കൊച്ചി: പറവൂര്‍ കോടതി സമുച്ചയത്തില്‍ രാത്രിയിലെത്തിയ അജ്ഞാതന്‍ മുന്‍സിഫ് കോടതിയുടെ പ്രധാന വാതില്‍ ചവിട്ടിപ്പൊളിച്ചതായി പരാതി. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സംഭവം.
വാതില്‍ തകര്‍ത്തതിലൂടെ 25,000 രൂപയുടെ നഷ്ടമുണ്ടായതായി കോടതി ജീവനക്കാരന് പറവൂര്‍ പൊലിസില്‍ നല്കിയ പരാതിയില്‍ പറയുന്നു. പൊതുമുതല്‍ നശിപ്പിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലിസ് പ്രതിയെ കണ്ടെത്താനായി അന്വേഷണം തുടരുകയാണ്.