ഇടുക്കി: ഇടുക്കി തൊടുപുഴയിൽ പൊലിസ് ഉദ്യോഗസ്ഥനെന്ന വ്യാജേന എൽഎൽബി വിദ്യാർഥിയുടെ ഫോൺ തട്ടിയെടുത്ത പ്രതി പിടിയിൽ. അഞ്ചൽ നെടിയറ ജിജോ ഭവനിൽ ജോജോ വർഗീസ് (38) ആണ് പിടിയിലായത്.
ഡാൻസാഫ് ടീം അംഗമാണെന്ന വ്യാജേനയായിരുന്നു തട്ടിപ്പ്. ചൊവ്വാഴ്ച പുലർച്ചെ തൊടുപുഴ മങ്ങാട്ടുകവല ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. വിദ്യാർഥിയിൽ നിന്ന് ഫോൺ തട്ടിയെടുത്ത പ്രതി സംഭവസ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു.
ഫോൺ നഷ്ടപ്പെട്ടതിനെ തുടർന്ന് വിദ്യാർഥി തൊടുപുഴ പൊലിസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.