Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Kerala : dhanaraj murder case

രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ ന​ഷ്ടം കു​ടും​ബ​ത്തി​ന് മാ​ത്രം; ക​വി​ത ഉ​ദ്ധ​രി​ച്ച് ജ​ഡ്ജി

ക​ണ്ണൂ​ർ: രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കു​ശേ​ഷം നേ​താ​ക്ക​ൾ പ​ര​സ്പ​രം കൈ​കൊ​ടു​ത്ത് പി​രി​യു​മ്പോ​ഴും കൊ​ല്ല​പ്പെ​ട്ട പ്ര​വ​ർ​ത്ത​ക​ന്‍റെ കു​ടും​ബ​ത്തി​ന് അ​ത് എ​ന്നെ​ന്നേ​ക്കു​മാ​യി തീ​രാ​നോ​വാ​ണ് അ​വ​ശേ​ഷി​പ്പി​ക്കു​ന്ന​തെ​ന്ന വി​കാ​ര​നി​ർ​ഭ​ര​മാ​യ നി​രീ​ക്ഷ​ണ​ത്തോ​ടെ​യാ​ണ് ധ​ന​രാ​ജ് വ​ധ​ക്കേ​സി​ൽ കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. പ്ര​ശ​സ്ത പ​ല​സ്തീ​നി​യ​ൻ ക​വി മു​ഹ​മ്മ​ദ് ദ​ർ​വേ​ഷി​ന്‍റെ ക​വി​താ​ശ​ക​ല​ങ്ങ​ൾ ഉ​ദ്ധ​രി​ച്ചു​കൊ​ണ്ടാ​ണ് ത​ളി​പ്പ​റ​മ്പ് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി കെ.​എ​ൻ. പ്ര​ശാ​ന്ത് വി​ധി പ്ര​സ്താ​വി​ച്ച​ത്.

"യു​ദ്ധ​ങ്ങ​ൾ അ​വ​സാ​നി​ക്കും, നേ​താ​ക്ക​ൾ ഹ​സ്ത​ദാ​നം ചെ​യ്യും. ആ ​വൃ​ദ്ധ ത​ന്‍റെ ര​ക്ത​സാ​ക്ഷി​യാ​യ മ​ക​നെ കാ​ത്തി​രി​ക്കും. ആ ​പെ​ൺ​കു​ട്ടി ത​ന്‍റെ പ്രി​യ​പ്പെ​ട്ട ഭ​ർ​ത്താ​വി​നാ​യി കാ​ത്തി​രി​ക്കും. ആ ​കു​ട്ടി​ക​ൾ അ​വ​രു​ടെ പി​താ​വി​നെ നോ​ക്കി​യി​രി​ക്കും..." ലോ​ക​ത്ത് എ​ന്ത് സം​ഭ​വി​ച്ചാ​ലും ആ​ത്യ​ന്തി​ക​മാ​യി ന​ഷ്ടം സം​ഭ​വി​ക്കു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്കാ​ണെ​ന്ന് ഓ​ർ​മ്മി​പ്പി​ക്കു​ന്ന ഈ ​വ​രി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി രാ​ഷ്ട്രീ​യ അ​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ സ​ന്ദേ​ശം ന​ൽ​കി​യ​ത്.

അ​ക്ര​മ​രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ഇ​ര​ക​ളാ​കു​ന്ന​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ടം കോ​ട​തി പ്ര​ത്യേ​കം എ​ടു​ത്തു​പ​റ​ഞ്ഞു. കു​ന്ന​രു കാ​ര​ന്താ​ട്ടെ സി​പി​എം-​ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന സി.​വി. ന​രാ​ജി​നെ(40) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യ ബി​ജെ​പി-​ആ​ര്‍​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും അ​ഞ്ചു ല​ക്ഷം രൂ​പ വീ​തം പി​ഴ​യു​മാ​ണ് വി​ധി​ച്ച​ത്.

ധ​ന​രാ​ജ് കൊ​ല്ല​പ്പെ​ട്ട് പ​ത്ത് വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് കേ​സ് പൂ​ർ​ത്തി​യാ​യി വി​ധി​യു​ണ്ടാ​കു​ന്ന​ത്. 2016 ജൂ​ലൈ 11ന് ​രാ​ത്രി 9.45 ഓ​ടെ ര​ണ്ടു മോ​ട്ടോ​ര്‍ സൈ​ക്കി​ളു​ക​ളി​ല്‍ പി​ന്തു​ട​ര്‍​ന്ന ബി​ജെ​പി-​ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ പ്ര​തി​ക​ള്‍ രാ​ഷ്ട്രീ​യ വി​രോ​ധ​ത്തി​ല്‍ വീ​ടി​ന് മു​ന്‍​വ​ശം വെ​ച്ച് ധ​ന​രാ​ജി​ന്‍റെ കാ​ലി​നും മ​റ്റും വെ​ട്ടി​പ​രി​ക്കേ​ല്‍​പ്പി​ച്ചു​വെ​ന്നും ര​ക്ഷ​പ്പെ​ടാ​നാ​യി ഓ​ടി​യ​പ്പോ​ള്‍ പി​ന്തു​ട​ർ​ന്ന് വീ​ടി​ന്‍റെ പി​ന്‍​വ​ശ​ത്തെ ഷെ​ഡി​ന് സ​മീ​പ​ത്തു​വെ​ച്ച് ഒ​ന്നു​മു​ത​ല്‍ മൂ​ന്നു​വ​രെ പ്ര​തി​ക​ളാ​യ ബി​ജു, വി​പി​ന്‍, വൈ​ശാ​ഖ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് വാ​ള്‍​കൊ​ണ്ടും ക​ത്തി​കൊ​ണ്ടും നെ​ഞ്ചി​നും കൈ​ക്കും കാ​ലി​നും വെ​ട്ടി​യും കു​ത്തി​യും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​യാ​ണ് കേ​സ്.

 

Latest News

Corehub Up