കൊച്ചി: ഹൈറിച്ച് കമ്പനി മുഖ്യ പ്രമോട്ടറായ കെ.ഡി. പ്രതാപനെതിരേ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു.
സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതാപന്റെ ജാമ്യം കൊച്ചിയിലെ പിഎംഎല്‍എ കോടതി ശനിയാഴ്ച റദ്ദാക്കുകയും ഇന്നലെ രാവിലെ 11ന് മുമ്പ് ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഈ നിര്‍ദേശം പാലിക്കാത്തതിനാലാണ് ഇഡിയുടെ ആവശ്യം പരിഗണിച്ച് കോടതി വാറന്റ് പുറപ്പെടുവിച്ചത്.
സുപ്രീംകോടതിയില്‍ ഹര്‍ജി നല്കിയിട്ടുള്ളതിനാല് ഹാജരാകാന്‍ സാവകാശം ആവശ്യപ്പെട്ടാണ് ഹാജരാകാതിരുന്നത്. നേരത്തേ 16 മാസം തടവിലായിരുന്ന പ്രതാപന് പിഎംഎല്‍എ കോടതി 2025 നവംബര്‍ ഒന്നിന് നല്കിയ ജാമ്യമാണ് കഴിഞ്ഞ ദിവസം റദ്ദാക്കിയത്.