Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Kerala : Court Verdict

വി​ധി കേ​ൾ​ക്കാ​ൻ ധ​ന​രാ​ജി​ന്‍റെ ഭാ​ര്യ​യും

ത​ളി​പ്പ​റ​മ്പ്: ധ​ന​രാ​ജ് വ​ധ​ക്കേ​സി​ലെ വി​ധി കേ​ൾ​ക്കാ​ൻ ധ​ന​രാ​ജി​ന്‍റെ ഭാ​ര്യ സ​ജി​നി​യും ത​ളി​പ്പ​റ​മ്പ് അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ലെ​ത്തി. വി​കാ​ര വി​ക്ഷു​ബ്ധ​ത​യോ​ടെ​യാ​ണ് സ​ജി​നി കോ​ട​തി​യി​ൽ വി​ധി കേ​ട്ടി​രു​ന്ന​ത്. 17 പ്ര​തി​ക​ളെ വെ​റു​തെ വി​ട്ട​തി​നെ​തി​രെ അ​പ്പീ​ല്‍ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് സി​പി​എം നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

കു​ന്ന​രു​വി​ലെ ക​ണ്ട​നാ​ര്‍ കേ​ള​ന്‍ തെ​യ്യ​ത്തി​ന്‍റെ ക​ഥ പ​റ​ഞ്ഞാ​ണ് കോ​ട​തി വി​ധി പ​റ​യാ​ന്‍ തു​ട​ങ്ങി​യ​ത്. ധ​ന​രാ​ജി​ന്‍റെ ഭാ​ര്യ സ​ജി​നി​യു​ടെ മൊ​ഴി വി​ശ്വ​സ​നീ​യ​മ​ല്ലെ​ന്ന പ്ര​തി​ഭാ​ഗം വാ​ദ​വും പ്ര​ണ​ബ് അ​ന്നൂ​രി​നെ ഒ​ഴി​വാ​ക്കി​യ​തും കോ​ട​തി ചൂ​ണ്ടി​ക്കാ​ണി​ച്ചു. എ​ന്നാ​ല്‍ ഗ്രാ​മീ​ണ​രാ​യ ഭാ​ര്യ​യും അ​മ്മ​യും എ​ല്ലാ കാ​ര്യ​ങ്ങ​ളും ന​ട​ന്ന​പ​ടി പ​റ​യ​ണ​മെ​ന്നി​ല്ല എ​ന്ന് നി​രീ​ക്ഷി​ച്ച കോ​ട​തി ഇ​രു​വ​രേ​യും വി​ശ്വാ​സ​ത്തി​ലെ​ടു​ക്കു​ന്ന​താ​യും പ​റ​ഞ്ഞു.

പ്ര​തി​ക​ളു​ടേ​യും ധ​ന​രാ​ജി​ന്‍റെ​യും ട​വ​ര്‍ ലൊ​ക്കേ​ഷ​ന്‍ പ്രോ​സി​ക്യൂ​ഷ​ന് തെ​ളി​യി​ക്കാ​നാ​യി​ല്ല. സാ​ക്ഷി റി​നീ​ഷി​നെ വി​ശ്വ​സി​ക്കാ​നാ​വി​ല്ല. ക​ക്ക​മ്പാ​റ​യി​ലേ​യും ആ​ര്‍​എ​സ്എ​സ് കാ​ര്യാ​ല​യ​ത്തി​ലേ​യും ഗൃ​ഹ​പ്ര​വേ​ശ​ന​ത്തി​ലേ​യും ഗൂ​ഢാ​ലോ​ച​ന വി​ശ്വ​സ​നീ​യ​മ​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

സാ​ക്ഷി പ്ര​ജീ​ഷ് ചൂ​ര​ക്കാ​ട്ട് ബി​ജു വ​ധ​ക്കേ​സി​ലെ പ്ര​തി​യും ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​മാ​യ​തി​നാ​ല്‍ പൂ​ര്‍​ണ​മാ​യും വി​ശ്വ​സി​ക്കാ​നാ​വി​ല്ലെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ണി​ച്ചു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഒ​ന്നാം സാ​ക്ഷി പ്ര​ദീ​ഷി​ന്‍റെ മൊ​ഴി വി​ശ്വ​സി​ച്ച് മു​ന്നോ​ട്ടു​പോ​യെ​ന്നും വേ​ണ്ട​പോ​ലെ അ​ന്വേ​ഷി​ച്ചി​ല്ലെ​ന്നു​മു​ള്ള കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം പ്രോ​സി​ക്യൂ​ഷ​ന് തി​രി​ച്ച​ടി​യാ​യി. നാ​ലു​മു​ത​ല്‍ 20 വ​രേ​യു​ള്ള പ്ര​തി​ക​ളെ വെ​റു​തെ വി​ടു​ന്ന​ത് ഇ​തി​നാ​ലാ​ണെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ണി​ച്ചു.

Latest News

Corehub Up