x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എറണാകുളം ജില്ലാ കോടതിയിൽനിന്നും 124 കേസുകളിലെ തൊണ്ടിമുതലുകൾ കവർന്നു

വെബ് ഡെസ്ക്
Published: November 2, 2026 01:52 PM IST | Updated: November 3, 2026 03:56 AM IST

പ്രതീകാത്മക ചിത്രം

കൊ​​​​ച്ചി: അ​​​​തീ​​​​വ സു​​​​ര​​​​ക്ഷ​​​​യു​​​​ള്ള എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ലാ കോ​​​​ട​​​​തി​​​​യി​​​​ലെ സൂ​​​​ക്ഷി​​​​പ്പു​​​കേ​​​​ന്ദ്ര​​​​ത്തി​​​​ൽ​​​നി​​​​ന്ന് 1.90 ല​​​​ക്ഷം രൂ​​​​പ വി​​​​ല​​​​മ​​​​തി​​​​ക്കു​​​​ന്ന റാ​​​​ഡോ വാ​​​​ച്ച് ഉ​​​​ൾ​​​​പ്പ​​​ടെ 124 തൊ​​​​ണ്ടി​​​​മു​​​​ത​​​​ലു​​​​ക​​​​ൾ മോ​​​​ഷ​​​​ണം പോ​​​​യി. ജു​​​​ഡീ​​​​ഷ്യ​​​​ൽ ഫ​​​​സ്റ്റ് ക്ലാ​​​​സ് മ​​​​ജി​​​​സ്‌​​​​ട്രേ​​​​റ്റ് കോ​​​​ട​​​​തി (ര​​​​ണ്ട്) പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന കേ​​​​സു​​​​ക​​​​ളി​​​​ലെ തൊ​​​​ണ്ടി​​​​മു​​​​ത​​​​ലു​​​​ക​​​​ളാ​​​​ണി​​​​വ.

കോ​​​​ട​​​​തി ജൂ​​​​നി​​​​യ​​​​ർ സൂ​​​​പ്ര​​​​ണ്ട് ന​​​​ൽ​​​​കി​​​​യ പ​​​​രാ​​​​തി​​​​യി​​​​ൽ എ​​​​റ​​​​ണാ​​​​കു​​​​ളം സെ​​​​ൻ​​​​ട്ര​​​​ൽ പൊ​​​​ലി​​​​സ് കേ​​​​സെ​​​​ടു​​​​ത്ത് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ വി​​​​ശ​​​​ദമായ അ​​​​ന്വേ​​​​ഷ​​​​ണം വേ​​​​ണ​​​​മെ​​​​ന്നും വ​​​​രും​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ കോ​​​​ട​​​​തി​​​​യി​​​​ൽ നേ​​​​രി​​​​ട്ടെ​​​​ത്തി വി​​​​വ​​​​ര​​​ശേ​​​​ഖ​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​മെ​​​​ന്നും സെ​​​​ൻ​​​​ട്ര​​​​ൽ പൊ​​​​ലി​​​​സ് ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ അ​​​​നീ​​​​ഷ് ജോ​​​​യ് പ​​​​റ​​​​ഞ്ഞു.

2016ൽ ​​​​കൊ​​​​ച്ചി​​​​യി​​​​ലെ വ​​​​നി​​​​താ വ്യ​​​​വ​​​​സാ​​​​യി​​​​യെ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി ക്വ​​​​ട്ടേ​​​​ഷ​​​​ൻ സം​​​​ഘം 1.5 കോ​​​​ടി രൂ​​​​പ വി​​​​ല​​​​മ​​​​തി​​​​ക്കു​​​​ന്ന ആ​​​​ഡം​​​​ബ​​​​ര കാ​​​​റും റാ​​​​ഡോ വാ​​​​ച്ചും ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത കേ​​​​സി​​​​ൽ, തൃ​​​​ശൂ​​​​ർ തൃ​​​​പ്ര​​​​യാ​​​​റി​​​​ലെ പ​​​​ണ​​​​മി​​​​ട​​​​പാ​​​​ടു​​​​കാ​​​​ര​​​​നി​​​​ൽ​​​നി​​​​ന്ന് ഇ​​​​വ സൗ​​​​ത്ത് പൊ​​​​ലി​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തി​​​​രു​​​​ന്നു.

ഭ​​​​ർ​​​​ത്താ​​​​വി​​​​ന്‍റെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത റാ​​​​ഡോ വാ​​​​ച്ച് വി​​​​ട്ടു​​​​കി​​​​ട്ടാ​​​​നാ​​​​യി വ​​​​നി​​​​താ​​​വ്യ​​​​വ​​​​സാ​​​​യി ക​​​​ഴി​​​​ഞ്ഞ മാ​​​​സം ന​​​​ൽ​​​​കി​​​​യ ക്ലെ​​​​യിം പെ​​​​റ്റീ​​​​ഷ​​​​ന് കോ​​​​ട​​​​തി അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. വി​​​​ട്ടു​​​​ന​​​​ൽ​​​​ക​​​​ലി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി സൂ​​​​ക്ഷി​​​​പ്പു​​​കേ​​​​ന്ദ്രം പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​പ്പോ​​​​ഴാ​​​​ണു വാ​​​​ച്ച് കാ​​​​ണാ​​​​താ​​​​യ വി​​​​വ​​​​രം ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ട്ട​​​​ത്.

ഓ​​​​ഡി​​​​റ്റ് റി​​​​പ്പോ​​​​ർ​​​​ട്ട് അ​​​​ട​​​​ക്ക​​​​മു​​​​ള്ള രേ​​​​ഖ​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​പ്പോ​​​​ഴാ​​​​ണ് റാ​​​​ഡോ വാ​​​​ച്ചി​​​​നു​​​ പു​​​​റ​​​​മെ 123 തൊ​​​​ണ്ടി​​​​മു​​​​ത​​​​ലു​​​​ക​​​​ൾകൂ​​​​ടി മോ​​​​ഷ​​​​ണം പോ​​​​യ​​​​താ​​​​യി വ്യ​​​​ക്ത​​​​മാ​​​​യ​​​​ത്. ന​​​​ഷ്‌​​​ട​​​​പ്പെ​​​​ട്ട​​​​വ ഏ​​​​തൊ​​​​ക്കെ കേ​​​​സു​​​​ക​​​​ളി​​​​ൽ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത വ​​​​സ്തു​​​​ക്ക​​​​ളാ​​​​ണെ​​​​ന്ന് പൊ​​​​ലി​​​​സ് പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ക​​​​യാ​​​​ണ്. സു​​​​പ്ര​​​​ധാ​​​​ന കേ​​​​സു​​​​ക​​​​ളി​​​​ലെ തൊ​​​​ണ്ടി​​​​മു​​​​ത​​​​ലു​​​​ക​​​​ൾ ഇ​​​​തി​​​​ലു​​​​ണ്ടോ​​​​യെ​​​​ന്ന​​​​തി​​​​നാ​​​​ണു പ്ര​​​​ഥ​​​​മ പ​​​​രി​​​​ഗ​​​​ണ​​​​ന. സ്ട്രോം​​​​ഗ്റൂ​​​​മി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല​​​​ക്കാ​​​​ര​​​​ന്‍റെ​​​​യ​​​​ട​​​​ക്കം മൊ​​​​ഴി പൊ​​​​ലി​​​​സ് വ​​​​രും ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തും.

അ​​​​തേ​​​സ​​​​മ​​​​യം, കോ​​​​ട​​​​തി​​​​യി​​​​ലെ തൊ​​​​ണ്ടി​​​​മു​​​​ത​​​​ലു​​​​ക​​​​ൾ നേ​​​​ര​​​​ത്തേ മ​​​​റ്റൊ​​​​രു മു​​​​റി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു സൂ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. പു​​​​തി​​​​യ മു​​​​റി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യ​​​​പ്പോ​​​​ൾ ന​​​​ഷ്‌​​​ട​​​​പ്പെ​​​​ട്ട​​​​താ​​​​ണോ​​​യെ​​​​ന്നും പൊ​​​​ലി​​​​സ് പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്നു​​​​ണ്ട്. കേ​​​​സി​​​​ലെ വി​​​​ധി​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​ൽ തൊ​​​​ണ്ടി​​​​മു​​​​ത​​​​ലു​​​​ക​​​​ൾ​​​​ക്ക് വ​​​​ലി​​​​യ സ്ഥാ​​​​ന​​​​മു​​​​ള്ള​​​തി​​​​നാ​​​​ൽ കേ​​​​സ് അ​​​​ട്ടി​​​​മ​​​​റി​​​​ക്കാ​​​​ൻ തൊ​​​​ണ്ടി​​​​മു​​​​ത​​​​ലു​​​​ക​​​​ൾ മോ​​​​ഷ്‌​​​ടി​​​​ച്ചു ന​​​​ശി​​​​പ്പി​​​​ച്ച​​​​താ​​​​ണോ​​​യെ​​​ന്ന കാ​​​ര്യ​​​വും പൊ​​​​ലി​​​​സ് പ​​​​രി​​​​ശോ​​​​ധി​​​​ക്കും. കേ​​​​സ് രേ​​​​ഖ​​​​ക​​​​ൾ വി​​​​ശ​​​​ദ​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ച്ചാ​​​​ലേ ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ വ്യ​​​​ക്ത​​​​ത വ​​​​രൂ.

Tags : Theft Case ErnakulamDistrictCourt Stolen Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up