Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Kalady University

'മാപ്പുമില്ല കോപ്പുമില്ല.. ജീവിതത്തില്‍ തോറ്റാലും ആര്‍എസ്എസിനോട് തോല്‍ക്കില്ല': കാലടിയിലെ വിദ്യാര്‍ഥികള്‍

കൊച്ചി: സസ്‌പെന്‍ഷന്‍ റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കാലടിയിലെ വിദ്യാര്‍ഥികള്‍. മാപ്പുമില്ല കോപ്പുമില്ല, ജീവിതത്തില്‍ തോറ്റാലും ആര്‍എസ്എസിനോട് തോല്‍ക്കില്ല, ഇത് നീതിയുടെ വിജയമാണെന്നും വിദ്യാര്‍ഥികള്‍ പ്രതികരിച്ചു. സര്‍വകലാശാലയ്ക്ക് മുന്നില്‍ 22 ദിവസമായി തുടരുന്ന സത്യാഗ്രഹ സമരം പിന്‍വലിച്ചു കൊണ്ടാണ് വിദ്യാര്‍ഥികള്‍ സംസാരിച്ചത്.

ഞങ്ങളെ ക്യാമ്പസിന് അകത്ത് കയറ്റാനും പരീക്ഷ എഴുതാനും കോടതി അനുവദിച്ചിരിക്കുന്നു. ഞങ്ങള്‍ ഉടനെ തന്നെ പരീക്ഷ എഴുതും. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ഞങ്ങള്‍ 16 പേര്‍ അനുഭവിച്ച കാര്യങ്ങള്‍ക്ക് അറുതി വറുതി വന്നിരിക്കുകയാണ്. ജീവിതത്തില്‍ നിന്നും തോറ്റു പോയാലും ആര്‍എസ്എസിനോട് തോല്‍ക്കാന്‍ സൗകര്യമില്ല.

ജൂലൈ 22 മുതലാണ് അനിശ്ചിത കാല സമരം തുടങ്ങിയത്. അന്നു മുതല്‍ എസ്എഫ്‌ഐയെ ആക്രമിക്കാന്‍ കാമ്പസിലെ കെഎസ്‌യുവും സംഘപരിവാറും റോജി എം. ജോണും സിസ തോമസും ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു കൊണ്ടും, അറസ്റ്റ് ചെയ്യിപ്പിച്ചും, പരീക്ഷ എഴുതാന്‍ അനുവദിക്കാതെയും വേട്ടയാടുന്ന പ്രവണത എല്ലാവരും കണ്ടതാണ്.

മാപ്പും ഇല്ല, കോപ്പും ഇല്ലാതെയാണ് ഞങ്ങള്‍ പരീക്ഷ എഴുതാന്‍ പോകുന്നത്. ഒരു തെറ്റും ചെയ്യാതെയാണ് 80 ഓളം ദിവസം പുറത്തു നിര്‍ത്തിയത്. ഞങ്ങളെ വേട്ടയാടിയത് സിസ തോമസും റോജി എം. ജോണും സര്‍ക്കാരും മുഖ്യമന്ത്രിയുമാണ്. അതിന് മറുപടി നല്‍കണം.

ഇത് നീതിയുടെ വിജയമാണ്. സത്യം ഏത കാലത്തും മറനീക്കി പുറത്തു വരും. പോരാട്ടം അവസാനിപ്പിക്കുന്നില്ല. ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ കാലടിയില്‍ മാര്‍ച്ച് നടത്തി ആഹ്ലാദം പ്രകടിപ്പിച്ചു.

Latest News

Corehub Up