കൊച്ചി: രാജേന്ദ്ര മൈതാനത്തെ ശൗചാലയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപിച്ചു കൊണ്ടുള്ള ചുവരെഴുത്തില്‍ എറണാകുളം സെന്‍ട്രല്‍ പൊലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ബിഎന്‍എസ് 192-ാം വകുപ്പ് പ്രകാരം കലാപാഹ്വാനത്തിനാണ് കേസ് എടുത്തത്. ബിജെപി പ്രവര്‍ത്തകനായ കലൂര്‍ സ്വദേശി പി. ബാലചന്ദ്രന്റെ പരാതിയിലാണ് പൊലിസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ബാലചന്ദ്രന് പൊലിസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
അജ്ഞാതനായ ആള്‍ക്കെതിരെയാണ് കേസ്. മൈതാനത്തിന്റെ ചുമതലക്കാരായ ജിസിഡിഎ പരാമര്‍ശം നീക്കം ചെയ്യാന്‍ നടപടി എടുത്തില്ലെന്നും പരാതിയില്‍ പറയുന്നു. ഈ മാസം 20ന് ആയിരുന്നു ഇംഗ്ലിഷില്‍ ചായം ഉപയോഗിച്ചുള്ള പരാമര്‍ശം പ്രത്യക്ഷപ്പെട്ടത്.