Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Criticism

ആ​ശാ​നും ശി​ഷ്യ​നും കു​ടു​ങ്ങു​ന്ന​ത് പ​ല​തും ഡ​യ​റി​യി​ലു​ണ്ട്'; ഷാ​ഫി​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച് ഉ​ണ്ണി​ത്താ​ൻ

കാ​സ​ര്‍​ഗോ​ഡ്: കോ​ൺ​ഗ്ര​സി​ലെ ആ​ഭ്യ​ന്ത​ര ഭി​ന്ന​ത​ക​ൾ ക​ടു​ക്കു​ന്ന​തി​നി​ടെ ഷാ​ഫി പ​റ​മ്പി​ലി​നെ​തി​രെ വീ​ണ്ടും രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ രം​ഗ​ത്തെ​ത്തി. ത​നി​ക്കെ​തി​രെ ന​ട​ക്കു​ന്ന സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലാ​ണെ​ന്നും, ഷാ​ഫി പ​റ​മ്പി​ലി​ന് വേ​ണ്ടി​യാ​ണ് രാ​ഹു​ൽ ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​രോ​ക്ഷ​മാ​യി ആ​രോ​പി​ച്ചു.

കാ​സ​ര്‍​ഗോ​ഡ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നാ​ലു ഗ​ർ​ഭ​മു​ണ്ടാ​ക്കി അ​ടൂ​രി​ലെ വീ​ട്ടി​ൽ വി​ശ്ര​മി​ക്കു​ന്ന ശി​ഷ്യ​ൻ ആ​ശാ​നു​വേ​ണ്ടി ഇ​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്' കാ​സ​ര്‍​ഗോ​ഡ് എം​പി പ​റ​ഞ്ഞു. ശി​ഷ്യ​നും ആ​ശാ​നും കു​ടു​ങ്ങു​ന്ന പ​ല​തും ത​ന്‍റെ ഡ​യ​റി​യി​ലു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഷാ​ഫി 'എ' ​ഗ്രൂ​പ്പു​കാ​ര​ന​ല്ല. ഷാ​ഫി 'എ' ​ഗ്രൂ​പ്പെ​ങ്കി​ൽ അ​ത് എ​ട്ടാ​മ​ത്തെ അ​ത്ഭു​ത​മാ​ണ്. വ്യാ​ജ ഐ​ഡി​ക​ളി​ൽ​നി​ന്നാ​ണ് ത​നി​ക്കെ​തി​രാ​യ സൈ​ബ​ർ ആ​ക്ര​മ​ണം വ​രു​ന്ന​ത്. ഇ​തെ​ല്ലാം സം​ഘ​ടി​ത​മാ​ണെ​ന്നും പെ​ട്ടി​ത്താ​ങ്ങി​ക​ളാ​യ കു​റേ​പേ​രാ​ണ് പോ​സ്റ്റു​ക​ൾ ഇ​ട്ടി​രി​ക്കു​ന്ന​തെ​ന്നും ഉ​ണ്ണി​ത്താ​ൻ പ​റ​ഞ്ഞു. '

ഷാ​ഫി പ​റ​മ്പി​ലി​നെ താ​ൻ അ​പ​മാ​നി​ക്കു​ക​യോ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ക​യോ ചെ​യ്തി​ട്ടി​ല്ല. വ്യ​ക്തി​പ​ര​മാ​യും പ​റ​ഞ്ഞി​ട്ടി​ല്ല. അ​ദ്ദേ​ഹം ഇ​പ്പോ​ൾ എ ​ഗ്രൂ​പ്പി​ൽ അ​ല്ല എ​ന്ന് മാ​ത്ര​മാ​ണ് പ​റ​ഞ്ഞ​ത്. കെ.​സി.​ജോ​സ​ഫ്, ബെ​ന്നി ബെ​ഹ​നാ​ൻ എ​ന്നി​വ​രെ​ല്ലാം ക​റ ക​ള​ഞ്ഞ എ ​ഗ്രൂ​പ്പു​കാ​രാ​ണ്.

ജെ.​എ​സ് അ​ഖി​ലി​നെ യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നാ​ക്ക​ണ​മെ​ന്ന ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ നി​ർ​ദേ​ശം ഷാ​ഫി അ​ട്ടി​മ​റി​ച്ചു. ഉ​മ്മ​ൻ ചാ​ണ്ടി​യെ വേ​ട്ട​യാ​ടി​യ​പ്പോ​ൾ, മി​ണ്ടാ​ത്ത​വ​രാ​ണ് ഇ​ന്ന് അ​നു​യാ​യി​ക​ൾ എ​ന്ന് പ​റ​ഞ്ഞ് ന​ട​ക്കു​ന്ന​തെ​ന്നും ഉ​ണ്ണി​ത്താ​ൻ വ്യ​ക്ത​മാ​ക്കി.

സോ​ളാ​ർ കേ​സി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യെ പ്ര​തി​രോ​ധി​ക്കാ​ൻ താ​നും സി​ദ്ദി​ഖും മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ത​ന്നെ പ്ര​കോ​പി​ച്ചാ​ൽ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തേ​ണ്ടി വ​രു​മെ​ന്നും ഉ​ണ്ണി​ത്താ​ന്‍ വ്യ​ക്ത​മാ​ക്കി. താ​ൻ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലും ഒ​ന്ന് അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് തെ​ളി​യി​ച്ചാ​ല്‍ പൊ​തു​ജീ​വി​തം അ​വ​സാ​നി​പ്പി​ക്കാ​മെ​ന്നും ഉ​ണ്ണി​ത്താ​ൻ കൂട്ടിച്ചേർത്തു.

Latest News

Corehub Up