Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Crime News

കൊ​ല്ല​ത്ത് ഉ​റ​ങ്ങി​ക്കി​ട​ന്ന ഭാ​ര്യ​യെ ടി​ന്ന​ർ ഒ​ഴി​ച്ച് ക​ത്തി​ച്ച സം​ഭ​വം; ഭ​ർ​ത്താ​വ് പി​ടി‍​യി​ൽ

കൊ​ല്ലം: കൊ​ല്ലം കു​ണ്ട​റ​യി​ൽ വീ​ടി​നു​ള്ളി​ൽ‌ ഉ​റ​ങ്ങി​ക്കി​ട​ന്ന ഭാ​ര്യ​യെ ടി​ന്ന​ർ ഒ​ഴി​ച്ച് ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് പി​ടി‍​യി​ൽ. ച​ന്ദ​ന​ത്തോ​പ്പ് പെ​രി​നാ​ട് മു​ക​ളു​വി​ള​യി​ൽ അ​ൽ​ഫി​യ മ​ൻ​സി​ലി​ൽ നൗ​ഷാ​ദ് (47) ആ​ണ് പി​ടി​യി​ലാ​യ​ത്. കു​ണ്ട​റ പൊ​ലി​സ് ആ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഒ​ക്ടോ​ബ​ർ 29ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ഭാ​ര്യ​യോ​ടു​ള്ള മു​ൻ​വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ലാ​ണ് പ്ര​തി അ​തി​ക്ര​മം കാ​ട്ടി​യ​ത്. പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ഉ​റ​ങ്ങി​ക്കി​ട​ന്ന ഭാ​ര്യ​യു​ടെ ശ​രീ​ര​ത്തി​ൽ ഇ​യാ​ൾ ടി​ന്ന​ർ ഒ​ഴി​ച്ച് ക​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ദേ​ഹ​ത്ത് തീ​പി​ടി​ച്ച സ്ത്രീ ​നി​ല​വി​ളി​ച്ച് ഓ​ടി​യ​തോ​ടെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച മ​ക​നും പൊ​ള്ള​ലേ​റ്റു. അ​ടു​ക്ക​ള ഒ​ഴി​കെ വീ​ട്ടി​ലെ മ​റ്റ് മു​റി​ക​ളും ഫ​ർ​ണി​ച്ച​റു​മെ​ല്ലം ക​ത്തി​ന​ശി​ച്ചു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഒ​ളി​വി​ൽ പോ​യ നൗ​ഷാ​ദി​നെ ഷൊ​ർ​ണൂ​രി​ൽ നി​ന്നാ​ണ് പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്യും.

Latest News

Corehub Up