Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Theft

ക്ഷേ​ത്ര​ത്തി​ലെ ശ്രീ​കോ​വി​ലു​ക​ള്‍ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം; ആ​സാം സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ

തൃ​ശൂ​ര്‍: ക്ഷേ​ത്ര ശ്രീ​കോ​വി​ലു​ക​ള്‍ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍. കൂ​ളി​മു​ട്ടം കി​ള്ളി​ക്കു​ള​ങ്ങ​ര ശ്രീ​ധ​ര്‍​മ്മ​ദൈ​വ ന​വ​ഗ്ര​ഹ ക്ഷേ​ത്ര​ത്തി​ലെ ശ്രീ​കോ​വി​ലു​ക​ള്‍ കു​ത്തി​ത്തു​റ​ന്നാ​ണ് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും ഭ​ണ്ഡാ​ര​പ്പ​ണ​വും മോ​ഷ്ടി​ച്ച​ത്.

കേ​സി​ല്‍ ആ​സാം ബോ​ര്‍ മ​സ്ജി​ദ് ജ​യ​ന്തി​പൂ​ര്‍ സ്വ​ദേ​ശി സു​ഹൈ​ല്‍ അ​ലി​യേ​യും (19), അ​സം ദും​ദു​മ ഗാ​വ് സ്വ​ദേ​ശി അ​സ​ല്‍ അ​ലി​യേ​യും (30) മ​തി​ല​കം പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​ച്ചി വൈ​റ്റി​ല മേ​ല്‍​പ്പാ​ല​ത്തി​ന് അ​ടി​യി​ല്‍ ഒ​ളി​പ്പി​ച്ചു​വെ​ച്ച നി​ല​യി​ല്‍ മോ​ഷ​ണ​മു​ത​ലു​ക​ള്‍ അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി.‌‌ ഇ​വി​ടെ​യാ​ണ് പ്ര​തി​ക​ൾ രാ​ത്രി ക​ഴി​ഞ്ഞി​രു​ന്ന​ത്.

ഒ​കേ്ടാ​ബ​ര്‍ 24-ന് ​പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു മോ​ഷ​ണം. കൂ​ളി​മു​ട്ടം കി​ള്ളി​ക്കു​ള​ങ്ങ​ര ശ്രീ​ധ​ര്‍​മ്മ​ദൈ​വ ന​വ​ഗ്ര​ഹ ക്ഷേ​ത്ര​ത്തി​ലെ ദേ​വി​യു​ടെ​യും ഭു​വ​നേ​ശ്വ​രി ദേ​വി​യു​ടെ​യും ഹ​നു​മാ​ന്‍ സ്വാ​മി​യു​ടെ​യും ശ്രീ​കോ​വി​ലു​ക​ള്‍ ത​ക​ര്‍​ത്താ​ണ് വി​ഗ്ര​ഹ​ങ്ങ​ളി​ല്‍ ചാ​ര്‍​ത്തി​യി​രു​ന്ന സ്വ​ര്‍​ണ​മാ​ല​യും താ​ലി​യും ഭ​ണ്ഡാ​ര​ങ്ങ​ളി​ലെ പ​ണ​വും മോ​ഷ്ടി​ച്ച​ത്.

പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ച് ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ​യും മു​ന്‍​കാ​ല കു​റ്റ​വാ​ളി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ​രി​ശോ​ധ​ന​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. ജി​ല്ല​യി​ലെ​യും സ​മീ​പ ജി​ല്ല​ക​ളി​ലെ​യും സ്‌​ക്രാ​പ്പ് ഗോ​ഡൗ​ണു​ക​ളി​ലും അ​തി​ഥി തൊ​ഴി​ലാ​ളി ക്യാ​മ്പു​ക​ളി​ലും ന​ട​ത്തി​യ വ്യാ​പ​ക തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് നി​ര​വ​ധി സ​മാ​ന കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​യ ഇ​വ​രെ തി​രി​ച്ച​റി​ഞ്ഞ​ത്.

സു​ഹൈ​ല്‍ അ​ലി എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പ​ന​ങ്ങാ​ട് പൊ​ലി​സ് സ്റ്റേ​ഷ​ന്‍, അ​സാ​മി​ലെ കാ​ലി​ബോ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഒ​രു മോ​ഷ​ണ കേ​സ് ഉ​ള്‍​പ്പ​ടെ ര​ണ്ട് ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലും അ​സ​ല്‍ അ​ലി എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പ​ന​ങ്ങാ​ട് പൊ​ലി​സ് സ്റ്റേ​ഷ​നി​ല്‍ ഒ​രു മോ​ഷ​ണ കേ​സി​ലും പ്ര​തി​യാ​ണ്.

 

Kerala

എറണാകുളം ജില്ലാ കോടതിയിൽനിന്നും 124 കേസുകളിലെ തൊണ്ടിമുതലുകൾ കവർന്നു

കൊ​​​​ച്ചി: അ​​​​തീ​​​​വ സു​​​​ര​​​​ക്ഷ​​​​യു​​​​ള്ള എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ലാ കോ​​​​ട​​​​തി​​​​യി​​​​ലെ സൂ​​​​ക്ഷി​​​​പ്പു​​​കേ​​​​ന്ദ്ര​​​​ത്തി​​​​ൽ​​​നി​​​​ന്ന് 1.90 ല​​​​ക്ഷം രൂ​​​​പ വി​​​​ല​​​​മ​​​​തി​​​​ക്കു​​​​ന്ന റാ​​​​ഡോ വാ​​​​ച്ച് ഉ​​​​ൾ​​​​പ്പ​​​ടെ 124 തൊ​​​​ണ്ടി​​​​മു​​​​ത​​​​ലു​​​​ക​​​​ൾ മോ​​​​ഷ​​​​ണം പോ​​​​യി. ജു​​​​ഡീ​​​​ഷ്യ​​​​ൽ ഫ​​​​സ്റ്റ് ക്ലാ​​​​സ് മ​​​​ജി​​​​സ്‌​​​​ട്രേ​​​​റ്റ് കോ​​​​ട​​​​തി (ര​​​​ണ്ട്) പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന കേ​​​​സു​​​​ക​​​​ളി​​​​ലെ തൊ​​​​ണ്ടി​​​​മു​​​​ത​​​​ലു​​​​ക​​​​ളാ​​​​ണി​​​​വ.

കോ​​​​ട​​​​തി ജൂ​​​​നി​​​​യ​​​​ർ സൂ​​​​പ്ര​​​​ണ്ട് ന​​​​ൽ​​​​കി​​​​യ പ​​​​രാ​​​​തി​​​​യി​​​​ൽ എ​​​​റ​​​​ണാ​​​​കു​​​​ളം സെ​​​​ൻ​​​​ട്ര​​​​ൽ പൊ​​​​ലി​​​​സ് കേ​​​​സെ​​​​ടു​​​​ത്ത് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ വി​​​​ശ​​​​ദമായ അ​​​​ന്വേ​​​​ഷ​​​​ണം വേ​​​​ണ​​​​മെ​​​​ന്നും വ​​​​രും​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ കോ​​​​ട​​​​തി​​​​യി​​​​ൽ നേ​​​​രി​​​​ട്ടെ​​​​ത്തി വി​​​​വ​​​​ര​​​ശേ​​​​ഖ​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​മെ​​​​ന്നും സെ​​​​ൻ​​​​ട്ര​​​​ൽ പൊ​​​​ലി​​​​സ് ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ അ​​​​നീ​​​​ഷ് ജോ​​​​യ് പ​​​​റ​​​​ഞ്ഞു.

2016ൽ ​​​​കൊ​​​​ച്ചി​​​​യി​​​​ലെ വ​​​​നി​​​​താ വ്യ​​​​വ​​​​സാ​​​​യി​​​​യെ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി ക്വ​​​​ട്ടേ​​​​ഷ​​​​ൻ സം​​​​ഘം 1.5 കോ​​​​ടി രൂ​​​​പ വി​​​​ല​​​​മ​​​​തി​​​​ക്കു​​​​ന്ന ആ​​​​ഡം​​​​ബ​​​​ര കാ​​​​റും റാ​​​​ഡോ വാ​​​​ച്ചും ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത കേ​​​​സി​​​​ൽ, തൃ​​​​ശൂ​​​​ർ തൃ​​​​പ്ര​​​​യാ​​​​റി​​​​ലെ പ​​​​ണ​​​​മി​​​​ട​​​​പാ​​​​ടു​​​​കാ​​​​ര​​​​നി​​​​ൽ​​​നി​​​​ന്ന് ഇ​​​​വ സൗ​​​​ത്ത് പൊ​​​​ലി​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തി​​​​രു​​​​ന്നു.

ഭ​​​​ർ​​​​ത്താ​​​​വി​​​​ന്‍റെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത റാ​​​​ഡോ വാ​​​​ച്ച് വി​​​​ട്ടു​​​​കി​​​​ട്ടാ​​​​നാ​​​​യി വ​​​​നി​​​​താ​​​വ്യ​​​​വ​​​​സാ​​​​യി ക​​​​ഴി​​​​ഞ്ഞ മാ​​​​സം ന​​​​ൽ​​​​കി​​​​യ ക്ലെ​​​​യിം പെ​​​​റ്റീ​​​​ഷ​​​​ന് കോ​​​​ട​​​​തി അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. വി​​​​ട്ടു​​​​ന​​​​ൽ​​​​ക​​​​ലി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി സൂ​​​​ക്ഷി​​​​പ്പു​​​കേ​​​​ന്ദ്രം പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​പ്പോ​​​​ഴാ​​​​ണു വാ​​​​ച്ച് കാ​​​​ണാ​​​​താ​​​​യ വി​​​​വ​​​​രം ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ട്ട​​​​ത്.

ഓ​​​​ഡി​​​​റ്റ് റി​​​​പ്പോ​​​​ർ​​​​ട്ട് അ​​​​ട​​​​ക്ക​​​​മു​​​​ള്ള രേ​​​​ഖ​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​പ്പോ​​​​ഴാ​​​​ണ് റാ​​​​ഡോ വാ​​​​ച്ചി​​​​നു​​​ പു​​​​റ​​​​മെ 123 തൊ​​​​ണ്ടി​​​​മു​​​​ത​​​​ലു​​​​ക​​​​ൾകൂ​​​​ടി മോ​​​​ഷ​​​​ണം പോ​​​​യ​​​​താ​​​​യി വ്യ​​​​ക്ത​​​​മാ​​​​യ​​​​ത്. ന​​​​ഷ്‌​​​ട​​​​പ്പെ​​​​ട്ട​​​​വ ഏ​​​​തൊ​​​​ക്കെ കേ​​​​സു​​​​ക​​​​ളി​​​​ൽ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത വ​​​​സ്തു​​​​ക്ക​​​​ളാ​​​​ണെ​​​​ന്ന് പൊ​​​​ലി​​​​സ് പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ക​​​​യാ​​​​ണ്. സു​​​​പ്ര​​​​ധാ​​​​ന കേ​​​​സു​​​​ക​​​​ളി​​​​ലെ തൊ​​​​ണ്ടി​​​​മു​​​​ത​​​​ലു​​​​ക​​​​ൾ ഇ​​​​തി​​​​ലു​​​​ണ്ടോ​​​​യെ​​​​ന്ന​​​​തി​​​​നാ​​​​ണു പ്ര​​​​ഥ​​​​മ പ​​​​രി​​​​ഗ​​​​ണ​​​​ന. സ്ട്രോം​​​​ഗ്റൂ​​​​മി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല​​​​ക്കാ​​​​ര​​​​ന്‍റെ​​​​യ​​​​ട​​​​ക്കം മൊ​​​​ഴി പൊ​​​​ലി​​​​സ് വ​​​​രും ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തും.

അ​​​​തേ​​​സ​​​​മ​​​​യം, കോ​​​​ട​​​​തി​​​​യി​​​​ലെ തൊ​​​​ണ്ടി​​​​മു​​​​ത​​​​ലു​​​​ക​​​​ൾ നേ​​​​ര​​​​ത്തേ മ​​​​റ്റൊ​​​​രു മു​​​​റി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു സൂ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. പു​​​​തി​​​​യ മു​​​​റി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യ​​​​പ്പോ​​​​ൾ ന​​​​ഷ്‌​​​ട​​​​പ്പെ​​​​ട്ട​​​​താ​​​​ണോ​​​യെ​​​​ന്നും പൊ​​​​ലി​​​​സ് പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്നു​​​​ണ്ട്. കേ​​​​സി​​​​ലെ വി​​​​ധി​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​ൽ തൊ​​​​ണ്ടി​​​​മു​​​​ത​​​​ലു​​​​ക​​​​ൾ​​​​ക്ക് വ​​​​ലി​​​​യ സ്ഥാ​​​​ന​​​​മു​​​​ള്ള​​​തി​​​​നാ​​​​ൽ കേ​​​​സ് അ​​​​ട്ടി​​​​മ​​​​റി​​​​ക്കാ​​​​ൻ തൊ​​​​ണ്ടി​​​​മു​​​​ത​​​​ലു​​​​ക​​​​ൾ മോ​​​​ഷ്‌​​​ടി​​​​ച്ചു ന​​​​ശി​​​​പ്പി​​​​ച്ച​​​​താ​​​​ണോ​​​യെ​​​ന്ന കാ​​​ര്യ​​​വും പൊ​​​​ലി​​​​സ് പ​​​​രി​​​​ശോ​​​​ധി​​​​ക്കും. കേ​​​​സ് രേ​​​​ഖ​​​​ക​​​​ൾ വി​​​​ശ​​​​ദ​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ച്ചാ​​​​ലേ ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ വ്യ​​​​ക്ത​​​​ത വ​​​​രൂ.

Kerala

ട​വ​ര്‍ നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ൾ മോ​ഷ്ടി​ച്ച സം​ഭ​വം; പ്ര​തി​ക​ൾ പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: വോ​ഡ​ഫോ​ണ്‍ ക​മ്പ​നി​യു​ടെ മെ​യി​ന്‍റ​ന​ൻ​സ് വെ​യ​ര്‍​ഹൗ​സി​ല്‍ നി​ന്ന് ട​വ​ര്‍ നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ൾ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ ജീ​വ​ന​ക്കാ​ര​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ. ‌കോ​ഴി​ക്കോ​ട് തി​രു​വ​ണ്ണൂ​ര്‍ ന​ട​യി​ല്‍ ലേ​ക്ക് വ്യൂ ​വീ​ട്ടി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന അ​മ​ര്‍​നാ​ഥ് (24), ഒ​ള​വ​ണ്ണ സ്വ​ദേ​ശി ജ്യോ​തി​ഷ്(21) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രു​ന്ന ട​വ​ര്‍ നി​ര്‍​മാ​ണ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന 50 എം​എ​മ്മി​ന്‍റെ 300 മീ​റ്റ​ര്‍ നീ​ളം വ​രു​ന്ന കോ​പ്പ​ര്‍ വ​യ​റാ​ണ് മോ​ഷ്ടി​ച്ച​ത്. അ​മ​ര്‍​നാ​ഥ് വോ​ഡ​ഫോ​ണ്‍ ക​മ്പ​നി​യി​ല്‍ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ന്ന ആ​ളാ​ണ്.

മെ​യി​ന്‍റ​ന​ൻ​സ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി വെ​യ​ര്‍ ഹൗ​സി​ല്‍ പോ​യി സാ​ധ​ന​ങ്ങ​ൾ സൈ​റ്റു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന അ​വ​സ​ര​ങ്ങ​ളി​ല്‍ ഇ​യാ​ള്‍ ഇ​വി​ടെ സൂ​ക്ഷി​ച്ച താ​ക്കോ​ല്‍ കൈ​വ​ശ​പ്പെ​ടു​ത്തി ഡ്യൂ​പ്ലി​ക്കേ​റ്റ് താ​ക്കോ​ല്‍ നി​ര്‍​മി​ക്കു​ക​യും ഇ​തു​പ​യോ​ഗി​ച്ച് മോ​ഷ​ണം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു.

 

Kerala

വൈറ്റില ക്ഷേത്രത്തില്‍ മോഷണം; ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്നു

കൊച്ചി: വൈറ്റില ശിവ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ മോഷണം. പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയ മോഷ്ടാവ് ശ്രീകോവിലും മൂന്ന് ഭണ്ഡാരങ്ങളും കുത്തിത്തുറക്കാന്‍ ശ്രമിച്ചു. ഇതില്‍ ചെറിയ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്നു. ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍റെ പഴ്സും മോഷ്ടിച്ചു.

ക്ഷേത്രത്തിന്‍റെ മുന്‍വശത്തും പിന്‍വശത്തുമുള്ള ഭണ്ഡാരങ്ങളാണ് കുത്തിത്തുറക്കാന്‍ ശ്രമിച്ചത്. ഈ മാസം 16ന് ഭണ്ഡാരത്തിലെ പണം മാറ്റിയിരുന്നതിനാല്‍ വലിയ തുക നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ക്ഷേത്രം അധികൃതര്‍ അറിയിക്കുന്നത്.

പുലര്‍ച്ചെ നാലരയോടെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് ക്ഷേത്രം ഭാരവാഹികള്‍ മരട് പൊലിസില്‍ പരാതി നല്‍കി. സ്ഥലത്തെത്തിയ പൊലിസ് അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിനുള്ളില്‍ സിസിടിവി കാമറകളില്ലാത്തത് അന്വേഷണത്തിന് വെല്ലുവിളിയായേക്കും.

Kerala

നി​ർ​മാ​ണ​ത്തി​ലി​രു​ന്ന വീ​ട്ടി​ൽ മോ​ഷ​ണം; ആ​സാം സ്വ​ദേ​ശി പി​ടി​യി​ൽ

കൊ​ച്ചി: കൊ​ച്ചി ക​ള​മ​ശേ​രി​യി​ൽ നി​ന്ന് നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. ആ​സാം സ്വ​ദേ​ശി രാ​ഹു​ൽ അ​മീ​ൻ (26) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ള​മ​ശേ​രി സ്വ​ദേ​ശി​യു​ടെ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​ൽ നി​ന്നാ​യി​രു​ന്നു ക​വ​ർ​ച്ച.

ഏ​ക​ദേ​ശം 65,000 രൂ​പ വി​ല​വ​രു​ന്ന കോ​പ്പ​ർ വ​യ​റു​ക​ൾ, ഡോ​ർ ഹാ​ൻ​ഡി​ലു​ക​ൾ, ലോ​ക്കു​ക​ൾ, പൈ​പ്പ് സെ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ളാ​ണ് പ്ര​തി മോ​ഷ്ടി​ച്ച​ത്. വീ​ട്ടു​ട​മ​യു​ടെ പ​രാ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ പൊ​ലി​സ് സം​ഘം സ​മീ​പ​ത്തെ നി​ര​വ​ധി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു.

ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് സ്ഥി​രം മോ​ഷ്ടാ​വാ​യ പ്ര​തി​യെ കു​റി​ച്ച് പൊ​ലി​സി​ന് വി​വ​രം കി​ട്ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Latest News

Corehub Up