Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Kerala : M.V.Govindan

പ​ര​സ്പ​രം ക​ഴു​ത്തി​ന് പി​ടി​ച്ച് എ​ത്ര​നാ​ൾ പോ​കും?; പ​രി​ഹാ​സ​വു​മാ​യി എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​നെ​യും മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. യു​ഡി​എ​ഫി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ പ​രി​ഹ​സി​ച്ച അ​ദ്ദേ​ഹം പ​ര​സ്പ​രം ക​ഴു​ത്തി​ന് പി​ടി​ച്ച് എ​ത്ര​നാ​ൾ മു​ന്നോ​ട്ടു​പോ​കാ​നാ​കു​മെ​ന്നും ചോ​ദി​ച്ചു. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ച്ചാ​ൽ പോ​രേ​യെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

കേ​ര​ളം ഭ​രി​ക്കു​ന്ന​ത് പ​വ​ർ ഗ്രൂ​പ്പാ​ണെ​ന്നും മ​ന്ത്രി​സ​ഭ​യി​ലെ ഏ​റ്റു​മു​ട്ട​ൽ മു​ഖ്യ​മ​ന്ത്രി ത​ന്നെ സ​മ്മ​തി​ച്ചി​ട്ടു​ണ്ടെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ ആ​രോ​പി​ച്ചു. പ​ര​സ്പ​രം അ​വി​ശ്വാ​സ​മു​ള്ള മ​ന്ത്രി​സ​ഭ​യാ​ണ് കേ​ര​ള​ത്തി​ലു​ള്ള​ത്. ആ​റ് മാ​സം കൊ​ണ്ട് സം​സ്ഥാ​ന​ത്ത് ഭ​ര​ണ​സ്തം​ഭ​ന​മു​ണ്ടാ​യെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​ർ​ക്കാ​രി​ൽ വി​ശ്വാ​സം ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഈ ​അ​വ​സ്ഥ കേ​ര​ള​ത്തെ പ​തി​റ്റാ​ണ്ടു​ക​ൾ പി​ന്നോ​ട്ട​ടി​ക്കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

കോ​ൺ​ഗ്ര​സി​ലെ കെ​സി- വി​ഡി വി​ഭാ​ഗീ​യ​ത​യും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. കെ​പി​സി​സി പ്ര​സി​ഡ​ന്‍റും വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റി​മെ​തി​രെ വ്യാ​പ​ക​മാ​യ സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ക്കു​ക​യാ​ണ്. കോ​ൺ​ഗ്ര​സ് ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളാ​യി പി​രി​ഞ്ഞു​വെ​ന്ന വാ​ർ​ത്ത​ക​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. കെ.​സി.​പ​ക്ഷ​വും വി.​ഡി.​പ​ക്ഷ​വു​മാ​യി പാ​ർ​ട്ടി വി​ഭ​ജി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

മു​ഖ്യ​മ​ന്ത്രി ത​ന്നെ പ​രാ​തി​യു​മാ​യി ഹൈ​ക്ക​മാ​ൻ​ഡി​ലേ​ക്ക് ഘോ​ഷ​യാ​ത്ര ന​ട​ത്തു​ന്ന സ്ഥി​തി​യാ​ണെ​ന്നും ഗോ​വി​ന്ദ​ൻ പ​രി​ഹ​സി​ച്ചു. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്യു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് കോ​ൺ​ഗ്ര​സ് മെ​റ്റ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​തും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് എ​തി​രാ​ളി​ക​ളു​ടെ സ​മൂ​ഹ​മാ​ധ്യ​മ പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്യു​ക​യാ​ണെ​ന്ന ആ​രോ​പ​ണ​വും എം.​വി. ഗോ​വി​ന്ദ​ൻ ഉ​ന്ന​യി​ച്ചു.

Latest News

Corehub Up