Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : T.I.Madhusoodanan

കൊ​ല​വി​ളി പ്ര​സം​ഗം; ടി.​ഐ.​മ​ധു​സൂ​ദ​ന​നെ​തി​രെ കേ​സെ​ടു​ത്തു

ക​ണ്ണൂ​ർ: സി​പി​എം നേ​താ​വ് ടി.​ഐ.​മ​ധു​സൂ​ദ​ന​ന്‍റെ കൊ​ല​വി​ളി പ്ര​സം​ഗ​ത്തി​ൽ പൊ​ലി​സ് കേ​സെ​ടു​ത്തു. ക​ലാ​പാ​ഹ്വാ​നം, ഭീ​ഷ​ണി തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി പ​യ്യ​ന്നൂ​ർ പൊ​ലി​സാ​ണ് കേ​സെ​ടു​ത്ത​ത്. കെ​എ​സ്‌​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷ​മ്മാ​സ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

പ​യ്യ​ന്നൂ​രി​ൽ കൊ​ല്ല​പ്പെ​ട്ട കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ൻ സ​ജി​ത് ലാ​ലി​ന്‍റെ സ​ഹോ​ദ​ര​ൻ അ​ജി​ത് ലാ​ലും മ​ധു​സൂ​ദ​ന​നെ​തി​രെ നേ​ര​ത്തെ പ​രാ​തി ന​ൽ​കി​യി​രു​ന്നു. മ​ധു​സൂ​ദ​ന​ന്‍റെ പ്ര​സം​ഗം വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന​ത്. അ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നെ​തി​രെ​യും ഡി​വൈ​എ​ഫ്ഐ​യും പ​രാ​തി ന​ൽ​കി. 

യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​രു​ടെ ചോ​ര​യി​ൽ കെ​ട്ടി​പ്പ​ടു​ത്ത സ​ർ​ക്കാ​രാ​ണി​തെ​ന്നും ആ ​ചോ​ര​യ്ക്ക് പ​ക​രം ചോ​ദി​ക്കു​മെ​ന്നു​മു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സം​ഗ​മാ​ണ് പ​രാ​തി​ക്ക് ആ​ധാ​രം. ഡി​വൈ​എ​ഫ്ഐ ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് അ​ഫ്സ​ലാ​ണ് സി​റ്റി പൊ​ലി​സ് ക​മ്മി​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്.

Latest News

Corehub Up