​ര്‍​ക്ക്മാ​​ന്‍​സ് കോ​​ള​​ജി​​ന്‍റെ ചാ​​പ്പ​​ലാ​​യി പ്ര​​വ​​ര്‍​ത്തി​​ച്ചു. 1925ല്‍ ​​കോ​​ള​​ജ് ഇ​​പ്പോ​​ഴു​​ള്ള സ്ഥ​​ല​​ത്തേ​​ക്ക് മാ​​റ്റി സ്ഥാ​​പി​​ച്ചു. തു​​ട​​ർ​​ന്ന് കു​​റ​​ച്ചു​കാ​​ലം ഈ ​​കെ​​ട്ടി​​ട​​ത്തി​​ൽ ആ​​യി​​രു​​ന്നു കോ​​ള​​ജി​​ലെ അ​ധ്യാ​​പ​​ക​​രും വി​​ദ്യാ​​ർ​​ഥി​​ക​​ളും താ​​മ​​സി​​ച്ചി​​രു​​ന്ന ഹോ​​സ്റ്റ​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന​​ത്.

2014ല്‍ ​​കോ​​ള​​ജി​​ന് സ്വ​​യം​​ഭ​​ര​​ണ പ​​ദ​​വി ല​​ഭി​​ച്ചു. ഇ​​ന്ന് അ​​ത് സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യാ​​യി അം​​ഗീ​​ക​​രി​​ക്ക​​പ്പെ​​ടാ​​ന്‍ യോ​​ഗ്യ​​മാ​​യ നി​​ല​​യി​​ലെ​​ത്തി​​ക്ക​​ഴി​​ഞ്ഞു, പാ​റേ​ൽ പ​​ള്ളി ബ​​സി​​ലി​​ക്കാ പ​​ദ​​വി​​യി​​ലേ​​ക്കും....!

Kerala

പാറേല്‍ പള്ളി എന്‍റെ ജീവിതത്തിന്‍റെ ഭാഗം

പാ​റേ​ല്‍ പ​ള്ളി​യും പ​ള്ളി​പ്പെ​രു​ന്നാ​ളും എ​ന്‍റെ മ​ന​സി​ല്‍ എ​ന്നും നി​റ​ഞ്ഞ ഓ​ര്‍മ​ക​ളാ​ണ്. ഞാ​ന്‍ ച​ങ്ങ​നാ​ശേ​രി വെ​രൂ​ര്‍ ഇ​ട​വ​കാം​ഗ​മാ​ണ്. പാ​റേ​ല്‍ പ​ള്ളി​യി​ല്‍നി​ന്ന് അ​ത്ര ദൂ​ര​ത്തൊ​ന്നു​മാ​യി​രു​ന്നി​ല്ല എ​ന്‍റെ വീ​ട്. അ​തു​കൊ​ണ്ടു​ത​ന്നെ ചെ​റു​പ്പം മു​ത​ല്‍ ഞാ​ന്‍ പ​ങ്കെ​ടു​ക്കു​ന്ന പ്ര​ധാ​ന ആ​ഘോ​ഷ​ങ്ങ​ളി​ലൊ​ന്ന് പാ​റേ​ല്‍ പ​ള്ളി തി​രു​ന്നാ​ളാ​ണ്. കു​രി​ശും​മൂ​ട് ക​വ​ല​യി​ലേ​ക്കു​ള്ള പ്ര​ദ​ക്ഷി​ണ​ത്തി​ല്‍ ചെ​റു​പ്പ​കാ​ല​ങ്ങ​ളി​ലൊ​ക്കെ വ​ള​രെ ആ​വേ​ശ​ത്തോ​ടെ​യാ​ണ് ഞാ​ന്‍ പ​ങ്കെ​ടു​ത്തി​രു​ന്ന​ത്.

പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച​തി​നു​ശേ​ഷം ഞാ​ന്‍ ആ​ദ്യ​മാ​യി ശു​ശ്രൂ​ഷ ചെ​യ്ത​ത് പാ​റേ​ല്‍ പ​ള്ളി​യു​ടെ അ​സി. വി​കാ​രി എ​ന്ന നി​ല​യി​ലാ​ണ്. അ​ന്ന് യ​ശ​ശ​രീ​ര​നാ​യ ജോ​ണ്‍ പു​ര​യ്ക്ക​ല​ച്ച​നാ​യി​രു​ന്നു വി​കാ​രി. അ​തി​രൂ​പ​ത​യു​ടെ ഹൗ​സ് പ്രൊ​ക്യു​റേ​റ്റ​ര്‍, പ്രൊ​ക്യു​റേ​റ്റ​ര്‍ എ​ന്നീ നി​ല​ക​ളി​ല്‍ ശു​ശ്രൂ​ഷ ചെ​യ്ത​പ്പോ​ഴും അ​തി​രൂ​പ​ത​യു​ടെ തീ​ര്‍ഥാ​ട​ന​കേ​ന്ദ്രം എ​ന്ന നി​ല​യി​ല്‍ പാ​റേ​ല്‍ പ​ള്ളി​യു​ടെ ചു​മ​ത​ല​ക​ള്‍ നി​ര്‍വ​ഹി​ക്കാ​ന്‍ എ​നി​ക്കു ഭാ​ഗ്യം ല​ഭി​ച്ചു.

പ​ള്ളി​യോ​ട് ചേ​ര്‍ന്നു​ള്ള വി​വാ​ഹ കോ​ട​തി​യു​ടെ ചു​മ​ത​ല​ക്കാ​ര​ന്‍ എ​ന്ന നി​ല​യി​ല്‍ വ​ള​രെ​നാ​ള്‍ പാ​റേ​ല്‍ പ​ള്ളി​യി​ല്‍ താ​മ​സി​ച്ച് ശു​ശ്രൂ​ഷ ചെ​യ്യാ​ന്‍ സാ​ധി​ച്ചു. ഇ​പ്പോ​ള്‍ പാ​റേ​ല്‍ പ​ള്ളി​യു​ടെ റെ​ക​ട​ര്‍ എ​ന്ന നി​ല​യി​ല്‍ ശു​ശ്രൂ​ഷ ചെ​യ്യാ​നും അ​വ​സ​രം ല​ഭി​ച്ചു. ഇ​ങ്ങ​നെ പാ​റേ​ല്‍ പ​ള്ളി​യും പാ​റേ​ല്‍ മാ​താ​വു​മാ​യി ഇ​ഴു​കി​ച്ചേ​ര്‍ന്ന ഒ​രു ജീ​വി​തം ന​യി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​ത് വ​ലി​യ ദൈ​വാ​നു​ഗ്ര​ഹ​മാ​യി ക​രു​തു​ന്നു. പാ​റേ​ല്‍ പ​ള്ളി എ​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് എ​ന്നു​ത​ന്നെ പ​റ​യാം.

പാ​റേ​ല്‍ പ​ള്ളി ഇ​ന്ന് ബ​സി​ലി​ക്ക​യാ​യി ഉ​യ​ര്‍ത്ത​പ്പെ​ട്ട​തി​ല്‍ വ​ലി​യ സ​ന്തോ​ഷ​മു​ണ്ട്. പ​രി​ശു​ദ്ധ അ​മ്മ​യു​ടെ മാ​ധ്യ​സ്ഥ‍്യം എ​ന്നും അ​നു​ഗ്ര​ഹ​മാ​ണ്.

മോ​ണ്‍. മാ​ത്യു ച​ങ്ങ​ങ്ക​രി, ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി​ജ​ന​റാ​ള്‍

Kerala

മാർപാപ്പയെക്കൊണ്ടു വെഞ്ചരിപ്പിക്കാൻ കല്ല് തോളിലേറ്റി കുർബാന അർപ്പിച്ച മാർ പെരുന്തോട്ടം

മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം ആ​​​ര്‍ച്ച്ബി​​​ഷ​​​പ്പാ​​​യി​​​രു​​​ന്ന കാ​​​ല​​​ത്താ​​​ണ് പാ​​​റേ​​​ല്‍ മ​​​രി​​​യ​​​ന്‍ തീ​​​ര്‍ഥാ​​​ട​​​ന​​​കേ​​​ന്ദ്രം പു​​​ന​​​ര്‍നി​​​ര്‍മാ​​​ണം സം​​​ബ​​​ന്ധി​​​ച്ച ആ​​​ലോ​​​ച​​​ന​​​ക​​​ള്‍ക്ക് തു​​​ട​​​ക്കം​​​കു​​​റി​​​ച്ച​​​തും തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​തും. തു​​​ട​​​ർ​​​ന്ന് ശി​​​ലാ​​​സ്ഥാ​​​പ​​​നം ന​​​ട​​​ത്തി​​​യ​​​തും നി​​​ര്‍മാ​​​ണ​​​ത്തി​​​ന്‍റെ ഭൂ​​​രി​​​ഭാ​​​ഗം പൂ​​​ര്‍ത്തീ​​​ക​​​രി​​​ച്ച​​​തും മാ​​​ര്‍ പെ​​​രു​​​ന്തോ​​​ട്ട​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. 21ന് ​​​കൂ​​​ദാ​​​ശ ചെ​​​യ്ത് ബ​​​സി​​​ലി​​​ക്ക​​​യാ​​​യി ഉ​​​യ​​​ര്‍ത്ത​​​പ്പെ​​​ടു​​​മ്പോ​​​ള്‍ പ​​​ള്ളി നി​​​ര്‍മാ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ച് മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം ദീ​​​പി​​​ക​​​യോ​​​ടു സം​​​സാ​​​രി​​​ക്കു​​​ന്നു.

 ? പാ​​​റേ​​​ല്‍ പ​​​ള്ളി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ശി​​​ല ഫ്രാ​​​ന്‍സി​​​സ് മാ​​​ര്‍പാ​​​പ്പ വെ​​​ഞ്ച​​​രി​​​ച്ച​​​പ്പോ​​​ഴു​​​ണ്ടാ​​​യ അ​​​നു​​​ഭ​​​വം

ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ പൊ​​​തു​​​ മ​​​രി​​​യ​​​ന്‍ തീ​​​ര്‍ഥാ​​​ട​​​ന​​​കേ​​​ന്ദ്ര​​​മാ​​​യ പാ​​​റേ​​​ല്‍ പ​​​ള്ളി പു​​​തു​​​ക്കി​​​പ്പ​​​ണി​​​യു​​​മ്പോ​​​ള്‍ അ​​​തി​​​ന്‍റെ മൂ​​​ല​​​ക്ക​​​ല്ല് ഫ്രാ​​​ന്‍സി​​​സ് മാ​​​ര്‍പാ​​​പ്പ​​​യെ​​​ക്കൊ​​​ണ്ട് ആ​​​ശി​​​ര്‍വ​​​ദി​​​പ്പി​​​ക്കാ​​​ന്‍ സാ​​​ധി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ല്‍ എ​​​ന്നാ​​​ഗ്ര​​​ഹി​​​ച്ചു. ആ​​​ഗ്ര​​​ഹം മ​​​ന​​​സി​​​ല്‍ സൂ​​​ക്ഷി​​​ച്ച് അ​​​തി​​​നു​​​ള്ള സാ​​​ധ്യ​​​ത​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് ആ​​​ലോ​​​ചി​​​ച്ചു. 2014 ന​​​വം​​​ബ​​​ര്‍ 23ന് ​​​വ​​​ത്തി​​​ക്കാ​​​നി​​​ലെ സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്‌​​​സ് ബ​​​സി​​​ലി​​​ക്ക​​​യി​​​ല്‍ ചാ​​​വ​​​റ കു​​​ര്യാ​​​ക്കോ​​​സ് ഏ​​​ലി​​​യാ​​​സ​​​ച്ച​​​ന്‍റെ​​​യും എ​​​വു​​​പ്രാ​​​സി​​​യാ​​​മ്മ​​​യു​​​ടെ​​​യും വി​​​ശു​​​ദ്ധ​​​പ​​​ദ പ്ര​​​ഖ്യാ​​​പ​​​ന​​​ക​​​ര്‍മ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ റോ​​​മി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ള്‍ പാ​​​പ്പാ​​​യെ​​​ക്കൊ​​​ണ്ട് വെ​​​ഞ്ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് ഒ​​​രു ക​​​ല്ല് ത​​​യാ​​​റാ​​​ക്കി കൈ​​​യി​​​ല്‍ ക​​​രു​​​താ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ചു. തി​​​രു​​​ക്ക​​​ര്‍മ​​​ങ്ങ​​​ള്‍ക്കാ​​​യി വ​​​ത്തി​​​ക്കാ​​​ന്‍ ബ​​​സി​​​ലി​​​ക്ക​​​യി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ള്‍ തി​​​രു​​​വ​​​സ്ത്ര​​​ങ്ങ​​​ള്‍ക്കൊ​​​പ്പം ഒ​​​രു സ​​​ഞ്ചി​​​യി​​​ല്‍ ക​​​ല്ലും ക​​​രു​​​തി​​​യി​​​രു​​​ന്നു.

പൗ​​​ര​​​സ്ത്യ​​​ സ​​​ഭാ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ന്‍റെ ത​​​ല​​​വ​​​ന്‍ ക​​​ര്‍ദി​​​നാ​​​ള്‍ സാ​​​ന്ദ്രി​​​പ്പി​​​താ​​​വും മേ​​​ജ​​​ര്‍ ആ​​​ര്‍ച്ച്ബി​​​ഷ​​​പ് ക​​​ര്‍ദി​​​നാ​​​ള്‍ ആ​​​ല​​​ഞ്ചേ​​​രി​​​പ്പി​​​താ​​​വും മ​​​റ്റ് ഏ​​​താ​​​നും മെ​​​ത്രാ​​​ന്മാ​​​രും അ​​​വി​​​ടെ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു. പാ​​​പ്പാ​​​യെ​​​ക്കൊ​​​ണ്ട് ക​​​ല്ല് വെ​​​ഞ്ച​​​രി​​​പ്പി​​​ക്കാ​​​നു​​​ള്ള ആ​​​ഗ്ര​​​ഹം ആ​​​ല​​​ഞ്ചേ​​​രി​​​പ്പി​​​താ​​​വി​​​നോ​​​ടു ഞാ​​​ന്‍ പ​​​റ​​​ഞ്ഞു. ഞ​​​ങ്ങ​​​ള്‍ ര​​​ണ്ടു​​​പേ​​​രും​​​കൂ​​​ടി ഇ​​​ക്കാ​​​ര്യം ക​​​ര്‍ദി​​​നാ​​​ള്‍ സാ​​​ന്ദ്രി​​​പ്പി​​​താ​​​വു​​​മാ​​​യി സം​​​സാ​​​രി​​​ച്ചു. കാ​​​ര്യം സാ​​​ധി​​​ക്കു​​​ന്ന​​​ത് ബു​​​ദ്ധി​​​മു​​​ട്ടാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഏ​​​താ​​​യാ​​​ലും ആ​​​ഗ്ര​​​ഹം കൈ​​​വെ​​​ടി​​​യാ​​​തെ ക​​​ല്ല് തോ​​​ളി​​​ല്‍ തൂ​​​ക്കി​​​യി​​​ട്ടു​​​കൊ​​​ണ്ട് ഞാ​​​ന്‍ തി​​​രു​​​ക്ക​​​ര്‍മ​​​ങ്ങ​​​ളി​​​ല്‍ സം​​​ബ​​​ന്ധി​​​ച്ചു. പു​​​റ​​​മെ കാ​​​പ്പ ധ​​​രി​​​ച്ചി​​​രു​​​ന്ന​​​തു​​​കൊ​​​ണ്ട് ക​​​ല്ല് ആ​​​രും ശ്ര​​​ദ്ധി​​​ച്ചു കാ​​​ണു​​​ക​​​യി​​​ല്ല. ഞ​​​ങ്ങ​​​ള്‍ ഏ​​​താ​​​നും മെ​​​ത്രാ​​​ന്മാ​​​രു​​​ടെ ഇ​​​രി​​​പ്പി​​​ട​​​ങ്ങ​​​ള്‍ തി​​​രു​​​ക്ക​​​ര്‍മ​​​ങ്ങ​​​ള്‍ ന​​​ട​​​ക്കു​​​ന്ന അ​​​ള്‍ത്താ​​​ര​​​യ്ക്ക​​​ടു​​​ത്താ​​​യി​​​രു​​​ന്നു. തി​​​രു​​​ക്ക​​​ര്‍മ​​​ങ്ങ​​​ള്‍ക്കു​​​ശേ​​​ഷം ഏ​​​താ​​​നും മെ​​​ത്രാ​​​ന്മാ​​​രു​​​ടെ അ​​​ടു​​​ത്തേ​​​ക്ക് ഫ്രാ​​​ന്‍സി​​​സ് പാ​​​പ്പാ വ​​​ന്നു. എ​​​ന്‍റെ​​​യ​​​ടു​​​ത്ത് എ​​​ത്തി​​​യ​​​പ്പോ​​​ള്‍ സ​​​ഞ്ചി​​​യി​​​ല്‍ ക​​​രു​​​തി​​​യി​​​രു​​​ന്ന ക​​​ല്ല് ഞാ​​​ന്‍ മാ​​​ര്‍പാ​​​പ്പ​​​യെ കാ​​​ണി​​​ച്ച് ആ​​​ഗ്ര​​​ഹം അ​​​റി​​​യി​​​ച്ചു. പു​​​ഞ്ചി​​​രി​​​യോ​​​ടെ മാ​​​ര്‍പാ​​​പ്പ ശി​​​ല ആ​​​ശീ​​​ര്‍വ​​​ദി​​​ച്ചു. പ​​​ത്രോ​​​സി​​​ന്‍റെ ബ​​​സി​​​ലി​​​ക്ക​​​യി​​​ല്‍വ​​​ച്ച് അ​​​നേ​​​കാ​​​യി​​​ര​​​ങ്ങ​​​ളെ സ​​​ക്ഷി​​​നി​​​ര്‍ത്തി മാ​​​ര്‍പാ​​​പ്പ പാ​​​റേ​​​ല്‍ പ​​​ള്ളി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ശി​​​ല വെ​​​ഞ്ച​​​രി​​​ച്ച​​​പ്പോ​​​ള്‍ അ​​​വാ​​​ച്യ​​​മാ​​​യ സ​​​ന്തോ​​​ഷ​​​വും കൃ​​​ത​​​ജ്ഞ​​​ത​​​യു​​​ടെ വി​​​കാ​​​ര​​​ങ്ങ​​​ളു​​​മാ​​​ണ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​ത്.

ഇ​​​റ്റ​​​ലി​​​യി​​​ല്‍ ഉ​​​പ​​​രി​​​പ​​​ഠ​​​നം ന​​​ട​​​ത്തി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താം​​​ഗ​​​മാ​​​യ ഫാ. ​​​സോ​​​ണി ക​​​ട​​​ന്തോ​​​ട്, ത​​​ന്‍റെ സു​​​ഹൃ​​​ത്താ​​​യ എ​​​ന്‍ജി​​​നി​​​യ​​​റു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് ശി​​​ല സ​​​ജ്ജ​​​മാ​​​ക്കി​​​യ​​​ത്. റോ​​​മി​​​ല്‍നി​​​ന്ന് ഏ​​​ക​​​ദേ​​​ശം 50 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യു​​​ള്ള ഒ​​​രു മ​​​ല​​​യി​​​ല്‍ ഇ​​​റ്റ​​​ലി​​​യി​​​ലെ ഏ​​​റ്റ​​​വും പു​​​രാ​​​ത​​​ന മ​​​രി​​​യ​​​ന്‍ തീ​​​ര്‍ഥാ​​​ട​​​ന​​​കേ​​​ന്ദ്ര​​​ത്തോ​​​ടു ചേ​​​ര്‍ന്നു​​​ള്ള പാ​​​റ​​​ക്കെ​​​ട്ടി​​​ല്‍നി​​​ന്നു വെ​​​ട്ടി​​​യെ​​​ടു​​​ത്ത മു​​​പ്പ​​​തു​​​ കി​​​ലോ തൂ​​​ക്കം​​​വ​​​രു​​​ന്ന ഒ​​​രു ക​​​രി​​​ങ്ക​​​ല്ല് കൊ​​​ത്തി​​​മി​​​നു​​​ക്കി 18 സെ​​​ന്‍റി​​​മീ​​​റ്റ​​​ര്‍ നീ​​​ള​​​വും 11 സെ​​​ന്‍റി​​​മീ​​​റ്റ​​​ര്‍ വീ​​​തി​​​യു​​​മു​​​ള്ള ഇ​​​ഷ്ടി​​​ക​രൂ​​​പ​​​ത്തി​​​ലാ​​​ക്കി​​​യാ​​​ണ് വെ​​​ഞ്ച​​​രി​​​ക്കാ​​​ന്‍ പാ​​​ക​​​ത്തി​​​ലാ​​​ക്കി​​​യ​​​ത്.

? ശി​​​ലാ​​​സ്ഥാ​​​പ​​​നം സം​​​ബ​​​ന്ധി​​​ച്ച്

റോ​​​മി​​​ന​​​ടു​​​ത്തു​​​ള്ള ഒ​​​രു പ്ര​​​ധാ​​​ന മ​​​രി​​​യ​​​ന്‍ തീ​​​ര്‍ഥാ​​​ട​​​ന​​​കേ​​​ന്ദ്രം സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന സ്ഥ​​​ല​​​ത്തെ പാ​​​റ​​​യി​​​ല്‍നി​​​ന്നു കൊ​​​ത്തി​​​യെ​​​ടു​​​ത്ത്, ഏ​​​തു പാ​​​റ​​​മേ​​​ലാ​​​ണോ ഈ​​​ശോ ത​​​ന്‍റെ പ​​​ള്ളി (സ​​​ഭ) പ​​​ണി​​​യു​​​മെ​​​ന്ന് പ​​​റ​​​ഞ്ഞ​​​ത്, ആ ​​​പാ​​​റ​​​യാ​​​കു​​​ന്ന പ​​​ത്രോ​​​സി​​​ന്‍റെ പി​​​ന്‍ഗാ​​​മി​​​യാ​​​യ ഫ്രാ​​​ന്‍സി​​​സ് മാ​​​ര്‍പാ​​​പ്പ​​​യാ​​​ല്‍ ആ​​​ശീ​​​ര്‍വ​​​ദി​​​ക്ക​​​പ്പെ​​​ട്ട ക​​​ല്ല്, പാ​​​റ​​​മേ​​​ല്‍ സ്ഥാ​​​പി​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന പ്ര​​​സി​​​ദ്ധ​​​മാ​​​യ പാ​​​റേ​​​ല്‍ മ​​​രി​​​യ​​​ന്‍ തീ​​​ര്‍ഥാ​​​ട​​​ന​​​പ്പ​​​ള്ളി​​​യു​​​ടെ മൂ​​​ല​​​ക്ക​​​ല്ലാ​​​യി​​​രി​​​ക്കു​​​ന്നു എ​​​ന്ന​​​ത് അ​​​ര്‍ഥ​​​സ​​​മ്പു​​​ഷ്ട​​​മാ​​​യ ഒ​​​രു ച​​​രി​​​ത്ര​​​നി​​​യോ​​​ഗ​​​വും ഭാ​​​ഗ്യ​​​പ്പെ​​​ട്ട സ്മ​​​ര​​​ണ​​​യു​​​മാ​​​യി​​​രി​​​ക്കു​​​ന്നു. അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ മു​​​ഴു​​​വ​​​ന്‍ പ്രാ​​​തി​​​നി​​​ധ്യം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് അ​​​ടി​​​സ്ഥാ​​​ന​​​ശി​​​ല​​​ക​​​ളാ​​​യി 15 ക​​​ല്ലു​​​ക​​​ളാ​​​ണ് സ്ഥാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

? പ്ലാ​​​ന്‍ ത​​​യാ​​​റാ​​​ക്ക​​​ലും ഫ​​​ണ്ട് സ​​​മാ​​​ഹ​​​ര​​​ണ​​​വും

തീ​​​ര്‍ഥാ​​​ട​​​ക​​​ര്‍ക്കു വേ​​​ണ്ട എ​​​ല്ലാ സൗ​​​ക​​​ര്യ​​​ങ്ങ​​​ളും പു​​​തി​​​യ പ​​​ള്ളി​​​യി​​​ല്‍ ക്ര​​​മീ​​​ക​​​രി​​​ക്കും​​​വി​​​ധ​​​മാ​​​ണ് പ്ലാ​​​നും എ​​​സ്റ്റി​​​മേ​​​റ്റും സ​​​ജ്ജ​​​മാ​​​ക്കി​​​യ​​​ത്. ശാ​​​ന്ത​​​മാ​​​യി ധ്യാ​​​നി​​​ക്കാ​​​നും പ്രാ​​​ര്‍ഥി​​​ക്കാ​​​നു​​​മു​​​ള്ള എ​​​ല്ലാ സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ഏ​​​ര്‍പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. പ​​​ള്ളി​​​ക്കു​​​ള്ളി​​​ലെ വി​​​ശു​​​ദ്ധ​​​ ക​​​ല​​​ക​​​ളും ദി​​​വ്യാ​​​ല​​​ങ്കാ​​​ര​​​ങ്ങ​​​ളും ഭൂ​​​ഗ​​​ര്‍ഭ​​​ ക​​​പ്പേ​​​ള​​​യും സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത് ദൈ​​​വി​​​ക​​​ര​​​ഹ​​​സ്യ​​​ങ്ങ​​​ളു​​​ടെ ആ​​​ഘോ​​​ഷ​​​വേ​​​ദി​​​യാ​​​യ ഈ ​​​തീ​​​ര്‍ഥാ​​​ട​​​ന​​​പ്പ​​​ള്ളി സ്വ​​​ര്‍ഗീ​​​യാ​​​നു​​​ഭ​​​വ​​​ത്തി​​​ലേ​​​ക്ക് ഭ​​​ക്ത​​​ജ​​​ന​​​ങ്ങ​​​ളെ ആ​​​ന​​​യി​​​ക്കാ​​​ന്‍ സ​​​ഹാ​​​യി​​​ക്ക​​​ണം എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ്. അ​​​തി​​​രൂ​​​പ​​​താം​​​ഗ​​​ങ്ങ​​​ള്‍ക്കെ​​​ല്ലാം സ്വ​​​ന്തം എ​​​ന്നു തോ​​​ന്ന​​​ത്ത​​​ക്ക​​​വി​​​ധ​​​മു​​​ള്ള ഒ​​​രു അ​​​ടു​​​പ്പ​​​വും ബ​​​ന്ധ​​​വും ഈ ​​​തീ​​​ര്‍ഥാ​​​ട​​​ന കേ​​​ന്ദ്ര​​​ത്തോ​​​ടു​​​ണ്ടാ​​​ക​​​ണം എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ മു​​​ഴു​​​വ​​​ന്‍ ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ലെ​​​യും വി​​​ശ്വാ​​​സീസ​​​മൂ​​​ഹം മ​​​ന​​​സോ​​​ടെ ന​​​ല്‍കി​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് പ​​​ള്ളി​​​നി​​​ര്‍മാ​​​ണം പൂ​​​ര്‍ത്തി​​​യാ​​​ക്കു​​​ന്ന​​​ത്.

? പ​​​ള്ളി​​​പ​​​ണി​​​ക്കി​​​ടെ​​​യു​​​ണ്ടാ​​​യ ത​​​ട​​​സ​​​ങ്ങ​​​ള്‍

നി​​​ര്‍മാ​​​ണം ഏ​​​ഴു​ വ​​​ര്‍ഷം​​​കൊ​​​ണ്ട് പൂ​​​ര്‍ത്തി​​​യാ​​​ക്കാ​​​മെ​​​ന്നാ​​​ണ് ക​​​രു​​​തി​​​യി​​​രു​​​ന്ന​​​ത്. 2018ലെ ​​​മ​​​ഹാ​​​മാ​​​രി​​​യും 2021 കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലെ കോ​​​വി​​​ഡും പ​​​ള്ളി​​​പ​​​ണി​​​യെ മ​​​ന്ദ​​​ഗ​​​തി​​​യി​​​ലാ​​​ക്കി. സം​​​ഭാ​​​വ​​​ന​​​ക​​​ള്‍ ത​​​ട​​​സ​​​പ്പെ​​​ട്ടു. സാ​​​ധ​​​ന​​​സാ​​​മ​​​ഗ്രി​​​ക​​​ളു​​​ടെ​​​യും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ​​​യും ല​​​ഭ്യ​​​ത​​​യ്ക്ക് ത​​​ട​​​സം നേ​​​രി​​​ട്ടു. ഈ ​​​ത​​​ട​​​സ​​​ങ്ങ​​​ള്‍ ഇ​​​ല്ലാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ല്‍ നി​​​ര്‍മാ​​​ണം കു​​​റ​​​ച്ചു​​​കൂ​​​ടി നേ​​​ര​​​ത്തേ തീ​​​രു​​​മാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ ഇ​​​ത്ര​​​യേ​​​റെ ബൃഹ​​​ത്താ​​​യ നി​​​ര്‍മാ​​​ണ​​​ത്തി​​​ന് കൂ​​​ടു​​​ത​​​ല്‍ സ​​​മ​​​യം എ​​​ടു​​​ത്തെ​​​ന്നും പ​​​റ​​​യാ​​​നാ​​​കി​​​ല്ല. ഇ​​​പ്പോ​​​ള്‍ നി​​​ര്‍മാ​​​ണം പൂ​​​ര്‍ത്തി​​​യാ​​​ക്കി കൂ​​​ദാ​​​ശ ചെ​​​യ്യ​​​പ്പെ​​​ടു​​​മ്പോ​​​ള്‍ മ​​​ന​​​സി​​​ല്‍ വ​​​ലി​​​യ സ​​​ന്തോ​​​ഷം. ബ​​​സി​​​ലി​​​ക്ക​​​യാ​​​യി ഉ​​​യ​​​ര്‍ത്ത​​​പ്പെ​​​ടു​​​ന്ന​​​ത് ധ​​​ന്യ​​​നി​​​മി​​​ഷ​​​മാ​​​ണ്.

Kerala

ആ​ദ്യ തി​രു​നാ​ളി​നു റോ​മാ​യു​ടെ അ​മൂ​ല്യ സ​മ്മാ​നം

ച​ങ്ങ​നാ​ശേ​രി​യു​ടെ ആ​ത്മീ​യ ച​രി​ത്ര​ത്തി​ൽ പൊ​ൻ​തൂ​വ​ലാ​യി മാ​റി​യ അ​പൂ​ർ​വ ച​രി​ത്ര​രേ​ഖ​യു​ടെ ഓ​ർ​മ പു​തു​ക്കി വി​ശ്വാ​സീ​സ​മൂ​ഹം. പാ​റേ​ൽ പ​ള്ളി​യി​ലെ ആ​ദ്യ തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടാ​ൻ റോ​മി​ൽ​നി​ന്നു ല​ഭി​ച്ച ഔ​ദ്യോ​ഗി​ക അം​ഗീ​കാ​ര​മാ​ണി​ത്. ബ​സ​ലി​ക്കാ പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ സ​ന്തോ​ഷ​ത്തി​നി​ടെ പാ​റേ​ൽ പ​ള്ളി​ക്കു പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​ന്പേ മാ​ർ​പാ​പ്പ ന​ൽ​കി​യ സ്നേ​ഹ​മു​ദ്ര​യു​ടെ രേ​ഖ ക​ണ്ടെ​ടു​ക്ക​പ്പെ​ട്ട​ത് ഇ​ര​ട്ട​ത്തി​ള​ക്ക​മാ​യി.

എ​ല്ലാ വ​ർ​ഷ​വും ഡി​സം​ബ​ർ എ​ട്ട് അ​മ​ലോ​ത്ഭ​വ തി​രു​നാ​ൾ​ദി​ന​ത്തി​ൽ പ്ര​ത്യേ​ക ദ​ണ്ഡ​വി​മോ​ച​നം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് അ​ന്ന​ത്തെ വി​കാ​രി അ​പ്പ​സ്തോ​ലി​ക ബി​ഷ​പ് മാ​ർ മാ​ത്യു മാ​ക്കീ​ലാ​ണ് 1906 സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് റോ​മി​ലെ പ്രൊ​പ്പ​ഗാ​ന്ത ഫി​ദെ തി​രു​സം​ഘ​ത്തി​ന്‍റെ ത​ല​വ​നാ​യ ക​ർ​ദി​നാ​ൾ ജി​റോ​ള​മോ മ​രി​യ ഗൊ​ത്തി​ക്ക് ക​ത്ത​യ​ച്ച​ത്.

അ​മ​ലോ​ത്ഭ​വ ജൂ​ബി​ലി സ്മാ​ര​ക​മാ​യി ച​ങ്ങ​നാ​ശേ​രി​യി​ൽ ഒ​രു പ​ള്ളി പ​ണി​ക​ഴി​പ്പി​ച്ച വി​വ​രം ക​ത്തി​ലു​ണ്ടാ​യി​രു​ന്നു. വി​ശ്വാ​സി​ക​ളു​ടെ ഭ​ക്തി​യും ആ​ത്മീ​യ​നി​ഷ്ഠ​യും വ​ർ​ധി​പ്പി​ക്കാ​ൻ എ​ല്ലാ വ​ർ​ഷ​വും അ​മ​ലോ​ത്ഭ​വ തി​രു​നാ​ൾ​ദി​ന​ത്തി​ൽ ഈ ​പ്രാ​ർ​ഥ​നാ​ല​യം ഭ​ക്തി​പൂ​ർ​വം സ​ന്ദ​ർ​ശി​ക്കു​ന്ന വി​ശ്വാ​സി​ക​ൾ​ക്ക്, എ​ത്ര ത​വ​ണ സ​ന്ദ​ർ​ശി​ക്കു​ന്നു​വോ അ​ത്ര​യും ത​വ​ണ പൂ​ർ​ണ ദ​ണ്ഡ​വി​മോ​ച​നം (toties quoties indulgentiam plenariam) പ്രാ​പി​ക്കാ​ൻ സാ​ധി​ക്കു​ന്ന​തി​നാ​യി പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​വ​ണ​മെ​ന്ന് ക​ത്തി​ൽ അ​ഭ്യ​ർ​ഥി​ച്ചു.

റോ​മി​ൽ​നി​ന്നു​ള്ള അം​ഗീ​കാ​രം

ബി​ഷ​പ് മാ​ർ മാ​ത്യു മാ​ക്കീലി​ന്‍റെ അ​പേ​ക്ഷ​യെ​ത്തു​ട​ർ​ന്ന്, സെ​പ്റ്റം​ബ​ർ 22നു ​പ​ത്താം പി​യൂ​സ് മാ​ർ​പാ​പ്പ​യു​മാ​യി ന​ട​ത്തി​യ ഔ​ദ്യോ​ഗി​ക കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം പ​രി​ശു​ദ്ധ സിം​ഹാ​സ​നം ഈ ​പ്രാ​ർ​ഥ​നാ​ല​യ​ത്തി​ന് പ്ര​ത്യേ​ക പൂ​ർ​ണ ദ​ണ്ഡ​വി​മോ​ച​നം അ​നു​വ​ദി​ച്ചു തീ​രു​മാ​ന​മെ​ടു​ത്തു. മാ​ക്കീ​ൽ മെ​ത്രാ​ന്‍റെ അ​പേ​ക്ഷ​യു​ടെ മു​ക​ളി​ൽ വ​ല​തു​ഭാ​ഗ​ത്തു തീ​രു​മാ​നം എ​ഴു​തി​യ​താ​യി രേ​ഖ​യി​ൽ കാ​ണാം.

സെ​പ്റ്റം​ബ​ർ 22, 1905. പൂ​ർ​ണ ദ​ണ്ഡ​വി​മോ​ച​നം എ​ത്ര പ്രാ​വ​ശ്യം വേ​ണ​മെ​ങ്കി​ലും (toties quoties) അ​നു​വ​ദി​ക്കു​ന്നി​ല്ല. സാ​ധാ​ര​ണ വ്യ​വ​സ്ഥ​ക​ൾ​ക്ക വി​ധേ​യ​മാ​യി, ഡി​സം​ബ​ർ എ​ട്ടി​ന് ഒ​രി​ക്ക​ൽ മാ​ത്രം നേ​ടാ​വു​ന്ന (semel in die) പൂ​ർ​ണ ദ​ണ്ഡ​വി​മോ​ച​നം അ​നു​വ​ദി​ക്കാ​വു​ന്ന​താ​ണ്... തു​ട​ർ​ന്ന് സെ​പ്റ്റം​ബ​ർ 26ന് ​റോ​മി​ൽ​നി​ന്ന് ഇ​തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം അ​യ​ച്ചു​ന​ൽ​കു​ക​യാ​യി​രു​ന്നു.

ച​ങ്ങ​നാ​ശേ​രി അ​മ​ലോ​ത്ഭ​വ ജൂ​ബി​ലി സ്മാ​ര​ക​ക്ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും മെ​ത്രാ​സ​ന​പ്പ​ള്ളി വി​കാ​രി​യു​മാ​യി​രു​ന്ന ക​ണ്ട​ങ്കേ​രി കു​ര്യാ​ക്കോ​സ് ക​ത്ത​നാ​ർ 1907 ഒ​ക്ടോ​ബ​ർ 30നു ​പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ടി​ൽ ഇ​പ്ര​കാ​രം കാ​ണാം "എ. ​പെ. പെ. ​ബ. ന​മ്മു​ടെ മെ​ത്രാ​ന​ച്ച​ൻ അ​വ​ർ​ക​ൾ ആ​റാ​ടോ മു​ത​ൽ ഈ ​കാ​ര്യ​സാ​ദ്ധ്യ​ത്തി​നാ​യി വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു​ത​ന്ന​തു​കൂ​ടാ​തെ, പ​രി​ശു​ദ്ധ പി​താ​വാ​യ 10-ാം പീ​യോ​സു മാ​ർ​പ്പാ​പ്പാ തി​രു​മ​ന​സ്സി​നു ബോ​ധി​പ്പി​ച്ചു. ധ​നു 8-ാം തി​രു​നാ​ൾ ദി​വ​സം ക്ര​മ​പ്ര​കാ​രം കു​മ്പ​സാ​രി​ച്ചു ശു: ​കു​ർ​ബ്ബാ​ന കൈ​കൊ​ണ്ട് ഈ ​പ​ള്ളി​യി​ൽ കു​മ്പി​ട്ടു ന​മ​സ്ക​രി​ക്കു​ന്ന സ​ക​ല വി​ശ്വാ​സി​ക​ൾ​ക്കും പ​രി​പൂ​ർ​ണ്ണ ദ​ണ്ഡ​വി​മോ​ച​ന​മെ​ന്ന വി​ല​യേ​റി​യ മ​നോ​ഗു​ണ​വും സ​മ്പാ​ദി​ച്ചു.'

ആ​ത്മീ​യ അ​നു​ഗ്ര​ഹം

ഈ ​ച​രി​ത്ര​പ​ര​മാ​യ തീ​രു​മാ​ന​ത്തോ​ടെ, അ​മ​ലോ​ത്ഭ​വ തി​രു​നാ​ൾ ദി​ന​ത്തി​ൽ ഈ ​പ​ള്ളി ഭ​ക്തി​പൂ​ർ​വം സ​ന്ദ​ർ​ശി​ച്ച് പ്രാ​ർ​ഥി​ക്കു​ന്ന ഏ​വ​ർ​ക്കും പൂ​ർ​ണ ദ​ണ്ഡ​വി​മോ​ച​നം പ്രാ​പി​ക്കാ​നു​ള്ള അ​പൂ​ർ​വ​മാ​യ ആ​ത്മീ​യ വ​രം ല​ഭി​ച്ചു. ആ​ദ്യ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് റോ​മി​ൽ​നി​ന്നു ല​ഭി​ച്ച ഈ ​അ​നു​മ​തി, ച​ങ്ങ​നാ​ശേ​രി​യി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ദൈ​വ​ജ​ന​ത്തി​നു വ​ലി​യ ആ​ത്മീ​യ സ​ന്തോ​ഷ​വും ഉ​ണ​ർ​വു​മാ​ണ് സ​മ്മാ​നി​ച്ച​ത്.

Kerala

മുട്ടത്തു വർക്കിയുടെ പാറേമാതാവ്

പാറേൽ പള്ളി കൂദാശയോടനുബന്ധിച്ച് ജനപ്രിയ സാഹിത്യകാരൻ മുട്ടത്തു വർക്കി 1974 ഡിസംബർ അഞ്ചിന് ദീപികയിൽ എഴുതിയത്

പാ​റേ​ൽ പ​ള്ളി​യി​ലെ പെ​രു​ന്നാ​ളി​ന്‍റെ നാ​ളു​ക​ൾ അ​ടു​ക്കു​മ്പോ​ൾ ഹൃ​ദ​യം ആ​ന​ന്ദം​കൊ​ണ്ട് തു​ടി​ക്കു​ക​യാ​യി. പെ​രു​ന്നാ​ളി​ന്‍റെ ക​തി​നാ​വെ​ടി​ക​ൾ അ​ക​ലെ​നി​ന്ന് മു​ഴ​ങ്ങി കേ​ൾ​ക്കു​മ്പോ​ൾ രോ​മാ​ഞ്ച​മ​ണി​യും പ​ള്ളി​മ​ണി​യൊ​ച്ച​ക​ൾ ക​വി​ത​യാ​ണ്.
കൊ​ച്ചു​നാ​ളി​ല​ത്തെ​ക്കൂ​ട്ടൂ ഇ​ന്നും.

എ​ന്തൊ​രാ​ഹ്ലാ​ദ​മാ​ണ്, എ​ന്തൊ​രു​ത്സ​വം!

അ​നു​ഗ്ര​ഹ​പ്ര​ദാ​യി​നി​യാ​യ ദൈ​വ​മാ​താ​വി​ന്‍റെ പ​വി​ത്ര​നാ​മ​ധേ​യ​ത്തി​ൽ പ്ര​തി​ഷ്ഠി​ത​മാ​യി​രി​ക്കു​ന്ന ആ ​പു​ണ്യ​തീ​ർ​ഥാ​ല​യം. ആ​ണ്ടു​തോ​റും മ​ഞ്ഞും വെ​യി​ലു​മു​ള്ള വൃ​ശ്ചി​ക​മാ​സം ഇ​രു​പ​ത്തി​മൂ​ന്നാം തീ​യ​തി ദേ​ശ​ദേ​ശാ​ന്ത​ര​ങ്ങ​ളി​ൽ​നി​ന്നും നാ​നാ​ജാ​തി​മ​ത​സ്ഥ​രാ​യ ല​ക്ഷോ​പ​ല​ക്ഷ​ങ്ങ​ളെ ആ​ർ​ഷി​ച്ചു​കൊ​ണ്ട് പ്രോ​ജ്വ​ലം വി​രാ​ജി​ക്കു​ന്നു.

ഇ​ന്ന​ല​ത്തെ ആ ​കൊ​ച്ചു​കു​രി​ശു​പ​ള്ളി ഇ​ന്ന് ബൃ​ഹ​ത്തും അ​ത്യാ​ധു​നി​ക​വും ശി​ല്പ​ക​ലാ​സു​ന്ദ​ര​വും ആ​യ ഒ​രു മ​നോ​ഹ​ര​ദേ​വാ​ല​യ​മാ​യി രൂ​പാ​ന്ത​രം പ്രാ​പി​ച്ച​തി​ൽ ഒ​രു​വേ​ള മ​റ്റാ​രെ​യും​കാ​ൾ സ​ന്തോ​ഷി​ക്കു​ന്ന​ത് ഞാ​നാ​യി​രി​ക്കും.

എ​ന്തു​കൊ​ണ്ടെ​ന്നാ​ൽ, ദൈ​വ​മാ​താ​വി​നെ കൈ​തൊ​ഴു​തും​കൊ​ണ്ടാ​ണ് ഞാ​ൻ സാ​ഹി​ത്യ​ത്തി​ന്‍റെ പൊ​ന്നു തൃ ​ക്കോ​വി​ലി​ലേ​ക്കു പി​ച്ച​ക്കാ​ൽ വ​ച്ച​ത്. ദൈ​വ​മാ​താ​വി​നെ പ്ര​കീ​ർ​ത്തി​ക്കു​ന്ന​താ​യ 153 ശ്ലോ​ക​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​തും എം.​പി. പോ​ളി​ന്‍റെ അ​വ​താ​രി​ക പ​രി​വേ​ഷം അ​ണി​യി​ക്കു​ന്ന​തു​മാ​യ "ആ​ത്മാ​ഞ്ജ​ലി" എ​ന്ന കാ​വ്യ​ഗ്ര​ന്ഥ​മാ​ണ് എ​ന്‍റെ ആ​ദ്യ​ത്തെ പാ​ദ​കാ​ണീ​യ്ക്ക.

എ​ന്‍റെ ഒ​ന്നി​ൽ​പ്പ​രം നോ​വ​ലു​ക​ളി​ൽ പാ​റേ​ൽ​പ്പെ​രു​ന്നാ​ൾ ഞാ​ൻ സ​മ​ഗ്ര​മാ​യി വ​ർ​ണി​ച്ചി​ട്ടു​ണ്ട്. എ​ന്‍റെ ര​ണ്ടു മൂ​ന്നു നോ​വ​ലു​ക​ളു​ടെ വെ​ള്ളി​ത്തി​ര​ക​ളി​ൽ പാ​റേ​ൽ​പ്പ​ള്ളി പ​ക​ർ​ത്ത​പ്പെ​ട്ടി​ട്ടു​ണ്ട്, എ​ന്‍റെ മി​ക്ക​വാ​റും നോ​വ​ലു​ക​ളി​ൽ പാ​റേ​മാ​താ​വി​നെ ഞാ​ൻ ഓ​ർ​മി​ക്കാ​റു​മു​ണ്ട്.

ഈ​ശ്വ​രാ​സ്തി​ത്വ നി​ഷേ​ധാ​ത്മ​ക​ങ്ങ​ളാ​യ എ​ത്ര​യെ​ത്ര​യോ കൊ​ടു​ങ്കാ​റ്റു​ക​ൾ വീ​ശു​ന്നു, ഭൗ​തി​ക​പ്ര​ത്യ​യ​ശാ​സ്ത്ര​ങ്ങ​ളു​ടെ വ​ള​ഞ്ഞു​പു​ള​ഞ്ഞു​കി​ട​ക്കു​ന്ന പാ​ത​ക​ളി​ലും ഊ​ടു​പാ​ത​ക​ളി​ലും​കൂ​ടി എ​ത്ര​പ്രാ​വ​ശ്യം അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും സ​ഞ്ച​രി​ച്ചി​രി​ക്കു​ന്നു. എ​ന്നി​ട്ടും ദൈ​വ​മാ​താ​വി​നോ​ടു​ള്ള ഭ​ക്തി​യും വി​ശ്വാ​സ​വും എ​ന്‍റെ ഉ​ള്ളി​ൽ അ​ഭം​ഗു​ര​മാ​യി അ​ന​ശ്വ​ര​മാ​യി നി​ല​കൊ​ള്ളു​ന്നു.

കൊ​ച്ചു​ന്നാ​ളി​ല​ത്തെ​ക്കൂ​ട്ടൂ ഇ​ന്നും.

"എ​ന്‍റെ അ​മ്മേ എ​ന്‍റെ ആ​ശ്ര​യ​മേ" എ​ന്ന ദി​വ്യ​മ​ന്ത്രം ഒ​രു​ദി​വ​സം ഒ​രി​ക്ക​ലെ​ങ്കി​ലും നാ​വി​ൽ ഉ​ദി​ക്കാ​തി​രു​ന്നി​ട്ടു​ണ്ടോ?

ഒ​രു കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന കാ​ല​ത്ത് ഞാ​നെ​ഴു​തി​യ "ആ​ത്മാ​ഞ്ജ​ലി" എ​ന്ന കാ​വ്യ​ത്തി​ൽ​നി​ന്നു ത​ന്നെ ഒ​രു ശ്ലോ​കം ഉ​ദ്ധ​രി​ച്ചോ​ട്ടെ:

"എ​ന്നാ​ത്മാ​വൊ​രു കോ​വി​ലാ​ണ​തി​ലെ​ഴും ശ്രീ​ദേ​വി​യാ​ണം​ബി​ക
എ​ന്നാ​ത്മാ​വൊ​രു മാ​ന​മാ​ണ​തി​ലെ​ഴും പു​ണേ​ന്ദു​വാ​ണം​ബി​ക,
എ​ന്നാ​ത്മാ​വൊ​രു പൊ​യ്ക​യാ​ണ​തി​ലെ​ഴും ഫു​ല്ലാ​ബ്ജ​മാ​ണം​ബി​ക
എ​ന്നാ​ത്മാ​വൊ​രു വീ​ണ​യാ​ണ​തി​ലെ​ഴും സം​ഗീ​ത​മാ​ണം​ബി​ക."

Kerala

തിരക്കുകൾ വെടിഞ്ഞ് ഈ ഗുഹയിൽ അല്പനേരം!

പാ​റേ​ൽപ​ള്ളി​യു​ടെ ച​രി​ത്ര​ത്തോ​ട് ഏ​റ്റ​വും അ​ടു​ത്തുനി​ല്‍​ക്കു​ന്ന വാ​സ്തു​വി​ദ്യാവി​സ്മ​യം. അ​താ​ണ് പു​തി​യ പ​ള്ളിസ​മു​ച്ച​യ​ത്തി​ൽ പ​ണി​തീ​ർ​ന്നു​വ​രു​ന്ന ഭൂ​ഗ​ർ​ഭ പ​ള്ളി.

ആ​ധു​നി​ക നി​ർ​മാ​ണ രീ​തി​ക​ളു​ടെ മി​ന്നി​ത്തി​ള​ക്ക​മ​ല്ല, പാ​ര​മ്പ​ര്യ​ത്തെ​യും പ്ര​കൃ​തി​യെ​യും സ​മ​ന്വ​യി​പ്പി​ക്കു​ന്ന ഒ​രു ദൃ​ശ്യാ​നു​ഭ​വ​മാ​ണ് ഭൂ​ഗ​ർ​ഭ പ​ള്ളി സ​മ്മാ​നി​ക്കു​ന്ന​ത്. ഒ​രു പാ​റ​ക്കെ​ട്ടി​നു​ള്ളി​ല്‍ ഗു​ഹ​യു​ടെ മാ​തൃ​ക​യി​ല്‍ പ​ണി​തു​യ​ര്‍​ത്തി​യി​രി​ക്കു​ന്ന ഈ ​ഭൂ​ഗ​ര്‍​ഭ പള്ളി "പാ​റ​പ്പ​ള്ളി' എ​ന്ന പഴയപേ​ര് ​അ​ന്വ​ർ​ഥ​മാ​ക്കു​ന്നു.

ആ​ദി​മസ​ഭ​യു​ടെ കാ​ല​ത്ത് പീ​ഡ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഗു​ഹ​ക​ളി​ലും ക​ല്‍​ഗു​ഹ​ക​ളി​ലും ഒ​ത്തു​കൂ​ടി വിശുദ്ധ കുർബാന അ​ര്‍​പ്പി​ച്ചി​രു​ന്ന ആ​ദി​മ ക്രൈ​സ്ത​വ പാ​ര​മ്പ​ര്യ​ത്തി​ന്‍റെ ഓ​ര്‍​മ​പ്പെ​ടു​ത്ത​ൽകൂ​ടി​യാ​ണ് ഈ ​ഭൂ​ഗ​ര്‍​ഭ ക​പ്പേ​ള. ദൈ​വി​ക നി​ഗൂ​ഢ​ത​യും മ​നു​ഷ്യ​ന്‍റെ നി​സാ​ര​ത​യും ഈ ​ഭൂ​ഗ​ര്‍​ഭ പ​ള്ളി​യി​ലേ​ക്കു പ്ര​വേ​ശി​ക്കു​മ്പോ​ള്‍​ത്ത​ന്നെ തീ​ർ​ഥാ​ട​ക​രെ ചൂ​ഴ്ന്നു​നി​ൽ​ക്കും. ദൈ​വ​ത്തി​ന്‍റെ അ​ന​ന്ത​മാ​യ നി​ഗൂ​ഢ​ത​യ്ക്കു മു​ന്നി​ല്‍ മ​നു​ഷ്യ​ന്‍ എ​ത്ര മാ​ത്രം നി​സാ​ര​നാ​ണെ​ന്നും എ​ന്നാ​ല്‍ ആ ​വ​ലി​യ ദൈ​വ​ത്തി​ന്‍റെ കാ​രു​ണ്യ​ത്താ​ല്‍ പൊ​തി​ഞ്ഞ​വ​നാ​ണ് താ​നെ​ന്നു​മു​ള്ള തി​രി​ച്ച​റി​വ് ആ​ര്‍​ക്കും അ​നു​ഭ​വ​വേ​ദ്യ​മാ​കു​ന്ന ഇ​ടം.‌

ഈ ​ക​പ്പേ​ള​യു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത അ​തി​ന്‍റെ ത​റയാണ്. പാ​റേ​ൽപ​ള്ളി​യു​ടെ സ്വ​ന്തം പാ​റ​ക്കൂ​ട്ട​ങ്ങ​ളി​ല്‍​നി​ന്നു പോ​ളി​ഷ് ചെ​യ്‌​തെ​ടു​ത്ത പ്ര​കൃ​തി​ദ​ത്ത​മാ​യ പാ​റ​യാ​ണ് ഇ​വി​ടെ ത​റ​യി​ടാ​ൻ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

എ​ന്നോ​ടൊ​പ്പം ഒ​രു മ​ണി​ക്കൂ​ര്‍ ആ​യി​ക്കൂ​ടെ? ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​ത്രി ഗെ​ത്‌​സെ​മ​നി തോ​ട്ട​ത്തി​ല്‍ ഈ​ശോ ശി​ഷ്യ​ന്മാ​രോ​ടു ചോ​ദി​ച്ച ആ​ത്മീ​യ​മാ​യ ചോ​ദ്യ​ത്തി​നു​ള്ള ഉ​ത്ത​ര​മാ​യാ​ണ് ഈ ​നി​ത്യാ​രാ​ധ​ന ക​പ്പേ​ള ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ലോ​ക​ത്തി​ന്‍റെ എ​ല്ലാ തി​ര​ക്കു​ക​ളി​ല്‍​നി​ന്നും ഒ​ഴി​ഞ്ഞ് അ​ല്പ​സ​മ​യം ദൈ​വ​സ​ന്നി​ധി​യി​ൽ മൗ​ന​മാ​യി ഇ​രു​ന്നു പ്രാ​ര്‍​ഥി​ക്കാ​നും ധ്യാ​നി​ക്കാ​നും ഭൂ​ഗ​ർ​ഭ ക​പ്പേ​ള തീ​ർ​ഥാ​ട​ക​രെ വി​ളി​ക്കു​ന്നു. തി​ക​ച്ചും ശാ​ന്ത​മാ​യ അ​ന്ത​രീ​ക്ഷം നി​ങ്ങ​ളെ ആ​ഴ​ത്തി​ലു​ള്ള പ്രാ​ർ​ഥ​നാ​നു​ഭ​വ​ങ്ങ​ളിലേ​ക്കു ന​യി​ക്കും.

ഭൂ​ഗ​ര്‍​ഭ പ​ള്ളി​യോ​ടു ചേ​ർ​ന്നുത​ന്നെ​യാ​ണ് അ​തി​വി​ശു​ദ്ധ​മാ​യ ഒ​രു തി​രു​ശേ​ഷി​പ്പ് സൂ​ക്ഷി​പ്പു​കേ​ന്ദ്രം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്ര​മു​ഖ വി​ശു​ദ്ധ​രു​ടെ തി​രു​ശേ​ഷി​പ്പു​ക​ള്‍ ഇ​വി​ടെ സൂ​ക്ഷി​ക്കാ​നും വ​ണ​ങ്ങാ​നു​മു​ള്ള പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Kerala

പാറേൽ പള്ളിയെ ബസിലിക്കയായി പ്രഖ്യാപിച്ചു; വിശ്വാസികൾ ആഹ്ലാദത്തിൽ

ചങ്ങനാശേരി: പുതിയ പള്ളിയുടെ കൂദാശയ്ക്കു ദിവസങ്ങൾ മാത്രം ശേഷിക്കെ ചങ്ങനാശേരി പാറേൽ സെന്‍റ് മേരീസ് പള്ളിയെ വത്തിക്കാൻ ബസിലിക്ക പദവിയിലേക്ക് ഉയർത്തി. പുതിയ പള്ളിയുടെ കൂദാശയ്ക്കുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നതിനിടയിലാണ് വത്തിക്കാനിൽനിന്നു ചരിത്ര പ്രാധാന്യമുള്ള ഈ പ്രഖ്യാപനം ഉണ്ടായത്.

ആരാധനാക്രമപരവും ആത്മീയവുമായ പ്രാധാന്യം, ചരിത്രപരവും കലാപരവുമായ മൂല്യം, വലിപ്പവും സൗകര്യങ്ങളും, മതിയായ ശുശ്രൂഷകരും ക്രമീകരണങ്ങളും ഇതെല്ലാം കണക്കിലെടുത്താണ് ഒരു പള്ളിയെ കത്തോലിക്ക സഭ ബസിലിക്കയായി ഉയർത്തുന്നത്. ചങ്ങനാശേരി അതിരൂപതയിൽതന്നെ ചമ്പക്കുളം കല്ലൂർക്കാട് സെന്‍റ് മേരീസ് പള്ളിക്കു ബസിലിക്ക പദവി ലഭിച്ചിട്ടുണ്ട്.

ബസിലിക്കയായി പ്രഖ്യാപിക്കപ്പെട്ടാൽ ആ ദേവാലയത്തിന് മാർപാപ്പയോടും സഭയോടുമുള്ള ആത്മീയ ബന്ധം കൂടുതൽ ശക്തമാകും. ബസിലിക്ക പള്ളികൾക്കു പൊതുവേ ആഘോഷിക്കപ്പെടേണ്ട പ്രത്യേക തിരുനാളുകളും ഉപയോഗിക്കാവുന്ന ചിഹ്നങ്ങളും ഉണ്ടാകും. മധ്യകേരളത്തിലെതന്നെ പ്രമുഖ മരിയൻ തീർഥാടന കേന്ദ്രമാണ് പാറേൽ സെന്‍റ് മേരീസ് പള്ളി. ഇവിടെ നടക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്‍റെ അമലോത്ഭവ തിരുനാൾ ഏറെ പ്രസിദ്ധമാണ്.

തീർഥാടകരുടെ എണ്ണം ഏറിയതോടെയാണ് പൗരാണികമായ പഴയ പള്ളിക്കു പകരം പുതിയ പള്ളി നിർമിക്കാൻ തീരുമാനിച്ചത്. 51,000-ത്തിലധികം ചതുരശ്രയടി വിസ്തീർണമുള്ള ഈ പുതിയ പള്ളി കേരളത്തിലെ ഏറ്റവും വലിയ പള്ളികളിൽ ഒന്നായി കരുതപ്പെടുന്നു. അടുത്ത നവംബർ 21നാണ് പുതിയ പള്ളിയുടെ കൂദാശ നടക്കുന്നത്. ഫ്രാൻസിസ് മാർപാപ്പയാണ് പുതിയ പള്ളിയുടെ ശില ആശീർവദിച്ചത്.

നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ചങ്ങനാശേരിയുടെ ആധുനിക കാലത്താണ് അമലോത്ഭവ മാതാവിന്‍റെ നാമത്തിലുള്ള പാറേൽ പള്ളി രൂപം കൊള്ളുന്നത്. ഈ ദേവാലയത്തേക്കാൾ പഴക്കവും പാരമ്പര്യമുള്ള ധാരാളം മത-ആത്മീയകേന്ദ്രങ്ങൾ ഇവിടെ വേറെയുണ്ട്. പക്ഷേ, അവയ്ക്കൊന്നും കിട്ടിയതിനേക്കാൾ ഉയർന്ന ഒരു സ്ഥാനം ചങ്ങനാശേരിക്കാരുടെ ഹൃദയത്തിൽ പാറേൽ പള്ളിക്കു കിട്ടി.

മൂന്നു പ്രധാന കാരണങ്ങൾ ഇതിനു പിന്നിൽ കാണാം.  1. ജാതി മത വർഗവർണ വ്യത്യാസമില്ലാതെ ഇവിടുത്തെ മനുഷ്യർക്കിടയിലുള്ള മാതാവിനു നേർക്കുള്ള വണക്കം. 2. ഈ പള്ളിയുടെ സ്ഥാപകർ ഭാവന ചെയ്ത തീർത്ഥാന കേന്ദ്രം എന്ന സങ്കല്പം. ഒരു കരയുടെയോ സ്ഥലത്തിന്‍റെയോ ഇടവക പള്ളി എന്നതല്ല; മറിച്ച് സകല ജനങ്ങളുടെയും പ്രാർഥനാലയം എന്നതാണ് സ്ഥാപകരുടെ ലക്ഷ്യം. 3. കാർണിവൽ (ബഹള സന്തോഷം) സ്വഭാവമുള്ള പെരുനാൾ. മതാത്മകതയും ഭൗതികതയും ആത്മീയതയും ഇവിടെ ആനന്ദങ്ങൾ കണ്ടെത്തുന്നു. പുതിയ പള്ളിയുടെ കൂദാശയ്ക്ക് ഇരട്ടി മധുരം പകരുകയാണ് ബസിലിക്ക പ്രഖ്യാപനം.

ഇന്ത്യയിലെ 37-ാമ​​ത്തെ മൈ​​ന​​ര്‍ ബ​​സി​​ലി​​ക്ക

ഇ​​ന്ത്യയിലെ 37-ാമ​​ത്തെ മൈ​​ന​​ര്‍ ബ​​സിലി​​ക്ക സ്ഥാ​​ന​​മാ​​ണ് പാ​​റേ​​ല്‍​ പള്ളി​​ക്ക് ല​​ഭി​​ക്കു​​ന്ന​​ത്. ഇന്ത്യയിൽ മാ​​ര്‍​പാ​​പ്പ അം​​ഗീ​​ക​​രി​​ച്ച 36 മൈ​​ന​​ര്‍ ബ​​സ​​ിലി​​ക്ക​​ക​​ളാ​​ണ് നി​​ല​​വി​​ലു​​ള്ളത്. ല​​ത്തീ​​ന്‍ സ​​ഭ​​യ്ക്ക് 30, സീ​​റോ​​മ​​ല​​ബാ​​ര്‍ സ​​ഭ​​യ്ക്ക് അ​​ഞ്ച്, സീ​​റോ മ​​ല​​ങ്ക​​ര​​ സഭയ്ക്ക് ഒ​​ന്ന് എ​​ന്ന ക്ര​​മ​​ത്തി​​ലാ​​ണ് ബ​​സ​​ിലി​​ക്ക​​ക​​ള്‍. പാ​​റേ​​ല്‍​ പ​​ള്ളികൂ​​ടി ആ​​കു​​മ്പോ​​ള്‍ ബ​​സ​​ിലി​​ക്ക​​ക​​ളു​​ടെ എ​​ണ്ണം 37ആ​​യി ഉ​​യ​​രും. കേ​​ര​​ള​​ത്തി​​ല്‍ നി​​ല​​വി​​ല്‍ 12 ബ​​സി​​ലി​​ക്ക​​ക​​ളാ​​ണു​​ള്ള​​ത്.

Latest News

Corehub Up