ചങ്ങനാശേരി: പാറേല്‍ മര്‍ത്ത്മറിയം ബസിലിക്കയില്‍ ഇന്നു വൈകുന്നേരം ആറിന് സാംസ്കാരിക സമ്മേളനം നടക്കും. മുഖ്യമന്ത്രി വി.ഡി.സതീശന് മുഖ്യാതിഥിയായിരിക്കും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിക്കും.
ശിവഗിരി മഠം ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി ഋതംബരാനന്ദ, ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് പ്രസിഡന്റ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.
അഡ്വ.പി.എസ്. ശ്രീധരന് പിള്ള, ശശി തരൂര്‍ എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി, വിനു ജോബ് എംഎല്‍എ, മുന്‍ മന്ത്രി വി.എന്‍. വാസവന്, മുനിസിപ്പല്‍ ചെയര്മാന് ജോമി ജോസഫ്, എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് എസ്.സുരേഷ് കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ ശോഭന വിശ്വംഭരന്, ബസിലിക്ക റെക്ടര്‍ ഫാ. മാത്യു ചങ്ങങ്കരി, ഡോ. റൂബിള്‍ രാജ് എന്നിവര്‍ പ്രസംഗിക്കും.