Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : T siddique

ഷാ​ഫി മി​ക​ച്ച പൊ​ട്ട​ൻ​ഷ്യ​ലു​ള്ള നേ​താ​വ്, അ​ദ്ദേ​ഹ​ത്തി​ന് മു​ന്നോ​ട്ടു​പോ​കാ​ൻ ഫ്ല​ക്സു​ക​ളു​ടെ ആ​വ​ശ്യ​മി​ല്ല

വ​യ​നാ​ട്: ഷാ​ഫി പ​റ​മ്പി​ൽ മി​ക​ച്ച പൊ​ട്ട​ൻ​ഷ്യ​ലു​ള്ള നേ​താ​വാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് മു​ന്നോ​ട്ടു​പോ​കാ​ൻ ഫ്ല​ക്സ് ബോ​ർ​ഡു​ക​ളു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും മ​ന്ത്രി ടി. ​സി​ദ്ദി​ഖ്. കേ​ര​ള​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​ണ് ഷാ​ഫി​യെ​ന്നും ഉ​യ​ർ​ന്ന ത​ല​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ഥാ​ന​മെ​ന്നും സി​ദ്ദി​ഖ് വ്യ​ക്ത​മാ​ക്കി.

എ​ല്ലാ​വ​രെ​യും ഒ​രു​മി​ച്ച് നി​ർ​ത്തി​ക്കൊ​ണ്ടാ​ണ് കോ​ൺ​ഗ്ര​സ് മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​പി​എ​മ്മി​ൽ ഇ.​പി. ജ​യ​രാ​ജ​നും പി. ​ജ​യ​രാ​ജ​നും ത​മ്മി​ലു​ള്ള ത​ർ​ക്ക​ങ്ങ​ള​ട​ക്കം രൂ​ക്ഷ​മാ​യ ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ളാ​ണ് നി​ല​നി​ൽ​ക്കു​ന്ന​തെ​ന്നും, എ​ന്നാ​ൽ കോ​ൺ​ഗ്ര​സി​ൽ അ​ത്ത​രം പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും ടി. ​സി​ദ്ദി​ഖ് ചൂ​ണ്ടി​ക്കാ​ട്ടി.

അ​തേ​സ​മ​യം, ഷാ​ഫി പ​റ​മ്പി​ലി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടു​ള്ള ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഉ​യ​രു​ന്ന​ത് തു​ട​രു​ക​യാ​ണ്. കാ​ഞ്ഞ​ങ്ങാ​ട് ബ​സ് സ്റ്റാ​ൻ​ഡി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ പേ​രി​ൽ പു​തി​യ ബോ​ർ​ഡ് സ്ഥാ​പി​ച്ചു. 'കു​പ്ര​ച​ര​ണ​ങ്ങ​ൾ​ക്കും കു​ടി​ല​ത​ന്ത്ര​ങ്ങ​ൾ​ക്കും ത​ക​ർ​ക്കാ​നാ​വി​ല്ല ഈ ​ജ​ന​കീ​യ മു​ഖ​ത്തെ' എ​ന്ന വാ​ച​ക​മാ​ണ് ബോ​ർ​ഡി​ലു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം തൃ​ക്ക​രി​പ്പൂ​രി​ലും കോ​ഴി​ക്കോ​ട് ഡി​സി​സി ഓ​ഫീ​സി​ന് മു​ന്നി​ലും പ്ര​വ​ർ​ത്ത​ക​ർ ഒ​പ്പ​മു​ണ്ടെ​ന്ന സ​ന്ദേ​ശ​വു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്റെ പേ​രി​ൽ സ​മാ​ന​മാ​യ ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു.

 

Latest News

Corehub Up