തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെയുള്ള സൈബര്‍ ആക്രമണത്തിൽ സംസ്ഥാന പൊലിസ് മേധാവിക്ക് വീണ്ടും പരാതി നല്കി കെപിസിസി നേതൃത്വം.
കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസാണ് വീണ്ടും ഇത് സംബന്ധിച്ച് സൈബര്‍ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്ന വ്യാജ അക്കൗണ്ടുകളുടെ വിവരങ്ങള്‍ കാട്ടി സംസ്ഥാന പൊലിസ് മേധാവിക്ക് പരാതി നല്‍കിയത്.
80 വ്യാജ അക്കൗണ്ടുകളില്‍ നിന്നു വ്യാപകമായ സൈബര്‍ ആക്രമണം കെ.സി. വേണുഗോപാലിനെതിരെ നടക്കുന്ന സാഹചര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് ദീപ്തി മേരി വര്‍ഗീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
കെ.സിക്കെതിരെ നേരത്തെ ഉണ്ടായ സൈബര്‍ ആക്രമണത്തിനെതിരെ കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം ജോണ്സണ് എബ്രഹാം പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് വീണ്ടും പരാതി നല്‍കിയത്.