Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : crimes

കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ കു​റ​ഞ്ഞെ​ന്ന് പൊ​ലി​സ് ക​ണ​ക്കു​ക​ള്‍

കോ​​​​ഴി​​​​ക്കോ​​​​ട്: കു​​​​ട്ടി​​​​ക​​​​ള്‍​ക്കും സ്ത്രീ​​​​ക​​​​ള്‍ക്കും എ​​​​തി​​​​രാ​​​​യ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ള്‍ ഉ​​​​ള്‍​പ്പ​​​ടെ ഈ ​​​​വ​​​​ര്‍​ഷം കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ മൊ​​​​ത്ത​​​​ത്തി​​​​ലു​​​​ള്ള കേ​​​​സു​​​​ക​​​​ള്‍ ഗ​​​​ണ്യ​​​​മാ​​​​യി കു​​​​റ​​​​ഞ്ഞു​​​​വെ​​​​ന്നു പൊ​​​​ലി​​​​സി​​​​ന്‍റെ ക​​​​ണ​​​​ക്കു​​​​ക​​​​ള്‍.

ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു വ​​​​ര്‍​ഷ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച്, ഈ ​​​​വ​​​​ര്‍​ഷം അ​​​​വ​​​​സാ​​​​നി​​​​ക്കാ​​​​ന്‍ ഒ​​​​രു മാ​​​​സ​​​​വും ഏ​​​​താ​​​​നും ദി​​​​വ​​​​സ​​​​ങ്ങ​​​​ളും മാ​​​​ത്രം ശേ​​​​ഷി​​​​ക്കേ കേ​​​​സു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ല്‍ കാ​​​​ര്യ​​​​മാ​​​​യ കു​​​​റ​​​​വാ​​​​ണ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഈ ​​​​ചു​​​​രു​​​​ങ്ങി​​​​യ കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ സൈ​​​​ബ​​​​ര്‍ ത​​​​ട്ടി​​​​പ്പ് ഒ​​​​ഴി​​​​കെ​​​​യു​​​​ള്ള കേ​​​​സു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ല്‍ ഗ​​​​ണ്യ​​​​മാ​​​​യ വ​​​​ര്‍​ധ​​​​ന​​​യു​​​ണ്ടാ​​​​കാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത കു​​​​റ​​​​വാ​​​​ണെ​​​​ന്നാ​​​ണു പൊ​​​​ലി​​​​സി​​​​ന്‍റെ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ല്‍. സൈ​​​​ബ​​​​ര്‍ ത​​​​ട്ടി​​​​പ്പു കേ​​​​സു​​​​ക​​​​ള്‍ മാ​​​​ത്ര​​​​മാ​​​​ണ് ഈ ​​​​വ​​​​ര്‍​ഷം കു​​​​തി​​​​ച്ചു​​​​ക​​​​യ​​​​റു​​​​ന്ന​​​​ത്.

2022ല്‍ ​​​​പൊ​​​​ലി​​​​സ് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത​​​​ത് മൊ​​​​ത്തം 4,54,836 കേ​​​​സു​​​​ക​​​​ളാ​​​​ണ്. ഈ ​​​​വ​​​​ര്‍​ഷം ന​​​​വം​​​​ബ​​​​ര്‍ 11 വ​​​​രെ​​​​യു​​​​ള്ള ഏ​​​​റ്റ​​​​വും പു​​​​തി​​​​യ ക​​​​ണ​​​​ക്കു​​​​ക​​​​ള്‍ പ്ര​​​​കാ​​​​രം 3,22,160 കേ​​​​സു​​​​ക​​​​ളേ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്തി​​​​ട്ടു​​​​ള്ളൂ. 2025ല്‍ 5,48,448 ​​​​കേ​​​​സു​​​​ക​​​​ളാ​​​​ണു​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. ബ​​​​ലാ​​​​ത്സം​​​​ഗം, സ്ത്രീ​​​​ധ​​​​ന പീ​​​​ഡ​​​​ന മ​​​​ര​​​​ണം എ​​​​ന്നി​​​​വ ഉ​​​​ള്‍​പ്പടെ സ്ത്രീ​​​​ക​​​​ള്‍​ക്കെ​​​​തി​​​​രാ​​​​യ അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ള്‍​ക്ക് 2022ല്‍ 18,943 ​​​​കേ​​​​സു​​​​ക​​​​ള്‍ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്തി​​​​രു​​​​ന്നു​​​​വെ​​​​ങ്കി​​​​ല്‍ 2025ല്‍ ​​​​അ​​​​ത് 18,035 ആ​​​​യി കു​​​​റ​​​​ഞ്ഞു.

ഈ ​​​​വ​​​​ര്‍​ഷം ന​​​​വം​​​​ബ​​​​ര്‍ 11 വ​​​​രെ​​​​യു​​​​ള്ള ക​​​​ണ​​​​ക്കു​​​​ക​​​​ള്‍ പ്ര​​​​കാ​​​​രം 12528 കേ​​​​സു​​​​ക​​​​ളാ​​​​ണു ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത​​​​ത്. കു​​​​ട്ടി​​​​ക​​​​ള്‍​ക്കെ​​​​തി​​​​രാ​​​​യ ലൈം​​​​ഗി​​​​ക അ​​​​തി​​​​ക്ര​​​​മം സം​​​​ബ​​​​ന്ധി​​​​ച്ച പോ​​​​ക്‌​​​​സോ ആ​​​​ക്ട് പ്ര​​​​കാ​​​​രം ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത കേ​​​​സു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ലും ഗ​​​​ണ്യ​​​​മാ​​​​യ കു​​​​റ​​​​വു​​​​ണ്ട്. 2022ല്‍ 4518 ​​​​കേ​​​​സു​​​​ക​​​​ള്‍ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത സ്ഥാ​​​​ന​​​​ത്ത് 2025 ല്‍ 4753 ​​​​ആ​​​​യി വ​​​​ര്‍​ധി​​​​ച്ചു. എ​​​​ന്നാ​​​​ല്‍ ഈ ​​​​വ​​​​ര്‍​ഷം (ഒ​​​​ക്‌​​​​ടോ​​​​ബ​​​​ര്‍ 26 വ​​​​രെ) 3323 കേ​​​​സു​​​​ക​​​​ളേ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ളൂ. പോ​​​​ക്‌​​​​സോ​​​​യി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടാ​​​​ത്ത, കു​​​​ട്ടി​​​​ക​​​​ള്‍​ക്കെ​​​​തി​​​​രാ​​​​യ മ​​​​റ്റു കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ലും കു​​​​റ​​​​വു​​​​ണ്ട്.

2022ല്‍ 5640 ​​​​കേ​​​​സു​​​​ക​​​​ള്‍ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത​​​​പ്പോ​​​​ള്‍ ഈ ​​​​വ​​​​ര്‍​ഷം ന​​​​വം​​​​ബ​​​​ര്‍ 11 വ​​​​രെ 3848 കേ​​​​സു​​​​ക​​​​ളേ പ​​​​ട്ടി​​​​ക​​​​യി​​​​ലു​​​​ള്ളൂ. 2025ല്‍ 5537 ​​​​കേ​​​​സു​​​​ക​​​​ളാ​​​​ണ് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. കു​​​​ട്ടി​​​​ക​​​​ളെ കൊ​​​​ല ചെ​​​​യ്ത​​​​തി​​​​ന് 2022ല്‍ 29 ​​​​കേ​​​​സു​​​​ക​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന സ്ഥാ​​​​ന​​​​ത്ത് ഈ ​​​​വ​​​​ര്‍​ഷം സെ​​​​പ്റ്റം​​​​ബ​​​​ര്‍ വ​​​​രെ 15 കേ​​​​സു​​​​ക​​​​ളേ രേ​​​​ഖ​​​​ക​​​​ളി​​​​ലു​​​​ള്ളൂ.

2022ല്‍ 773 ​​​​സൈ​​​​ബ​​​​ര്‍ ത​​​​ട്ടി​​​​പ്പു കേ​​​​സു​​​​ക​​​​ള്‍ മാ​​​​ത്ര​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന സ്ഥാ​​​​ന​​​​ത്ത് 2025ല്‍ 2488 ​​​​കേ​​​​സു​​​​ക​​​​ളാ​​​​യി വ​​​​ര്‍​ധി​​​​ച്ചു. ഈ ​​​​വ​​​​ര്‍​ഷം സെ​​​​പ്റ്റം​​​​ബ​​​​റോ​​​​ടെ 2253 കേ​​​​സു​​​​ക​​​​ളാ​​​​ണ് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ദി​​​​നം​​​​പ്ര​​​​തി സൈ​​​​ബ​​​​ര്‍ ത​​​​ട്ടി​​​​പ്പ് കൂ​​​​ടിവ​​​​രു​​​​ന്ന​​​​തി​​​​നാ​​​​ല്‍ ശേ​​​​ഷി​​​​ക്കു​​​​ന്ന മൂ​​​​ന്നു​​​​മാ​​​​സം കൊ​​​​ണ്ട് ഇ​​​​ത്ത​​​​രം കേ​​​​സു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ല്‍ ഗ​​​​ണ്യ​​​​മാ​​​​യ വ​​​​ര്‍​ധ​​​​ന രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​ണ് സാ​​​​ധ്യ​​​​ത.

Latest News

Corehub Up